വാഷിംഗ്ടൺ ഡി.സി. – ഫെഡറൽ റിസർവ് ബുധനാഴ്ച പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതായി പ്രഖ്യാപിച്ചു. സാമ്പത്തിക വളർച്ചയുടെ മന്ദഗതിയെയാണ് കേന്ദ്രബാങ്ക് പ്രധാന ആശങ്കയായി ചൂണ്ടിക്കാട്ടിയത്. ബാങ്ക് ഓഫ് കാനഡയും ഇന്ന് (July 30, 2025) പലിശ നിരക്ക് മാറ്റമില്ലാതെ നിറുത്തിയിരുന്നു.
പലിശ കുറയ്ക്കണമെന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദം ഉണ്ടായിരുന്നെങ്കിലും, മിതമായ സമീപനമാണ് ഫെഡ് സ്വീകരിച്ചത്.
ഫെഡിന്റെ പ്രസ്താവനയിൽ ബിസിനസ്സ് നിക്ഷേപം കുറയുന്നതും, ഉപഭോക്തൃ വിശ്വാസം കുറഞ്ഞതും, ആഗോള അസ്ഥിരതയും മുന്നോട്ടുവെക്കപ്പെട്ടു. വിവരങ്ങൾ കൂടുതൽ വ്യക്തമാകുന്നതുവരെ ധനനയത്തിൽ മാറ്റം വരുത്താതെ കാത്തിരിക്കുന്നതാണ് മികച്ചത് എന്ന നിലപാടിലാണ് ഫെഡ്.