Author: KSN News Desk

ടൊറൊന്റോ: വാടകക്കാർക്ക് നേരെ നടക്കുന്ന തട്ടിപ്പുകൾക്ക് തടയിടുന്നതിന്റെ ഭാഗമായി ടൊറൊന്റോയിൽ പുതിയ ഒരു വാടകനിയമം ജൂലൈ 31 മുതൽ പ്രാബല്യത്തിൽ വരും. മേയർ ഒലിവിയ ചൗ അവതരിപ്പിച്ച ഈ നിയമം “റിനോവിക്ഷൻസ്” (renovictions) തടയുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ്. നിയമത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്? വാടക സ്ഥലം നവീകരിക്കണം എന്ന് പറഞ്ഞു വാടകക്കാരെ ഒഴിപ്പിച്ച് വീടുകൾ നവീകരിക്കുകയും വാടകക്കാർ തിരിച്ചു താമസത്തിന് വരുമ്പോൾ വീടുകൾ നവീകരിച്ചു എന്ന് കാട്ടി വാടക കുത്തനെ കൂട്ടുന്നുവെന്നതാണ് പ്രധാന ആരോപണം. ഇനി മുതൽ ഇതു തടയാൻ, വാസസ്ഥലങ്ങൾ ഒഴിപ്പിക്കേണ്ടത് ആവശ്യമായ നവീകരണത്തിനു ആണോ എന്ന് വാടകദാതാക്കൾ തെളിയിക്കേണ്ടി വരും. പുതിയ നിയമം എന്ത് പറയുന്നു?• വാടകദാതാക്കൾ നഗരസഭയോട് “റന്റൽ റിനൊവേഷൻ ലൈസൻസ്” അപേക്ഷിക്കണം.• വാടകക്കാരെ ഔദ്യോഗികമായി പുറത്താക്കുന്നതിന് ഏഴുദിനത്തിനകം ഈ അപേക്ഷ സമർപ്പിക്കേണ്ടതാണ്.• ഒരു എക്സ്പർട്ട് ഈ നവീകരണം നടത്തുവാൻ വാടകക്കാർ മാറിനിൽക്കണം എന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പാർട്ട് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ടാകും.• വാടകദാതാക്കൾ വാടകക്കാരെ പുനഃസ്ഥാപിക്കാൻ ഉള്ള…

Read More

ന്യൂഡൽഹി, ജൂലൈ 25, 2025: പ്രശസ്ത നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽ ഹാസൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു.  തന്റെ സാംസ്കാരിക വേരുകളെ ആദരിച്ച് അദ്ദേഹം തമിഴിലാണ് സത്യവാചകം ചൊല്ലിയത്. ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസിന്റെ പിന്തുണയോടെ 2025 ജൂണിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. “തമിഴ്നാടിന്റെ ശബ്ദമാകാനും  പുരോഗമന പരിഷ്കാരങ്ങൾക്ക് വേണ്ടി വാദിക്കാനും ഞാൻ പ്രതിജ്ഞാബദ്ധനാണ്,” കമൽ പറഞ്ഞു. 

