Author: KSN News Desk

ഗാസയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് UN ഹുമാനിറ്റേറിയൻ ചീഫ് ടോം ഫ്ലെച്ചർ വ്യക്തമാക്കി. 11 ആഴ്ച നീണ്ട ബ്ലോക്കേഡിന് ശേഷം ഇസ്രായേൽ അഞ്ചു യു.എൻ ട്രക്കുകൾക്ക് മാത്രമാണ് ഗാസയിൽ പ്രവേശനം അനുവദിച്ചത്, എന്നാൽ ഇത് “അവശ്യമായതിന്റെ ഒരു തുള്ളി മാത്രം” ആണെന്ന് യു.എൻ ചൂണ്ടിക്കാട്ടുന്നു. നീണ്ട അഭ്യർഥനകളുടെ ഭാഗമായി ഇന്ന് 100 ഹ്യുമാനിറ്റേറിയൻ ട്രക്കുകൾക്ക് കൂടി പ്രവേശനമനുവദിച്ചതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ യുദ്ധത്തിന് മുൻപ് പ്രതിദിനം 500 ട്രക്കുകളാണ് ഗാസയിൽ പ്രവേശിച്ചിരുന്നത് എന്നും ദ ഗാർഡിയൻ സൂചിപ്പിക്കുന്നു. ഇസ്രായേലിന്റെ വിശദീകരണം ഹുമാനിറ്റേറിയൻ ഏജൻസികളിൽ നിന്ന് ഹമാസ് ഭക്ഷ്യസാധനങ്ങൾ കവർന്നെടുക്കുന്നുവെന്നാരോപിച്ചാണു ഇസ്രായേൽ സർക്കാർ ഗാസയിലെ സഹായം നിയന്ത്രിക്കുന്നതിനെ ന്യായീകരിക്കുന്നത്. സിവിലിയൻമാരെ ഇസ്രായേൽ ലക്ഷ്യമിടുന്നില്ലെന്നും, ഹമാസിനെതിരായ അതിജീവന യുദ്ധമാണ് നടത്തുന്നതെന്നും അധികൃതർ ആവർത്തിച്ചു. പ്രധാനമന്ത്രി നെതന്യാഹു, യു.എസ്. ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമ്മർദ്ദം മൂലം, “പൊതുജനങ്ങൾക്ക് വിശപ്പു ബാധിക്കരുത്” എന്ന നിലപാടിൽ അടിസ്ഥാന സഹായം അനുവദിക്കാൻ തീരുമാനിച്ചു.…

Read More

ന്യൂയോർക്ക് സിറ്റി: പ്രസിദ്ധമായ ബ്രൂക്ക്ലിൻ പാലത്തിൽ മെക്സിക്കൻ നാവിക സെയിൽ ബോട്ട് ഇടിച്ച് ഉണ്ടായ അപകടം നഗരത്തെ നടുക്കി. ശനിയാഴ്ച വൈകുന്നേരം പ്രമോഷണൽ ടൂറിന്റെ ഭാഗമായി ഈസ്റ്റ് റിവർ വഴി കടന്നു പോകുമ്പോഴാണ് മെക്സിക്കൻ നാവിക അക്കാദമിയുടെ പരിശീലന ബോട്ട് ‘ക്വാവ്റ്റെമോക്’ (Cuauhtémoc) പാലത്തിന്റെ മേൽക്കൂരയിൽ ഇടിച്ചുകയറിയത്. സംഭവത്തില് രണ്ടു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ ബോട്ടിന്റെ ഉയർന്ന മൂന്ന് മാസ്റ്റുകളും പാലത്തിന്റെ ഡെക്കിൽ തട്ടി തകർന്നതും ഭാഗികമായി തറയിലേക്കു വീണു കിടക്കുന്നതുമായാണ് സംഭവ ദൃശ്യങ്ങളിൽ കാണുന്നത്. അപകടസമയത്ത് പാലത്തിൽ വലിയ വാഹനഗതാഗതവും നിരവധി ആളുകളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. രക്ഷാപ്രവർത്തനംഅപകടം നടന്ന ഉടൻ തന്നെ ന്യൂയോർക്ക് സിറ്റി അഗ്നിശമന വിഭാഗത്തിന്റെ അടിയന്തരസേവനങ്ങൾ സ്ഥലത്തെത്തി. പരിക്കേറ്റവരുടെ എണ്ണം വ്യക്തമല്ലെങ്കിലും, ബോട്ടിലോ പാലത്തിലോ ഉണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. രണ്ട് പേരെ സ്‌ട്രെച്ചറിൽ കയറ്റി ചെറിയ ബോട്ടുകളിൽ മാറ്റുന്ന ദൃശ്യങ്ങൾ കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. കപ്പലിന്റെ മുകളിൽ ഉയരത്തിൽ…

