Author: Ashish Kunjachan

ടൊറൊന്റോ – കാനഡക്ക് പുറത്ത് വിദ്യാഭ്യാസം നേടിയ സോഷ്യൽ വർക്കർമാരെ കാനഡയിലെ തൊഴിൽ സാധ്യതകളിലേക്ക് നയിക്കാൻ സഹായിച്ചിരുന്ന Internationally Educated Social Work Professionals (IESW) Bridging Program ടൊറൊന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി അവസാനിപ്പിച്ചു. പ്രോഗ്രാമിന് ഇനി മുതൽ പ്രൊവിൻഷ്യൽ ഫണ്ടിംഗ് ലഭിക്കുകയില്ല എന്നും അതിനാൽ പുതിയ അപേക്ഷകൾ സീകരിക്കുന്നില്ലെന്നും യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് അവരുടെ പഠനാനുഭവങ്ങൾ കാനഡയിലെ സാഹചര്യങ്ങളുമായി ചേർത്തിണക്കി കാനഡയിലെ സോഷ്യൽ വർക്ക് രംഗത്തെ പുത്തൻ തൊഴിൽ സാധ്യതകൾ കണ്ടെത്തി കാനഡയിൽ പ്രാക്ടീസ് ചെയ്യുവാൻ ഐ.ഇ.എസ്‌.ഡബ്ല്യു. പ്രോഗ്രാം സഹായിച്ചിരുന്നു. നിരവധി മലയാളി സോഷ്യൽ വർക്കേഴ്സ് കാനഡയിൽ എത്തിയ ശേഷം ഈ പ്രോഗ്രാം ചെയുന്നത് വഴി ജോലിയിൽ പ്രവേശിച്ചിരുന്നു. ചാങ് സ്‌കൂൾ, ഈ പ്രോഗ്രാം അവസാനിപ്പിച്ചു എങ്കിലും അഡൾട്ട് വിദ്യാർത്ഥികൾക്കായുള്ള പഠനങ്ങൾക്കും കരിയർ വികസനത്തിനും വേണ്ടി തുടർന്നും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.

Read More