Read More

വാഷിങ്ടൺ: പ്രശസ്ത റസ്ലിംഗ് താരം ഹൾക്ക് ഹോഗൻ എന്നറിയപ്പെട്ട ടെറി ബോളിയ (Terry Bollea) അന്തരിച്ചു. അദ്ദേഹത്തിന് 71 വയസ്സായിരുന്നു. WWE (World Wrestling Entertainment) ആണ് ഹോഗന്റെ മരണം സ്ഥിരീകരിച്ച് പ്രസ്താവന പുറത്തിറക്കിയത്. 1980-കളുടെ “ഹൾക്കാമാനിയ” കാലഘട്ടത്തിൽ, റസ്ലിംഗ് പ്രേമികളുടെ ഹൃദയത്തിൽ ആയിരുന്നു 6 അടി 7 ഉയരവും 295 പൗണ്ട് ഭാരവമുണ്ടായിരുന്ന ഹൾക്ക് ഹോഗന്റെ സ്ഥാനം. അദ്ദേഹം വിൻസ് മക്‌മഹണിന്റെ നേതൃത്വത്തിലുള്ള ലോകപ്രസിദ്ധമായ WWF (ഇപ്പോൾ WWE)ന്റെ മുഖമായിരുന്നു. ഹോഗന്റെ പ്രശസ്തി റസ്ലിംഗ് റിങ്ങിൽ ഒതുങ്ങി നിൽകുന്നതലായിരുന്നു; സിനിമ, ടെലിവിഷൻ, വീഡിയോ ഗെയിം, മർച്ചൻഡൈസ്, കൂടാതെ പാസ്റ്റ റസ്റ്റോറന്റുകൾ വരെ അദ്ദേഹത്തിന്റെ ചിഹ്നം ഉപയോഗിച്ചിരുന്നു. അതേസമയം, സ്വകാര്യ ജീവിതത്തിലെ വിവാദങ്ങൾ പലവട്ടം നിയമപോരാട്ടങ്ങളിലേക്ക് വഴിമാറുകയും ചെയ്തു. ഹൾക്ക് ഹോഗന്റെ പുനരവതാരവും ആൾക്കൂട്ടത്തെ ആവേശത്തിലാഴ്ത്തിയ പ്രകടനവും ഒരാകാലത്ത് പാശ്ചാത്യ പോപ്പുലർ സംസ്കാരത്തിൽ വലിയ സ്വാധീനമുണ്ടാക്കിയിരുന്നു. WWE സഹപ്രവർത്തകരും ആരാധകരും സാമൂഹിക മാധ്യമങ്ങളിൽ ഹൊഗന്റെ മരണത്തിൽ ദുഃഖം പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം…

Read More

ബ്രിട്ടിഷ് കൊളംബിയയും ഒന്റാറിയോയും തമ്മിൽ പുതിയ വ്യാപാരകരാർ രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. തത്ഫലമായി ഇരു പ്രവിശ്യകളിലും ആളുകൾക്ക് ജോലി ചെയ്യാൻ കൂടുതൽ സൌകര്യങ്ങൾ ലഭിക്കും എന്നും, ഉത്പാദകർക്ക് വിപണികളിലേക്കുള്ള പ്രവേശനം എളുപ്പമാകും എന്നും സർക്കാരുകൾ അറിയിച്ചു.ബ്രിട്ടിഷ് കൊളംബിയാ പ്രീമിയർ ഈ കരാർ ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പും, സംസ്ഥാനങ്ങൾക്കിടയിൽ കൂടുതൽ സാമ്പത്തിക വളർചയും കൈവരിക്കുമെന്ന് വ്യക്തമാക്കി. ഉടൻ തന്നെ കരാർ നടപ്പിലാക്കും.

