Author: KSN News Desk

ടൊറോന്റോ, കാനഡ: ഫിഫ ലോകകപ്പ് 2026™യുടെ 16 ആതിഥേയ നഗരങ്ങളിൽ ഒന്നായ ടൊറോന്റോ, ലോകത്തിലെ ഏറ്റവും വലിയ കായികമേളയ്ക്കായി 3,000-ത്തിലധികം വോളണ്ടിയർമാരുടെ ടീമിനെ ഒരുക്കുന്നു. നഗരവാസികളെ ഫാൻ അനുഭവങ്ങൾ, ആക്സസിബിലിറ്റി സേവനങ്ങൾ, മീഡിയ ഓപ്പറേഷൻസ്, ഇവന്റ് ലജിസ്റ്റിക്സ് എന്നിവയിൽ പങ്കുചേരാൻ ക്ഷണിച്ചുകൊണ്ട് വോളണ്ടിയർ റിക്രൂട്ട്മെന്റ് ഡ്രൈവ് ഔദ്യോഗികമായി ആരംഭിച്ചു. മത്സരങ്ങളും അവസരങ്ങളും ടൊറോന്റോ ആറ് മത്സരങ്ങൾ നടത്തും, അതിൽ കാനഡയുടെ പുരുഷ ദേശീയ ടീമിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോം ഓപ്പണർ 2026 ജൂൺ 12-നാണ്. വോളണ്ടിയർമാർ മത്സരങ്ങൾക്കും ആഘോഷങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച് പരിപാടി സുഗമമായി നടക്കാൻ സഹായിക്കും. പുതുതായി എത്തിയവർ, വിരമിച്ചവർ, പല ഭാഷകളും സംസാരിക്കുന്നവർ ഉൾപ്പെടെ എല്ലാവരെയും രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. എങ്ങനെ അപേക്ഷിക്കാം ഫിഫ വേൾഡ് കപ്പ് 2026 വെബ്സൈറ്റ് സന്ദർശിക്കുക: Fifa World Cup 2026 പ്രോഗ്രാം നേട്ടങ്ങൾ വോളണ്ടിയർമാർക്ക് പ്രായോഗിക പരിചയം, പുതിയ കഴിവുകൾ നേടിയെടുക്കാനും ചരിത്രപരമായ നിമിഷത്തിന്റെ ഭാഗമാകാനും അവസരം ലഭിക്കും. അപേക്ഷിക്കാൻ…

Read More

ലോകപ്രശസ്ത ഗായിക ടെയ്‌ലർ സ്വിഫ്റ്റ്, ബോയ്ഫ്രണ്ട് ട്രാവിസ് കെൽസിയുടെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് തന്റെ പുതിയ ആൽബത്തിന്റെ വിവരങ്ങളും അവരുടെ ബന്ധത്തെക്കുറിച്ചുള്ള അപൂർവമായ തുറന്നുപറച്ചിലും നടത്തി. ‘ന്യൂ ഹൈറ്റ്സ്’ എന്ന പോഡ്കാസ്റ്റിൽ, ട്രാവിസും സഹോദരൻ ജേസൺ കെൽസിയും ആതിഥേയരായ സംഭാഷണത്തിൽ, സ്വിഫ്റ്റ് തന്റെ 12-ാം സ്റ്റുഡിയോ ആൽബമായ ‘ദ ലൈഫ് ഓഫ് എ ഷോഗേൾ’ ഒക്ടോബർ 3-ന് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു. പുതിയ ആൽബത്തിന്റെ വിശദാംശങ്ങൾ അഭരണങ്ങൾ പിടിപ്പിച്ച വസ്ത്രം ധരിച്ചു വെള്ളത്തിനുള്ളിൽ കിടക്കുന്ന ടെയ്ലർ തന്റെ മുഖവും കണ്ണംകൈയും വെള്ളത്തിനു മുകളിൽ കാണുന്ന ചിത്രം ആണ് ആൽബത്തിന്റെ കവർ. ഈ ആൽബം അവർ Eras Tour നടത്തിക്കൊണ്ടിരിക്കെ എഴുതിയതാണ്. യൂറോപ്പിൽ പെർഫോം ചെയ്യുന്നതിനിടെ, പലപ്പോഴും സ്വീഡനിലേക്ക് മടങ്ങി മാക്‌സ് മാർട്ടിൻ, ഷെൽബാക്ക് എന്നിവരുമായി ചേർന്ന് ഗാനങ്ങൾ റെക്കോർഡ് ചെയ്തു. പോഡ്കാസ്റ്റ് തുടങ്ങുന്ന സമയത്ത് തന്നെ ആൽബം പ്രീ-ഓർഡർന് തുറന്നപ്പോൾ, സ്വിഫ്റ്റിന്റെ വെബ്സൈറ്റ് തിരക്കിൽ തകരാറിലായി. ട്രാക്ക് ലിസ്റ്റ് രഹസ്യ സന്ദേശങ്ങൾ – ‘ഈസ്റ്റർ…

