Author: KSN News Desk

യു എസ് ഫെഡറൽ കോടതി എലോൺ മസ്‌കിന്റെ ഡിപാർട്ട്മെൻറ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി ടീം (DOGE) ട്രഷറി വകുപ്പിന്റെ പ്രധാന പേയ്മെന്റ് സിസ്റ്റത്തിൽ ആക്സസ് നേടുന്നത് താൽക്കാലികമായി തടഞ്ഞു. “പരിഹരിക്കാനാകാത്ത നഷ്ടം സംഭവിക്കാനുള്ള സാധ്യത” ഉള്ളതിനാലാണ് ഈ ഉത്തരവ്. ഈ ഉത്തരവോടെ, അമേരിക്കൻ പൗരന്മാരുടെ ടാക്സ് റീഫണ്ടുകൾ, സോഷ്യൽ സെക്യൂരിറ്റി ബെനിഫിറ്റുകൾ, ഡിസ്‌ബിലിറ്റി പേയ്മെന്റുകൾ, ഫെഡറൽ ജീവനക്കാരുടെ ശമ്പളം എന്നിവ വിതരണം ചെയ്യുന്ന സാമ്പത്തിക സിസ്റ്റത്തിന് ആക്സസ് നഷ്ടപ്പെടും. വ്യക്തിഗത വിവരങ്ങൾ ചോർന്നുപോകാനുള്ള ഭീഷണിയും, സൈബർ ആക്രമണ സാധ്യതയും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നടപടി. യുഎസ് ജില്ലാ ജഡ്ജി പോൾ എംഗെൽമെയർ ജനുവരി 20 മുതൽ ഈ സിസ്റ്റത്തിൽ നിന്ന് ഡൗൺലോഡ് ചെയ്ത എല്ലാ ഡാറ്റയും ഇല്ലാതാക്കാൻ ഉത്തരവിട്ടു. രഹസ്യ വിവരങ്ങൾ ചോർന്നുപോകാൻ സാധ്യതയുണ്ടെന്നും, ഹാക്കിംഗ് ഭീഷണി വർദ്ധിച്ചേക്കാമെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 14-ന് ഈ കേസിന്റെ വിശദമായ വാദം നടക്കും.

Read More

യുഎസ് ജിയോളജിക്കൽ സർവേ (USGS) റിപ്പോർട്ട് ചെയ്തതനുസരിച്ച്, കരീബിയൻ കടലിൽ 7.6 തീവ്രതയുള്ള ശക്തമായ ഭൂകമ്പം ഉണ്ടായി. ഹോണ്ടുറാസിന് 20 മൈൽ (32.1 km) വടക്കായി, കേയ്മാൻ ദ്വീപുകൾക്ക് 130 മൈൽ (209.2 km) തെക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കൊളംബിയ, കേയ്മാൻ ദ്വീപുകൾ, കോസ്റ്റാ റിക്ക, ഹോണ്ടുറാസ്, നിക്കരാഗ്വ, ക്യൂബ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. യുഎസ് നാഷണൽ വെതർ സർവീസ് (NWS) പ്യൂർട്ടോ റിക്കോയും യുഎസ് വിർജിൻ ദ്വീപുകളുംഉൾപ്പെടെ ചില പ്രദേശങ്ങൾക്ക് സുനാമി മുന്നറിയിപ്പ് നൽകി, എന്നാൽ ഇത് 45 മിനിറ്റിനു ശേഷം റദ്ദാക്കി. അതേസമയം, വലുതും അസാധാരണവുമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, സമുദ്രതീരങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കേയ്മാൻ ദ്വീപ് സർക്കാർ, പ്രദേശത്ത് ഇതിനേക്കാൾ കൂടുതൽ മുന്നറിയിപ്പുകൾ തുടരുന്നതിനാൽ, തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉചിതമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിച്ചു. USGS പ്രകാരം, ഈ പ്രദേശത്ത് വലിയ ഭൂകമ്പങ്ങൾ അപൂർവമല്ല. 2018-ൽ 7.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായപ്പോൾ ചെറിയ നാശനഷ്ടങ്ങളും ഒരു ചെറിയ സുനാമിയും ഉണ്ടായതായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ദൂരെയായതിനാൽ, വലിയതോതിലുള്ള നാശനഷ്ടങ്ങൾക്ക്കു സാധ്യത കുറവാണെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. യുഎസ് തീരപ്രദേശങ്ങൾക്ക് സുനാമി…

