Author: Gikson Jose

കൊച്ചി: പ്രശസ്ത സാഹിത്യകാരനും വിമർശകനും അധ്യാപകനുമായ പ്രൊഫ. എം.കെ. സാനു (98) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വീണ് പരിക്കേറ്റതിനെ തുടർന്നു കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓട്ടോഗ്രാഫ്, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്രം, കാറ്റും വെളിച്ചവും തുടങ്ങിയ കൃതികളിലൂടെ മലയാള സാഹിത്യത്തിൽ ഗൗരവമേറിയ സ്ഥാനം നേടിയിരുന്നു. എഴുത്തച്ഛൻ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ് തുടങ്ങിയ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Read More