Skip to content
Close Menu
Keralascope News
    Follow us
    • Telegram
    • WhatsApp
    What's Hot

    ചരിത്ര നേട്ടം: ഖത്തറിനെ ഗോൾമഴയിൽ മുക്കി കാനഡയ്ക്ക് ആദ്യ ലോകകപ്പ് വിജയം

    June 18, 2026

    കാനഡയിൽ ജലാശയങ്ങളിൽ ഇറങ്ങുന്ന ഇന്ത്യൻ സ്വദേശികൾക്ക് ജാഗ്രതാ നിർദ്ദേശം

    June 11, 2026

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026
    Facebook X (Twitter) Instagram YouTube LinkedIn Telegram Pinterest WhatsApp Reddit
    Trending
    • ചരിത്ര നേട്ടം: ഖത്തറിനെ ഗോൾമഴയിൽ മുക്കി കാനഡയ്ക്ക് ആദ്യ ലോകകപ്പ് വിജയം
    • കാനഡയിൽ ജലാശയങ്ങളിൽ ഇറങ്ങുന്ന ഇന്ത്യൻ സ്വദേശികൾക്ക് ജാഗ്രതാ നിർദ്ദേശം
    • വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
    • കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം
    • സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്
    • ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ
    • കാനഡയിലെ മഞ്ഞുമൂടിയ ദ്വീപിൽ ജീവൻ രക്ഷിക്കുന്ന മലയാളി: ബിബിൻ പീറ്ററിന്റെ കഥ
    • കാനഡയിലും കേരളത്തിലും അവധികൾ എങ്ങനെ വ്യത്യാസപ്പെടുന്നു? എവിടെയാണ് ഏറ്റവും കൂടുതൽ അവധികൾ?
    Facebook X (Twitter) Pinterest Instagram YouTube LinkedIn Telegram RSS Reddit WhatsApp
    Keralascope NewsKeralascope News
    WhatsApp Telegram
    Friday, June 26
    • Home
    • Canada
    • India
    • Kerala
    • World
    • Politics
    • Economy
    • Sports
    • Science & Tech
    • Opinion
    • Contact
    Keralascope News
    Keralascope News » മലബാറും ഹിന്ദുസ്ഥാനി സംഗീതവും
    Reflections

    മലബാറും ഹിന്ദുസ്ഥാനി സംഗീതവും

    Reji KoduvathBy Reji KoduvathJune 17, 2025Updated:June 17, 2025No Comments3 Mins Read62 Views
    Share Facebook Twitter Pinterest Copy Link LinkedIn Email Telegram WhatsApp Bluesky Reddit
    OIP 1 Col. Reji Koduvath Column
    Share
    Facebook Twitter Email Copy Link Reddit Telegram WhatsApp Pinterest LinkedIn

    അടുത്തയിടെ സോഷ്യൽ മീഡിയയിൽ ഒരു ഹിന്ദി പാട്ട് ആത്മവിശ്വാസത്തോടെയും ശരിയായ ഉച്ചാരണത്തോടെയും പാടി തരംഗമായ 73 വയസ്സുകാരനായ കണ്ണൂരിൽ നിന്നുള്ള ഡോ. സുരേഷ് നമ്പ്യാർ ഏവരുടെയും – പ്രത്യേകിച്ച് വടക്കേയിന്ത്യക്കാരുടെ – പ്രശംസ നേടി. സാധാരണ മലയാളികൾ ഹിന്ദി പാട്ടു പാടിയാൽ ഉച്ചാരണ ശുദ്ധി നന്നേ കുറവാണ് – കാരണം നാം പഠിച്ച മലയാളം തന്നെ. ക, ഖ, ഗ, ഘ, യെ നാം ക, ഇക്ക, ഗ, ഇക്ക, എന്ന് ചൊല്ലി പഠിച്ചു, പഠിപ്പിച്ചു.
    വടക്കൻ കേരളം പൊതുവെ മലബാർ എന്നറിയപ്പെടുന്നു. ‘മല’ (കുന്ന്) എന്ന മലയാളം പദവും ‘ബർ’ (രാജ്യം/ഭൂഖണ്ഡം) എന്ന പേർഷ്യൻ/അറബിക് പദവും ചേർന്നാണ് ‘മലബാർ’ എന്ന പേരു വന്നത്.


    ഹിന്ദുസ്ഥാനി സംഗീതത്തോടും ഗസൽ പരമ്പര്യത്തോടും മലബാറിനു ആഴമുള്ള ബന്ധമുണ്ട്. വിവിധ സംഗീത മത്സരങ്ങളിൽ – പ്രത്യേകിച്ച് ഹിന്ദി പാട്ടു മത്സരങ്ങളിൽ – പങ്കെടുക്കുന്നവരുടെ വലിയൊരു വിഭാഗം മലബാറിൽ നിന്നുള്ളവരാണ്.

    Ads


    ആറബികളും യൂറോപ്യൻ വ്യാപാരികളും സുഗന്ധവ്യഞ്ജനങ്ങൾ തേടി മലബാർ മേഖലയിൽ എത്തി. വ്യാപാരത്തിനൊപ്പം ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയും. അറബിക്കടലിനോട് ചേർന്ന മലബാർ തീരദേശത്തെ നാവിക തുറമുഖങ്ങളിൽ വിവിധ ദേശങ്ങളിൽ നിന്നും കപ്പലുകൾ അടുത്തതാൽ ഈ ദേശം വാണിജ്യപരമായും സാംസ്കാരികമായും വളർന്നു.


    മധ്യകാലം മുതൽ തന്നെ രാഷ്ട്രീയവും സാമ്പത്തികവും സംസ്കാരവും സംഗീതവും വളർത്തിയ തുറമുഖനഗരം ആയിരുന്നു പൊന്നാനി. അന്നത്തെ കാലത്ത് കപ്പലുകൾ പൊന്നാനിയിൽ നിന്നും ബോംബേക്കു ഉപ്പ്, മരത്തടി, മസാലകൾ മുതലായവയുമായി വരികയും പോകുകയും ചെയ്‌തിരുന്നു. കപ്പൽ ജീവനക്കാരായിരുന്ന ‘ഖലാസികൾ’ ബോംബെയിൽ നിന്നും ഗസൽ, ക്വവ്വാലി, ഹിന്ദി ചലച്ചിത്രഗാനങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവ കൊണ്ടുവന്നു. ഒരു മാസം നീണ്ട സമുദ്രയാത്രയിൽ സംഗീതം മാത്രമായിരുന്നു വിനോദമാധ്യമെന്ന് മനസ്സിലാക്കിയ ഖലാസികൾ ഹിന്ദുസ്ഥാനി പാട്ടുകളും മാപ്പിളപ്പാട്ടുകളും ചേർത്ത് ‘കടൽപ്പാട്ടുകൾ’ എന്ന ശൈലി വികസിപ്പിച്ചു. ഹിന്ദുസ്ഥാനി ചലച്ചിത്രസംഗീതം പരമ്പരാഗത സംഗീതരീതികളായ മാപ്പിളപ്പാട്ടുകളോടൊപ്പം ചേർന്നത് മലബാറി സംഗീതത്തിന് മുതൽക്കൂട്ടായി.


    കൊച്ചി പല ജാതി-മത വൈവിധ്യങ്ങൾക്ക് പേരുകേട്ട ഒരു നഗരമാണ് – ജൂതന്മാർ, യൂറോപ്യന്മാർ, ആംഗ്ലോ-ഇന്ത്യക്കാർ, അറബികൾ, ബംഗാളികൾ, ഗുജറാത്തികൾ, മറാത്തികൾ, ഡെക്കാനികൾ, കച്ച് മെമോന്മാർ തുടങ്ങിയവർ വ്യാപാരികളായോ യാത്രക്കാരായോ എത്തി കൊച്ചിയിൽ താമസിച്ചു. കൊച്ചിയിലെ ജൂതപള്ളിയോടു ചേർന്നുള്ള ജൂതത്തെരുവ് ഇന്നും ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.


    ക്രിസ്തുവിന് ശേഷം 629-ൽ നിർമ്മിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ പള്ളിയെന്ന് വിശേഷിപ്പിക്കുന്ന ചേരമാൻ ജുമാ മസ്ജിദ് മലബാറിലെ ഇസ്ലാമിന്റെ തുടക്കമെന്നു കരുതപ്പെടുന്നു. യേശുവിന്റെ ശിഷ്യനായ തോമസ് ക്രിസ്തുമതം മലബാറിൽ എത്തിച്ചു എന്നാണ് വിശ്വാസം.


