Author: KSN News Desk

ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ഒരു സ്കൂളിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. സംഭവം ബോർഗ് ഡ്രൈയർഷ്യൂട്ട്സെൻഗാസ് ഹൈസ്കൂളിൽ ഇന്ന് (ജൂൺ 10) രാവിലെ 10 മണിയോടെയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. വെടിവെപ്പിനെ തുടർന്നു സ്പെഷൽ ഫോഴ്സ് ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്തെത്തി. ഇതിനോടകം 8 പേർ മരിച്ചു, കൂടാതെ പലർക്കും ഗുരുതരമായി പരിക്കേറ്റുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . മരിച്ചവരിൽ ഏഴ് വിദ്യാർത്ഥികളും ഒരു മുതിർന്നയാളും ഉണ്ടെന്ന് പ്രാദേശിക മേയർ എൽക്കെ കാഹർ അറിയിച്ചു.ആക്രമണത്തിന് ഉത്തരവാദി എന്ന് സംശയിക്കപ്പെടുന്ന ആളും മരണപ്പെട്ടവരിൽ പെടുന്നു.സ്കൂൾ വിദ്യാർത്ഥികളെയും അധ്യാപകരെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. രാവിലെ 11.30 ന് സ്കൂൾ ഒഴിപ്പിക്കപ്പെട്ടു. എന്നാൽ, സംഭവസ്ഥലം ഇപ്പോൾ സുരക്ഷിതമാണെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലം പൊലീസ് അന്വേഷിച്ച് വരികയാണ്. ഏകദേശം 3 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് ഗ്രാസ്.

Read More

ഫുഡ് ഡെലിവറി കമ്പനിയായ ഡോർഡാഷ് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുവെന്ന്കാനഡയിലെ കോമ്പറ്റിഷൻ ബ്യൂറോ ആരോപിക്കുന്നു. ഡോർഡാഷിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിൽ പ്രദർശിപ്പിച്ചിരുന്ന വിലയിൽ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിച്ചിരുന്നില്ല. ചെക്ക്ഔട്ട് സമയത്ത് നിർബന്ധിത ഫീസുകൾ കൂട്ടിച്ചേർക്കുന്നതിനാലാണിത്. ഈ രീതി ‘ഡ്രിപ്പ് പ്രൈസിംഗ്’ എന്നറിയപ്പെടുന്നു. ഉൽപ്പന്നത്തിന്റെ യഥാർത്ഥ വില തുടക്കത്തിലേ തന്നെ ഉപഭോക്താക്കൾക്ക് മനസ്സിലാക്കാതെ, പിന്നീട് ഫീസുകൾ ചേർത്ത് ചൂഷണം നടത്തുന്ന പ്രവർത്തിയാണിത്. ചിലപ്പോൾ ഈ ഫീസുകൾ ടാക്സ് എന്ന് തോന്നിപ്പിക്കും വിധം പ്രദർശിപ്പിച്ചിരുന്നുവെന്നും ബ്യൂറോ ആരോപിച്ചിരിക്കുന്നു.കോമ്പറ്റിഷൻ ബ്യൂറോ ഡോർഡാഷിനെതിരെ കോമ്പറ്റിഷൻ ട്രിബ്യൂണലിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഡോർഡാഷ് ഈ രീതിയിലുള്ള ഫീസ് ചൂഷണം നിർത്തണമെന്നും, പിഴയും ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരവും നൽകണമെന്നും ബ്യൂറോ ആവശ്യപ്പെടുന്നു.ഡോർഡാഷ് ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. “ഞങ്ങൾ ഉപഭോക്താക്കളെ ഒളിച്ചോ ചതിച്ചോ വില കാണിക്കുന്നില്ല” എന്നാണ് കമ്പനി പ്രതികരിച്ചിരിക്കുന്നത്.കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഡോർഡാഷ് ഈ രീതിയിൽ ഏകദേശം 1 ബില്യൺ ഡോളർ ഫീസ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരിക്കാമെന്ന് കണക്കാക്കുന്നു.കമ്പറ്റീഷൻ ബ്യൂറോയുടെ ഈ…

