Subscribe to Updates
Get the latest creative news from Keralascope News.
- അയർലൻഡിൽ ഇന്ത്യന് സമൂഹത്തിനെതിരായ ആക്രമണങ്ങള് അപലപിച്ച് ഡബ്ലിൻ ആര്ച്ച് ബിഷപ്പ്
- 80 വർഷം പിന്നിട്ടു: ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം എന്തുകൊണ്ട് ഇപ്പോളും പ്രസക്തമാകുന്നു
- ഹുകും ചന്ദും ബനിയനും
- ഒന്റാറിയോയിൽ താമസിക്കുന്ന മലയാളികൾക്ക് 1 മില്യൺ ഡോളർ നേടാനുള്ള സുവർണാവസരം
- കാനഡയിൽ ഇൻഫ്ലേഷൻ 1.7% ആയി കുറഞ്ഞു; ഗ്യാസോലിൻ വില ഇടിവ് പ്രധാന കാരണം
- പിയർ പോളിയവ് അൽബർട്ട ബൈഇലക്ഷനിൽ വിജയിച്ചു: പാർലമെന്റിൽ സീറ്റ് വീണ്ടെടുത്തു
- മിസ്സിസ്സാഗയിലെ പ്രമുഖ പ്ലാസയിൽ ജനക്കൂട്ട നിയന്ത്രണത്തിന് നിയമനടപടി
- കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; എഞ്ചിൻ തകരാറെന്ന് സൂചന
Author: KSN News Desk
പുതിയ അമേരിക്കൻ നികുതി ഒഴിവാക്കാൻ ആപ്പിൾ കമ്പനി മൂന്ന് ദിവസത്തിനുള്ളിൽ അഞ്ച് വിമാനങ്ങളിൽ ഐഫോണുകളും മറ്റ് ഉത്പന്നങ്ങളും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും അമേരിക്കയിലേക്ക് അയച്ചു. മാർച്ച് അവസാന ആഴ്ചയിൽ ഇത് നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ 5-ന് ട്രംപ് സർക്കാർ 10% നികുതി കൊണ്ടുവന്നതിന് മുമ്പാണ് ഈ ഷിപ്പ്മെന്റ് നടന്നത്. ഈ വലിയ ഷിപ്മെന്റിലൂടെ ആപ്പിൾ അവരുടെ സാധനങ്ങൾ കുറഞ്ഞ നികുതിയിൽ അമേരിക്കയിൽ എത്തിച്ചു. ഇതുവഴി ഉപഭോക്താക്കൾക്ക് വില കൂടാതെ സാധനങ്ങൾ നൽകാൻ കഴിയും. സാധാരണ ഈ സമയത്ത് ഷിപ്പിംഗ് കുറവാണ്, പക്ഷേ ആപ്പിൾ സധാരണയിൽ കൂടുതൽ വേഗത്തിൽ പ്രവർത്തിച്ചു.
വത്തിക്കാൻ സിറ്റി: ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം പോപ്പ് ഫ്രാൻസിസ് ജനങ്ങളെ സന്ദർശിച്ചു. രണ്ടാഴ്ച മുമ്പ് ആശുപത്രി വിട്ട ശേഷം ഇതാദ്യമായാണ് പോപ്പ് പൊതുജനത്തിന് മുന്നിൽ വരുന്നത്. 88 വയസുകാരനായ പോപ്പ് ശ്വാസകോശത്തിന് ഇരുവശത്തും ഉണ്ടായ അണുബാധയെ തുടർന്ന് അഞ്ചാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീൽചെയറിൽ, ഓക്സിജൻ ട്യൂബ് ധരിച്ച് പൊതുജനങ്ങളെ കാണാനെത്തിയ പോപ്പ് സൂര്യപ്രകാശത്തിൽ അവരെ നോക്കി കൈ വീശിയ ശേഷം, “ഏവർക്കും ആനന്ദകരമായ ഒരു ഞായർ ആശംസിക്കുന്നു… വളരെ നന്ദി,” എന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അസുഖബാധയെ തുടർന്ന് ശബ്ദത്തിൽ മാറ്റം അനുഭവപ്പെട്ട അദ്ദേഹം വീണ്ടും പഴയ രീതിയിൽ സംസാരിക്കാൻ ശ്രമിച്ചുവരുകയാണ്. മാർച്ച് 23-ന് ആശുപത്രി ബാൽക്കണിയിൽ നിന്നാണ് ഇതിന് മുൻപു പോപ്പ് ജനങ്ങളെ അഭിസംബോധന ചെയ്തത്. രോഗികൾക്കായുള്ള ജൂബിലി വർഷ ആഘോഷത്തിന്റെ ഭാഗമായാണ് ഈ ലഘു സന്ദർശനം. പോപ്പിന്റെ സെക്രട്ടറി ഫാദർ ജുവാൻ ക്രൂസ് വില്ലലോനും സഹായി പിയർജിയോർജിയോ സനെറ്റിയും അദ്ദേഹത്തെ…
