Subscribe to Updates
Get the latest creative news from Keralascope News.
- അയർലൻഡിൽ ഇന്ത്യന് സമൂഹത്തിനെതിരായ ആക്രമണങ്ങള് അപലപിച്ച് ഡബ്ലിൻ ആര്ച്ച് ബിഷപ്പ്
- 80 വർഷം പിന്നിട്ടു: ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം എന്തുകൊണ്ട് ഇപ്പോളും പ്രസക്തമാകുന്നു
- ഹുകും ചന്ദും ബനിയനും
- ഒന്റാറിയോയിൽ താമസിക്കുന്ന മലയാളികൾക്ക് 1 മില്യൺ ഡോളർ നേടാനുള്ള സുവർണാവസരം
- കാനഡയിൽ ഇൻഫ്ലേഷൻ 1.7% ആയി കുറഞ്ഞു; ഗ്യാസോലിൻ വില ഇടിവ് പ്രധാന കാരണം
- പിയർ പോളിയവ് അൽബർട്ട ബൈഇലക്ഷനിൽ വിജയിച്ചു: പാർലമെന്റിൽ സീറ്റ് വീണ്ടെടുത്തു
- മിസ്സിസ്സാഗയിലെ പ്രമുഖ പ്ലാസയിൽ ജനക്കൂട്ട നിയന്ത്രണത്തിന് നിയമനടപടി
- കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; എഞ്ചിൻ തകരാറെന്ന് സൂചന
Author: KSN News Desk
വിദേശ ഇൻഫ്ലുവൻസർമാരുടെ അമേരിക്കൻ സാംസ്കാരിക സ്ഥാപനങ്ങളിലേക്കുള്ള “അദൃശ്യമായ അധിനിവേശം” എന്ന് വിശേഷിപ്പിച്ച് കൊണ്ട് “ലുസ് ഡി കരാക്കസ്” എന്ന വെനസ്വേലൻ കലാ സംഘത്തെ ലക്ഷ്യമിട്ട് യു എസ് പ്രസിഡന്റ് ഡോണൽഡ് ട്രംപ് 1798-ലെ ഏലിയൻ എനമീസ് ആക്ട് പ്രകാരം ആരോപിതരെ നാടുകടത്താനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെച്ചു. ട്രെൻ ഡി അരഗുവ പോലുള്ള ഗ്യാംഗ് അംഗങ്ങളെ നാടുകടത്താൻ ലക്ഷ്യമിട്ടിരുന്ന മുൻകാല പ്രയോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, യു.എസ് മ്യൂസിയങ്ങളിലെ അവാൻഗാർഡ് ഇൻസ്റ്റലേഷനുകളിലൂടെ “വിപ്ലവകരമായ സാംസ്കാരിക യുദ്ധം” നടത്തുന്നുവെന്ന് ആരോപിക്കപ്പെട്ട കലാകാരന്മാരെ പുറത്താക്കാനായിരുന്നു ഈ പ്രയോഗം. അമേരിക്കൻ പോപ്പ് കൾച്ചർ ചിഹ്നങ്ങളുമായി സോഷ്യലിസ്റ്റ് പ്രതീകങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് “ദേശീയ അസ്തിത്വത്തെ തകർക്കുന്ന” കലാരൂപങ്ങളുമായി അമേരിക്കൻ കലാമേഖലയിൽ കടന്നു കയറിയെന്ന് മൾട്ടിമീഡിയ കലാകാരന്മാരുടെ സംഘമായ ലുസ് ഡി കരാക്കസിനെതിരെ വൈറ്റ് ഹൗസ് ആരോപിച്ചു. റീസൈക്കിൾ ചെയ്ത കോക്ക-കോള കാനുകൾ കൊണ്ട് നിർമ്മിച്ച ഉരുകുന്ന സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ പ്രദർശനം 1798-ലെ നിയമപ്രകാരം “കവർച്ചക്കാരുടെ അധിനിവേശം” ആണെന്ന് ശനിയാഴ്ച വൈകീട്ട്…
അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, അമേരിക്കയിൽ നിന്നുള്ള 29.8 ബില്യൺ കനേഡിയൻ ഡോളർ (ഏകദേശം 20 ബില്യൺ യു.എസ്. ഡോളർ) വിലമതിക്കുന്ന ഇറക്കുമതി സാധനങ്ങൾക്ക് കാനഡ പ്രതികാര നികുതി ഏർപ്പെടുത്തുമെന്നു, കാനഡയുടെ ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് ഇന്ന് പ്രഖ്യാപിച്ചു. പ്രഖ്യാപനം. ഈ നടപടി നാളെ, 2025 മാർച്ച് 13 വ്യാഴാഴ്ച പുലർച്ചെ 12:01, മുതൽ പ്രാബല്യത്തിൽ വരും. ട്രംപ് ഭരണകൂടം കാനഡയിൽ നിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും 25% തീരുവ ഏർപ്പെടുത്തിയതിന് നേരിട്ടുള്ള തിരിച്ചടിയാണിത്. കാനഡ സർക്കാർ അമേരിക്കയിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾക്കാണ് പ്രതികാര നികുതി ഏർപ്പെടുത്തുന്നത്: സ്റ്റീൽ, അലുമിനിയം, കമ്പ്യൂട്ടറുകൾ, കായിക ഉപകരണങ്ങൾ, കാസ്റ്റ് അയൺ ഉൽപ്പന്നങ്ങൾ എന്നിവയാണ് പ്രധാനമായും ഇതിലുൾപ്പെടുന്നത്. 2025 ഫെബ്രുവരി 1-ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള സാധനങ്ങൾക്ക് സാർവത്രിക തീരുവ (യൂണിവേഴ്സൽ ടാരിഫ്) ഏർപ്പെടുത്തുന്ന ഉത്തരവിൽ ഒപ്പുവെച്ചതോടെയാണ് ഈ വ്യാപാര തർക്കം ആരംഭിച്ചത്. കാനഡ സർക്കാർ…
ഒട്ടാവ: ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശനിരക്ക് 0.25% കുറച്ച് 2.75% ആക്കി. ഇതോടെ തുടർച്ചയായി ഏഴാം തവണയാണ് ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് കുറയ്ക്കുന്നത്. യുഎസുമായുള്ള വ്യാപാര യുദ്ധം കനക്കുന്നതിനാൽ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി തീവ്രമാകുമെന്ന ആശങ്കയിലാണ് ഈ തീരുമാനം.
അമേരിക്കയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് 50 ശതമാനം തീരുവ വർധന ഏർപ്പെടുത്തണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊലിയേവ് സര്ക്കാരിനോട് ആവശ്യപ്പെട്ടു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന വ്യാപാര തർക്കത്തിൽ പുതിയ പ്രകോപനം സൃഷ്ടിച്ചതിനോടുള്ള പ്രതികരണമായാണ് ഈ ആഹ്വാനം. എയറ്റവും പുതിയ പ്രകോപനം ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അമേരിക്കയിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് 25 ശതമാനം അധിക നിരക്ക് ഏർപ്പെടുത്തിയതാണ്. ഇതിന് മറുപടിയായി, ട്രംപ് ആദ്യം കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് നിർദ്ദേശിച്ചിരുന്ന തീരുവ 50 ശതമാനമായി ഇരട്ടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ, ഒന്റാരിയോയും ട്രംപ് ഭരണകൂടവും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം, വൈദ്യുതി അധിക നിരക്ക് ഒഴിവാക്കാൻ ഒന്റാരിയോ തീരുമാനിച്ചതോടെ, യു.എസ്. തീരുവ 25 ശതമാനമായി കുറയ്ക്കാൻ സമ്മതിച്ചു. ഈ മാറ്റം ഉണ്ടായിട്ടും, പൊലിയേവ്ന്റെ അമേരിക്കയുടെ “ആക്രമണോത്സുകത”യ്‌ക്കെതിരെ കാനഡ ഉറച്ചുനിൽക്കണമെന്ന നിലപാടിൽ മാറ്റമില്ല. ഒരു മാധ്യമ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു, “നമ്മൾ ശക്തവും അഭിമാനമുള്ളതും പരമാധികാരമുള്ളതുമായ…
