Author: KSN News Desk

ഒറ്റവ – വലിയ ടെക് കമ്പനികളെ ലക്ഷ്യമിട്ട് കാനഡ ഏർപ്പെടുത്തിയ ഡിജിറ്റൽ സർവീസ് നികുതി (DST) പിന്‍വലിച്ചതിന് പിന്നാലെ, യുഎസ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ തിങ്കളാഴ്ച രാവിലെ വീണ്ടും ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി ഫോൺവിളി നടത്തിയതായി പ്രധാനമന്ത്രി മാർക്ക് കാർനി പറഞ്ഞു. ജൂലൈ 21-നകം വ്യാപാര കരാറിലേക്ക് എത്താനുളള മുൻ ധാരണ പ്രകാരം ചർച്ചകൾ തുടരുമെന്ന് ഇരുവരും തീരുമാനം എടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. “ഇത് ഒരു വലിയ പരസ്പരാലോജനയുടെ ഭാഗമാണ്. നികുതി ഇപ്പോൾ ശേഖരിച്ച് പിന്നെ തിരിച്ചു നൽകുന്നത് കൃത്യമായ ഒന്നായി തോനുന്നില്ല,” എന്ന് കാർനി അഭിപ്രായപ്പെട്ടു.

Read More

ഒറ്റവ, കാനഡ: അമേരിക്കയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാനഡ ഡിജിറ്റൽ സേവന നികുതി പിൻവലിക്കാൻ തീരുമാനിച്ചു. ഈ തീരുമാനം കാനഡയുടെ ധനമന്ത്രാലയം ഞായറാഴ്ച (June 29, 2025) പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കക്കും കാനഡക്കും പരസ്പര ഗുണം ലഭിക്കുന്ന ഒരു സമഗ്ര വ്യാപാര ഉടമ്പടിയിലേക്ക് നീങ്ങുന്നതിനായാണ് ഈ നികുതി പിന്മാറ്റം എന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഈ ഒരു ടാക്സ് പ്രധാന കാരണമായി പറഞ്ഞ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അമേരിക്കൻ പ്രസിഡന്റ് ട്രംപ് നിറുത്തിയിരുന്നു.

Read More

എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന വ്യവസ്ഥകളോടെ തുടരാൻ അനുമതി നൽകി അതിരൂപത പുതിയ സർക്കുലർ പുറത്തിറക്കി. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അർപ്പിക്കണമെന്ന് ആണ് പ്രധാന വ്യവസ്ഥ. ജൂൺ 19ന് കൊച്ചിയിൽ ചേർന്ന എറണാകുളം – അങ്കമാലി അതിരൂപത വൈദിക സമ്മേളനത്തിലെ ധാരണ പ്രകാരമാണ് പുതിയ സർക്കുലർ. രാവിലെ 5:30നും 10:30ക്കും ഇടയിലോ, വൈകുന്നേരം 3:30നും 6നും ഇടയിലോ ഏകീകൃത കുർബാന ആരംഭിക്കണം. ഇത് ജൂലൈ 3-ന് ദുക്റാന തിരുനാൾ മുതൽ ആരംഭിക്കണം. എല്ലാ പള്ളികളിലും എല്ലാ കുർബാനകളിലും വിശുദ്ധ കുർബാനയുടെ തക്സയിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ വചനവേദി (ബേമ) ഉപയോഗിക്കണമെന്നും സർക്കുലറിലുണ്ട്. അതിരൂപതയിലെ നിലവിലെ കൂരിയ അംഗങ്ങളെ മാറ്റാനും തീരുമാനമായി. നിലവിലെ കൂരിയ അംഗങ്ങളെ മാറ്റണമെന്ന് ഏകീകൃത കുർബാനയെ എതിർക്കുന്ന വിഭാഗം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 3 മുതൽ നിലവിലെ കൂരിയ അംഗങ്ങൾ പുതിയ ചുമതലയിലേക്ക് മാറുമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈദികർക്കെതിരായ അച്ചടക്ക നടപടികൾ കാനോനിക നിയമസാധ്യതകളുടെ വെളിച്ചത്തിൽ പരിഹരിക്കും. നവവൈദികർ…

Read More

വാഷിങ്ടൺ: കാനഡയുമായുള്ള വ്യാപാരചർച്ചകൾ അവസാനിപ്പിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കാനഡ അവതരിപ്പിച്ച ഡിജിറ്റൽ സേവന നികുതിക്കെതിരെ പ്രതികരിച്ച ട്രംപ്, അതിനെ “ഞങ്ങളുടെ രാജ്യത്തിന് നേരെയുള്ള നേരിട്ടും നിഷ്ഠൂരവുമായ ആക്രമണം” എന്ന് വിശേഷിപ്പിച്ചു. കാനഡയുമായി കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന ചർച്ചകൾക്കാണ് ഇതോടെ വിരാമമാകുന്നത്. പുതിയ ടാരിഫ് നിരക്ക് ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞു.