Read More

ടെന്നസി എം, യുഎസ്: 20 പേരടങ്ങിയ ഒരു ചെറുവിമാനം ടെൻസിയിലെ കോഫി കൗണ്ടിയിൽ തകർന്ന് വീണതായി ടെന്നസി ഹൈവേ പട്രോളും ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. വിമാനം തകർത്തതിനു പിന്നാലെ ചില യാത്രക്കാർ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 16 മുതൽ 20 വരെയുള്ള ആളുകൾ വിമാനത്തിൽ ഉണ്ടായിരുന്നെന്ന് പറഞ്ഞെങ്കിലും, എഫ്.എ.എ സ്ഥിരീകരിച്ചത് 20 പേരാണ് ഉണ്ടായിരുന്നെന്ന് ആയിരുന്നു. ദുരന്തത്തിൽപ്പെട്ടത് de Havilland Canada DHC-6 Twin Otter മോഡൽ വിമാനമാണ്. ടുലഹോമ റീജിയണൽ എയർപോർട്ടിൽ നിന്നുള്ള ടേക്ക് ഓഫ് കഴിഞ്ഞ് കുറച്ചുനേരത്തിനുള്ളിലാണ് വിമാനം തകർന്ന് വീണത്. യാത്രക്കാരുടെ നില, അപകടകാരണം തുടങ്ങിയവ ഇപ്പോഴും വ്യക്തമല്ല.

Read More

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെക് ശതകോടീശ്വരനായ ഇലോൺ മസ്കും തമ്മിലുള്ള പരസ്യമായ വാഗ്വാദത്തിൽ ഒരു പുതിയ അധ്യായം തുറക്കപ്പെട്ടു. വ്യാഴാഴ്ച, മസ്ക് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചു, അതിൽ ദിവംഗതനായ ധനകാര്യ വിദഗ്ധനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് ഇനിയും പുറത്തുവരാത്ത രേഖകളിൽ ട്രംപിന്റെ പേര് ഉണ്ടായേക്കാമെന്ന് സൂചിപ്പിച്ചു. “ഈ പോസ്റ്റ് ഭാവിക്കായി അടയാളപ്പെടുത്തുക. സത്യം പുറത്തുവരും,” മസ്ക് എഴുതി, ഇതിനെ “വലിയ ബോംബ്” എന്ന് വിശേഷിപ്പിച്ചു — എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുറത്തുവരാത്ത ക്രിമിനൽ രേഖകളിൽ ട്രംപിന്റെ സാന്നിധ്യമുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്. മസ്ക് യാതൊരു തെളിവും നൽകിയില്ലെങ്കിലും, ഈ അവകാശവാദം ട്രംപിന്റെ എപ്സ്റ്റീനുമായുള്ള മുൻകാല സാമൂഹിക ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകളെ വീണ്ടും ആളിക്കത്തിച്ചു. വൈറ്റ് ഹൗസ് ഈ പരാമർശത്തെ “നിർഭാഗ്യകരമായ ഒരു എപ്പിസോഡ്” എന്ന് വിശേഷിപ്പിച്ച്, അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾ ഉയർത്തിയതിന് മസ്കിനെ വിമർശിച്ചു. ട്രംപും എപ്സ്റ്റീനും: പൊതുവായി അറിയപ്പെടുന്നവ ഡൊണാൾഡ് ട്രംപും ജെഫ്രി എപ്സ്റ്റീനും 1990-കളിലും 2000-ന്റെ തുടക്കത്തിലും ഉയർന്ന…