Read More

ടൊറന്റോ: കാനഡയിലെ തിരക്കേറിയ ഹൈവേകളിലൊന്നായ ഹൈവേ 400 – ൽ വെള്ളിയാഴ്ച വൈകിട്ട് അപ്രതീക്ഷിതമായ കാഴ്ചയാണ് അരങ്ങേറിയത്. ഏഴു പശുക്കൾ റോഡിൽ അലക്ഷ്യമായി ഓടുകയായിരുന്നു എന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. കിംഗ്ടൗൺഷിപ്പിൽ ഓറോറ റോഡിനും ഹൈവേ 9 നും ഇടയിൽ അവ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. സമീപത്തെ ഒരു ഫാമിൽ നിന്നാണ് ഈ പശുക്കൾ രക്ഷപ്പെട്ടത്. ഇടിയുടെയും മിന്നലിന്റെയും ശബ്ദം കേട്ട് ഭയന്ന് അവ പുറത്തേക്ക് ഓടി. ഉടമകളും പൊലീസും ചേർന്ന് ഇവയെ ട്രെയിലറിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പശുക്കൾ സഹകരിച്ചില്ല. ഒടുവിൽ രണ്ട് പശുക്കളെ ഉടമകൾ പിടികൂടി, അഞ്ചെണ്ണം സമീപത്തെ പാടത്തേക്ക് ഓടി. പൊലീസും മൃഗ ക്ഷേമവകുപ്പ് അംഗങ്ങളും ചേർന്ന് ഉടൻ തന്നെ അവയെ സുരക്ഷിതമായി പിടികൂടാൻ ശ്രമിച്ചെങ്കിലും ഹൈവേയിൽ ഇരുവശത്തും വലിയ ഗതാഗത കുരുക്കനുഭവപ്പെട്ടു. “വാരാന്ത യാത്രക്കാർക്ക് ഇത് വലിയ തലവേദനയായി,” എന്ന് പൊലീസ് സാർജന്റ് കെറി ഷ്മിറ്റ് പറഞ്ഞു. ഇപ്പോൾ എല്ലാ പശുക്കളെയും ഹൈവേയിൽ നിന്ന് മാറ്റിയതായി…

Read More

അഫ്ഗാനിസ്ഥാനിൽ ചെസ്സ് കളി താൽക്കാലികമായി നിരോധിച്ചതായി താലിബാൻ ഭരണകൂടം പ്രഖ്യാപിച്ചു. ചെസ്സ് ചൂതാട്ടത്തിന് വഴിവയ്ക്കുന്നുവെന്ന ആശങ്കയാണ് ഈ നടപടിക്ക് പിന്നിലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാജ്യത്തെ ചെസ്സ് ഫെഡറേഷനും പിരിച്ചുവിട്ടിട്ടുണ്ട്.താലിബാന്റെ ‘Propagation of Virtue and Prevention of Vice’ മന്ത്രാലയമാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. “ചെസ്സ് ശരീഅത്ത് നിയമപ്രകാരം ചൂതാട്ടമാണ്. അതിനാൽ മതപരമായ ആശങ്കകൾ പരിഹരിക്കുന്നതുവരെ ചെസ്സ് നിരോധിച്ചിരിക്കുന്നു,” എന്നാണ് കായിക വകുപ്പ് വക്താവ് അതൽ മഷ്വാനി വ്യക്തമാക്കിയിരിക്കുന്നത്.ഇതോടെ അഫ്ഗാനിസ്ഥാനിൽ ചെസ്സ് സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. രാജ്യത്ത് നേരത്തെ തന്നെ മിക്സഡ് മാർഷ്യൽ ആർട്സ് പോലുള്ള ചില കായിക ഇനങ്ങൾ മതനിയമങ്ങളുടെ പേരിൽ നിരോധിച്ചിരുന്നു. സ്ത്രീകൾക്ക് പൊതുജനസ്ഥലങ്ങളിലും കായികരംഗത്തും പങ്കെടുക്കാൻ താലിബാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.“യുവാക്കൾക്ക് ഇപ്പോൾ ചെയ്യാൻ ഒന്നുമില്ല. പലരും ദിവസേന ഇവിടെ ചെസ്സ് കളിയിൽ ഏർപ്പെടുന്നു. നിരോധനം ചെസ്സ് ഉത്പന്നങ്ങളുടെ വ്യാപാരത്തെയും യുവാക്കളുടെ വിനോദത്തെയും ബാധിക്കും,”കാബൂളിലെ ഒരു ചെസ്സ് കഫേ ഉടമ BBCയോട് പറഞ്ഞു. അന്താരാഷ്ട്ര…