Read More

അമേരിക്കൻ പൗരന്മാരെയോ സഖ്യകക്ഷികളെയോ കുറിച്ചുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അന്വേഷണങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്കെതിരെ വ്യാപകമായ സാമ്പത്തിക, യാത്രാ ഉപരോധങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച അനുമതി നൽകി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവരെ ഉൾപ്പെടുത്തിയുള്ള ഉയർന്ന പ്രൊഫൈൽ കേസുകൾ ഐസിസി തുടരുന്നതിനിടെയാണ് ഈ നീക്കം. നെതന്യാഹുവിന്റെ വാഷിംഗ്ടൺ സന്ദർശനത്തിന് സമാന്തരമായാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ഗാസാ മുനമ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് നെതന്യാഹു, അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി, പാലസ്തീൻ സായുധ സംഘടനയായ ഹമാസിന്റെ ഒരു മുതിർന്ന നേതാവ് എന്നിവർക്കെതിരെ ഐ.സി.സി. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതാദ്യമായല്ല ട്രംപ് ഐ.സി.സി.യെ ലക്ഷ്യമിടുന്നത്. 2020-ൽ അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനികർ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള കോടതിയുടെ അന്വേഷണത്തിന് മറുപടിയായി അന്നത്തെ ഐ.സി.സി. പ്രോസിക്യൂട്ടർ ഫാറ്റു ബെൻസൗദ, അവരുടെ സീനിയർ സഹായി ഫാക്കിസോ മൊച്ചൊച്ചോകോ എന്നിവർക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.പുതിയതായി ഉപരോധം ഏർപ്പെടുത്തിയ…

Read More

ബ്രിട്ടീഷ് കൊളംബിയയിലെ സുരക്ഷിത ഒപിയോയ്ഡ് വിതരണ പദ്ധതി (Safer Supply Program) സംബന്ധിച്ച് ഗൗരവമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് പ്രൊവിൻഷ്യൽ സർക്കാർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഈ പദ്ധതിയിൽ നടക്കുന്ന മിശ്രവ്യാപനം (opioid diversion) സംബന്ധിച്ച് പൊതു അന്വേഷണത്തിന് ആവശ്യമുന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. കഴിഞ്ഞ ഡിസംബറിൽ മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയ 38 പേജുകളുള്ള രഹസ്യ രേഖ പ്രകാരം, ഡോക്ടർമാരും ഫാർമസിസ്റ്റുകളും പ്രിസ്ക്രൈബ് ചെയ്യുന്ന ഒപിയോയ്ഡ്കളുടെ ഒരു “ഗണ്യമായ ഭാഗം” മിശ്രവ്യാപനത്തിനിരയാകുന്നു. ഇത് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലങ്ങളിൽ വിൽക്കപ്പെടുന്നതായാണ് കണ്ടെത്തൽ. പ്രതിപക്ഷ കൺസർവേറ്റീവ് പാർട്ടിയുടെ പൊതു സുരക്ഷാ വിമർശകയായ എലനോർ സ്റ്റർകോ, ഈ വിഷയത്തിൽ ശക്തമായ പ്രതികരിച്ചു.“ഈ പദ്ധതി ഏറ്റവും ദുര്‍ബലരായ ആളുകളെ ചൂഷണം ചെയ്യുന്നതിനുള്ള സംവിധാനമായി മാറിയിരിക്കുകയാണ്,” എന്ന് അവർ പറഞ്ഞു. “ഇത് ഏറെ ജുഗുപ്സാവഹമാണ് (it’s disgusting).” എന്നും അവർ കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രി ജോസി ഓസ്ബോൺ, ചോർന്ന രേഖകളുടെ വസ്തുത സ്ഥിരീകരിച്ചുവെങ്കിലും വിവരങ്ങൾ പുറത്ത് വന്നതിൽ നിരാശ പ്രകടിപ്പിച്ചു.…

