2024-ൽ 11,000-ത്തിലധികം കാനഡാക്കാർ മില്യണേഴ്സ് ആയി എന്ന് ക്യാപ്ജെമിനി പ്രസിദ്ധീകരിച്ച വാർഷിക World Wealth Report വ്യക്തമാക്കുന്നു. 2023-നെ അപേക്ഷിച്ച് ഇത് 2.4% വർദ്ധനവാണ്.
ഈ വളർച്ചക്ക് പ്രധാനമായും സംഭാവന നൽകിയത് പ്രമുഖ ഓഹരിപണിയായ എസ്.എൻ.പി/ടിഎസ്എക്സ് (S&P/TSX) സൂചികയിൽ ഉണ്ടായ 18.5 ശതമാനത്തോളം നേട്ടമാണ്. ഇത് 2021-നുശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണെന്നും റിപ്പോർട്ടിൽ പറയുന്നു.