Subscribe to Updates
Get the latest creative news from Keralascope News.
- അയർലൻഡിൽ ഇന്ത്യന് സമൂഹത്തിനെതിരായ ആക്രമണങ്ങള് അപലപിച്ച് ഡബ്ലിൻ ആര്ച്ച് ബിഷപ്പ്
- 80 വർഷം പിന്നിട്ടു: ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം എന്തുകൊണ്ട് ഇപ്പോളും പ്രസക്തമാകുന്നു
- ഹുകും ചന്ദും ബനിയനും
- ഒന്റാറിയോയിൽ താമസിക്കുന്ന മലയാളികൾക്ക് 1 മില്യൺ ഡോളർ നേടാനുള്ള സുവർണാവസരം
- കാനഡയിൽ ഇൻഫ്ലേഷൻ 1.7% ആയി കുറഞ്ഞു; ഗ്യാസോലിൻ വില ഇടിവ് പ്രധാന കാരണം
- പിയർ പോളിയവ് അൽബർട്ട ബൈഇലക്ഷനിൽ വിജയിച്ചു: പാർലമെന്റിൽ സീറ്റ് വീണ്ടെടുത്തു
- മിസ്സിസ്സാഗയിലെ പ്രമുഖ പ്ലാസയിൽ ജനക്കൂട്ട നിയന്ത്രണത്തിന് നിയമനടപടി
- കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; എഞ്ചിൻ തകരാറെന്ന് സൂചന
Author: KSN News Desk
ടൊറോന്റോ: മൂന്നാം തവണ അധികാരത്തിലെത്തിയ ഡഗ് ഫോർഡ് സർക്കാർ, പുതിയ പ്രൊവിൻഷ്യൽ ബജറ്റ് മെയ് 15ന് ക്വീൻസ് പാർക്കിൽ അവതരിപ്പിക്കുമെന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഇത് നിലവിലെ ഭരണകാലത്തെ ആദ്യ ബജറ്റാണ്. ഫൈനാൻഷ്യൽ അക്കൗണ്ടബിലിറ്റി ഓഫീസിന്റെ (FAO) റിപ്പോർട്ട് പ്രകാരം, അമേരിക്കൻ ടാരിഫുകളും കാനഡയുടെ പ്രതികരണങ്ങളും 2025ൽ ഒന്റാരിയോയിൽ 68,100 തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുമെന്ന് മുന്നറിയിപ്പുണ്ട്. ഫിനാൻസ് മന്ത്രി പീറ്റർ ബെത്ലൻഫാൽവി, മെയ് 12ന് എമ്പയർ ക്ലബ് ഓഫ് കാനഡയിൽ നടക്കുന്ന പ്രഭാഷണത്തിൽ ബജറ്റിന്റെ പ്രധാന ഘടകങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ ഈ വർഷം 1.5 ബില്യൺ ഡോളർ കമ്മി പ്രതീക്ഷിക്കുന്നു. എന്നാൽ, പ്രീമിയർ ഫോർഡ്, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ബജറ്റ് സന്തുലിതമാക്കാൻ വെല്ലുവിളി നേരിടുമെന്ന് സമ്മതിച്ചു.
സെന്റ് ജോൺസ്: ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിലെ ലിബറൽ പാർട്ടിയുടെ പുതിയ നേതാവായി ജോൺ ഹോഗൻ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അദ്ദേഹം സംസ്ഥാനത്തിന്റെ പുതിയ പ്രീമിയറായി ചുമതലയേറ്റു. സെന്റ് ജോൺസിൽ നടന്ന പാർട്ടി കൺവൻഷനിൽ ഞായറാഴ്ച നടന്ന വോട്ടെണ്ണലിൽ ഹോഗൻ, എതിരാളിയായ ജോൺ ആബോട്ടിനെ ശക്തമായ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി. മുൻ ആരോഗ്യമന്ത്രിയായ ജോൺ ഹോഗന്റെ നേതൃത്വം, ആരോഗ്യമേഖലയിലും സാമ്പത്തിക വളർച്ചയിലും ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുമെന്ന പ്രതീക്ഷയാണ് ഉയർത്തുന്നത്.
