ഓട്ടാവാ – മാർച്ച് മുതൽ 2.75 ശതമാനമായി തുടരുന്ന പ്രധാന പലിശനിരക്ക് ബാങ്ക് ഓഫ് കാനഡ നിലനിർത്തിയതായി പ്രഖ്യാപിച്ചു. കാനഡ-അമേരിക്ക വ്യാപാര ചർച്ചകളിലെ അനിശ്ചിതത്വവും, ടാരിഫ് ഭീഷണികളും പരിഗണിച്ചാണ് തീരുമാനം.
വ്യവസായപരവും സാമ്പത്തികപരവുമായ അസ്വസ്ഥതകൾ മൂലം കാനഡയുടെ ഭാവിയിലേക്ക് ജാഗ്രതയോടെയാണ് കേന്ദ്ര ബാങ്ക് സമീപിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മാറ്റമില്ലാതെ തുടരുന്നത് ധനനയം കൂടുതൽ ഉറപ്പുള്ളതാക്കാനാണ്.