Read More

ഓട്ടവ/ന്യൂ ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം. കഴിഞ്ഞ രണ്ടുവർഷമായി അസ്വാരസ്യത്തിലായിരുന്ന ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്താൻ ഈ ഒരു ഫോൺകോളിനു കഴിഞ്ഞേക്കും. പ്രധാനമന്ത്രി മോദി ക്ഷണം സീകരിച്ചു. കാർണിയുടെ ഓഫീസ് പുറത്തുവിട്ട വിശദീകരണപ്രകാരം, നേതാക്കൾ തമ്മിൽ സംഭാഷണം നടന്നതായും, അടുത്ത G7 സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം അവർ പങ്കുവെച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ ജി7 അംഗരാജ്യങ്ങളിലൊന്നല്ലെങ്കിലും അതിന്റെ വാർഷിക യോഗങ്ങളിൽ അതിഥിയായി പങ്കെടുക്കാൻ ക്ഷണിക്കപ്പെടാറുണ്ട്. ഈ വർഷത്തെ ജി7 ഉച്ചകോടി കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ കാനനാസ്കിസിൽ ജൂൺ 15 മുതൽ 17 വരെ നടക്കും. “കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഫോൺകോളിൽ സന്തോഷം. ജി7 സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചതിന് നന്ദി,” എന്നായിരുന്നു മോദിയുടെ ട്വീറ്റ് (X പോസ്റ്റ്). “പുനരുജ്ജീവിത ഉത്സാഹത്തോടെ, പരസ്പര ബഹുമാനത്തോടെയും ഉഭയകക്ഷി താല്പര്യങ്ങൾ മുൻനിർത്തിയും ഇന്ത്യയും കാനഡയും സഹകരിച്ച് പ്രവർത്തിക്കും,” മോദി കുറിച്ചു. സിഖ് വശജനായ…

Read More

കാനഡ, ജൂൺ 6, 2025: കഴിഞ്ഞ ഒക്ടോബർ മുതൽ കാനഡയിൽ മീസിൽസ് (അഞ്ചാം പനി) രോഗം വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമായും ഒന്റാറിയോയിലും ആൽബർട്ടയിലുമാണ് രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ആരോഗ്യ പ്രതിസന്ധിയിലേക്ക് വഴിതെളിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. തെക്കുപടിഞ്ഞാറൻ ഒന്റാറിയോയിൽ മാസം തികയുന്നതിനു മുൻപ് ജനിച്ച (അകാല ജനനം) ഒരു കുഞ്ഞ് മീസിൽസ് ബാധിച്ച് മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ ശരത്കാലത്ത്(autumn) പ്രവിശ്യയിൽ ആരംഭിച്ച മീസിൽസ് വ്യാപനവുമായി ബന്ധപ്പെട്ട ആദ്യ മരണമാണിത്. പബ്ലിക് ഹെൽത്ത് ഒന്റാറിയോ വ്യാഴാഴ്ച പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, ഒന്റാറിയോയിൽ 2,000-ലധികം ആളുകൾക്ക് മീസിൽസ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയ്ക്ക് ശേഷം 121 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, ആകെ രോഗബാധിതരുടെ എണ്ണം 2,009 ആയി ഉയർന്നു. ഇതിൽ 1,729 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 140 പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടുണ്ട്, അതിൽ ഒമ്പത് പേർക്ക് തീവ്രപരിചരണം ലഭ്യമാക്കേണ്ടി വന്നു. മീസിൽസ് വാക്സിനേഷന്റെ കുറവും…

