Author: Anoop Varghese

Anoop Varghese is from Prince Edward Island, Canada and an author at Keralascope News.

പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ജൂലൈ 13, 2025 — കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ സെന്റ് തോമസ് മിഷനിൽ വിശ്വാസം, അനുസ്മരണം, ഐക്യം എന്നീ മൂല്യങ്ങൾക്ക് സാക്ഷ്യംപറഞ്ഞുകൊണ്ട് ഇടവക തിരുനാൾ ഇന്ന് (July 13, 2025) ആഘോഷിക്കുന്നു. ഷാർലടൗൺ ഹോളി റീഡീമർ പാരിഷിൽ നടക്കുന്ന തിരുനാൾ ചടങ്ങുകൾ സിറോ മലബാർ മലയാളി കത്തോലിക്കാസമൂഹത്തിന്റെ ആത്മീയ പ്രതിബദ്ധതയും സംസ്‌കാരപരമായ ഐക്യവും വിളിച്ചോതുന്നതായിരിക്കും ഈ തിരുന്നാൾ. സെന്റ് തോമസിന്റെ പ്രതിമയുടെ വെഞ്ചരിപ്പ്, കഴുന്നു നേർച്ച, അടിമ വെക്കൽ തുടങ്ങിയ ആചാരങ്ങളോടെ 2:30ന് ആഘോഷങ്ങൾ ആരംഭിച്ചു. 4:00 മണിക്ക് ആഘോഷപൂർണമായ വിശുദ്ധ കുർബാനയിൽ സെന്റ് തോമസ് മിഷൻ വികാരി ഫാ. ജൈസൺ കൂനനിക്കൽ മുഖ്യശുശ്രൂഷകനായും മുൻ വികാരി ഫാ. ജോർജ് പാലമറ്റം സഹശുശ്രൂഷകനായും നേതൃത്വം നൽകി. വിശുദ്ധ തോമസ് ശ്ലീഹായുടെ ആത്മീയ പാഠങ്ങൾ ഇന്നത്തെ ലോകത്തിൽ എങ്ങനെ പ്രയോഗിക്കാമെന്ന് ഇരുവരുടെയും സന്ദേശങ്ങൾ പ്രതിപാദിച്ചു. തിരുനാൾ Procession (പ്രദക്ഷിണം) വൈകുന്നേരം 6:00 മണിക്ക് വിശ്വാസികളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ…

Read More