Read More

ടൊറോന്റോ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവകൾ മൂലം പ്രതിസന്ധിയിലായ ഓന്റാറിയോയിലെ ഓട്ടോ, സ്റ്റീൽ, അലുമിനിയം മേഖലകൾക്ക്, പ്രീമിയർ ഡഗ് ഫോർഡ് 1 ബില്യൺ ഡോളറിന്റെ സഹായ വായ്പ പ്രഖ്യാപിച്ചു. ഫിനാൻസ് മന്ത്രി പീറ്റർ ബെത്ലൻഫാൽവി ബുധനാഴ്ച അറിയിച്ചു, പ്രൊവിൻസിന്റെ 5 ബില്യൺ ഡോളർ ‘പ്രൊട്ടക്റ്റ് ഓന്റാറിയോ അക്കൗണ്ട്’ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഫണ്ടുകൾ ഉടൻ അർഹരായ തൊഴിലുടമകൾക്ക് ലഭ്യമാക്കുമെന്ന്. ഈ പദ്ധതി ആദ്യം മേയ് 15-ലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. തൊഴിലാളികളും പ്രവർത്തനങ്ങളും സംരക്ഷിക്കുന്നതിനായി 1 ബില്യൺ ഡോളർ വരെ ലിക്വിഡിറ്റി സഹായം വായ്പയായി നൽകുന്നതാണ് ലക്ഷ്യം. ഇത് പ്രധാനമന്ത്രി മാർക്ക് കാർ്നിയുടെ ഫെഡറൽ സർക്കാരിന്റെ സമാനമായ സഹായ പദ്ധതിയുമായി ചേർന്നു പ്രവർത്തിക്കും. ട്രഷറർ വ്യക്തമാക്കി, ഈ ധനസഹായം ശമ്പളങ്ങൾ, വാടക, യൂട്ടിലിറ്റി പേയ്മെന്റുകൾ എന്നിവയിലെ ഭാരവും കുറയ്ക്കും. കൂടാതെ, വ്യാപാര സ്ഥാപനങ്ങൾ തൊഴിലാളികളെ പിരിച്ചുവിടുന്നതോ അടച്ചുപൂട്ടുന്നതോ ഒഴിവാക്കാനും “പ്രധാന വിതരണ ശൃംഖലകൾ” നിലനിർത്താനുമിത് സഹായിക്കും. യോഗ്യതയുള്ള തൊഴിലുടമകൾക്ക് പദ്ധതി…

Read More

ലോകപ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, തന്റെ ദീർഘകാല പങ്കാളിയായ ജോർജിന റോഡ്രിഗ്സുമായി വിവാഹനിശ്ചയം നടത്തി. ജോർജിന, സാമൂഹ്യ മാധ്യമങ്ങളിൽ വലിയ മോതിരത്തോടുള്ള ഒരു ചിത്രം പങ്കുവെച്ച്, “Sí, quiero. En esta y en todas mis vidas” (“അതെ, ഞാൻ സമ്മതിക്കുന്നു – ഈ ജീവിതത്തിലും എല്ലാ ജീവിതങ്ങളിലും”) എന്ന് തന്റെ മാതൃഭാഷയായ സ്പാനിഷിൽ കുറിച്ചു. റൊണാൾഡോ ഇപ്പോഴും വിവാഹനിശ്ചയം സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ലോകത്ത് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള വ്യക്തി റൊണാൾഡോ ആയതിനാൽ, ആരാധകർ അദ്ദേഹത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഇവർ 2016-ൽ സ്പെയിനിലെ മാഡ്രിഡിലെ ഗുച്ചി ഷോറൂമിൽ ആയിരുന്നു പരിചയപ്പെട്ടത്. അന്ന് ജോർജിന അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു, റൊണാൾഡോ റിയൽ മാഡ്രിഡ് ക്ലബ്ബിൽ കളിക്കാരനായിരുന്നു.