Read More

നോവ സ്കോഷ്യ, ഈസ്റ്റേൺ പസ്സേജ് – ഗസ്പരോവാ മത്സ്യങ്ങള്ക്കായി മത്സ്യബന്ധനം നടത്തിയിരുന്ന യുവാക്കളെ ആക്രമിച്ചു എന്ന് ആരോപിച്ച് ഒരു 39 വയസ്സുള്ള പുരുഷനെയും ഒരു യുവാവിനെയും ഹാലിഫാക്സ് ആർ സി എം പി (RCMP) അറസ്റ്റു ചെയ്തിരുന്നു. മെയ് 4-ന് വൈകിട്ട് 7 മണിയോടെ കാവ് ബേ റോഡിനു സമീപമാണ് ഈ ആക്രമണം സംഭവിച്ചത്. രണ്ട് ആളുകൾക്ക് പരിക്കേറ്റതായും, ഒരാൾക്ക് ഗുരുതര പരിക്കുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരെയും ആംബുലൻസിലൂടെ ആണ് ആശുപത്രിയിലേക്ക് മാറ്റിയത്. പോലീസ് സ്ഥലത്ത് നിന്ന് ഫിഷിംഗ് ഹുക്ക്, മെറ്റൽ പൈപ്പ് അടക്കം ആയുധങ്ങളായി ഉപയോഗിച്ച പല വസ്തുക്കളും പിടിച്ചെടുത്തു. ആരോപിതനായ യുവാവിനെ കോടതിയിൽ ഹാജരാക്കിയതായും അദ്ദേഹം കസ്റ്റഡിയിൽ തുടരുമെന്നും സംഭവവുമായി ബന്ധപ്പെട്ട് അഗ്രാവേറ്റഡ് അസോൾട്ട് അടക്കമുള്ള നാല് കുറ്റങ്ങൾ ചുമത്തിയതായും RCMP അറിയിച്ചു. Cow Bay-യിൽ നിന്നുള്ള 39 വയസ്സുള്ള പുരുഷൻ കുറേ വ്യവസ്ഥകളോടെ ജാമ്യത്തിൽ വിട്ടയക്കപ്പെട്ടു. ജൂൺ 10-ന് ഡാർട്ട്‌മൗത്ത് പ്രൊവിൻഷ്യൽ കോടതിയിൽ കുറ്റം ചുമത്തി…

Read More

ഒട്ടാവ: വ്യാപാര മേഖലയിൽ തുടരുന്ന അനിശ്ചിതത്വം മുന്നിൽ കണ്ട് ബാങ്ക് ഓഫ് കാനഡ വീണ്ടും പ്രധാന പലിശനിരക്ക് 2.75 ശതമാനത്തിൽ നിലനിറുത്താൻ തീരുമാനിച്ചു. ഈ വർഷം തുടർച്ചയായി രണ്ടാമത്തെ തവണയാണ് ബാങ്ക് നിരക്ക് നിലനിർത്തുന്നത്. ബുധനാഴ്ച പ്രഖ്യാപിച്ച തീരുമാനം സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകൾക്കനുസൃതമായതായിരുന്നു. യുഎസ് താരിഫുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ സ്ഥിരതയുള്ള സാമ്പത്തിക വളർച്ച മുതലായ ഘടകങ്ങൾ ഈ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് ബാങ്ക് പറഞ്ഞു. നിലനിൽക്കുന്ന പ്രധാന വിവരങ്ങൾ: “നിരക്ക് നിലനിർത്തണമെന്ന് ഗവർണിംഗ് കൗൺസിലിന് വ്യക്തമായ തീരുമാനം ആയിരുന്നു, എന്നാൽ വരാനിരിക്കുന്ന പലിശനിരക്കുകൾ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.” ബാങ്ക് ഗവർണർ ടിഫ് മാക്‌ലേം പറഞ്ഞു.