ഓട്ടാവ — കൺസർവേറ്റീവ് നേതാവ് പിയർ പോളിയേവിന് പാര്‍ലമെന്റിലേക്ക് തിരിച്ചുവരാൻ അവസരം നൽകാൻ ആൽബർട്ടയിലെ ബാറ്റിൽ റിവർ—ക്രോഫൂട്ട് മണ്ഡലത്തിൽ നിന്ന് കൺസർവേറ്റീവ് എംപി ഡാമിയൻ കുറെക്ക് രാജിവെക്കുന്നു. പോളിയേവിന്റെ 20 വർഷത്തെ ആധിപത്യമുള്ള ഓട്ടാവാ ആസ്ഥാനമാക്കിയ കാർൾട്ടൻ മണ്ഡലത്തിൽ അദ്ദേഹം ലിബറൽ സ്ഥാനാർത്ഥിയായ ബ്രൂസ് ഫാൻജോയോട് 4,300 വോട്ടുകൾക്ക് ഫെഡറൽ തിരഞ്ഞെടുപ്പിൽ തോറ്റിരുന്നു. പാർട്ടിയെ അധികാരത്തിലേക്ക് എത്തിക്കാൻ നടത്തിയ ശ്രമം പരാജയമായി മാറിയെങ്കിലും, പോളിയേവിന് പാർട്ടിക്കുള്ളിൽ ഇപ്പോഴും ശക്തമായ പിന്തുണ നിലനിൽക്കുന്നു. പോളിയേവിന് നിലവിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവിന്റെ പദവി ഇല്ലാതാകുന്നതിനാൽ, കൺസർവേറ്റീവ് പാർട്ടി താൽക്കാലിക നേതാവിനെ പാര്‍ലമെന്റിൽ നിയോഗിക്കേണ്ടതുണ്ട്. പോളിയേവിന് പുതിയ സീറ്റ് നേടുന്നത് വരെ ഇതായിരിക്കും ക്രമീകരണം. 82 ശതമാനത്തിലധികം വോട്ടുകൾ നേടിയ കുറെക്ക് വിജയിച്ച ആൽബർട്ടയിലെ ബാറ്റിൽ റിവർ-ക്രോഫൂട്ട് മണ്ഡലം, കൺസർവേറ്റീവ് പാർട്ടിക്ക് ഏറെ സുരക്ഷിതമായ ഒരു മണ്ഡലമാണ്. അദ്ദേഹത്തിന്റെ രാജി പാർട്ടിയുടെ നേതാവിന് പാർലമെന്റിലേക്ക് തിരിച്ചെത്താനുള്ള ത്വരിത നടപടി ആയി കണ്ണക്കകപ്പെടുന്നു. “പോളിയേവും പാർട്ടിയും ഉപതെരഞ്ഞെടുപ്പ്…
വാഷിങ്ടൺ, ഡി.സി. — ബുധനാഴ്ച യുഎസ് യുക്രൈനുമായി ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ധാതു ഖനന കരാറിൽ ഒപ്പുവെച്ചു. അമേരിക്കൻ ധനകാര്യ വകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കരാർ ഒപ്പുവച്ചതോടെ റഷ്യയോട് യു എസ് ശക്തമായ രാഷ്ട്രീയ സന്ദേശം നൽകുന്നുണ്ട്, അതോടൊപ്പം ഉക്രെയ്നിന്റെ സാമ്പത്തിക പുനർനിർമ്മാണത്തിനും സമാധാന ശ്രമങ്ങൾക്കും ഇത് പ്രധാന തീരുമാനമായി മാറും. “ഈ ക്രൂരവും അർഥശൂന്യവുമായ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണ്,” എന്ന് ധനകാര്യ സെക്രട്ടറിയായ സ്കോട്ട് ബെസന്റ് പ്രസ്താവനയിൽ പറഞ്ഞു. “സ്വതന്ത്രവും സമൃദ്ധവുമായ ഉക്രെയ്ന് പിന്തുണയ്ക്കാനുള്ള അമേരിക്കൻ പ്രതിബദ്ധതയെ ഈ കരാർ ഉറപ്പുനൽകുന്നു.” കരാറിന്റെ ഭാഗമായി, ഉക്രെയ്നിലെ അപൂർവ ധാതുക്കൾ ഘനനം ചെയ്‌തു ആഗോള വിപണിയിൽ എത്തിക്കാൻ യുഎസ് വലിയ നിക്ഷേപം നടത്തും. ടെക്‌നോളജി, ഡിഫൻസ് മുതലായ മേഖലകളിൽ ആവശ്യമായ അപൂർവ ഘടകങ്ങൾ ഉൾപ്പെടുന്നതാണ് ഈ കരാർ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കീവിൽ നടത്തിയ ഭീകര ഡ്രോൺ ആക്രമണത്തിനും, പോപ്പ് ഫ്രാൻസിസ്ന്റെ അന്തിമയാത്രയോട് അനുബന്ധിച്ച് വത്തിക്കാനിൽ നടന്ന…
ഓട്ടവ — അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കാനഡയിൽ ഇന്ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് അതിനിർണായകമാണ്. 36 ദിവസത്തെ തീവ്രപ്രചാരഞങ്ങൾക്കൊടുവിൽ, ലിബറൽ നേതാവ് മാർക്ക് കാർണിയും കൺസർവേറ്റീവ് നേതാവ് പിയർ പൊളീവ്രെയും പ്രധാന മത്സരാർഥികളായി മുന്നിൽ നിൽക്കുന്നു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അപ്രതീക്ഷിത രാജിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരനയങ്ങളും തിരഞ്ഞെടുപ്പിന്റെ ഗതിയെ സാരമായി സ്വാധീനിച്ചു. കാനഡയെ “51-ാമത് സംസ്ഥാനം” എന്ന് പരിഹസിച്ച ട്രംപിന്റെ പ്രസ്താവന, രാജ്യത്തിന്റെ ദേശീയ അഭിമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ചർച്ചകളുടെ കേന്ദ്രബിന്ദുവാക്കി. ഇതിന്റെ ഫലമായി, ഇരു നേതാക്കളും തങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങൾ ശക്തമായി അവതരിപ്പിച്ചു. ഈ തിരഞ്ഞെടുപ്പിലൂടെ കാനഡക്കാർ ഒരു പുതിയ പ്രധാനമന്ത്രിയെ മാത്രമല്ല, രാജ്യത്തിന്റെ അന്താരാഷ്ട്ര സ്ഥാനവും സാമ്പത്തിക ദിശയും നിർണയിക്കും. ആറ്റ്ലാന്റിക് പ്രവിശ്യകളിൽ നിന്നുള്ള ആദ്യ ഫലങ്ങൾ ഇന്ന് രാത്രി 7 മണിക്ക് ശേഷം പ്രതീക്ഷിക്കുന്നു. ഒന്റാറിയോ, ക്യൂബെക്ക് എന്നിവിടങ്ങളിലെ നിർണായക ഫലങ്ങൾ രാത്രി 9:30-ന് ശേഷവും, ബ്രിട്ടീഷ്…
ഓട്ടവ: ബാങ്ക് ഓഫ് കാനഡ ഇന്നത്തെ പലിശ പ്രഖ്യാപനത്തിൽ, രാജ്യത്തിന്റെ പ്രധാന പലിശനിരക്ക് നിലവിലെ 2.75 ശതമാനത്തിൽ തുടരുവാൻ തീരുമാനിച്ചിരിക്കുന്നു. സാമ്പത്തിക അവലോകനത്തിന്റെയും വിപണിനിലവാരത്തിന്റെയും അടിസ്ഥാനത്തിൽ പലിശനിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ബാങ്ക് ഓഫ് കാനഡ വ്യക്തമാക്കി.