Read More

ഈ വർഷത്തിന്റെ തുടക്കത്തിൽ SPDR S&P 500 ETF Trust (SPY)-യെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ETF ആയി VOO മാറിയിരുന്നു. ഇപ്പോൾ, ചരിത്രത്തിൽ ആദ്യമായി 700 ബില്യൺ ഡോളർ AUM (Assets Under Management) കടന്ന ETF എന്ന റെക്കോർഡും സ്വന്തമാക്കി. ETF.com പ്രകാരമുള്ള കണക്കുകൾ പ്രകാരം, VOOയുടെ നിലവിലെ AUM ഏകദേശം 709 ബില്യൺ ഡോളർ ആണ്. SPY-യുടെ 647.7 ബില്യൺ ഡോളർ AUM-നെയും iShares Core S&P 500 ETF (IVV) യുടെ 645 ബില്യൺ ഡോളർ AUM-നെയും VOO മറികടന്നു. 2025-ൽ തുടർച്ചയായ വലിയ നിക്ഷേപ പ്രവാഹങ്ങൾ (inflows) VOOയുടെ ലീഡ് സ്ഥിരമായി വർധിപ്പിക്കുകയാണ്. AUM എന്താണ്? AUM (Assets Under Management) എന്നത് ഒരു ഫണ്ട് അല്ലെങ്കിൽ നിക്ഷേപ സ്ഥാപനത്തിന്റെ കീഴിലുള്ള മൊത്തം നിക്ഷേപങ്ങളുടെ മൂല്യം ആണ്. ഇത് ഒരു ETF, മ്യൂച്വൽ ഫണ്ട്, അല്ലെങ്കിൽ മറ്റ് നിക്ഷേപ സംവിധാനങ്ങളുടെ വലുപ്പവും വിശ്വാസ്യതയും…

Read More

സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് പെർപ്ലെക്സിറ്റി AI, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന് കീഴിലുള്ള പ്രശസ്ത ബ്രൗസറായ ക്രോം സ്വന്തമാക്കുന്നതിനായി 34.5 ബില്യൺ ഡോളർ മൂല്യമുള്ള അൺസോളിസിറ്റഡ് (സ്വയം മുന്നോട്ട് വെച്ച) മുഴുവൻ കാഷ് ഓഫർ നൽകി. ആരവിന്ദ് ശ്രീനിവാസ് നേതൃത്വം വഹിക്കുന്ന മൂന്ന് വർഷം മാത്രം മുമ്പ് തുടങ്ങിയ ഈ കമ്പനി, ജനുവരിയിൽ ടിക്‌ടോക് യുഎസ് ഏറ്റെടുക്കാനുള്ള നിർദ്ദേശം ഉൾപ്പെടെ ശ്രദ്ധ പിടിച്ചുപറ്റിയ ഓഫറുകൾ മുമ്പും നൽകിയിട്ടുണ്ട്. അന്ന്, ടിക്‌ടോകിന്റെ ചൈനീസ് ഉടമസ്ഥതയെക്കുറിച്ചുള്ള അമേരിക്കൻ ആശങ്കകൾക്ക് പരിഹാരം കാണാൻ, ലയനത്തിന് തയ്യാറാണെന്ന് പെർപ്ലെക്സിറ്റി അറിയിച്ചിരുന്നു. ക്രോം സ്വന്തമാക്കാൻ ഓപ്പൺഎഐ, യാഹൂ, അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ് എന്നീ സ്ഥാപനങ്ങളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യുഎസിലെ നിയമ സമ്മർദ്ദങ്ങൾ ഗൂഗിളിന്റെ വിപണി പിടിച്ചുഎടുക്കൽ നിലപാടിനെ വെല്ലുവിളിക്കുമ്പോഴാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്. ഗൂഗിൾ ക്രോം വില്ക്കുന്നത് ഗൂഗിൾ ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷം, ഓൺലൈൻ തിരച്ചിൽ മേഖലയിലെ നിയമവിരുദ്ധ ഏകാധിപത്യ നിലപാട് ഗൂഗിൾ പുലർത്തിയെന്ന്…

