Author: KSN News Desk

പുതുതായി ഉരുത്തിരിഞ്ഞു വരുന്ന അതിസമ്പന്നർക്കും സാങ്കേതിക വ്യവസായ ഭീമന്മാർക്കും പ്രാമുഖ്യമുള്ള പ്രഭുത്വഭരണത്തിനു സമാനമായ ഭരണവ്യവസ്ഥ അമേരിക്കൻ ജനാധിപത്യത്തിന് വൻ ഭീഷണിയാണെന്ന് സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി .   ഈ വരുന്ന തിങ്കളാഴ്ച നടക്കുന്ന അധികാരമാറ്റത്തിന് മുന്നോടിയായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് രാജ്യത്തോടായി ചെയ്ത വിടവാങ്ങൽ പ്രസംഗത്തിലാണ് ബൈഡൻ അമേരിക്കൻ രാഷ്ട്രീയത്തിലെ പുതുസമവാക്യങ്ങളെ സൂചിപ്പിച്ച് തന്റെ ആശങ്ക പങ്കുവച്ചത്. ““സമ്പത്തും അധികാരവും സ്വാധീനവുമുള്ള ഏതാനും ആളുകളിലേക്ക് അധികാരം കേന്ദ്രീകരിയ്ക്കുന്ന പ്രവണതക്കാണ് അമേരിക്കൻ ഐക്യനാടുകൾ സാക്ഷ്യം വഹിക്കുന്നത്. പൗരന്മാരുടെ മൗലിക അവകാശങ്ങൾക്കും, സ്വാതന്ത്ര്യത്തിനും തുല്യാവസരങ്ങൾക്കുള്ള അവകാശത്തിനും ഇതൊരു ഭീഷണിയാണ്” President Biden കൂടാതെ ഏതാനും അതിസമ്പന്നരിൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്നത് അധികാര ദുരുപയോഗത്തിലേക്ക് വഴിതെളിക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. ഭാവിയിൽ ഉയർന്നു വന്നേക്കാവുന്ന സാങ്കേതിക രംഗത്തെ ഭീമന്മാരും വ്യവസായികളും ചേർന്ന പ്രഭുത്വഭരണത്തിന് സമാനമായ ഭരണവ്യവസ്ഥയെ കുറിച്ചും ബൈഡൻ തന്റെ ആശങ്ക രേഖപെടുത്തി. മുൻ യു. എസ്. പ്രസിഡന്റ് ഐസനോവറുടെ…

Read More