മ്യാന്മറിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 1,600 കടന്നു. മാൻഡലെ (Mandalay) കേന്ദ്രീകരിച്ച് വെള്ളിയാഴ്ച 7.7 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്. 6.4 തീവ്രതയുള്ള തുടർചലനങ്ങളും അനുഭവപ്പെട്ടതു നാശനഷ്ടങ്ങൾ വർധിപ്പിച്ചു. മ്യാന്മാറിലെ സൈനിക ഭരണകൂടം അന്താരാഷ്ട്ര സഹായത്തിനായി അപൂർവ്വമായ അഭ്യർത്ഥന നടത്തി. തായ്‌ലൻഡിലും ചൈനയിലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. ബാങ്കോക്കിൽ കെട്ടിടങ്ങളും പാലങ്ങളും തകർന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
എഡ്മിന്റൺ: കാനഡയിലെ ആൽബെർട്ട പ്രൊവിൻസിലെ സോഷ്യൽ വർക്കേഴ്സ്ന്റെ രജിസ്ട്രേഷനും പ്രാക്റ്റീസും നിയന്ത്രിക്കുന്ന ആൽബെർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്സ്ന്റെ പുതിയ പ്രസിഡന്റ് ആയി മലയാളിയായ സാമുവൽ മാമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. ആൽബെർട്ടയിൽ സോഷ്യൽ വർക്കർ ആയി ജോലി ചെയ്യണമെങ്കിൽ എ സി സ് ഡബ്ള്യു യിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. ഒൻപതിനായിരത്തിലധികം അംഗങ്ങളുള്ള ഈ സംഘടനയുടെ മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ, സാമുവൽ മത്സരമില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഒരു മലയാളി, കാനഡയിലെ ഏതെങ്കിലും പ്രൊവിൻസിലെ സോഷ്യൽ വർക്ക് കോളേജിന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ നാല് വർഷങ്ങളായി, സാമുവൽ എ സി സ് ഡബ്ള്യു വിൽ തെരഞ്ഞെടുക്കപെട്ട അംഗമായി സേവനം ചെയ്യുകയാണ്. പത്തനംതിട്ട പുല്ലാട് പൂവത്തുംമൂട്ടിൽ കുടുംബാംഗം ആയ സാമുവൽ 2012 മുതൽ എഡ്മിന്റണിൽ താമസിക്കുകയാണ്. എഡ്മിന്റണിന് അടുത്തുള്ള ബോൺ അക്കോർഡിലുള്ള കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ഓക്ക് ഹിൽ റാഞ്ച് എന്ന സംഘടനയുടെ പ്രോഗ്രാം ഡയറക്ടർ പ്രവർത്തിക്കുന്നു. ഭാര്യ ജെസ്സി, മകൻ ഐസക്. അസറ്റ് എന്ന…