Read More

ടൊറോന്റോ: ടൊറോന്റോ നഗരത്തിലെ ബില്ലി ബിഷപ് വിമാനത്താവളത്തെയും ഒന്റാരിയോയിലെ നയാഗ്രക്ക് സമീപമുള്ള സെന്റ് കത്രീൻസ് നഗരത്തിലെ പോർട്ട് വെല്ലർ എന്ന പുതിയ ടെർമിനലിനെയും ബന്ധിപ്പിച്ച് വെറും അരമണിക്കൂറിൽ യാത്ര പൂർത്തിയാക്കുന്ന ഹൈസ്‌പീഡ് ഹോവർക്രാഫ്റ്റ് സർവീസ് ജൂലായ് മുതൽ ആരംഭിക്കാനാണ് പദ്ധതിയിരിക്കുന്നത്. ഈ സേവനം നടപ്പാക്കുന്നത് Hoverlink Ontario എന്ന സ്വകാര്യ കമ്പനിയാണ്. പദ്ധതിയുടെ ഭാഗമായി കമ്പനി പോർട്ട്സ് ടൊറൊന്റോയുമായി 30-വർഷത്തേക്കുള്ള കരാർ ഒപ്പുവച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട് . പ്രവിശ്യയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ QEW (ക്വീൻ എലിസബത്ത് വേ) ഹൈവേയിലെ ഗതാഗത കുരുക്ക് കുറയ്ക്കുകയും ഒന്റാരിയോയിലെ രണ്ടുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ ആകർഷകമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം . സർവീസ് വിശദാംശങ്ങൾ ടൊറോന്റോയും സെന്റ് കത്രീൻസും തമ്മിലുള്ള യാത്ര വെറും അരമണിക്കൂറിൽ പൂർത്തിയാക്കാനാകുമെന്ന് കണക്കാക്കപ്പെടുന്നു . ഓരോ ഹോവർക്രഫ്റ്റിലും ഏകദേശം 180 യാത്രക്കാരെ വരെ ഒരേസമയം കയറ്റാൻ കഴിയും. സർവീസ് പൂർണ്ണ ശേഷിയിൽ ആരംഭിച്ചതിന് ശേഷം പ്രതിദിനം…

Read More

പ്രിൻസ് ആൽബർട്ട്, കാനഡ: കാനഡയിലെ സസ്‌കാച്ച്വാൻ പ്രവിശ്യയിൽ വ്യാപകമായ കാട്ടുതീയെ തുടർന്ന് പ്രവിശ്യാവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെയ് 29, 2025 വ്യാഴാഴ്ച, പ്രവിശ്യാ പ്രീമിയർ സ്കോട്ട് മോ നടത്തിയ പ്രസ് കോൺഫറൻസിൽ, വടക്കൻ സസ്‌കാച്ചവാനിലെ കാട്ടുതീ സാഹചര്യങ്ങൾ “അതീവ ഗുരുതരവും” ഇതിനു മുമ്പ് കണ്ടിട്ടില്ലാത്തവിധം വഷളായിരിക്കുകയാണെന്നും വ്യക്തമാക്കി. സസ്‌കാച്വാൻ പബ്ലിക് സേഫ്റ്റി ഏജൻസി (SPSA) റിപ്പോർട്ട് അനുസരിച്ച്, മെയ് 29 വ്യാഴാഴ്ച വൈകുന്നേരം വരെ 17 സജീവ കാട്ടുതീവ്യാപന സംഭവങ്ങൾ ഉണ്ടായി. അതിൽ എട്ടെണ്ണം നിയന്ത്രണാതീതമാണ്. പ്രത്യേകിച്ച്, പെലിക്കൻ നാരോസിന് സമീപമുള്ള 850 ഹെക്ടർ വിസ്തൃതിയുള്ള പ്രദേശത്തെ കാട്ടുതീ, ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. കാംപ് ആൻഡ് ഷൂ എന്നീ പ്രദേശങ്ങളിൽ 216,000 ഹെക്ടർ വിസ്തൃതിയിൽ പടർന്ന തീ ലോവർ ഫിഷിംഗ് ലേക്കിനും ക്യാൻഡിൽ ലേക്കിനും സമീപം വൻതോതിൽ പുകപടലങ്ങൾ ഉയർത്തിയിട്ടുണ്ട്. ഒഴിപ്പിക്കൽ ഉത്തരവുകൾവടക്കൻ സസ്‌കാച്വാനിലെ 8,300-ലധികം ആളുകൾ ഒഴിപ്പിക്കൽ ഉത്തരവിന്റെ കീഴിലാണ്. പെലിക്കൻ നാരോസിൽ നിന്ന് 2,100-ലധികം പേർ, ഹാൾ…

Read More