ടോറന്റോ | ജൂലൈ 15, 2025 — ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ തിങ്കളാഴ്ച (July 15, 2025) അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,22,873 ഡോളർ എത്തിച്ചേരുന്നു. ഞായറാഴ്ച രാത്രി 11:42ന് ആദ്യമായി 1,20,000 ഡോളർ കടന്നതിന് ശേഷം തിങ്കളാഴ്ച രാവിലെ 8 മണിയോടെ ആണ് ബിറ്റ്കോയിൻ റെക്കോർഡ് വില കൈവരിച്ചത്.
ബിറ്റ്കോയിന് ഈ വർഷം തുടക്കം മുതൽ വിലയിൽ 28% വർധനയുണ്ടായിട്ടുണ്ട്. ഏപ്രിലിൽ 75,000 ഡോളറിലേക്ക് തകർന്ന ശേഷം മെയ് മാസത്തിൽ മുതൽ വർദ്ധിച്ചു ഇപ്പോൾ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത്.
സെനറ്റിൽ GENIUS ആക്ട് അംഗീകരിക്കപ്പെടാനിരിക്കുന്നതിന്റെ പ്രതീക്ഷയും, ഇതിന് പിന്നാലെയുള്ള നിക്ഷേപക ആത്മവിശ്വാസവുമാണ് വില വർധനയുടെ പ്രധാന കാരണങ്ങളിലൊന്ന്. സ്ഥിരതയുള്ള ആസ്തികളോട് ബന്ധമുള്ള ക്രിപ്റ്റോകറൻസി ആയ സ്റ്റേബിൾകോയിനുകൾക്ക് ആദ്യമായി ഫെഡറൽ നിയമങ്ങൾ കൊണ്ടുവരുന്നതാണ് ഈ GENIUS ആക്ടിന്റെ ലക്ഷ്യം. അതിലൂടെ വിപണി വിശ്വസനീയമാകുമെന്ന് നിക്ഷേപകർ കരുതുന്നു.
ഇതിനൊപ്പം മറ്റു പ്രധാന ക്രിപ്റ്റോകറൻസികളും ഉയർന്ന വിലയിൽ വ്യാപാരം തുടരുകയാണ്. എത്തീരിയം വില 3,042 ഡോളറായി, കഴിഞ്ഞ ആഴ്ചയിൽ മാത്രം 18% ഉയരവുമാണ് ഉണ്ടായത്. ബൈനാൻസ് കോയിൻ (BNB) 5.7% ഉയർന്ന് 698 ഡോളർ എത്തിയിട്ടുണ്ട്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ 35% ടാരിഫ് പ്രഖ്യാപനങ്ങൾ ആഗോള വിപണിയിൽ ആശങ്കയുണ്ടാക്കിയെങ്കിലും, ക്രിപ്റ്റോ വിപണിയിൽ ഇതിന്റെ വലിയ പ്രതിഫലനം ഉണ്ടായില്ല. ട്രംപ് തന്നെ അമേരിക്കയെ “ക്രിപ്റ്റോ ക്യാപിറ്റൽ ഓഫ് ദി പ്ലാനറ്റ്” ആക്കുമെന്ന് വാഗ്ദാനം ചെയ്തതും, ഡിജിറ്റൽ ആസറ്റുകൾക്കായി സ്വർണശേഖരത്തിന് സമാനമായ സ്റ്റോക്ക്പൈൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതും വിപണിയിൽ വലിയ പ്രതീക്ഷയുണർത്തി.
ഗെയിംസ്റ്റോപ്പ് കഴിഞ്ഞ മേയിൽ 513 മില്യൺ ഡോളറിന്റെ ബിറ്റ്കോയിൻ വാങ്ങിയതും, ട്രംപ് മീഡിയ & ടെക്നോളജി ഗ്രൂപ്പ് 2.5 ബില്യൺ ഡോളർ സമാഹരിച്ച് സ്വന്തം ബിറ്റ്കോയിൻ റിസർവ് സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.
മെയ് 21-ന് 1.10 ലക്ഷം ഡോളർ കടന്നതിന് ശേഷം 53 ദിവസത്തിനുള്ളിൽ ബിറ്റ്കോയിൻ 1.20 ലക്ഷം ഡോളറിലെത്തി. എന്നാൽ 2024 ഡിസംബർ 5-ന് 1 ലക്ഷം ഡോളറിലെത്തിയത് മുതൽ 1.10 ലക്ഷം കടക്കുവാൻ 167 ദിവസം വേണ്ടിയിരുന്നു.