Read More

2025 ജൂലൈ 21-ന്, ഹാർവാർഡ് യൂണിവേഴ്സിറ്റിയും ട്രംപ് ഭരണകൂടവും ഫെഡറൽ കോടതിയിൽ ഏറ്റുമുട്ടി. ഹാർവാർഡിന് 2 ബില്യൺ ഡോളറിലധികം ഫെഡറൽ ഗവേഷണ ഗ്രാന്റുകൾ ഭരണകൂടം നിർത്തിവച്ചതിനെ ചൊല്ലിയാണ് തർക്കം. ഈ ഫണ്ട് വെട്ടിക്കുറയ്ക്കൽ ഭരണഘടനാവിരുദ്ധമായ രാഷ്ട്രീയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട പ്രതികാരമാണെന്ന് യൂണിവേഴ്സിറ്റി വാദിക്കുന്നു. ഈ ആവശ്യങ്ങളിൽ ഹാർവാർഡിന്റെ ജോലി നിയമനം, പ്രവേശനം, ക്യാമ്പസ് വൈവിധ്യ നയങ്ങൾ എന്നിവയിൽ അനാവശ്യ മാറ്റങ്ങൾ ഉൾപ്പെടുന്നു. ഹാർവാർഡ് ക്യാമ്പസിൽ യഹൂദവിരുദ്ധത തെറ്റായി കൈകാര്യം ചെയ്തുവെന്ന് ആരോപിച്ചാണ് ഗവൺമെന്റ് ഈ വെട്ടിക്കുറയ്ക്കൽ ന്യായീകരിച്ചത്. ഈ ആവശ്യങ്ങൾ അക്കാദമിക സ്വാതന്ത്ര്യത്തിനും സ്വതന്ത്രാഭിപ്രായ പ്രകടനത്തിനുമുള്ള ഹാർവാർഡിന്റെ ഒന്നാം ഭേദഗതി അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് യൂണിവേഴ്സിറ്റി വാദിക്കുന്നു. യു.എസ്. ഡിസ്ട്രിക്ട് ജഡ്ജ് ആലിസൺ ബറോസിന്റെ മുമ്പാകെ നടന്ന വാദം കേൾക്കലിൽ, ഗവൺമെന്റിന്റെ ഏകപക്ഷീയമായ ഫണ്ടിംഗ് നിർത്തിവയ്ക്കലും അത് സ്വതന്ത്രാഭിപ്രായ പ്രകടനത്തിൽ ഉണ്ടാക്കുന്ന വിശാലമായ പ്രത്യാഘാതങ്ങളും സംബന്ധിച്ച് ആശങ്കകൾ ഉയർത്തി. സെപ്റ്റംബറിന് മുൻപു ഫണ്ടിംഗ് പുനഃസ്ഥാപിക്കാൻ തക്ക കോടതി വിധിയാണ് ഹാർവാർഡ് ആവശ്യപ്പെടുന്നത്. എന്നാൽ നിയമ…

Read More

തിരുവനന്തപുരം, ജൂലൈ 21, 2025: കേരള രാഷ്ട്രീയത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും അതുല്യനേതാവുമായ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ (വി.എസ്.) ഇനി ഓർമ. ദീർഘകാല രോഗാവസ്ഥയെ തുടർന്ന് 2025 ജൂലൈ 21ന് വൈകിട്ട് 3:20ന്, 101 ആം വയസ്സിൽ, തിരുവനന്തപുരത്തെ എസ്.യു.ടി. ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. ജൂൺ 23ന് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ജനനായകന്റെ ജീവിതയാത്ര 1923 ഒക്ടോബർ 20ന് ആലപ്പുഴയിലെ പുന്നപ്രയിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ച വി.എസ്., ബാല്യത്തിൽ തന്നെ ദാരിദ്ര്യവും ദുരന്തങ്ങളും നേരിട്ടു. നാലാം വയസ്സിൽ അമ്മയെയും 11-ാം വയസ്സിൽ പിതാവിനെയും നഷ്ടപ്പെട്ട അദ്ദേഹം, ഏഴാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ച്, ചേട്ടന്റെ തയ്യൽക്കടയിലും പിന്നീട് കയർ ഫാക്ടറിയിലും ജോലി ചെയ്തു. 1938ൽ തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന വി.എസ്., 1940ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1964ൽ സി.പി.ഐ.യിൽ നിന്ന് വിഘടിച്ച് സി.പി.എം. രൂപീകരിച്ച 32 നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. രാഷ്ട്രീയ ജീവിതം …