Read More

2025-ൽ, നാഷണൽ ബാങ്ക് ഓഫ് കാനഡ (NBC) കാനേഡിയൻ വെസ്റ്റേൺ ബാങ്ക് (CWB) ഔദ്യോഗികമായി ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. 37 ബില്യൺ ഡോളർ മൂലധനവുമായുള്ള ഈ ഇടപാട്, പശ്ചിമ കാനഡയിലെ ബാങ്കിംഗ് മേഖലയിൽ നാഷണൽ ബാങ്കിന്റെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. നാഷണൽ ബാങ്ക് ഈ ഏറ്റെടുക്കൽ വഴി CWB-യുടെ പ്രാദേശിക ക്ലയന്റ് നെറ്റ്വർക്കും സ്ഥാപന പരിജ്ഞാനവും ഉപയോഗപ്പെടുത്തി ലോൺ, ഇൻവെസ്റ്റ്മെന്റ്, ഡിജിറ്റൽ ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ സേവനങ്ങൾ മെച്ചപ്പെടുത്തും. സ്ഥിരമായ ബിസിനസ് വളർച്ചയും ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക സേവന ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നതും ഇതിന്റെ ഭാഗമാണ്. നാഷണൽ ബാങ്കിന്റെ വിതരണ ശൃംഖലയും മാർക്കറ്റ് വിഹിതവും വലിയ തോതിൽ ഈ ഏറ്റെടുക്കൽ വലിയ മാറ്റം കൊണ്ടുവരുമെന്നതിനാൽ, കാനേഡിയൻ ബാങ്കിംഗ് രംഗത്തെ മത്സരത്തെ നല്ലരീതിയിൽ സ്വാധീനിക്കുമെന്ന് വിദഗ്ധർ കരുതുന്നു. എന്നാൽ, ഈ ഏറ്റെടുക്കൽ കാരണം ശാഖകളുടെ പുനഃസംഘടനയും ജോലിസ്ഥല മാറ്റങ്ങളും ഉണ്ടാകുമോ എന്ന ആശങ്കകൾ ഉയർന്നിട്ടുണ്ട്. ബാങ്കിംഗ് മേഖലയിലെ ഈ വമ്പൻ ഇടപാട്, കാനേഡിയൻ സാമ്പത്തിക…

Read More

അമേരിക്കയിൽ അനധികൃതമായി പ്രവേശിച്ചതിന് നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാരുമായി അമേരിക്കൻ സൈനിക വിമാനം ബുധനാഴ്ച അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവിൽ നടന്ന ആദ്യ നാടുകടത്തലാണിത്. ഈ നടപടി അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും എന്ന അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനപാലനത്തിന്റെ ഭാഗമായുള്ളതാണ്. ടെക്സസിൽ നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട വിമാനത്തിൽ 79 പുരുഷന്മാരും 25 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടുന്നു. മിക്കവരും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. പഞ്ചാബ് അധികൃതർ പ്രത്യേക കൗണ്ടറുകൾ ഒരുക്കി ഇവരെ സ്വീകരിക്കുകയും സൗഹൃദപരമായ സമീപനം ഉറപ്പാക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് നാടുകടത്തലുകൾ കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചിട്ടുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ മാത്രം 1,000-ലധികം ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാടുകടത്തൽ നടപടികളിൽ ഇന്ത്യയുടെ സഹകരണം ഉറപ്പാക്കിയതായി പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. എന്നാൽ വിമാനമിറക്കുന്നതിന് അമൃത്സർ തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമല്ല. ഔദ്യോഗിക രേഖകൾ പ്രകാരം (https://www.ice.gov/doclib/eoy/iceAnnualReportFY2023.pdf) 5477 ഇന്ത്യക്കാരെയാണ്…

