Author: KSN News Desk

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ഉച്ചതിരിഞ്ഞ് നടത്തിയ ചർച്ചയ്ക്കുശേഷം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉല്പന്നങ്ങൾക്ക് മേൽ 25% നികുതി ചുമത്താനുള്ള തീരുമാനം 30 ദിവസത്തേക്ക് നീട്ടിവെച്ചു. ട്രൂഡോ ആണ് ഈ കാര്യം പുറത്ത് വിട്ടത്. ഈ പ്രഖ്യാപനത്തോടൊപ്പം പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡയുടെ അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും ഫെന്റനൈൽ കടത്ത് തടയുന്നതിനും പുതിയ നടപടികൾ പ്രഖ്യാപിച്ചു. “ഫെന്റനൈൽ സാർ (Fentanyl Czar)” എന്ന പദവി രൂപീകരിച്ച് മയക്കുമരുന്ന് നിയന്ത്രണം ശക്തിപ്പെടുത്തും, കൂടാതെ മെക്സിക്കൻ കാർട്ടലുകളെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തും. അതിർത്തി 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കുമെന്നും, യുഎസുമായി ചേർന്ന് ഫെന്റനൈൽ കടത്തിനും കള്ളപ്പണ ഇടപാടുകൾക്കും എതിരായ പ്രത്യേക സംഘം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റലിജൻസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി $200 ദശലക്ഷം നിക്ഷേപം അനുവദിച്ചിട്ടുണ്ടെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.

Read More

വ്യാപാര രംഗത്ത് ഉയർന്നുവരുന്ന സംഘർഷങ്ങളെ തുടർന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും നിർണായക ചർച്ചകൾ നടത്തുകയാണ്. കനേഡിയൻ ഉൽപ്പന്നങ്ങൾക്കും ഊർജ്ജ കയറ്റുമതികൾക്കും യഥാക്രമം 25%യും 10%യും തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ പുതിയ തീരുമാനത്തെ കാനഡ കടുത്ത വിമർശനത്തോടെയാണ് നേരിട്ടത്. മറുപടിയായി, ഓട്ടവ $30 ബില്ല്യൺ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തും; മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇത് കൂടുതൽ വർദ്ധിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്.കാനഡയുടെ വ്യാപാര നയങ്ങളെ അന്യായമായവയെന്ന് വിശേഷിപ്പിച്ച ട്രംപ് ബന്ധത്തെ “വൺ-വേ സ്ട്രീറ്റ്” എന്ന് വിളിച്ചു. അതേസമയം, ട്രൂഡോ ഈ നീക്കം രണ്ട് രാജ്യങ്ങളുടെയും സാമ്പത്തിക താൽപര്യങ്ങൾക്ക് ഹാനികരവും USMCA (United States-Mexico-Canada Agreement)കരാറിന്റെ ലംഘനവുമാണെന്ന് കുറ്റപ്പെടുത്തി.ഇരു രാജ്യങ്ങളിലെയും ഉപഭോക്താക്കൾക്ക് ഉയർന്ന ചെലവും വിതരണ ശൃംഖലകളിൽ തടസ്സവും ഉണ്ടാകുമെന്നതിനാൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഗൗരവതരമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. “Buy Canadian” പ്രചാരണത്തിന് കനേഡിയൻ വ്യവസായങ്ങൾ പിന്തുണ നൽകുമ്പോൾ, ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിനെ പോലുള്ള പ്രാദേശിക നേതാക്കൾ അമേരിക്കൻ മാധ്യമങ്ങളിൽ…