Read More

അമേരിക്കൻ കാർഡിനൽ റോബർട്ട് ഫ്രാൻസിസ് പ്രീവോസ്റ്റ് ആണ് പുതിയ മാർപാപ്പ. പോപ്പ് ലിയോ പതിനാലാമൻ എന്ന പേരിൽ അറിയപ്പെടും. കത്തോലിക്ക സഭയുടെ ചരിത്രത്തിലെ 267 മത്തെ മാർപാപ്പയാണ് ലിയോ പതിനാലാമൻ. അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ ആണ് കാർഡിനൽ പ്രീവോസ്റ്റ്. അറുപത്തി ഒൻപതു വയസ് ആണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മാർപാപ്പയ്ക്ക്. അമേരിക്കയുടെ കൂടാതെ പെറുവിന്റെ പൗരതം കൂടി ഉണ്ട് മാർപാപ്പയായി തിരഞ്ഞെടുത്ത കാർഡിനൽ പ്രവോസ്റ്റിന്. ബിഷപ്പുമാരുടെ ഡികാസ്റ്ററിയുടെ മുൻ പ്രീഫെക്ടായ, ഷിക്കാഗോയിൽ ജനിച്ച ഒരു പ്രീലേറ്റാണ് ഇദ്ദേഹം. പോപ്പ് ഫ്രാൻസിസിന്റെ കാഴ്ചപ്പാടുകളോട് അടുത്തുനിൽക്കുന്ന ഇദ്ദേഹം, പെറുവിൽ വർഷങ്ങളോളം മിഷനറിയായി സേവനമനുഷ്ഠിച്ച ശേഷം, ഓഗസ്റ്റീനിയൻ സഭയുടെ തലവനായി തുടർച്ചയായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടു. 1955 സെപ്റ്റംബർ 14-ന് ഇല്ലിനോയിസിലെ ഷിക്കാഗോയിൽ ജനിച്ച പ്രിവോസ്റ്റ്, 1977-ൽ ഓർഡർ ഓഫ് സെന്റ് ഓഗസ്റ്റിൻ (ഒഎസ്എ) നൊവിഷ്യേറ്റിൽ ചേർന്നു, 1981-ൽ സോളം വ്രതം അനുഷ്ഠിച്ചു. വിദ്യാഭ്യാസം 1977-ൽ വില്ലനോവ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബാച്ചിലർ ഓഫ് സയൻസ്,…

