ആമസോൺ ക്യൂബെക്കിൽ ഉള്ള ഏഴു വെയർഹൗസുകൾ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ ഏകദേശം 1,700 ഫുൾ-ടൈം ജോലികളും 250 സീസണൽ ജോലികളും നഷ്ടമാകും. 2020-ന്റെ മുമ്പ് ആമസോൺ പിന്തുടർന്നിരുന്ന 3-പാർട്ടി ഡെലിവറി മോഡലിലേക്ക് തിരിച്ചുപോകാൻ കമ്പനി പദ്ധതിയിടുന്നു, ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭം നൽകുമെന്ന് അവർ പറഞ്ഞു.
ലാവൽ, ലാഷീൻ, ലോംഗുയെൽ, കോട്ടു-ഡു-ലാക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ആമസോൺ ക്യൂബെക്കിൽ ഉള്ള ഏഴു വെയർഹൗസുകൾ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ ഏകദേശം 1,700 ഫുൾ-ടൈം ജോലികളും 250 സീസണൽ ജോലികളും നഷ്ടമാകും. 2020-ന്റെ മുമ്പ് ആമസോൺ പിന്തുടർന്നിരുന്ന 3-പാർട്ടി ഡെലിവറി മോഡലിലേക്ക് തിരിച്ചുപോകാൻ കമ്പനി പദ്ധതിയിടുന്നു, ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭം നൽകുമെന്ന് അവർ പറഞ്ഞു.ഫുൾഫിൽമെന്റ് സെന്ററുകളും സോർട്ടിംഗ് സെന്ററുകളും ഡെലിവറി സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു. ജോലിയിൽ നിന്ന് പിരിയുന്ന ജീവനക്കാർക്ക് 14 ആഴ്ച വരെയുള്ള സേവറൻസ് പേയും പുതിയ ജോലികൾ കണ്ടെത്താനുള്ള സഹായങ്ങളും ആമസോൺ വാഗ്ദാനം ചെയ്തു.
തൊഴിലാളികളുടെ ഏതാനും വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന Confédération des syndicats nationaux (CSN)സംഘടന, ഈ തീരുമാനം യൂണിയൻ പ്രവർത്തനങ്ങൾ തടയാനുള്ള ശ്രമമാണെന്ന് ആരോപിച്ചു. എന്നാൽ, ആമസോൺ ഇത് നിഷേധിച്ച്, ക്യൂബെക്കിൽ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് പറഞ്ഞു.
ക്യൂബെക് പ്രീമിയർ ഫ്രാൻസോ ലെഗോൾ ജോലിനഷ്ടം മൂലമുണ്ടാകുന്ന ദുഃഖം പ്രകടിപ്പിക്കുകയും ജോലി നഷ്ടപ്പെട്ടവരെ സഹായിക്കാനുള്ള സർക്കാർ തയ്യാറായിരിക്കും എന്ന് ഉറപ്പുനൽകുകയും ചെയ്തു.