Read More

ന്യൂഡൽഹി: ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് നൽകുന്ന ഒവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) പദവിയിൽ കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നു. പുതിയ നിയമപ്രകാരം, OCI കാർഡുടമ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കുടുങ്ങുകയോ ദീർഘകാല തടവുശിക്ഷ ലഭിക്കുകയോ ചെയ്താൽ, അവരുടെ ഒ. സി. ഐ. രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. പുതിയ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നതനുസരിച്ച്, രണ്ട് വർഷം അല്ലെങ്കിൽ അതിൽ കൂടുതലുള്ള തടവുശിക്ഷ ലഭിച്ചാലോ, ഏഴ് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് ചാർജ്ഷീറ്റിൽ പേര് വരുകയോ ചെയ്താൽ OCI പദവി നഷ്ടപ്പെടും. എന്താണ് ഒ. സി. ഐ. (OCI)? 2005 ഓഗസ്റ്റിൽ ആരംഭിച്ച OCI പദ്ധതി, ഇന്ത്യൻ വംശജർക്ക് വിസ ഇല്ലാതെ ഇന്ത്യ സന്ദർശിക്കാനുള്ള അനുമതി നൽകുന്നു. 1950 ജനുവരി 26-ന് ഇന്ത്യയിലെ പൗരന്മാരായിരുന്നവർക്കും അതിന് ശേഷം പൗരത്വം നേടാൻ അർഹതയുള്ളവരോ ആയവർക്ക് ഒ.സി.ഐ. രജിസ്റ്റർ ചെയ്യാം. എന്നാൽ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പൗരന്മാർക്കും സർക്കാർ വ്യക്തമാക്കിയ ചില രാജ്യങ്ങളിലെ പൗരന്മാർക്കും…

Read More

ഡബ്ലിൻ‍, അയർലൻഡ്: വാട്ടർഫോർഡിൽ ആറു വയസ്സുകാരിയായ മലയാളി ബാലിക നേരിട്ട ക്രൂരാക്രമണം “ഭീകരവും ഹൃദയഭേദകവുമായ സംഭവം” ആണെന്ന് അയർലണ്ടിന്റെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ആക്രമണങ്ങൾ രാജ്യത്ത് ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. അയർലണ്ട് വംശീയതയെ അംഗീകരിക്കാത്ത രാജ്യമാണെന്നും, ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പൊതുജനങ്ങൾ തുറന്നുപറഞ്ഞ് അപലപിക്കണം എന്നും ഹാരിസ് സമൂഹത്തോട് അഭ്യർത്ഥിച്ചു. പ്രത്യേകിച്ച്, ചില ആക്രമണങ്ങളിൽ വളരെ പ്രായം കുറഞ്ഞ  കുട്ടികളും പങ്കെടുത്തിട്ടുണ്ടെന്നത് ഏറ്റവും ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 80,000 ഇന്ത്യൻ വംശജർ ഇപ്പോൾ അയർലണ്ടിൽ താമസിക്കുന്നുവെന്നും, ആരോഗ്യമേഖല ഉൾപ്പെടെ രാജ്യത്തിന്റെ പല മേഖലകളിലും അവർ വഹിക്കുന്ന പങ്ക് അതുല്യമാണെന്നും ഹാരിസ് ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരില്ലാതെ അയർലണ്ടിന്റെ ആരോഗ്യസംവിധാനം നിലനിൽക്കാനാവില്ലഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് കഴിഞ്ഞ ദിവസങ്ങളിൽ അയർലണ്ടിലെ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങൾ രാജ്യവ്യാപകമായ ആശങ്ക ഉയർത്തിയിരുന്നു. ഇതിനെതിരെ സർക്കാരിന്റെ നിലപാട് വ്യക്തവും ഉറച്ചതുമാണെന്ന് ഹാരിസ് വ്യക്തമാക്കി.