ഒൻറാരിയോ വൈദ്യുതി കയറ്റുമതി സർചാർജ് നിർത്തിവച്ചു: അമേരിക്ക-കാനഡ വ്യാപാര സംഘർഷത്തിനിടെ പുതിയ തീരുമാനം
ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് ചൊവ്വാഴ്ച പ്രഖ്യാപിച്ചതനുസരിച്ച്, അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങളായ മിഷിഗൺ, മിനെസോട്ട , ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി കയറ്റുമതിയിൽ ഏർപ്പെടുത്തിയ 25% സർചാർജ് പ്രോവിൻസ് താൽക്കാലികമായി നിർത്തിവയ്ക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന ഭീഷണിയെ തുടർന്ന്, കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘർഷം രൂക്ഷമാകുന്നതിനിടയിലാണ് ഈ തീരുമാനം. കനേഡിയൻ സ്റ്റീലിനും അലുമിനിയത്തിനും അമേരിക്ക ഏർപ്പെടുത്തിയ തീരുവയ്ക്ക് പ്രതികാരമായി ആരംഭിച്ച ഈ സർചാർജ് ഒൻറാരിയൊക്ക് ദിനംപ്രതി 400,000 ഡോളർ വരുമാനം നൽകുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഈ തുക ഒന്റാറിയോയിലെ ജനങ്ങൾക്ക് വൈദ്യുതി ചെലവ് കുറയ്ക്കാൻ ഉപയോഗിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഈ നീക്കത്തെ ട്രംപ് രൂക്ഷമായി വിമർശിക്കുകയും കാനഡയെ “തീരുവ ദുരുപയോഗക്കാർ” എന്ന് വിളിക്കുകയും ചെയ്തു. മാർച്ച് 12 മുതൽ കനേഡിയൻ ലോഹങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായി ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ, ഫോർഡ്…
കേരള ലിറ്റററി സൊസൈറ്റി ഡാല്ലസ് ഏർപ്പെടുത്തിയ, മഹാകവി ജേക്കബ് മനയിൽ സ്മാരക കവിത അവാർഡ് എഡ്മിൻ്റൻ സ്വദേശി ജെസ്സി ജയകൃഷ്ണന് ലഭിച്ചു. ജെസ്സിയുടെ നൊസ്റ്റാൾജിയ എന്ന കവിതക്കാണ് അവാർഡ്. പ്രശസ്ത മലയാള കവി ശ്രീ. സെബാസ്റ്റ്യൻ ജൂറിയായ കമ്മിറ്റിയാണ് അമേരിക്കയിലെയും കാനഡയിലെയും നിരവധിയായ കവിതകളിൽ നിന്നും നൊസ്റ്റാൾജിയ തെരഞ്ഞെടുത്തത്. കാനഡയിലെ പുതുതലമുറ കുടിയേറ്റക്കാരുടെ സൃഷ്ടികൾ, അവാർഡിന് അർഹമാകുന്നത്, പുതിയ എഴുത്തുകാർക്ക് പ്രചോദനം നൽകുന്നതാണ്. ക്യാഷ് അവാർഡും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മാർച്ച് 8ന് അമേരിക്കയിലെ ഡാളസിൽ വെച്ച് നടന്ന ചടങ്ങിൽ സമ്മാനിച്ചു. മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിയായ ജെസ്സി, കഴിഞ്ഞ പതിനാല് വർഷമായി, കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ എഡ്മിന്റനിൽ താമസിക്കുന്നു. ഭർത്താവ് ജയകൃഷ്ണൻ. മക്കൾ നിവേദിത, ആദിത്യ. യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ജെസ്സിയുടെ കവിതകൾ സമകാലികങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒട്ടാവ: ബാങ്ക് ഓഫ് കാനഡ ഗവർണറായിരുന്ന മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ലീബറൽ പാർട്ടി നേതൃ മത്സരത്തിൽ വിജയം നേടി ആണ് മാർക്ക് കാർണി പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി പ്രസിഡന്റ് സച്ചിത് മെഹ്ര വെളിപ്പെടുത്തിയതനുസരിച്ച്, മുൻ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയ ക്രിസ്റ്റിയ ഫ്രീലാൻഡ്, മുൻ മന്ത്രിമാരായ കരീന ഗോൾഡ്, വ്യവസായി കൂടി ആയ മുൻ ലിബറൽ എം.പി ഫ്രാങ്ക് ബെയ്ലിസ് എന്നിവരെ പിന്തള്ളി ആണ് കാർണി വിജയിച്ചത്. വിതരണമേഖലയും സാമ്പത്തികപ്രതിസന്ധികളും നേരിടുന്നതിൽ പരിചയമുള്ള കാർണി രാജ്യത്തിന്റെ സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ ആണ് പ്രധാന മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാരതർക്കം കൂടുതൽ കടുക്കുന്ന സാഹചര്യത്തിൽ, പുതിയ പ്രധാനമന്ത്രിക്ക് വലിയ വെല്ലുവിളിയാണ് കാത്തിരിയ്ക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയിലെ എല്ലാ ഉൽപ്പന്നങ്ങൾക്കും 25% നികുതി പ്രഖ്യാപിക്കുകയും പിന്നീട് താമസിപ്പിക്കുകയും ചെയുന്നത് വഴി ഉണ്ടായ അനിശ്ചിതാവസ്ഥ കാരണം കാനഡയുടെ ദുർബലമായ സമ്പദ്‌വ്യവസ്ഥ കൂടുതൽ തകർന്നേക്കുമെന്ന ഭയം ഉയർന്നിട്ടുണ്ട്.…
ടോറന്റോ, മാർച്ച് 7, 2025: കാനഡയിലെ ടോറന്റോ നഗരത്തിന്റെ കിഴക്കൻ മേഖലയായ സ്കാർബറോയിൽ പൈപ്പർ ആംസ് പബ്ബിൽ മാർച്ച് 7 വെള്ളിയാഴ്ച രാത്രി നടന്ന ഞെട്ടിക്കുന്ന വെടിവയ്പ്പിൽ 12 പേർക്ക് പരിക്കേറ്റു. പബ്ബിന്റെ ഗ്രാൻഡ് ഓപ്പണിംഗ് ആഘോഷങ്ങൾക്കിടെ, പ്രാദേശിക സമയം രാത്രി 10:39-ന് മൂന്ന് സായുധരായ ആക്രമകാരികൾ അകത്തേക്ക് കയറി അനിയന്ത്രിതമായി വെടിയുതിർക്കുകയായിരുന്നു. സംഭവം നഗരത്തിൽ ഭീതിയും ആശങ്കയും പടർത്തിയിട്ടുണ്ട്. പ്രോഗ്രസ് അവന്യൂവിനും കോർപ്പറേറ്റ് ഡ്രൈവിനും സമീപമുള്ള സ്കാർബറോ ടൗൺ സെന്ററിന് തൊട്ടടുത്താണ് ഈ ആക്രമണം അരങ്ങേറിയത്. ടോറന്റോ പൊലീസിന്റെ ഓർഗനൈസ്ഡ് ക്രൈം എൻഫോഴ്സ്മെന്റ് വിഭാഗം സൂപ്പറിന്റെൻഡന്റ് പോൾ മാക്‌ഇൻറ്റയർ പറയുന്നതനുസരിച്ച്, ആക്രമകാരികൾ പബ്ബിനുള്ളിൽ ഇരുന്നവരെ ലക്ഷ്യമിട്ട് “വിവേചനരഹിതമായി” വെടിയുതിർക്കുകയായിരുന്നു. ആറ് പേർക്ക് വെടിയേറ്റതായും ബാക്കിയുള്ളവർക്ക് പൊട്ടിയ ചില്ലുകൾ മൂലം പരിക്കേറ്റതായും പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ പ്രായം 20-നും 50-നും ഇടയിലാണ്. “ഭാഗ്യവശാൽ മരണം ഒഴിവായത് അത്ഭുതമാണ്,” മാക്‌ഇൻറ്റയർ മാധ്യമങ്ങളോട് പറഞ്ഞു. പരിക്കുകൾ ജീവന് ഭീഷണിയല്ലാത്തവയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ കുറിച്ചുള്ള…
