ന്യൂയോർക്ക്: ജൂലൈ 28, 2025 — മിഡ്ടൗൺ മാൻഹാട്ടനിലെ കോർപ്പറേറ്റ് ഓഫീസ് കെട്ടിടത്തിനു സമീപം ഉണ്ടായ വെടിവെയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ന്യൂയോർക്ക് പൊലീസ് വകുപ്പ് (NYPD) ഓഫീസറും ഉൾപ്പെടുന്നു എന്ന് അധികൃതർ അറിയിച്ചു.
27 വയസ്സുള്ള ലാസ് വെഗാസ് സ്വദേശിയായ യുവാവാണ് വെടിവെപ്പിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഇയാൾ സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം.
പ്രതിയെ ഒറ്റപെടുത്തിയതും വെടിവെപ്പ് തടഞ്ഞതുമായ വിവരം NYPD കമ്മീഷണർ ജസിക ടിഷ് ‘X’ പ്ലാറ്റ്ഫോമിൽ സ്ഥിരീകരിച്ചു. ഒരാൾ തോക്കുമായി കെട്ടിടത്തിലേക്ക് കയറിയതായി ആണ് പ്രാഥമിക സൂചന.
വെടിയേറ്റ ഒരു സാധാരണ പൗരൻ ഗുരുതരാവസ്ഥയിലാണ് കഴിയുന്നത്. മറ്റൊരു പൗരനും പിൻഭാഗത്ത് വെടിയേറ്റ NYPD ഓഫീസറും പരിക്കുകളോട് പോരാടുന്നു.
ബ്രോൺക്സ് പ്രിസിങ്ക്റ്റിലെ ഓഫീസർ ആണ് വെടിയേറ്റത്. സംഭവം നടക്കുമ്പോൾ കെട്ടിടത്തിനു സമീപം ചുമതലയിലായിരുന്നു അദ്ദേഹം.
NYPD ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, FBI അന്വേഷണം സംബന്ധിച്ച് സഹായം നൽകുന്നുണ്ട് എന്ന് ഡെപ്യൂട്ടി ഡയറക്ടർ ഡാൻ ബോങിനോ വ്യക്തമാക്കി.
ന്യൂയോർക്ക് മേയർ എറിക് അഡംസ്, സംഭവം സ്ഥിരീകരിച്ച്, മിഡ്ടൗണിൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും അകത്തുതന്നെ കഴിയണമെന്നും നിർദേശിച്ചു.
പ്രതിയുടെ കൃത്യലക്ഷ്യവും പശ്ചാത്തലവും സംബന്ധിച്ച അന്വേഷണം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കപ്പെടും.