Read More

റോം: ലോകത്തെ 1.4 ബില്യൺ കത്തോലിക്കന്മാരുടെ പുതിയ ആത്മീയനായകനായി പുതിയ പോപ്പ് തിരഞ്ഞെടുക്കപ്പെട്ടു. വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പലിൽ നിന്ന് വെള്ള പുക ഉയർന്നതോടെ പോപ്പിനെ തിരഞ്ഞെടുത്തതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ കാത്തുനിന്നിരുന്ന ജനക്കൂട്ടം ആഹ്ലാദത്തിലായി കരഞ്ഞു, ബെല്ലുകൾ മുഴങ്ങി. അടുത്ത് തന്നെ സീനിയർ കാർഡിനൽ ഡീക്കൻ ഡൊമിനിക് മാംബർറ്റി വത്തിക്കാൻ ബാൽക്കണിയിൽ എത്തി ചരിത്രപ്രസിദ്ധമായ “ഹബെമസ് പാപ്പം” (“നമുക്ക് ഒരു പോപ്പ് ഉണ്ട്”) പ്രഖ്യാപനം നടത്തും. പുതിയ പോപ്പ് തന്റെ പുതിയ പേര് സ്വീകരിക്കുകയും, വെളുത്ത വസ്ത്രവും മുക്കുവ മോതിരവും ധരിച്ച് ബാൽക്കണ്ണിയിലൂടെ ലോകത്തെ അഭിസംബോധന ചെയും.

Read More

പഹല്‍ഗാം ബൈസാരന്‍ വാലിയില്‍ 2025 ഏപ്രിൽ 22-ന് നടന്ന നിഷ്ഠൂര ഭീകരാക്രമണത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. 28 പേർ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ സമയം മെയ് 7 പുലർച്ചെ 1:44 നായിരുന്നു “ഓപ്പറേഷന്‍ സിന്ദൂര്‍” എന്ന് പേരിട്ട ഇന്ത്യയുടെ സംയുക്ത സൈനിക നടപടി. നടപടിയിൽ 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ കര-നാവിക-വ്യോമസേനാ വിഭാഗങ്ങൾ സംയോജിതമായാണ് ഈ ദൌത്യം പൂർത്തിയാക്കിയത്. ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാന സംഭവങ്ങൾ• മേയ് 7-ന് പുലർച്ചെ 1:44ന് ആരംഭിച്ച ഈ ഓപ്പറേഷന്‍ ഇന്ത്യയുടെ കരയിൽ നിന്നു മാത്രമാണ് നടത്തിയത്.• പാകിസ്ഥാനും പാക് അധീന കശ്മീരും ഉള്‍പ്പെടെ ഒമ്പത് ഭീകര ക്യാമ്പുകളാണ് സൈന്യം ലക്ഷ്യമിട്ടത്. ഇതില്‍ ബഹവല്‍പൂര്‍, മുരിഡ്കെ (ലഷ്കര്‍-എ-തൊയ്ബയുടെ ആസ്ഥാനം), മുസാഫറബാദ്, കോട്ലി എന്നിവിടങ്ങളിലായിരുന്നു പ്രധാന ആക്രമണങ്ങൾ.• ജെയ്ഷ്-ഇ-മുഹമ്മദിന്റെ ബഹവല്‍പൂര്‍ ആസ്ഥാനം, 26/11 ആക്രമണത്തിന് ആസൂത്രണം നടത്തിയ മുരിഡ്കെ എന്നിവിടങ്ങൾ അടക്കം തകര്‍ത്തു.• കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ…

