Subscribe to Updates
Get the latest creative news from Keralascope News.
- ഇറാനിലെ മൂന്നു പ്രധാന ആണവ കേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം
- ഐറിഷ് മലയാളി വിദ്യാർത്ഥികൾക്ക് നാസയുടെ സ്പേസ് ഡിസൈൻ മത്സരത്തിൽ വലിയ നേട്ടം
- ഇസ്രായേലിനെ തിരിച്ചടിച്ച് ഇറാൻ
- ഇറാനിൽ ഇസ്രായേലിന്റെ വ്യോമാക്രമണം
- വാഷിംഗ്ടണിൽ രണ്ട് ഇസ്രായേൽ എംബസി ജീവനക്കാർ കൊല്ലപ്പെട്ടു
- കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി വാഷിംഗ്ടണിൽ
- ഒന്റാറിയോ പ്രൊവിൻസിന്റെ ബജറ്റ് മെയ് 15ന്
- യു എസ് യുക്രൈനുമായി നിർണായക ധാതു ഖനന കരാറിന് ധാരണയിൽ എത്തി
Author: KSN News Desk
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സൊല്യൂഷൻ ഫോക്കസ്ഡ് വെർച്വൽ ഇന്ക്യൂബെറ്ററിന്റെ നേതൃത്വത്തിൽ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിലെ ഗവേഷക വിദ്യാർഥികൾ പങ്കെടുത്ത നൂതന ക്രിയാത്മക പ്രശ്ന പരിഹാര ആശയത്തിനും പദ്ധതിക്കും ഒന്നാം സ്ഥാനം കരസ്ഥമാക്കി( 35500/- ക്യാഷ് പ്രൈസ് ). ആലുവ അൽ അമീൻ കോളേജ് സംഘടിപ്പിച്ച ‘Hack-Arti-Thon’ എന്ന മത്സരവേദിയിൽ കേരളത്തിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്. കേരളസമൂഹം അനുഭവിക്കുന്ന ഏറ്റവും ഗുരുതര പരിസ്ഥിതി പ്രശ്നമായ കക്കൂസ് മാലിന്യ നിർമ്മാർജ്ജനത്തിന് ഏറ്റവും നൂതനവും, ക്രിയാത്മ കവുമായ ആശയത്തിനും പദ്ധതിക്കുമാണ് സമ്മാനം ലഭിച്ചത്. സോഷ്യൽ വർക്കിലെ ഗവേഷകരായ വൈഷ്ണ.യു, ഷൈനി വി. റ്റി , അഞ്ജന റ്റി , അമൃത എം തങ്കൻ എന്നിവരാണ് വിജയികൾ.
2025-ലെ ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അവസാനമായി കളിച്ച ഏകദിന മത്സരത്തിലും T20 യിലും ഇന്ത്യക്കായി സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയില്ല. രോഹിത് ശർമ ക്യാപ്റ്റനായ ടീമിൽ ശുഭ്മൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ. വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ എന്നിവരാണ് മധ്യനിര ബാറ്റ്സ്മാന്മാർ. യശസ്വി ജയ്സ്വാൾ ആദ്യമായി ഏകദിന ടീമിൽ ഇടം നേടി. ജസ്പ്രീത് ബുമ്രയുടെ ഫിറ്റ്നസിൽ ആശങ്കകൾ നിലനിൽക്കുന്നതിനാൽ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരെ ബാക്കപ്പ് ബോളർമാരായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. മുഹമ്മദ് സിറാജ് ടീമിൽ ഇടം നേടാതെ പോയതും ശ്രദ്ധേയമാണ്. അതേ സമയം ഇപ്പോൾ നടന്ന് വരുന്ന വിജയ് ഹസാരെ ടൂർണമെന്റിൽ വിദർഭക്കായ് മിന്നുന്ന ഫോം തുടരുന്ന മലയാളി ബാറ്റ്സ്മാൻ കരുൺ നായരെയും ടീമിലേക്ക് പരിഗണിച്ചില്ല. ടീം:രോഹിത് ശർമ്മ…
സഞ്ജു സാംസണെതിരെ രൂക്ഷ വിമർശനവുമായി കെ സി എ അധ്യക്ഷൻ ജയേഷ് ജോർജ്. സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ ഉൾപ്പെടുത്താതിരുന്നതിനാലാണ്ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടം ലഭിക്കാതെ പോയതെന്ന ആരോപണം X ൽ പങ്ക് വച്ച് തിരുവനന്തപുരം എം പി ശശി തരൂർ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെസിഎ അധ്യക്ഷന്റെ പ്രതികരണം. വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായി വയനാട്ടിൽ നടന്ന ക്യാംപിലേക്ക് സഞ്ജുവിനെ ക്ഷണിച്ചിരുന്നെന്നും എന്നാൽ പ്രത്യേക കാരണമൊന്നും ബോധിപ്പിക്കാതെ താനുണ്ടാകില്ല എന്ന് മാത്രമായിരുന്നു താരത്തിന്റെ പ്രതികരണം. സഞ്ജുവിന്റെ തന്നിഷ്ടത്തിനു വന്ന് കളിക്കാവുന്ന ഇടമല്ല കേരള ക്രിക്കറ്റെന്നും ജയേഷ് കൂട്ടിച്ചേർത്തു. സഞ്ജുവിനെതിരെ അച്ചടക്കലംഘന ആരോപണം ഇതാദ്യമായല്ല എന്നും ഇതിന് മുൻപ് കർണാടകയ്ക്ക് എതിരായ രഞ്ജി ട്രോഫി മത്സരശേഷം മെഡിക്കൽ എമർജൻസി എന്ന് പറഞ്ഞ് കൂടുതൽ വിശദീകരണമൊന്നും നൽകാതെ ടീം വിട്ടിരുന്നെന്നും എന്നാൽ അന്ന് കൂടുതൽ അച്ചടക്ക നടപടി എടുക്കാതിരുന്നത് സഞ്ജുവിന്റെ ഭാവിയെ ഓർത്താണെന്നും ജയേഷ് പ്രതികരിച്ചു .