Read More

ഫെബ്രുവരി 10 മുതൽ ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക നികുതികൾ ഏർപ്പെടുത്തുമെന്ന് ചൈന പ്രഖ്യാപിച്ചു. കൂടാതെ, ഫെബ്രുവരി 4 മുതൽ പ്രാബല്യത്തിൽ വന്ന അമേരിക്കൻ നികുതി വർധനവിനെതിരെ ലോക വ്യാപാര സംഘടനയിൽ (WTO) ഔദ്യോഗികമായി പരാതി നൽകിയിട്ടുമുണ്ട്. ചൈനയുടെ പ്രതികരണംചൈനയുടെ സ്റ്റേറ്റ് കൗൺസിലിന്റെ കസ്റ്റംസ് ടാരിഫ് കമ്മീഷൻ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, അമേരിക്കയിൽ നിന്നുള്ള കൽക്കരി, ദ്രവീകൃത പ്രകൃതി വാതകം (Liquified Natural Gas), ക്രൂഡ് ഓയിൽ, കാർഷിക യന്ത്രങ്ങൾ, വലിയ വാഹനങ്ങൾ എന്നിവയ്ക്ക് 15% വരെ അധിക നികുതി ചുമത്തുമെന്ന് അറിയിച്ചു.ഫെബ്രുവരി 1-ന്, അമേരിക്ക ചൈനയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 10% നികുതി പ്രഖ്യാപിച്ചിരുന്നു. ഫെന്റനിൽ സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെ വിവിധ കാരണങ്ങൾ ഉന്നയിച്ചാണ് ഈ നീക്കം. എന്നാൽ, ഈ ഏകപക്ഷീയ നടപടികൾ WTO നിയമങ്ങളുടെ ലംഘനമാണെന്ന് ചൈന ആരോപിക്കുന്നു. WTO-യിൽ പരാതിഈ നികുതി വർധനവുകൾ വ്യാപാര സംരക്ഷണത്വത്തിന്റെയും ഏകപക്ഷീയതയുടെയും ഉദാഹരണമാണെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം (MOFCOM) ചൊവ്വാഴ്ച ആരോപിച്ചു.…

Read More

സ്വീഡനിലെ ഓറേബ്രോയിൽ സ്ഥിതിചെയ്യുന്ന മുതിർന്നവർക്ക് വേണ്ടിയുള്ള   വിദ്യാഭ്യാസ കേന്ദ്രമായ  റിസ്ബെർഗ്സ്കയിൽ ചൊവ്വാഴ്ച നടന്ന വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ പ്രതിയും ഉൾപ്പെടുന്നതായി കരുതുന്നു. സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വെടിവയ്പ് സംഭവമായ ഇതിനെ “ഏറ്റവും ദുഃഖകരമായ ദിവസം” എന്നാണ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സൺ വിശേഷിപ്പിച്ചത്.  രാജ്യത്തെ നടുക്കിയ ഈ സംഭവം ഉച്ചയ്ക്ക് 12:30-നാണ് നടന്നത്. പ്രതി ഒറ്റയ്ക്കാണ് വെടിവെപ്പ് നടത്തിയതെന്നും ഭീകരവാദ ബന്ധം ഇപ്പോൾ സംശയിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തിന്റെ വ്യാപ്തി വലുതായതിനാൽ ഇരകളുടെ കൃത്യമായ എണ്ണം വ്യക്തമാ ‘ കാൻ വൈകുകയാണെന്ന് പൊലീസ് മേധാവി റോബർട്ടോ ഈദ് ഫോറസ്റ്റ് പറഞ്ഞു. പ്രായപൂർത്തിയായവർക്ക് തുടർവിദ്യാഭ്യാസകേന്ദ്രമാണ് റിസ്ബെർഗ്സ്ക സ്കൂൾ. വെടിവയ്പ് വിദ്യാർത്ഥികളിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചു. പലരും ക്ലാസ് മുറികളിലും സമീപസ്ഥലങ്ങളിലും അഭയം തേടുകയായിരുന്നു. “സ്വീഡനെ മുഴുവൻ വേദനയിലാഴ്ത്തിയ ദിനമാണിതെന്ന് ” ദുരന്തത്തെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി ക്രിസ്റ്റേഴ്സൺ X ൽ കുറിച്ചു. രാജാവ് കാൾ XVI ഗുസ്റ്റാഫും തന്റെ അനുശോചനം രേഖപ്പെടുത്തി. കൊലപാതകം, അഗ്നിക്കിരയാക്കൽ, ആയുധ നിയമലംഘനം എന്നീ വകുപ്പുകളിൽ…

