ടൊറൊന്റോ: വാടകക്കാർക്ക് നേരെ നടക്കുന്ന തട്ടിപ്പുകൾക്ക് തടയിടുന്നതിന്റെ ഭാഗമായി ടൊറൊന്റോയിൽ പുതിയ ഒരു വാടകനിയമം ജൂലൈ 31 മുതൽ പ്രാബല്യത്തിൽ വരും. മേയർ ഒലിവിയ ചൗ അവതരിപ്പിച്ച ഈ നിയമം “റിനോവിക്ഷൻസ്” (renovictions) തടയുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ്.
നിയമത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്?
വാടക സ്ഥലം നവീകരിക്കണം എന്ന് പറഞ്ഞു വാടകക്കാരെ ഒഴിപ്പിച്ച് വീടുകൾ നവീകരിക്കുകയും വാടകക്കാർ തിരിച്ചു താമസത്തിന് വരുമ്പോൾ വീടുകൾ നവീകരിച്ചു എന്ന് കാട്ടി വാടക കുത്തനെ കൂട്ടുന്നുവെന്നതാണ് പ്രധാന ആരോപണം. ഇനി മുതൽ ഇതു തടയാൻ, വാസസ്ഥലങ്ങൾ ഒഴിപ്പിക്കേണ്ടത് ആവശ്യമായ നവീകരണത്തിനു ആണോ എന്ന് വാടകദാതാക്കൾ തെളിയിക്കേണ്ടി വരും.
പുതിയ നിയമം എന്ത് പറയുന്നു?
• വാടകദാതാക്കൾ നഗരസഭയോട് “റന്റൽ റിനൊവേഷൻ ലൈസൻസ്” അപേക്ഷിക്കണം.
• വാടകക്കാരെ ഔദ്യോഗികമായി പുറത്താക്കുന്നതിന് ഏഴുദിനത്തിനകം ഈ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
• ഒരു എക്സ്പർട്ട് ഈ നവീകരണം നടത്തുവാൻ വാടകക്കാർ മാറിനിൽക്കണം എന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പാർട്ട് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ടാകും.
• വാടകദാതാക്കൾ വാടകക്കാരെ പുനഃസ്ഥാപിക്കാൻ ഉള്ള പദ്ധതിയും, താത്കാലിക താമസ സൗകര്യങ്ങളോ പണംകൊണ്ടുള്ള നഷ്ടപരിഹാരമോ നൽകേണ്ടതുമാണ്.
• ഇതിന് പുറമെ ഈ അപേക്ഷയ്ക്ക് $700 ഫീസ് നൽകേണ്ടതുണ്ട്.
രണ്ടുതരം പുറന്തള്ളലുകളാണുണ്ടാവുക:
1. പാഴ്നടപടി/തെറ്റായ പെരുമാറ്റം അടിസ്ഥാനമാക്കിയുള്ളത് – വാടക നൽകാതെ പോകുക, കരാർ ലംഘിക്കൽ മുതലായവ.
2. കാരണമില്ലാത്ത പുറന്തള്ളൽ – വീടിന്റെ ഉടമസ്ഥരും അടുത്ത ബന്ധുക്കളും താമസിക്കണമെന്ന് പറയുക, അല്ലെങ്കിൽ നവീകരണത്തിനായി പുറന്തള്ളൽ.
പുതിയ നിയമത്തിൽ, രണ്ടാം വിഭാഗത്തിൽപ്പെട്ടവർക്ക് ഇനി “തക്ക തെളിവ്” നൽകേണ്ടി വരും. അനാവശ്യമായ പുനർനിർമാണങ്ങളുടെ പേരിൽ വാടകക്കാർ പുറത്താക്കപ്പെടുന്നത് ഇതിലൂടെ കുറയ്ക്കാനാകും.
പഴയ നിയമം എളുപ്പം ദുരുപയോഗം ചെയ്യാമായിരുന്നു
N13 എന്ന ഫോമിൽ എഴുതി നോട്ടീസ് നൽകി, യഥാർത്ഥത്തിൽ കൂടുതൽ തുക ലഭിക്കാനായി പലരും നിരപരാധികളായ വാടകക്കാരെ പുറത്താക്കിയിട്ടുണ്ട്. വാടകക്കാർക്ക് അതിനെതിരെ നിയമ നടപടിയിലേയ്ക്ക് പോകേണ്ടിവരുമായിരുന്നു.
ACORN, Tenants Federation പോലുള്ള സംഘടനകൾ പുതിയ നിയമത്തെ സ്വാഗതം ചെയ്തു.
“ഇത് വാടകക്കാർക്ക് വേണ്ടി പുതിയൊരു കാലഘട്ടത്തിന്റെ തുടക്കമാണ്,”
കൗൺസിലർ പോള ഫെലെച്ചർ