Read More

യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കില്ലെന്ന് സെലൻസ്കി റഷ്യയ്ക്ക് ഭൂമി വിട്ടുകൊടുക്കില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി ആവർത്തിച്ചു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭൂമി കൈമാറ്റ സമാധാന നിർദേശത്തെ അദ്ദേഹം തള്ളി. യുദ്ധക്ഷീണവും അന്താരാഷ്ട്ര സമ്മർദവും നിലനിൽക്കെ, അന്താരാഷ്ട്ര അംഗീകൃത അതിർത്തികൾ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് സെലൻസ്കി ഊന്നിപ്പറഞ്ഞു. ക്രെംലിൻ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷേ, മോസ്കോ സൈനിക നടപടികൾ തുടരുന്നു. കിഴക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണങ്ങൾ ശക്തമാകുന്നു. ഗാസയിലെ സൈനിക നടപടി തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനെതിരെ ഗാസയിലെ സൈനിക നടപടികൾ “പൂർത്തിയാക്കും” എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞയെടുത്തു. പൗരന്മാരെ പട്ടിണിയിലാക്കുന്നുവെന്ന ആരോപണങ്ങൾ തള്ളി, വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി എടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ ക്ഷാമം മൂലം മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നു. പത്താം മാസത്തിലെ ഈ സംഘർഷം അന്താരാഷ്ട്ര വിമർശനം ശക്തമാക്കി. ഇസ്രായേലിന്റെ സുരക്ഷയ്ക്കും ഹമാസിന്റെ ആക്രമണശേഷി ഇല്ലാതാക്കാനും നടപടികൾ ആവശ്യമാണെന്ന് നെതന്യാഹു…

Read More

ടൊറോന്റോ, കാനഡ: ടൊറോന്റോയിലെ ജനങ്ങള്‍ക്ക് ഇനി മുതല്‍ പോലീസിന്റെ നോണ്‍–എമര്‍ജന്‍സി സേവനങ്ങൾക്ക് ബന്ധപ്പെടുക കൂടുതൽ എളുപ്പമാവും. പൊലീസ്, മൊബൈല്‍ ഉപകരണങ്ങള്‍ക്ക് മാത്രം ബാധകമായ പുതിയ മൂന്ന് അക്ക നമ്പര്‍ അവതരിപ്പിച്ചു. 8-7-7 ആണ് പുതിയതായി നിലവിൽ വന്ന നമ്പർ. ഈ നമ്പര്‍ Rogers, Bell, TELUS, Freedom Mobile തുടങ്ങിയ പ്രധാന നെറ്റ്‌വര്‍ക്കുകളിലും അവയുടെ സഹ-നെറ്റ്വർക്കിലും പ്രവര്‍ത്തിക്കും. മൊബൈല്‍ ഫോണ്‍ വഴി 877 ഡയല്‍ ചെയ്‌താല്‍ നേരിട്ട് നോണ്‍–എമര്‍ജന്‍സി സെന്ററിലെത്താം. ലാന്‍ഡ്‌ലൈനുകള്‍ ഉപയോഗിക്കുന്നവര്‍ നിലവിൽ ചെയുന്നത് പോലെ 416-808-2222 എന്ന നമ്പറിൽ വിളിക്കണം. പുതിയ സംവിധാനം, 2022-ലെ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള ശുപാര്‍ശ അടിസ്ഥാനമാക്കി ആണ് പ്രാബല്യത്തിൽ ആക്കിയത്. ഈ റിപ്പോർട്ടിൽ, 9-1-1 സേവനത്തെക്കുറിച്ചുള്ള ഭാഗത്ത്, പൊതുജനങ്ങള്‍ക്ക് ഓര്‍മ്മിക്കാന്‍ എളുപ്പമായ ഒരു ചുരുക്ക നമ്പര്‍ നോണ്‍–എമര്‍ജന്‍സി സേവനങ്ങള്‍ക്കായി ഒരുക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. ഇതോടൊപ്പം, 9-1-1 അടിയന്തര സാഹചര്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. പോലീസിന്റെയോ, അഗ്നിശമന സേനയുടെയോ, ആംബുലന്‍സിന്റെയോ ത്വരിതസഹായം…

Read More