Read More

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ ടാരിഫിനെതിരെ പ്രതികരണമായി ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ലിക്വർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാറിയോ (LCBO)യ്ക്ക് അമേരിക്കൻ മദ്യ ഉൽപ്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് ഒഴിവാക്കാൻ ഉത്തരവിട്ടു. ഇത് ഒരു വലിയ വ്യാപാര യുദ്ധത്തിന്റെ ഭാഗമാണ്. ട്രംപ് ഇട്ട 25% ടാരിഫ് കാനഡിയൻ ഉൽപ്പന്നങ്ങളിൽ ബാധകമാകുന്നത് ഈ ചൊവ്വാഴ്ച മുതൽ ആണ്. കൂടാതെ കാനഡിയൻ ഊർജ്ജ ഉൽപ്പന്നങ്ങളിൽ 10% നികുതി ഈടാക്കും. “ഓരോ വർഷവും ഏകദേശം $1 ബില്യൺ ഡോളറിന്റെ അമേരിക്കൻ വൈൻ, ബിയർ, സ്പിരിറ്റ്, സെൽറ്റ്സർ എന്നിവ LCBO വഴി വിൽപന നടത്തുന്നത്. ഇനിയതുണ്ടാവില്ല” ഡഗ് ഫോർഡ് പറഞ്ഞു. അമേരിക്കൻ മദ്യ ഉൽപ്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് ഒഴിവാക്കുക മാത്രമല്ല, LCBOയുടെ വിൽപ്പന കാറ്റലോഗിൽ നിന്നും ഇവ നീക്കം ചെയ്യും. ഇത് മൂലം ഒന്റാരിയോയിലെ ഹോട്ടലുകൾക്കും റീട്ടെയിൽ കടകൾക്കും അമേരിക്കൻ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനോ സ്റ്റോക്ക് ചെയ്യാനോ സാധ്യമാവില്ല. “ഒന്റാരിയോയിലോ കാനഡയിലോ നിർമ്മിച്ച ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ…

Read More

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി നടപടികൾക്ക് പ്രതികരണമായി കാനഡ 25 ശതമാനം നികുതി ചുമത്തി. യുഎസിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങളിൽ ഈ നികുതി ബാധകമാകും. ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങളിൽ 25% നികുതി ചുമത്തിയതിനെത്തുടർന്നാണ് ഈ പ്രതികരണം. കാനഡ ഇപ്പോള്‍ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന $155 ബില്യൺ മൂല്യമുള്ള ഉൽപ്പന്നങ്ങളിൽ 25% നികുതി ചുമത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. യുഎസ് കാനഡയിലെ ഉൽപ്പന്നങ്ങളിൽ ചുമത്തിയ 25% ഇറക്കുമതി നികുതി ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അതേ ദിവസമാണ് കാനഡയും യുഎസ് ഉൽപ്പന്നങ്ങളിൽ 25% നികുതി ചുമത്താൻ തീരുമാനിച്ചത്.

Read More

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25% ഇറക്കുമതി നികുതി ചുമത്താൻ ഒരു എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെച്ചു. ഇത് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഊർജ്ജ ഉൽപ്പന്നങ്ങൾക്കും 10% നികുതി ചുമത്തും. ഉത്തരവിൽ, മയക്കുമരുന്നുകളുടെ ഒഴുക്ക് തടയുന്നതിൽ കാനഡ ഭരണകൂടം പരാജയപ്പെട്ടിട്ടുണ്ടെന്നും ആരോപിക്കുന്നു. ഫെന്റനൈൽ ലഹരിവസ്തുക്കൾ യുഎസ് അതിർത്തിയിലൂടെ കടന്നുവരുന്നുവെന്നും ഇത് 9.5 ദശലക്ഷം അമേരിക്കക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഉത്തരവിൽ പറയുന്നു. കാനഡ ഇതിന് പ്രതികരിച്ചാൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാമ്പത്തിക വിദഗ്ദ്ധർ ഇതിനെ യുഎസ്-കാനഡ ബന്ധം ഉലഞ്ഞ് കനത്ത വ്യാപാര യുദ്ധത്തിന് വഴിവയ്ക്കുന്ന നടപടിയായി വിലയിരുത്തുന്നു.