Read More

കേന്ദ്ര ബജറ്റ് 2025-26 മധ്യവർഗ്ഗത്തിന് നികുതി ഇളവുകളും കാർഷിക-വ്യവസായ വളർച്ചക്കും പ്രാധാന്യം നൽകുന്നു. പ്രധാന പ്രഖ്യാപനങ്ങൾ ചുവടെ: നികുതി ഇളവുകൾ• ₹1 ലക്ഷം വരെയുള്ള പ്രതിമാസ വരുമാനത്തിന് ഇൻകം ടാക്സ് ഇല്ല.• ₹12.75 ലക്ഷം വരെയുള്ള വാർഷിക വരുമാനത്തിന് പുതിയ നികുതി സംവിധാനം പ്രകാരം ഇൻകം ടാക്സ് ഇല്ല.• അപ്‌ഡേറ്റഡ് ഇൻകം ടാക്സ് റിട്ടേൺ സമയപരിധി 2 വർഷത്തിൽ നിന്ന് 4 വർഷമായി വർദ്ധിപ്പിച്ചു.• വാടകയ്ക്കുള്ള TDS പരിധി ₹2.4 ലക്ഷം മുതൽ ₹6 ലക്ഷം ആയി വർദ്ധിപ്പിച്ചു.• TCS പണമടയ്ക്കുന്നതിലെ വൈകിൽ കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ചു. ആഗോളവികസനം & സാമ്പത്തിക പരിഷ്കാരങ്ങൾ• രാജ്യത്തിന്റെ വളർച്ചയ്ക്കുള്ള 4 പ്രധാന മേഖലകൾ: കൃഷി, MSME (Micro, Small, and Medium Enterprises), നിക്ഷേപം, കയറ്റുമതി.• 2025 സാമ്പത്തിക വർഷത്തിൽ ധനക്ഷാമം 4.8%, 2026-ൽ 4.4% ആക്കാൻ ലക്ഷ്യം.• വിമാ ഇൻഷുറൻസ് മേഖലയിൽ FDI പരിധി 74%ൽ നിന്ന് 100% ആയി വർദ്ധിപ്പിച്ചു.• ₹1 ലക്ഷം…

Read More

അമേരിക്കൻ പ്രസിഡന്റായ ഡോണൾഡ് ട്രംപ് കാനഡയ്ക്കും മെക്സിക്കോയ്ക്കും നേരെ പ്രഖ്യാപിച്ച 25% ടാരിഫ് ഒരു ഒരുമാസത്തേക്ക് നിർത്തിവച്ചതിനെ തുടർന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രൊവിൻസിന്റെ പ്രതികാര നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിൽ, അമേരിക്കൻ മദ്യം ഒന്റാരിയോയിലെ LCBO ഷെൽഫുകളിൽ നിന്ന് നീക്കാനുള്ള തീരുമാനവും പുനഃപരിശോധിക്കപ്പെട്ടു. കൂടാതെ, എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ റദ്ദാക്കാനുള്ള നീക്കവും മരവിപ്പിച്ചു.ട്രംപും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും നടത്തിയ ചർച്ച പ്രശ്നത്തിന് താത്കാലിക പരിഹാരമാകുമെങ്കിലും, വ്യാപാര സംഘർഷത്തിന്റെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു.

Read More