സാമ്പ്രദായിക ചലിച്ചിത്ര വഴികളിൽ നിന്ന് മാറി പരീക്ഷണാത്മക ചിത്രങ്ങൾ സംവിധാനം ചെയ്തു മുഖ്യധാരാ സംവിധായകരുടെ ശ്രേണിയിലേക്കുയർന്ന വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരൻ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മരണവാർത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹം എംഫിസെമ ബാധിതനാണെന്ന് സ്ഥിരീകരിച്ചിരുന്നു. കാലിഫോർണിയയിലെ അഗ്നിബാധയെ തുടർന്നു താമസസ്ഥലം ഒഴിയേണ്ടി വന്ന സാഹചര്യം അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ സാരമായി ബാധിച്ചിരുന്നുവെന്ന് Deadline എന്ന ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ ചലച്ചിത്ര രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച അതുല്യ കലാകാരനായിരുന്നു ലിഞ്ച്. വിദ്യാർഥിയായിരിക്കെ ഷോർട് ഫിലിമുകളിലൂടെ ചലച്ചിത്ര രംഗത്തേക്ക് വന്ന ലിഞ്ചിന്റെ ആദ്യ വിജയചിത്രമായിരുന്നു Eraserhead. തുടർന്ന് നിരവധി അവാർഡുകൾക്ക് അർഹമായ Blue Velvet, Wild at Heart, Mulholland Drive എന്നീ ചിത്രങ്ങളും പ്രശസ്തമായ Twin Peaks എന്ന ടെലിവിഷൻ ഷോയും അദ്ദേഹം സംവിധാനം ചെയ്തു. Blue Velvet, The Elephant Man, Mulholland Drive എന്നീ ചിത്രങ്ങൾക്ക്…
മാർപാപ്പയുടെ ആരോഗ്യനിലയെ സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കേ വ്യാഴാഴ്ച സംഭവിച്ച വീഴ്ചയിൽ അദ്ദേഹത്തിന് വലത് കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ സ്ഥിരീകരിച്ചതായി Associated Press റിപ്പോർട്ട് ചെയ്യുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് നൈറ്റ് സ്റ്റാൻഡിൽ താടിയിടിച്ച് അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. പൊട്ടലേറ്റിട്ടില്ലെങ്കിലും മുൻകരുതലായി സ്ലിങ് ധരിച്ചതായി വത്തിക്കാൻ വക്താവ് അറിയിച്ചു. ബ്രോങ്കൈറ്റിസ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളും, കടുത്ത മുട്ടുവേദനയും അഭിമുഖീകരിച്ച് വരവെയാണ് തുടർച്ചയായ വീഴ്ചകളും88 കാരനായ ഫ്രാൻസിസ് പാപ്പയെ അലട്ടുന്നത്.