Read More

കപ്രശ്ശേരി: ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബാസ്ത്യാന്റെയും തിരുനാൾ മഹോത്സവം 2025 ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ ആചാരപരമായും ആത്മീയമായും വിപുലമായി ആഘോഷിക്കപ്പെടുന്നു. ഇടവക ജനത്തിന്റെ ആത്മീയതയും വിശ്വാസത്തിന്റെയും ഈ തിരുനാൾ ഭക്തിനിർഭരമായി നടത്തുന്നു. ജനുവരി 22 മുതൽ ആരംഭിച്ച നൊവേന പ്രാർത്ഥനകൾ തിരുനാളിനുള്ള ആത്മീയ ഒരുക്കങ്ങൾക്ക് തുടക്കമിട്ടു. തിരുനാളിന്റെ ആദ്യ ദിവസം ജനുവരി 31-ന് വൈകുന്നേരം 5:30-ന് കൊടിയേറ്റത്തോടെ ആരംഭിക്കും. തുടർന്നു ലദീഞ്ഞും വിശുദ്ധ കുർബാനയും നടന്നു. ഫെബ്രുവരി 1-ന് രാവിലെ 7-ന് വിശുദ്ധ കുർബാനയും തുടർന്നുള്ള വീടുകളിലേക്ക് അമ്പ് ഉണ്ടായിരുന്നു. വൈകുന്നേരം 5:30 നു റവ ഡോ പോൾ മാവേലിയുടെ നേതൃതത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും സത്യദീപം ചീഫ് എഡിറ്റർ റവ ഡോ മാർട്ടിൻ എടയന്ത്രത്ത് വചനപ്രഘോഷണവും നൽകി. ഇന്ന് രാവിലെ 10:00-ന് ആഘോഷമായ തിരുനാൾ കുർബാനയോടെ ആഘോഷം അവസാനിക്കും.

Read More

ഓട്ടവ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 25% ഇറക്കുമതി നികുതി ചുമത്തിയാൽ കനേഡയ്ക്ക് കഠിനമായ സാമ്പത്തിക ആഘാതം നേരിടേണ്ടിവരും, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മുന്നറിയിപ്പ് നൽകി. “ഇത് ഷുഗർ കോട്ട് ചെയ്ത് അവതരിപ്പിക്കാനില്ല; മുന്നറിയിപ്പ് നൽകുന്നതാണ്. വരാനിരിക്കുന്ന ദിവസങ്ങളും ആഴ്ചകളുമാണ് നിർണ്ണായകം,” എന്ന് അദ്ദേഹം പറഞ്ഞു. കനേഡ മൂന്നു ഘട്ടങ്ങളിലായി പ്രതികരിക്കും:1. ആദ്യം, കെന്റക്കി ബോർബൺ, ഫ്ലോറിഡ ഓറഞ്ച് ജ്യൂസ് തുടങ്ങിയ അമേരിക്കൻ ഉപഭോക്തൃ ഉൽപ്പന്നങ്ങളിൽ വിരുദ്ധ നികുതി ചുമത്തും.2. 37 ബില്യൺ ഡോളർ മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്കു മേലും നികുതി ഏർപ്പെടുത്തും.3. ആവശ്യമെങ്കിൽ, 110 ബില്യൺ ഡോളർ മൂല്യമുള്ള വ്യാവസായിക ഉൽപ്പന്നങ്ങൾ ലക്ഷ്യമാക്കി കൂടുതൽ നികുതി ചുമത്തും. അതേസമയം, ബിസിനസുകളെ സഹായിക്കാൻ കനേഡ വ്യാപകമായ സ്റ്റിമുലസ് പാക്കേജ് തയ്യാറാക്കുന്നു. എന്നാൽ, ട്രംപിന്റെ നികുതി നടപടികളുടെ വ്യാപ്തി അനുസരിച്ചായിരിക്കും സഹായത്തിന്റെ അളവ് നിശ്ചയിക്കുക.

Read More

ഒട്ടവ, കാനഡ: ഫെഡറൽ സർക്കാർ കാപിറ്റൽ ഗെയിൻസ് നികുതി വർദ്ധനവ് നടപ്പിലാക്കുന്നത് 2026 ജനുവരി 1 വരെ മാറ്റിവെച്ചിരിക്കുന്നു. ഈ വർഷം ജൂൺ 25-ന് പ്രാബല്യത്തിൽ ആക്കാനായിരുന്നു ആദ്യ തിരുമാനം. കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് ഈ വർധനവ് ആദ്യമായി പ്രഖ്യാപിച്ചത്.