റോം: രണ്ടു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 88 വയസ്സുള്ള പൊപ്പ് ഫ്രാൻസിസ്, 5 ആഴ്ചയ്ക്കുശേഷം ആശുപത്രി വിട്ടു. ഡിസ്ചാർജിനുമുമ്പ്, ഞായറാഴ്ച രാവിലെ പോപ്പ് ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. കൈകൂപ്പി അഭിവാദ്യങ്ങൾ അർപ്പിച്ച പോപ്പ്, സമാധാന സന്ദേശം നൽകുകയും ചെയ്തു. “എല്ലാവർക്കും നന്ദി,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തുടർന്ന് അദ്ദേഹം കാർ കയറി ആശുപത്രി വിടുകയും റോമിലെ പേപ്പൽ ബസിലിക്കയിൽ ചെറിയൊരു പ്രാർത്ഥനയ്ക്ക് ശേഷം വത്തിക്കാനിലേക്കു മടങ്ങുകയും ചെയ്തു. ഡോക്ടർമാർ വ്യക്തമാക്കിയത് അനുസരിച്ച്, ആശുപത്രിവാസത്തിനിടെ രണ്ട് തവണ അദ്ദേഹത്തിന്റെ ജീവൻ ഗുരുതരമായി അപകടത്തിലായിരുന്നെങ്കിലും ഇപ്പോള്‍ ആരോഗ്യ സ്ഥിരതയിലേക്ക് വന്നു കൊണ്ടിരിക്കയാണ്. ഈ പ്രായത്തിൽ പൂർണ ആരോഗ്യത്തിലേക്ക് മടങ്ങാൻ കുറച്ച് സമയം ആവശ്യമായിരിക്കും. അദ്ദേഹത്തിന് അടുത്ത രണ്ട് മാസം വിശ്രമം തുടരേണ്ടതുണ്ടെന്ന് മെഡിക്കൽ ടീം പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ പൊന്തിഫിക്കേറ്റ് കാലത്തുള്ള ഏറ്റവും നീണ്ട ആശുപത്രിവാസം കൂടിയാണ്. 2021-ൽ ഡൈവർട്ടിക്കുലൈറ്റിസിന്…
എഡ്മിന്റൻ : കാനഡയിൽ രൂക്ഷമാക്കുന്ന ഭവന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ കനേഡിയൻ സർക്കാർ അടിയന്തര നടപടികളുമായി മുന്നോട്ട് വരുന്നു. പ്രധാനമന്ത്രി മാർക്ക് കാർണി, ആദ്യമായി ഒരു മില്യൺ ഡോളറോ അതിൽ കുറവോ വിലയുള്ള വീട് വാങ്ങുന്നവർക്ക് Goods and Services Tax (GST) ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു. പുതിയ തീരുമാനം സാധാരണക്കാർക്ക് എങ്ങനെ സഹായകമാകും?ഈ നികുതി ഇളവ് കനേഡിയൻ പൗരന്മാർക്ക് ഏകദേശം 50,000 ഡോളർ വരെ ലാഭിക്കാൻ സഹായിക്കും. ഇത് കൂടുതൽ യുവജനങ്ങളെയും കുടുംബങ്ങളെയും ഭവന വിപണിയിലേക്ക് ആകർഷിക്കുകയും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യും. GST ഒഴിവാക്കുന്നതിലൂടെ, വീട് വാങ്ങുന്നതിനുള്ള മുൻകൂട്ടിയുള്ള ചിലവുകൾ കുറയ്ക്കാനും കൂടുതൽ പണം കയ്യിൽ സൂക്ഷിക്കാനും സാധിക്കും. ഭവന നിർമ്മാണ മേഖലയിൽ ഉണർവ്വ്GST ഒഴിവാക്കുന്നത് ഭവന നിർമ്മാണ മേഖലയിൽ പുതിയ ഉണർവ്വ് നൽകും. രാജ്യത്തുടനീളം പുതിയ വീടുകളുടെ നിർമ്മാണത്തിന് ഇത് കൂടുതൽ പ്രോത്സാഹനമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവന“കനേഡിയൻ…