വാഷിംഗ്ടൺ: ക്യാംപസിലെ യഹൂദവിരുദ്ധത (anti semitism) തടയണമെന്ന അമേരിക്കൻ ഭരണകൂടത്തിന്റെ ആവശ്യം സർവകലാശാല അധികൃതർ നിരാകരിച്ചതിനെ തുടർന്നു 2.2 ബില്യൺ ഡോളർ ഗ്രാന്റുകളും 60 മില്യൺ ഡോളർ വരുന്ന കരാറുകളും മരവിപ്പിക്കാൻ തീരുമാനിച്ചതായി യു എസ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു സർവകലാശാലയ്ക്കുള്ളഇത്രയും ഭീമമായ ഫെഡറൽ ഫണ്ടിംഗ് താൽക്കാലികമായി നിർത്തിവെക്കുന്നത്. ഏപ്രിൽ 14, 2025-നാണ് ഈ നടപടികൾ പ്രഖ്യാപിച്ചത്. സംഘർഷത്തിന്റെ തുടക്കം എങ്ങനെ? ഏപ്രിൽ 11-ന് ട്രംപ് ഭരണകൂടം ഹാർവാർഡിന് അയച്ച കത്തിൽ, ക്യാമ്പസിലെ ആന്റിസെമിറ്റിസം (യഹൂദവിരുദ്ധത) തടയുന്നതിൽ സർവകലാശാല പരാജയപ്പെട്ടുവെന്ന ആരോപണവും, ഫെഡറൽ സഹായം തുടരണമെങ്കിൽ നിരവധി അടിസ്ഥാനപരമായ മാറ്റങ്ങൾ നടപ്പാക്കണമെന്ന ആവശ്യവുമാണ് ഉന്നയിച്ചത്. ഡൈവേഴ്സിറ്റി, എക്വിറ്റി, ഇൻക്ലൂഷൻ (DEI) പദ്ധതികൾ പൂർണ്ണമായും അവസാനിപ്പിക്കുക, മെറിറ്റ് അടിസ്ഥാനത്തിലുള്ള നിയമനം നടപ്പാക്കുക, “വ്യൂപോയിന്റ് ഡൈവേഴ്സിറ്റി ” ഉറപ്പാക്കാൻ മൂന്നാം കക്ഷി ഓഡിറ്റ് നടത്തുക, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ആശയപരമായ നിലപാടുകൾ പരിശോധിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. കൂടാതെ, വിദ്യാർത്ഥി പ്രതിഷേധങ്ങൾ…
ന്യൂയോർക്ക് സിറ്റി: വ്യാഴാഴ്ച വൈകിട്ട് പ്രാദേശിക സമയം 3:15ന് ഹഡ്സൺ നദിയിലേക്ക് ഹെലികോപ്റ്റർ തകർന്നുവീണു ആറു പേർ മരണപ്പെട്ടു. ഇതിൽ മൂന്നുപേർ കുട്ടികളാണ്. അപകടത്തിന് ഇരയായവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഹഡ്സൺ നദിക്കു മുകളിൽ ജോർജ് വാഷിംഗ്ടൺ ബ്രിഡ്ജിന് അരികെ നിന്നും തിരിഞ്ഞ് ന്യൂജേഴ്സി ഷോർട് ലൈൻ വഴി പോകാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. സൈറ്റ് സീയിങ് ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്. അപകടകാരണം ഇനിയും വെളിവായിട്ടില്ല. സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോകളിൽ ഒന്ന് പ്രകാരം, ഹെലികോപ്റ്റർ ആകാശത്തുനിന്നും നേരെ നദിയിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തെ “ഭീകരം” എന്ന് തൻറെ സോഷ്യൽ മീഡിയയായ ട്രൂത്തിലൂടെ വിശേഷിപ്പിച്ച പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തുടർന്ന് ഇങ്ങനെ കുറിച്ചു: “അപകടത്തിന്റെ ഫൂട്ടേജ് ഭീതിജനകമാണ്. അപകടത്തിനിരയായവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ദൈവം അനുഗ്രഹിക്കട്ടെ”.