Read More

കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കു നേരിട്ടുള്ള വിമാന സർവീസ് നിർത്തലാക്കുമെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നു. 2025 മാർച്ച് 30 മുതൽ കൊച്ചി (COK) – ലണ്ടൻ ഗാറ്റ്വിക്ക് (LGW) റൂട്ടിലെ വിമാന സർവീസ് പൂർണ്ണമായും നിർത്തലാകും. ഇപ്പോൾ ഈ റൂട്ടിൽ ആഴ്ചയിൽ മൂന്ന് ഫ്ലൈറ്റുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും, 2025 സമ്മർ സീസണിൽ ഈ സർവീസ് പൂർണ്ണമായും റദ്ദാക്കപ്പെടും. ഇതോടെ കേരളത്തിനും യുകെയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസ് നഷ്ടമാകും. എന്തുകൊണ്ടാണ് ഈ തീരുമാനം? എയർ ഇന്ത്യ ഈ റൂട്ട് നിർത്തലാക്കാനുള്ള കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഈ റൂട്ടിൽ ലാഭം കുറഞ്ഞതോ എയർക്രാഫ്റ്റുകൾ മറ്റ് ലാഭകരമായ റൂട്ടുകളിലേക്ക് മാറ്റുന്നതോ ആയിരിക്കാം ഇതിന് പിന്നിലെ കാരണം എന്ന് വിദഗ്ധർ കരുതുന്നു. യാത്രക്കാർക്ക് എന്ത് ചെയ്യാം? ഇനി കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യുന്നവർക്ക് നേരിട്ടുള്ള ഫ്ലൈറ്റുകളുടെ സൗകര്യം ലഭിക്കില്ല. ഇതിന് പകരം ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലൂടെയുള്ള കണക്റ്റിംഗ് ഫ്ലൈറ്റുകൾ ഉപയോഗിക്കേണ്ടിവരും. ഇത്…

Read More

ട്രംപിന്റെ ടാരിഫ് ഭീഷണിയുടെ പശ്‌ചാത്തലത്തിൽ കനേഡിയൻ തൊഴിലാളികളെയും ബിസിനസുകളെയും സംരക്ഷിക്കാനുതകുന്ന നിയമം പാസാക്കാൻ അടിയന്തരമായി പാർലിമെന്റ് വിളിച്ചുകൂട്ടാൻ എൻഡിപി നേതാവ് ജഗ്‌മീത് സിംഗ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ആവശ്യപ്പെട്ടു. ഒന്റാരിയോയിലെ സൂ സെന്റ് മെറിയിൽ (Sault Saint Mary) സംസാരിച്ച സിംഗ്, ഫെബ്രുവരി 1 മുതൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ 25% ടാരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തെ “ഒരു യുദ്ധത്തിന്റെ തുടക്കം” എന്നാണ് വിശേഷിപ്പിച്ചത്. “കനേഡിയൻ തൊഴിൽ മേഖല സംരക്ഷിക്കാൻ നാം തിരിച്ചടിച്ചേ മതിയാവൂ,” എന്നും സിംഗ് പറഞ്ഞു, അതിനായി അടിയന്തര പാർലിമെന്ററി നടപടിയുടെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. മാർച്ചിൽ ലിബറൽ സർക്കാരിനെതിരെ വോട്ട് ചെയ്യാൻ പ്രതിജ്ഞാബദ്ധനാണെങ്കിലും, ഒരു ദുരിതാശ്വാസ പാക്കേജ് പാസാക്കാൻ താൽക്കാലികമായി ട്രൂഡോയെ പിന്തുണയ്ക്കാൻ സിംഗ് സന്നദ്ധത പ്രകടിപ്പിച്ചു. കൺസർവേറ്റീവ് നേതാവ് പിയർ പൊലിവ്രെ സിംഗിന്റെ ആവശ്യത്തെ പിൻതുണച്ച്, വ്യാപാര പ്രതിക്രിയകൾക്കും സാമ്പത്തിക സംരക്ഷണത്തിനും വേണ്ടി അടിയന്തര നടപടികൾ ആവശ്യപ്പെട്ടു. ഈ ആഹ്വാനങ്ങൾ ഉണ്ടായിട്ടും,…

Read More