സൗത്ത് കരോലിന, മാർച്ച് 7, 2025: അമേരിക്കയിൽ 15 വർഷത്തിനിടെ ഇതാദ്യമായി സൗത്ത് കരോലിനയിൽ ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് ഒരു തടവുകാരനെ വധിച്ചു. ബ്രാഡ് കീത്ത് സിഗ്മൺ എന്ന 67 കാരനെയാണ് കൊളംബിയയിലെ ബ്രോഡ് റിവർ കറക്ഷണൽ സ്ഥാപനത്തിൽ വച്ച് വൈകിട്ട് 6:08ന് വധിച്ചതായി സ്ഥിരീകരിച്ചത്. 2001-ൽ തന്റെ മുൻ കാമുകിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സിഗ്മൺ, മരുന്നുകുത്തിവയ്പ്പിനും വൈദ്യുത കസേരയ്ക്കും പകരം, ഫയറിംഗ് സ്ക്വാഡ് മുഖേനയുള്ള വധശിക്ഷ തിരഞ്ഞെടുക്കുകയായിരുന്നു. മറ്റു രണ്ട് രീതികളുമായി ബന്ധപ്പെട്ട കഠിനമായ വേദനയെയും മരിക്കാൻ എടുക്കുന്ന സമയത്തെയും സംബന്ധിച്ച ആശങ്കകളാണ് സിഗ്മണിന്റെ ഈ തീരുമാനത്തിന് കാരണം. വധശിക്ഷ നടപ്പാക്കുന്നതിനിടെ, സിഗ്മണിനെ മരണമുറിയിലെ ഒരു ലോഹ കസേരയിൽ ഇരുത്തി, തലയിൽ ഒരു തൊപ്പി ധരിപ്പിക്കുകയും ഹൃദയത്തിന് മുകളിൽ ഒരു ലക്ഷ്യസ്ഥാനം കുറിക്കാൻ ഒരു അടയാളം ഘടിപ്പിക്കുകയും ചെയ്തു. ഒരു ഭിത്തിയ്ക്ക് പിന്നിൽ നിന്ന്, ഏകദേശം 15 അടി അകലെ നിന്ന് മൂന്ന് സന്നദ്ധ കറക്ഷണൽ ഓഫീസർമാർ…
ഓട്ടവ, മാർച്ച് 7, 2025 – കുടുംബ പുനഃസമാഗമം കാനഡയുടെ കുടിയേറ്റ സമ്പ്രദായത്തിന്റെ ഒരു പ്രധാന ഘടകമാണ്. കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും അവരുടെ പ്രിയപ്പെട്ടവരെ കാനഡയിൽ താമസിക്കാനും ജോലി ചെയ്യാനും സ്പോൺസർ ചെയ്യാൻ ഈ സംവിധാനം സഹായിക്കുന്നു. പേരെൻറ് ഗ്രാൻഡ് പേരെൻറ് (PGP) പ്രോഗ്രാമിലൂടെ, കഴിയുന്നത്ര കുടുംബങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്. ഈ വർഷം, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) PGP പരിപാടിയിൽ സ്പോൺസർഷിപ്പിനായി 10,000 അപേക്ഷകൾ ആണ് സ്വീകരിക്കുന്നത്. 2020- ൽ സ്പോൺസർ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ച് സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ പൂൾ ശേഷിക്കുന്നതിനാൽ, പുതിയ ഫോമുകൾ സ്വീകരിക്കുന്നതിന് പകരം ആ പൂളിൽ നിന്ന് ക്രമരഹിതമായി (randomly) തിരഞ്ഞെടുക്കപ്പെടുന്ന സ്പോൺസർമാർക്ക് അപേക്ഷിക്കാനുള്ള ക്ഷണം അയക്കാൻ IRCC പദ്ധതിയിടുന്നു. 2020 മുതൽ 2024 വരെ നടത്തിയ ഇൻടേക്കുകൾക്ക് സമാനമായ സമീപനമാണ് ഇതും. 2025 ഫെബ്രുവരി 5 വരെയുള്ള കണക്കനുസരിച്ച്, ക്യൂബെക്കിന് പുറമേയുള്ള പ്രവിശ്യകളിലേക്കുള്ള അപേക്ഷകൾക്ക് ഏകദേശം…