ബാങ്കോക്ക്: ചൈനയിലെ വലിയ കാർ കമ്പനിയായ ബിവൈഡി (BYD) പുതിയൊരു സാങ്കേതികത അവതരിപ്പിച്ചു. ഇത് ഉപയോഗിച്ചാൽ ഇലക്ട്രിക് കാറുകൾ 5 മുതൽ 8 മിനിറ്റിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാം—പെട്രോൾ നിറയ്ക്കുന്നതിന് സമയം വേണ്ടതുപോലെ തന്നെ. തിങ്കളാഴ്ച പ്രഖ്യാപിച്ച ഈ പുതിയ ചാർജർ 5 മിനിറ്റിൽ 400 കിലോമീറ്റർ ഓടാൻ പറ്റുന്ന ഊർജം നൽകും. ചൈനയിൽ 4,000-ലധികം പുതിയ ചാർജിങ് സ്റ്റേഷനുകൾ ബിവൈഡി നിർമിക്കും. ഈ സാങ്കേതികത ആദ്യം വരുന്നത് അവരുടെ ഹാൻ എൽ, ടാങ് എൽ എന്ന കാറുകളിലാണ്. ബിവൈഡിയുടെ ഈ വാർത്ത ടെസ്‌ലയെ ഞെട്ടിച്ചു. അന്ന് തന്നെ ടെസ്‌ലയുടെ ഓഹരി വില 4.8% കുറഞ്ഞു. ബിവൈഡി ആദ്യം ബാറ്ററി നിർമാണം തുടങ്ങിയ കമ്പനിയാണ്. ഇപ്പോൾ അവർ കാറുകൾ ഉണ്ടാക്കി ചൈനയ്ക്ക് പുറത്തേക്കും വളരുകയാണ്. ടെസ്‌ലയുടെ 2025 ൽ ഇറങ്ങാൻ പോകുന്ന പുതിയ ചാർജർ 15 മിനിറ്റിൽ 270 കിലോമീറ്റർ ഓടാൻ ഊർജം നൽകും. പക്ഷേ, ബിവൈഡിയുടെ ചാർജർ ഇതിനേക്കാൾ മൂന്നിൽ…
നാസയുടെ സ്പേസ് എക്‌സ് ക്രൂ-9 ദൗത്യം, ഇന്ന് (മാർച്ച് 18, 2025) നു വിജയകരമായി പര്യവസാനിച്ചു. സുനി വില്ലിയംസ്, ബാരി “ബച്ച്” വിൽമോർ, നിക് ഹെയ്ഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരടങ്ങിയ സംഘത്തെ വഹിച്ച് കൊണ്ട് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് ഫ്ലോറിഡ തീരത്ത് വൈകുന്നേരം 5:57 PM EDT- ക്ക് (ഇന്ത്യൻ സമയം വെളുപ്പിന് 3:27 ന്) സുരക്ഷിതമായി ‘സ്പ്ലാഷ്‌ഡൗൺ’ ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഒമ്പത് മാസത്തിലധികം ചെലവഴിക്കേണ്ടി വന്ന ശേഷം സുനി വില്ലിയംസ്, ബാരി “ബച്ച്” വിൽമോർ എന്നീ ബഹിരാകാശ ഗവേഷകർ ഭൂമിയിലേക്ക് മടങ്ങിയത് നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ്.ദൗത്യത്തിലെ പ്രധാന നേട്ടങ്ങൾ• ദീർഘകാല താമസം: 2024 ജൂണിൽ ബോയിംഗ് സ്റ്റാർലൈനർ ക്യാപ്‌സൂളിൽ ഒരു ചെറു പരീക്ഷണ ദൗത്യമായി ആരംഭിച്ച യാത്ര, സാങ്കേതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഒമ്പത് മാസത്തെ നീണ്ടു നിന്ന ദൗത്യമായി മാറി. പിന്നീട്, അവരെ തിരിച്ചു ഭൂമിയിലേക്ക് മടക്കിയെത്തിക്കുക ആയിരുന്നു സ്പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിന്റെ ദൗത്യം.•…
