കാനഡയിലെ കാട്ടുതീയെത്തുടർന്ന് ടൊറന്റോ നഗരത്തിൽ വായുമലിനീകരണവും പുകയും അതീവ ഗുരുതരമായ നിലയിലേക്ക് ഉയർന്ന സാഹചര്യത്തിൽ നഗരത്തിലെ എല്ലാ ഔട്ട്ഡോർ പ്രോഗ്രാമുകളും ടൊറന്റോ സിറ്റി കൗൺസിൽ റദ്ദാക്കി. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മോശം വായുനിലവാരമുള്ള നഗരങ്ങളിലൊന്നായി ടൊറന്റോ മാറിയിരിക്കുകയാണ്. ജിടിഎ (ഗ്രേറ്റർ ടൊറന്റോ ഏരിയ) മേഖലയിലുടനീളം പുക മൂടിയത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഔട്ട്ഡോർ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയത്. വായുമലിനീകരണം രൂക്ഷമായതോടെ ഗോ ട്രാൻസിറ്റ് (GO Transit) സർവീസുകൾ വൈകുന്നതായും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും പുകമഞ്ഞും ഹേസും ഈ പ്രദേശത്ത് തുടരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
Trending
- ടൊറന്റോയിൽ കാട്ടുതീ പുക രൂക്ഷം; ഔട്ട്ഡോർ പ്രോഗ്രാമുകൾ റദ്ദാക്കി നഗരസഭ
- കാനഡയിൽ മാതാപിതാക്കളെ സ്പോൺസർ ചെയ്യുന്ന ‘പിജിപി’ പ്രോഗ്രാമിന് താൽക്കാലിക വിലക്ക്; പുതിയ അപേക്ഷകൾ സ്വീകരിക്കില്ല
- കാനഡയിൽ കാട്ടുതീ പുക പടരുന്നു: വായു ഗുണനിലവാരത്തിൽ ടൊറന്റോ ലോകത്തിൽ ഏറ്റവും പിന്നിൽ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
- ബാങ്ക് ഓഫ് കാനഡ അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല; നിരക്ക് 2.25 ശതമാനത്തിൽ തുടരും
- കാനഡയ്ക്ക് ചരിത്ര വിജയം
- ചരിത്ര നേട്ടം: ഖത്തറിനെ ഗോൾമഴയിൽ മുക്കി കാനഡയ്ക്ക് ആദ്യ ലോകകപ്പ് വിജയം
- കാനഡയിൽ ജലാശയങ്ങളിൽ ഇറങ്ങുന്ന ഇന്ത്യൻ സ്വദേശികൾക്ക് ജാഗ്രതാ നിർദ്ദേശം
- വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

