Author: Dr. Anu Shobha Jose

Dr. Anu Sobha Jose is a seasoned psychiatrist based in Kochi, Kerala, with over two decades of experience in the medical field, including five years practicing in the UAE. She holds an MBBS from the Academy of Medical Sciences, Pariyaram, Kannur (2002), and a Diploma in Psychological Medicine, complemented by specialized training at NIMHANS, Bangalore, focusing on child psychiatry and de-addiction treatment. Currently, Dr. Jose offers her expertise at various private hospitals in Ernakulam District. Her therapeutic approach is holistic; integrating psychotherapy, lifestyle modifications, and behavior modification techniques to provide patient-centered care. Beyond her clinical practice, Dr. Jose is actively involved in social welfare initiatives, including public health awareness programs and child guidance efforts. She is also a prominent figure on social media, where she shares valuable insights on mental health, thereby positively impacting numerous families and communities. Email: anupsychiatrist@gmail.com

അന്നാമ്മച്ചേടത്തിക്ക് അങ്ങനെയിങ്ങനെ പെട്ടെന്നൊന്നും ഒരു അസുഖവും വരത്തില്ല. അതുകൊണ്ടെന്തുപറ്റി? ആശുപത്രിയിൽ കിടക്കാനോ, ആപ്പിളും മുന്തിരിങ്ങയും കഴിക്കാനോ ഉള്ള യോഗമൊന്നും ചേടത്തിക്ക് ഉണ്ടായില്ല. അങ്ങനെ അവസാനം അതു സംഭവിച്ചു. പനിക്കല്ല, തലകറക്കത്തിനാണ് അഡ്മിറ്റായതെന്നു മാത്രം. പതിവ് ആചാരം പോലെ ബന്ധുക്കളും ആപ്പിളും ചേടത്തിയെ കാണാനെത്തി. അസുഖം ഗുരുതരമല്ലായിരുന്നതുകൊണ്ട് പെട്ടെന്ന് തന്നെ ചേടത്തിയെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ വിട്ടു. ഇനിയാണ് കഥ. ആപ്പിളും ചേടത്തിയുടെ കൂടെ വീട്ടിലേക്ക് തിരിച്ചു.മൊത്തംഅഞ്ച് ആപ്പിളുണ്ട്. നോക്കിയപ്പോൾ ഒരെണ്ണം പകുതിയോളം ചീഞ്ഞിരിക്കുന്നു. ഇന്ന് അതു കഴിക്കാം. നാളെത്തുടങ്ങി നല്ലത് കഴിക്കാമല്ലോ.പിറ്റേദിവസം നോക്കിയപ്പോൾ ബാക്കിയുള്ള നാല് ആപ്പിളിൽ ഒരെണ്ണം ചീഞ്ഞു തുടങ്ങിയിരുന്നു. അങ്ങനെ കളയാൻ പറ്റില്ലല്ലോ. ചീഞ്ഞതു തന്നെ കഴിച്ച് ചേടത്തി തൃപ്തിയടഞ്ഞു.ആപ്പിൾ മുഴുവൻ തീരുന്നതുവരെ ഈ പരിപാടി തുടർന്നു. ആദ്യത്തെ ചീഞ്ഞ ആപ്പിൾ കഴിക്കാതിരുന്നെങ്കിൽ നാല് ദിവസവും നല്ല ആപ്പിൾ കഴിക്കാമായിരുന്നില്ലേയെന്ന് ചില കുബുദ്ധികൾ ചേടത്തിയോട് ചോദിച്ചു. പക്ഷേ അന്നാമ്മചേടത്തിക്ക് മാത്രം ആ ലോജിക് പിടികിട്ടിയില്ല. ഇനിയൊട്ട് പിടി കിട്ടുകയുമില്ല.…

Read More

ഈ കാലത്ത് വളരെയധികം പേരുടെ പ്രശ്നമാണ് ഉറക്കമില്ലായ്മ എന്നത്. ടെൻഷൻ മാത്രമാണ് ഉറക്കക്കുറവിൻ്റെ കാരണമെന്ന് ഒരു പൊതുധാരണ നിലവിലുള്ളതുകൊണ്ട് പറയുകയാണ്. ഉറക്കക്കുറവ് ടെൻഷൻ കൊണ്ടുമാത്രമല്ല മറ്റു പല കാരണങ്ങൾക്കൊണ്ടും സംഭവിക്കാം. പക്ഷേ, ഉറക്കക്കുറവിനല്ല ഉറക്കക്കുറവിൻ്റെ കാരണത്തിനാണ് സത്യത്തിൽ ചികിത്സ വേണ്ടത്.  തെറ്റായ ജീവിതചര്യകൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം ഹോർമോൺ വ്യതിയാനങ്ങൾ, അമിത സമ്മർദ്ദം, ഉറക്കത്തെപ്പറ്റിയുള്ള തെറ്റായ കാഴ്ചപ്പാടുകൾ ജോലിഭാരം, മൊബൈൽ അഡിക്ഷൻ, അങ്ങനെയങ്ങനെയുള്ള നൂറു കൂട്ടം കാരണങ്ങളിൽ ഏതാണ് പ്രശ്നമെന്നു മനസ്സിലാക്കിയാലേ കൃത്യമായ ചികിത്സ സാധിക്കൂ. സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ച് ഉറങ്ങാൻവേണ്ടി മാത്രം മദ്യത്തെ ആശ്രയിച്ച് കുഴപ്പത്തിലാകുന്നവർ ധാരാളമുണ്ട്. മരുന്നുകളെക്കുറിച്ചുുള്ള അജ്ഞതയും അഡിക്ഷൻ വരുമോയെന്ന ഭയവുമാണ് പലപ്പോഴും ഇതിന് കാരണമായി അവർ പറയുന്നത്. ഒടുക്കം വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അവസ്ഥ. Sleep Hygiene techniques എല്ലാവർക്കും പരിശീലിക്കാവുന്നതാണ്. (ഇതിൽപ്പറയുന്ന കാര്യങ്ങൾ എല്ലാവർക്കും ഒരേപോലെ ശരിയാകണമെന്നില്ല. ഉദാഹരണത്തിന് വായിച്ചു കൊണ്ടിരിക്കുമ്പോഴോ ടി.വി കണ്ടിരിക്കുമ്പോഴോ ഉറങ്ങിപ്പോകുന്നവരുണ്ട്.) എങ്കിലും ഉറക്കം വന്നാലേ കട്ടിലിലേക്ക് പോകാവൂ എന്നതും…

Read More