“ശാസ്ത്രഗവേഷണ മേഖലയിൽ വൈവിധ്യം, തുല്യത, ഉൾക്കൊള്ളൽ (DEI) എന്നിവക്ക് നിർണായക പ്രാധാന്യമുണ്ട്. ഈ മൂല്യങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ ശാസ്ത്ര സമൂഹം ശക്തമായി പ്രതിരോധിക്കണം”, മാർച്ച് 17-ന് Nature മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, പ്രമുഖ അമേരിക്കൻ നൈതിക വിദഗ്ധനും ന്യൂ യോർക്ക് യൂനിവേഴ്സിറ്റി ഗ്രോസ്മാൻ മെഡിക്കൽ സ്കൂളിലെ ബയോഎത്തിക്സ് പ്രൊഫസറുമായ ആർതർ കപ്ലാൻ ആഹ്വാനം ചെയ്യുന്നു. 1633-ലെ ഗലീലിയോ ഗലീലിയുടെ വിചാരണയ്ക്കിടെ അദ്ദേഹം ഉയർത്തിയ പ്രതിരോധത്തെ ചൂണ്ടിക്കാണിച്ച്, DEI-ക്കെതിരെ അമേരിക്കയിൽ നടക്കുന്ന “സമഗ്ര യുദ്ധം” നേരിടുന്നതിൽ ശാസ്ത്രലോകം നിസംഗരായിരിക്കരുതെന്ന് കപ്ലാൻ ഓർമപ്പെടുത്തുന്നു. NASA, അമേരിക്കൻ സൊസൈറ്റി ഓഫ് മൈക്രോബയോളജി, പല പ്രമുഖ സർവകലാശാലകൾ, എന്നിവ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി DEI പരാമർശങ്ങൾ അവരുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തതിനെ ലേഖനം വിമർശിക്കുന്നു. ഈ പിൻവാങ്ങൽ ശാസ്ത്രീയ പുരോഗതിയെ തകർക്കുകയും സമാനതകളില്ലാത്ത അസമത്വങ്ങളെ നിലനിർത്തുകയും ചെയ്യുമെന്ന് കപ്ലാൻ വാദിക്കുന്നു. വൈവിധ്യം ഒരു നൈതിക ഉത്തരവാദിത്വം മാത്രമല്ല, ശാസ്ത്രീയ ആവശ്യകതയുമാണ് എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.…
ഒട്ടാവ: കാനഡയിൽ 2025 ഫെബ്രുവരിയിൽ പണപ്പെരുപ്പ നിരക്ക് 2.6% ആയി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ (StatCan) റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ 1.9% ആയിരുന്ന നിരക്കിൽ നിന്നുള്ള ഈ വർദ്ധനവിന് പ്രധാന കാരണം ഫെബ്രുവരി 15-ന് ജിഎസ്ടി/എച്ച്എസ്ടി (GST/HST) നികുതി ഇളവ് അവസാനിച്ചതാണ്. നികുതി ഇളവ് അവസാനിച്ചതിന്റെ ആഘാതംനികുതി ഇളവ് നിലനിന്നിരുന്ന കാലത്ത് റസ്റ്റോറന്റ് ഭക്ഷണ വില 1.4% കുറഞ്ഞിരുന്നു. എന്നാൽ, ജിഎസ്ടി/എച്ച്എസ്ടി വീണ്ടും ഏർപ്പെടുത്തിയതോടെ റസ്റ്റോറന്റ് ഭക്ഷണത്തിന്റെയും പൊതു നിത്യോപയോഗ സാധനങ്ങളുടെയും വില കുത്തനെ ഉയർന്നു. ഇത് ഫെബ്രുവരിയിലെ പണപ്പെരുപ്പ വർദ്ധനവിന് പ്രധാന പങ്കുവഹിച്ചു. ഇന്ധനവും യാത്രാ ചെലവുകളും കൂടിഫെബ്രുവരിയിൽ പെട്രോളിയം വില 0.6% ഉയർന്നു. ഉത്തര അമേരിക്കയിലെ റിഫൈനറികളുടെ അറ്റകുറ്റപ്പണികൾ മൂലം ഇന്ധന ഉൽപ്പാദനച്ചെലവ് വർദ്ധിച്ചതാണ് ഇതിന് കാരണം. അമേരിക്കയിലെ അധിക എണ്ണ ഉൽപ്പാദനവും വ്യാപാര നികുതി ഭീഷണികളും വിപണിയെ സ്വാധീനിച്ചെങ്കിലും വില കുറയ്ക്കാൻ ഇവയ്ക്ക് കഴിഞ്ഞില്ല.അതിനിടെ, യാത്രാ ചെലവുകളും വർദ്ധിച്ചു. പ്രൊവിൻസുകളിലെ വിലക്കയറ്റംകാനഡയിലെ എല്ലാ പ്രൊവിൻസുകളിലും പണപ്പെരുപ്പം വർദ്ധിച്ചപ്പോൾ,…