    ഈ സാംസ്കാരിക ജാലകങ്ങളിലൂടെയാണ് കൊച്ചിയുടെ സംഗീതത്തിന്റെയും കലകളുടെയും ഒരു സങ്കര സാംസ്കാരം വളർന്നത്. ഹൈദരാബാദിൽ നിന്നു വന്ന ഡെക്കാനികൾ ഗസൽ, ക്വവ്വാലി ശൈലിയിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തെ കൊച്ചിയിൽ പ്രശസ്തമാക്കി.
    മറ്റൊരു സമൃദ്ധമായ തുറമുഖമായ കോഴിക്കോട് സംഗീത ആസ്വാദകരുടെ ഒരു കൂട്ടായ്മയെ സ്വീകരിച്ച നഗരമായിരുന്നു. ഇവിടെ വ്യാപാരികളുടെ ക്ലബ്ബ്കളാണ് ഹിന്ദുസ്ഥാനി സംഗീതജ്ഞർക്ക് വേദിയായത്. നാനാ ദേശങ്ങളിൽ നിന്നും വന്ന അവർ സംഗീത വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ശിഷ്യന്മാരെയും ആരാധകരെയും വളർത്തുകയും ചെയ്തു.
    ബംഗാളിൽ നിന്നുള്ള ജന മുഹമ്മദ് എന്ന പ്രശസ്തനായ ഗായകൻ 1920 കളിൽ കോഴിക്കോട് എത്തി സംഗീത വേദികൾക്കായി പാടി. പിന്നീട് ഇവിടെ ഒരു സ്വദേശിനിയുമായി വിവാഹം കഴിച്ച് താമസിച്ചുവെന്നും ചരിത്രം പറയുന്നു.


    1940-കളുടെ അവസാനത്തോടെ ഗ്രാമഫോൺ സംഗീതം കോഴിക്കോട് സംഗീതപ്രേമികളുടെ ഇഷ്ടമായി മാറി. കോഴിക്കോട് ഫോണോ ഹൗസ് എന്ന സ്ഥാപനം ഹിന്ദുസ്ഥാനി ഗാനങ്ങൾ കേൾക്കാൻ ആളുകൾ തിരഞ്ഞെത്തുന്ന കേന്ദ്രമായി. റേഡിയോ സിലോണി ന്റെ ബിനാക ഗീതമാലയും അത്യന്തം ജനപ്രിയമായി.


    എം എസ് ബാബുരാജിനെ നാം ഈ അവസരത്തിൽ അനുസ്മരിക്കേണ്ടതാണ്‌ – ബാല്യത്തിൽ തെരുവുകളിൽ പാടി നടന്ന കുട്ടിയായിരുന്നവൻ വിവാഹ വേദികളിൽ പ്രധാന ഗായകനായി, കമ്യൂണിസ്റ്റ് പാർട്ടി പരിപാടികളിൽ ജനകീയ ഗായകനായി, നാടക സംഗീത സംവിധായകനായി, പിന്നീട് മലയാള ചലച്ചിത്ര സംഗീതത്തിലെ മുൻനിര സംഗീത സംവിധായകനായി. ഹിന്ദുസ്ഥാനി രാഗങ്ങൾ അടങ്ങിയ ഖയാൽ, ഗസൽ, ക്വവ്വാലി, തുമ്രി എന്നിവയും മലബാറിന്റെ മാപ്പിളപ്പാട്ടുകളുമായി ചേര്‍ത്ത് നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ചട്ടപ്പെടുത്തി.
    ബാബുരാജ് – പി.ഭാസ്കരൻ – യേശുദാസ് കൂട്ടുകെട്ട് 1960–70 കളിൽ മലയാള ഗാനരംഗത്തെ പ്രസിദ്ധമാക്കുകയും ചെയ്തു. പി.ലീല, കെ.ജെ. യേശുദാസ്, എസ്. ജാനകി എന്നിവർ അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾ പാടി. ‘ഒരു പുഷ്പം മാത്രം’ പോലുള്ള ഗാനങ്ങൾ ഇന്നും വേദികളിൽ പലവട്ടം ആലപിക്കപ്പെടുന്നു.