Read More

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജെഫ്രി എപ്സ്റ്റീനിന്റെ പിറന്നാൾ സന്ദേശവുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ച വാൾ സ്റ്റ്രീറ്റ് ജേർണലിനെതിരെയും അതിന്റെ ഉടമയായ ന്യൂസ് കോർപ്പ് ഉൾപ്പെടെയുള്ളവർക്കുമെതിരെയും കുറഞ്ഞത് 10 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നൽകിയിരിക്കുകയാണ്. വാർത്തയുടെ അടിസ്ഥാനത്തിൽ, ട്രംപിന്റെ പേര് ഉൾപ്പെടുത്തിയതായി കാണുന്ന 2003 ലെ പിറന്നാൾ സന്ദേശം ലൈംഗിക വശമുള്ള ചിത്രവും “നമ്മുടെ രഹസ്യങ്ങൾ” എന്ന സന്ദർഭവും ഉൾപ്പെടുത്തി ഉണ്ടാക്കിയതാണെന്ന് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. മിയാമിയിലെ ഫെഡറൽ കോടതിയിൽ നൽകിയ ഹർജിയിൽ റൂപർട്ട് മർഡോക്, ന്യൂസ് കോർപ്പിന്റെ സിഇഒ റോബർട്ട് തോമ്സൺ, ഡൗ ജോൺസ്, വാൾ സ്റ്റ്രീറ്റ് ജേർണലിന്റെ രണ്ട് റിപ്പോർട്ടർമാർ എന്നിവരെ പ്രതികളാക്കി ട്രംപ് ആരോപിക്കുന്നത് താൻ വൻ സാമ്പത്തിക നഷ്ടവും മാനഹാനിയും അനുഭവിച്ചുവെന്ന് ആണ്. 2019ൽ ന്യൂയോർക്കിലെ ജയിലിൽ ആത്മഹത്യ ചെയ്ത എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ട്രംപിന്റെ അനുകൂലികൾക്കിടയിൽ വലിയ പ്രതികരണങ്ങൾ ഉണ്ടാക്കിയിരുന്നു. ട്രംപ് തന്റെ Truth Social പ്ലാറ്റ്‌ഫോമിൽ “നിരന്തരമായ കുഴപ്പങ്ങൾ ഉണ്ടാക്കിയ…

Read More

വാഷിംഗ്ടൺ ഡിസി, ജൂലൈ 18, 2025:അമേരിക്കൻ സെനറ്റും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സും “Guiding and Establishing National Innovation for US Stablecoins 2025” (GENIUS Act) എന്നറിയപ്പെടുന്ന ഒരു നിർണായക ബിൽ പാസാക്കിയിരിക്കുന്നു. ഈ ബിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മേശപ്പുറത്തെത്തി, അദ്ദേഹം ഇത് ഒപ്പുവെച്ച് നിയമമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . ജീനിയസ് ആക്ട് എന്താണ്?സ്റ്റേബിൾകോയിനുകൾ എന്നറിയപ്പെടുന്ന, യുഎസ് ഡോളറോ ട്രഷറി ബോണ്ടുകളോ പോലുള്ള സ്ഥിരമായ ആസ്തികളുമായി ബന്ധിപ്പിക്കപ്പെട്ട ക്രിപ്റ്റോകറൻസികളെ നിയന്ത്രിക്കുന്നതിനുള്ള ഒരു ഫെഡറൽ ചട്ടക്കൂടാണ് ജീനിയസ് ആക്ട്. ബിറ്റ്കോയിനോ ഇഥേറിയമോ പോലുള്ള മറ്റ് ക്രിപ്റ്റോകറൻസികളിൽ നിന്ന് വ്യത്യസ്തമായി, സ്റ്റേബിൾകോയിനുകൾ വിലയിലെ വലിയ ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. ഇത് ഡിജിറ്റൽ പേയ്മെന്റുകൾ, റെമിറ്റൻസുകൾ, ഡിസെൻട്രലൈസ്ഡ് ഫിനാൻസ് (DeFi) എന്നിവയ്ക്ക് അനുയോജ്യമാക്കുന്നു. നിലവിൽ, ഏകദേശം 250 ബില്യൺ ഡോളറിന്റെ വിപണിയാണ് സ്റ്റേബിൾകോയിനുകൾ, USDC, USDT എന്നിവയാണ് പ്രധാന കോയിനുകൾ.ഈ ബിൽ 2025 ജൂണിൽ സെനറ്റിൽ 68-30 എന്ന വോട്ടോടെ പാസായി, പിന്നീട്…