വാഷിങ്ടൺ: അമേരിക്കയുടെ വ്യാപാര നയത്തിൽ നിർണായക മാറ്റം വരുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, 75-ലധികം വ്യാപാര പങ്കാളികൾക്കുള്ള തീരുവ വർധന 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. എന്നാൽ, ഈ തീരുമാനം ചൈനയെ ബാധിക്കില്ല. മുൻപ് അമേരിക്ക ഏർപ്പെടുത്തിയ തീരുവയ്ക്ക് പ്രതികാരമായി ചൈന നടപടികൾ സ്വീകരിച്ചതിനെ തുടർന്ന്, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇനി 125 ശതമാനം തീരുവ നേരിടേണ്ടിവരും. എന്നാൽ, കാനഡയെയും മെക്സിക്കോയെയും ഈ മാറ്റങ്ങൾ ബാധിക്കില്ല. നിലവിലുള്ള കരാറുകൾ പ്രകാരം ഇവർക്ക് മേൽ ഏർപ്പെടുത്തിയ തീരുവ നിരക്കുകൾ തുടരും. ഈ പ്രഖ്യാപനം നടക്കുന്നത് സാമ്പത്തിക വിപണികളിൽ അസ്ഥിരതയും ബിസിനസ് നേതാക്കളുടെ എതിർപ്പ് വർധിക്കുന്നതിനിടെയുമാണ്. ഈ കാലയളവിൽ മിക്ക രാജ്യങ്ങൾക്കും 10 ശതമാനം ഏകീകൃത തീരുവ നേരിടേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. എന്നാൽ, കാനഡയും മെക്സിക്കോയും ഈ അടിസ്ഥാന നിരക്കിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. യു.എസ്.-മെക്സിക്കോ-കാനഡ കരാർ (യു.എസ്.എം.സി.എ) പ്രകാരം ചില ഇളവുകൾ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഒഴികെ, ഇവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നേരത്തെ ഏർപ്പെടുത്തിയ…
ബീജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള വ്യാപാര നയങ്ങൾ ശക്തമായ പ്രതിഷേധ തരംഗങ്ങൾക്ക് വഴിവെച്ചിരിക്കെ, ചൈന യുഎസിൽ നിന്നുള്ള എല്ലാ ചരക്കുകൾക്കും 84 ശതമാനം തീരുവ ഏർപ്പെടുത്തി പ്രതികാര നടപടി സ്വീകരിച്ചു. ഏപ്രിൽ 9, 2025-ന് പ്രാബല്യത്തിൽ വന്ന ഈ നടപടി, ട്രംപിന്റെ ഏറ്റവും പുതിയ തീരുവ വർദ്ധനവിന് മറുപടിയായാണ് എന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയതായി റോയ്റ്റേഴ്സിനെ ഉദ്ധരിച്ച് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള പിരിമുറുക്കം വിപണികളിൽ കനത്ത ആഘാതം സൃഷ്ടിക്കുന്നതിനിടെ, ചൈനയുടെ ഈ നീക്കം ആഗോള ഓഹരി വിപണികളിൽ വൻ ഇടിവിന് കാരണമായി. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ മുതൽ വ്യാവസായിക ചരക്കുകൾ വരെ ഈ തീരുവയുടെ പരിധിയിൽ വരുന്നു. “യുഎസിന്റെ ഏകപക്ഷീയ നടപടികൾ അന്താരാഷ്ട്ര വ്യാപാര ചട്ടങ്ങളെ ലംഘിക്കുന്നു, ഇത് ചൈനയുടെ നിയമാനുസൃത അവകാശങ്ങളെ ഗുരുതരമായി ബാധിക്കുന്നു,” ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.