മാസങ്ങളായുള്ള കാത്തിരിപ്പിനുശേഷം, ബാങ്ക് ഓഫ് കാനഡയുടെ മുൻ ഗവർണർ മാർക് കാർണി ലിബറൽ പാർട്ടി നേതൃസ്ഥാനത്തേക്ക് വ്യാഴാഴ്ച ഔദ്യോഗികമായി തന്റെ പ്രചാരണാരംഭം നടത്തി. 59 വയസ്സുള്ള കാർണി തന്റെ കുട്ടിക്കാലത്ത് കനേഡിയൻ പ്രയീരികളിൽ ജീവിച്ചിരുന്ന സമയത്ത് സ്കേറ്റിങ് പഠിച്ച എഡ്മൺട്ടണിന് സമീപമുള്ള ഒരു ഹോക്കി റിങ്കിൽ നിന്ന് തന്റെ പ്രചാരണത്തിന്റെ തുടക്കം കുറിച്ചു. “കാനഡ ലോകത്തിലെ ഏറ്റവും മികച്ച രാജ്യം തന്നെയാണ്, എന്നാൽ അതിനെ കൂടുതല്‍ മികച്ചതാക്കാന്‍ ഞങ്ങൾക്കാകും,” കാർണി ആവേശഭരിതരായ പിന്തുണക്കാർക്ക് മുന്നിൽ പറഞ്ഞു. ഹാർവാർഡ് സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസം നേടിയ കാർണി, അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക കാലഘട്ടത്തിലൂടെ കാനഡയെ നയിക്കാൻ തനിക്കുള്ള കഴിവുകളും പരിചയസമ്പത്തും നിർണായകമാണെന്ന് അടിവരയിട്ടു. ട്രംപ് പ്രസിഡന്റിന്റെ ചുമതലകൾ ഏറ്റെടുക്കുന്നതും, കനേഡിയൻ ഇറക്കുമതികളിൽ കനത്ത നികുതികളുടെ ഭീഷണിയും നേരിടുന്നതിനുള്ള ഒരുക്കത്തിൽ, കാർണിയുടെ പ്രധാന മന്ത്രി പദത്തിലേക്കുള്ള യാത്ര വളരെ പ്രാധന്യത്തിലൂടെ ആണ് ലോകം വീക്ഷിക്കുന്നത്.
ജനുവരി 22, 2025-ന് നടന്ന പൊതുകൂട്ടത്തിൽ, പാപ്പാ ഫ്രാൻസിസ് “യേശുക്രിസ്തു നമ്മുടെ പ്രത്യാശ” എന്ന ജുബിലി കാറ്റെകിസിസിന്റെ ഭാഗമായി ദൈവത്തിലുള്ള വിശ്വാസം ഭയം നീക്കുമെന്ന് കുറിച്ചു. ലൂക്കയുടെ സുവിശേഷത്തിൽ നിന്ന് മാതാവായ മറിയത്തോട് ഗബ്രിയേൽ ദൂതൻ പറഞ്ഞ “ഭയപ്പെടേണ്ടതില്ല” എന്ന വാക്കുകൾ പാപ്പാ ഊന്നിപ്പറഞ്ഞു. ദൈവവചനത്തോട് അടുക്കാനും അവൻ എപ്പോഴും കൂടെയുണ്ടെന്ന് മനസ്സിലാക്കാനും ശ്രമിക്കുമ്പോൾ, ഭയങ്ങൾ കടന്നുപോകാൻ ദൈവം അനുഗ്രഹം നല്കുമെന്ന് പാപ്പാ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.
പുതുതായി ഉരുത്തിരിഞ്ഞു വരുന്ന അതിസമ്പന്നർക്കും സാങ്കേതിക വ്യവസായ ഭീമന്മാർക്കും പ്രാമുഖ്യമുള്ള പ്രഭുത്വഭരണത്തിനു സമാനമായ ഭരണവ്യവസ്ഥ അമേരിക്കൻ ജനാധിപത്യത്തിന് വൻ ഭീഷണിയാണെന്ന് സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി . ഈ വരുന്ന തിങ്കളാഴ്ച നടക്കുന്ന അധികാരമാറ്റത്തിന് മുന്നോടിയായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് രാജ്യത്തോടായി ചെയ്ത വിടവാങ്ങൽ പ്രസംഗത്തിലാണ് ബൈഡൻ അമേരിക്കൻ രാഷ്ട്രീയത്തിലെ പുതുസമവാക്യങ്ങളെ സൂചിപ്പിച്ച് തന്റെ ആശങ്ക പങ്കുവച്ചത്. ““സമ്പത്തും അധികാരവും സ്വാധീനവുമുള്ള ഏതാനും ആളുകളിലേക്ക് അധികാരം കേന്ദ്രീകരിയ്ക്കുന്ന പ്രവണതക്കാണ് അമേരിക്കൻ ഐക്യനാടുകൾ സാക്ഷ്യം വഹിക്കുന്നത്. പൗരന്മാരുടെ മൗലിക അവകാശങ്ങൾക്കും, സ്വാതന്ത്ര്യത്തിനും തുല്യാവസരങ്ങൾക്കുള്ള അവകാശത്തിനും ഇതൊരു ഭീഷണിയാണ്” President Biden കൂടാതെ ഏതാനും അതിസമ്പന്നരിൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്നത് അധികാര ദുരുപയോഗത്തിലേക്ക് വഴിതെളിക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. ഭാവിയിൽ ഉയർന്നു വന്നേക്കാവുന്ന സാങ്കേതിക രംഗത്തെ ഭീമന്മാരും വ്യവസായികളും ചേർന്ന പ്രഭുത്വഭരണത്തിന് സമാനമായ ഭരണവ്യവസ്ഥയെ കുറിച്ചും ബൈഡൻ തന്റെ ആശങ്ക രേഖപെടുത്തി. മുൻ യു. എസ്. പ്രസിഡന്റ് ഐസനോവറുടെ…