Read More

കാനഡ: 2025 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള വർഷത്തെക്ക് ആണ് പുതിയ തുക നിശ്ചയിച്ചിരിക്കുന്നത്. കാനഡ റവന്യു ഏജൻസി (CRA) നൽകിയ വിവരമനുസരിച്ച്: ഈ പരമാവധി തുകകൾ $37,487-ൽ താഴെ വരുന്ന കുടുംബ വരുമാനമുള്ളവർക്കാണ് ലഭ്യമാവുക. CRA യുടെ വിശദീകരണത്തിൽ പ്രകാരം, വിലക്കയറ്റം (ഇൻഫ്ലേഷൻ) അനുസരിച്ചാണ് തുക വർഷംതോറും പുതുക്കുന്നത്. “പ്രതിവർഷം ജൂലൈയിൽ CCB നിർണ്ണയിക്കുന്നതിലൂടെ, മൂല്യവർധനവിൽ നിന്നുള്ള കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും, സ്ഥിരതയുള്ള സഹായം ഉറപ്പുവരുത്തുകയും ചെയ്യുകയാണ് ലക്ഷ്യം,” CRA പ്രസ്താവനയിൽ പറഞ്ഞു. എങ്ങനെ കണക്കാക്കുന്നു? CCB തുക ഓരോ വർഷവും ജൂലൈയിൽ പുതിയതാക്കി കണക്കാക്കുന്നു. ഇതിന് കുട്ടികളുടെ എണ്ണം, പ്രായം, ആദായ നികുതി റിട്ടേൺ നൽകുമ്പോൾ കാണിച്ച ആഡ്ജസ്റ്റ് ചെയ്‌ത കുടുംബ വരുമാനം എന്നിവ പരിഗണിക്കുന്നു. കുട്ടികളുടെ പ്രധാന രക്ഷകർത്താവായ വ്യക്തികൾക്ക് CCB കാനഡ സർക്കാർ നൽകുന്നു. സംയുക്ത കസ്റ്റഡി ഉള്ളത് ആണെങ്കിൽ, ഓരോ മാതാപിതാവും പകുതി പകുതിയായി തുക ലഭിക്കും.

Read More

ലോകമെമ്പാടുമുള്ള അഭയാർത്ഥി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിലവിലെ അഭയാർത്ഥി സംവിധാനം പരാജയപ്പെട്ടുവെന്ന് ദ ഇക്കണോമിസ്റ്റ് (The Economist) വാരിക വിലയിരുത്തുന്നു. “Scrap the Asylum System” എന്ന പേരിൽ പ്രസിദ്ധീകരിച്ച കവർ സ്റ്റോറിയിൽ, അഭയാർത്ഥി നയങ്ങൾ പുനരവലോകനം ചെയ്യാനും പകരം ഫലപ്രദമായ മാതൃകകൾ നടപ്പാക്കാനും ആഹ്വാനം ചെയ്യുന്നു. പ്രധാന വിലയിരുത്തലുകൾ:സംവിധാനത്തിന്റെ പരാജയം2023-ലെ യു.എൻ.എച്ച്.സി.ആർ. (UNHCR) റിപ്പോർട്ട് പ്രകാരം, ലോകത്ത് 3.6 കോടിയിലധികം അഭയാർത്ഥികൾ ഉണ്ടെന്നാണ് കണക്ക്, എന്നാൽ വളരെക്കുറച്ചുപേർക്ക് മാത്രമേ സുരക്ഷിതമായ രാജ്യങ്ങളിൽ താമസിക്കാനുള്ള അവസരം ലഭിക്കുന്നുള്ളൂ. 2022-ൽ 9.66 ലക്ഷമായിരുന്നു (Eurostat) യൂറോപ്പിലെ അഭയാർത്ഥി അപേക്ഷകളുടെ എണ്ണം. എന്നാൽ അംഗീകരിക്കപ്പെട്ടത് 30% മാത്രം. അധികാര ദുരുപയോഗവും ക്രിമിനലൈസേഷനും ലിബിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ അഭയാർത്ഥികൾക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി (Amnesty International, 2024) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ മെഡിറ്ററേനിയൻ കടലിൽ അഭയാർത്ഥി ബോട്ടുകൾ തടയാൻ നടപടികൾ എടുക്കുന്നത് കാരണം, നിരവധി ജീവാപായങ്ങളാണ് സംഭവിക്കുന്നത്. പുതിയ മാതൃകകൾക്കായി ആഹ്വാനം രാജ്യങ്ങൾ…

Read More