കാനഡയുടെ പ്രതിപക്ഷ നേതാവായ പിയറി പോളീവ് (Pierre Poilievre) ലോകപ്രശസ്ത പോഡ്കാസ്റ്ററായ ജോ റോഗന്റെ ‘The Joe Rogan Experience’-ൽ അതിഥിയായി എത്തി. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ഈ സംഭാഷണത്തിൽ കാനഡയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികൾ, കാനഡയുടെ വിഭവശേഷി തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. കൂടാതെ ഫിറ്റ്നസ്, കരാട്ടെ, മിക്സഡ് മാർഷ്യൽ ആർട്സ് തുടങ്ങിയ വ്യക്തിപരമായ താല്പര്യങ്ങളെക്കുറിച്ചും പോളീവ് മനസ്സ് തുറന്നു. കാനഡയെക്കുറിച്ച് അമേരിക്കൻ ജനതയ്ക്കുള്ള തെറ്റിദ്ധാരണകൾ മാറ്റാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമാക്കാനും ഈ പ്ലാറ്റ്ഫോം താൻ ഉപയോഗിച്ചുവെന്ന് പോളീവ് വ്യക്തമാക്കി.
പോഡ്കാസ്റ്റ് കാണുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക:
Ads
Ads