    ജാതിമതഭേദമന്യേ ഹിന്ദുസ്ഥാനി സംഗീതം മലബാറിൽ എങ്ങനെ ഇത്രയും പ്രചാരത്തിലായത് എന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമുണ്ട്. ഈ സംഗീതം, ഹിന്ദി, ഉറുദു, അറബിക് ഭാഷകളിലെ ഉച്ചാരണം ഇവിടുത്തെ മലയാളത്തിലും സ്വാധീനം ചെലുത്തി. ഡോ. സുരേഷ് നമ്പ്യാരിന്റെ പ്രകടനം അതിന് തെളിവാണ്.

    Ads
    Col. Reji Koduvath Column Malabar and Hindustani Music Malabar's music legacy Malayalam Column Opinion
    Follow on WhatsApp Follow on Telegram
    Share. Facebook Twitter LinkedIn Email Telegram Copy Link Reddit WhatsApp
    Reji Koduvath

    Born in Kottayam, Kerala, India. Studied till Grade 4 in the village school in Kottayam and was selected to join Sainik School, Amaravathi Nagar (TN) in 1971. Completed Grade 11 in 1978 and joined National Defence Academy (61 Course). Commissioned to 75 Medium Regiment (Artillery – Indian Army) in 1982. Traveled all through India during various army assignments. Attended Long Gunnery Staff Course and Technical Staff Course. Commanded a Surveillance and Target Acquisition Regiment and bid good-bye to the army in 2004 to join the family in Canada and is presently a Canadian citizen, enjoying a retired life. Interests include gardening, cooking, reading and writing.

    Ads
    Add A Comment
    Leave A Reply Cancel Reply

    Latest Posts

    ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ

    May 15, 2026

    കാനഡയിലും കേരളത്തിലും അവധികൾ എങ്ങനെ വ്യത്യാസപ്പെടുന്നു? എവിടെയാണ് ഏറ്റവും കൂടുതൽ അവധികൾ?

    May 8, 2026
    Advertisement
    Don't Miss

    ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?

    Gikson JoseJanuary 1, 20260149 Views2 Mins Read

    വിന്ററിൽ താപനില കുറയുമ്പോൾ നമ്മൾ വീടിനുള്ളിൽ ഹീറ്ററുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, ഇങ്ങനെ വീടിനുള്ളിലെ ചൂട് വർദ്ധിപ്പിക്കുമ്പോൾ വായുവിലെ ഈർപ്പം…

    AI-യും നാടുകടത്തലും

    November 29, 2025

    ജീവിതത്തിന്റെ പ്രതിബിംബം: അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ  

    October 7, 2025
    Advertisement
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    Advertisement
    About Us

    Keralascope News


    Your source for the news.

    Email Us: mail@keralascope.ca

    Keralascope is owned and published by:
    Insightful Human Solutions Inc.

    Facebook X (Twitter) Instagram Pinterest YouTube LinkedIn WhatsApp Reddit Telegram
    keralascope.ca
    • About Us — Keralascope News
    • Editorial Policy — Keralascope News
    • Get In Touch
    • Feedback
    • Removal Request
    • Keralascope Terms of Use
    • Keralascope Privacy Policy
    • Site Map
    • Archives
    Advertising
    • Advertise with us
    • Advertising Terms
    • Advertising Standards
    • Special Features
    • Sponsored Content
    Most Popular

    ചരിത്ര നേട്ടം: ഖത്തറിനെ ഗോൾമഴയിൽ മുക്കി കാനഡയ്ക്ക് ആദ്യ ലോകകപ്പ് വിജയം

    June 18, 2026

    കാനഡയിൽ ജലാശയങ്ങളിൽ ഇറങ്ങുന്ന ഇന്ത്യൻ സ്വദേശികൾക്ക് ജാഗ്രതാ നിർദ്ദേശം

    June 11, 2026

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026
    • Telegram
    • WhatsApp
    • Facebook
    • Twitter
    • Instagram
    • YouTube
    • LinkedIn
    • Reddit

    Type above and press Enter to search. Press Esc to cancel.

    We are using cookies to give you the best experience on our website.

    You can find out more about which cookies we are using or switch them off in .

    Keralascope News
    Powered by  GDPR Cookie Compliance
    Privacy Overview

    This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

    Strictly Necessary Cookies

    Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.