Read More

വാഷിംഗ്ടൺ — യുഎസിന്റെ ടാരിഫുകൾ ഉൾപ്പെടെ കാനഡയുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്ക് പിന്നാലെ, ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി തിങ്കളാഴ്ച വാഷിംഗ്ടണിൽ എത്തി. ട്രേഡ് മന്ത്രി ഡൊമിനിക് ലെബ്ലാൻ, വിദേശകാര്യ മന്ത്രി മെലനി ജോലി, പബ്ലിക് സേഫ്റ്റി മന്ത്രി ഡേവിഡ് മക്ഗിന്റി എന്നിവരോടൊപ്പം അദ്ദേഹം യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി എത്തിയതായാണ് റിപ്പോർട്ട്. “കാര്യങ്ങൾ അത്ര എളുപ്പമല്ലെങ്കിലും ഫലപ്രദമായ” ചര്‍ച്ചകള്‍ നടക്കുന്നുണ്ടാകുമെന്ന് കാര്‍ണി പറഞ്ഞു. പുതിയ തെരഞ്ഞെടുപ്പ് ജയിച്ച ശേഷം ആദ്യ പ്രധാന വിദേശചടങ്ങാണിത്. കാനഡയെ “51-ാമത്തെ സംസ്ഥാനം” ആക്കണമെന്ന് ട്രംപിന്റെ പരാമർശം ഉൾപ്പെടെ ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം കടുത്ത സമ്മർദ്ദത്തിലേക്ക് നീങ്ങിയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കൂടിക്കാഴ്ച. ട്രംപിനോടു തിങ്കളാഴ്ച മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “അദ്ദേഹം എന്നെ കാണാൻ എന്തിന് ആഗ്രഹിക്കുന്നു എന്ന് എനിക്ക് അറിയില്ല. പക്ഷേ, ഒരു കരാർ ചെയ്യാനാവാമെന്ന് തോന്നുന്നു.” ഇത് കാർണിയുടെ പ്രതിഭയും നയതന്ത്ര തന്ത്രങ്ങളും പരീക്ഷിക്കപ്പെടുന്ന നിമിഷമായാണ് കണക്കാക്കപ്പെടുന്നത്.

Read More

കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി.)യുടെ ഇടക്കാല നേതാവായി വാങ്കൂവർ കിംഗ്സ്‌വേ എംപി ഡോൺ ഡേവിസിനെ തെരഞ്ഞെടുത്തു. പാർട്ടിയുടെ ദേശീയ കൗൺസിലും പാർലമെന്ററി കോക്കസും ചേർന്നാണ് തിങ്കളാഴ്ച വൈകിട്ട് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ആഴ്ച നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ 37.2% വോട്ടുകൾ നേടി ഡോൺ ഡേവിസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2008 മുതൽ എംപിയായ ഡേവിസ് ഇപ്പോൾ രാജിവെച്ച ജഗ്മീത് സിംഗിന്റെ പിന്‍ഗാമിയായാണ് വരുന്നത്. തെരഞ്ഞെടുപ്പ് രാത്രി തന്നെ സിംഗ് തന്റെ സീറ്റ് നഷ്ടമായതോടെ രാജി പ്രഖ്യാപിച്ചിരുന്നു.

Read More

വത്തിക്കാൻ/വാഷിംഗ്ടൺ – മാർച്ച് 21-ന് അന്തരിച്ച പോപ്പ് ഫ്രാൻസിസിന്റെ ഓർമയ്ക്കായി ചടങ്ങുകൾ നടക്കുന്നതിനിടെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൻ പോപ്പായി ചിത്രീകരിക്കപ്പെട്ട എഐ-നിർമിത ചിത്രം പങ്കുവെച്ചത് കത്തോലിക്കാ സമൂഹത്തിന്റെ കടുത്ത പ്രതിഷേധത്തിന് കാരണമായി. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. “ഈ ചിത്രം ഒട്ടും രസകരമോ സൂക്ഷ്മബുദ്ധിയുള്ളതോ അല്ല, മിസ്റ്റർ പ്രസിഡന്റ് ,” എന്നായിരുന്നു ന്യൂയോർക്ക് സ്റ്റേറ്റ് കത്തോലിക് കോൺഫറൻസിന്റെ പ്രതികരണം. പോപ്പ് ഫ്രാൻസിസിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായതേയുള്ളൂ. പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള ഗൗരവപൂർണമായ സമയത്താണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. പോപ്പ് തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന വത്തിക്കാനിൽ, വക്താവ് മത്തേയോ ബ്രൂനി മാധ്യമങ്ങളെ നേരിട്ട് അഭിമുഖീകരിച്ചെങ്കിലും ട്രംപിന്റെ ചിത്രത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. ട്രംപിന്റെ അടുത്ത സുഹൃത്തും ന്യൂയോർക്ക് ആർച്ച് ബിഷപ്പുമായ ടിമോത്തി ഡോളൻ പോലും ഈ ചിത്രത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ചു. “ഇത് ഉചിതമായില്ല,” റോമിൽ ഒരു ദിവ്യബലിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. ഇറ്റാലിയൻ…

Read More