Read More

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിലെ മൂന്നു പ്രധാന ആണവ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണം വിജയകരമായിരുന്നുവെന്ന് പ്രഖ്യാപിച്ചു. ഫോർഡോ, നത്താൻസ്, എസ്ഫഹാൻ എന്നീ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഫോർഡോ ആണവകേന്ദ്രം പൂർണമായും നശിപ്പിച്ചുവെന്നുള്ള ഒരു പോസ്റ്റും ട്രംപ് പങ്കുവച്ചു. ട്രംപ് ഈ ആക്രമണത്തെ ‘ചരിത്രപരമായൊരു നിമിഷം’ എന്നാണ് വിശേഷിപ്പിച്ചത്. “ഇത് അമേരിക്കയ്ക്കും, ഇസ്രായേലിനും, അതുപോലെ ലോകത്തിനും ഒരു ചരിത്ര നിമിഷമാണ്. ഇറാൻ ഇപ്പോൾ തന്നെ ഈ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകണം,” എന്നും അദ്ദേഹം എഴുതി. ഇതോടെ ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം സങ്കീർണ്ണമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ട്രംപ് ശനിയാഴ്ച രാത്രി 10ന് (ET) അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തു അമേരിക്കൻ ആക്രമണം നടത്തിയെന്ന് അറിയിച്ചു.

Read More

കാനഡയിലെ കനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനെതിരെ കാനഡയിൽ ശക്തമായ പ്രതിഷേധങ്ങൾ 2025 ജൂൺ 16, കനനാസ്കിസ്, കാനഡ: 51-ാമത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെ ആൽബെർട്ടയിലെ കനനാസ്കിസിൽ എത്തിയതോടെ, കനനാസ്കിസിലും കാൽഗറിയിലും സിഖ് വിഘടനവാദികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം പങ്കെടുക്കുന്ന മോദിയുടെ സന്ദർശനം, ഇന്ത്യ-കാനഡ ബന്ധങ്ങളിലെ പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. ഇന്ത്യയുടെ പങ്കാളിത്തം, പ്രാധാന്യം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമായ ഇന്ത്യ, ജി7 ഉച്ചകോടിയിൽ ഒരു ക്ഷണിതാവായാണ് പങ്കെടുക്കുന്നത്. 2015ന് ശേഷം മോദിയുടെ ആദ്യ കാനഡ സന്ദർശനമാണിത്. ഈ ഉച്ചകോടിയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജ സുരക്ഷ, സാങ്കേതികവിദ്യ, ക്വാണ്ടം ഗവേഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. ഇന്ത്യയുടെ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായുള്ള പങ്കാളിത്തം, ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയുടെ പ്രാധാന്യവും സ്ഥാനവും സൂചിപ്പിക്കുന്നതാണ്. ഉച്ചകോടിയുടെ…

Read More

ആൽബർട്ട, കാനഡ: G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മിഡിൽ ഈസ്റ്റിലെ പ്രതിസന്ധികൾ മൂലം തിങ്കളാഴ്ച രാത്രി തന്നെ തിരിച്ചുപോകും എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മറ്റ് രാജ്യ തലവന്മാരുമായുള്ള ഔദ്യോഗിക വിരുന്നിന് ശേഷമായിരിക്കും തിരിച്ചു പോകുന്നത്. “ജി7 സമ്മേളനത്തിൽ പ്രസിഡന്റിന് മികച്ച ദിനമായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായി വ്യാപാര കരാറിൽ ഒപ്പുവെച്ചു,” എന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലൈൻ ലെവിറ്റിന്റെ ട്വിറ്റർ പോസ്റ്റ്. “പല കാര്യങ്ങളും നടന്നു. പക്ഷേ, മിഡിൽ ഈസ്റ്റിൽ സംഭവിക്കുന്ന കാര്യങ്ങൾ മൂലം അദ്ദേഹം ഇന്നത്തെ ഡിന്നറിന് ശേഷം മടങ്ങും.” പ്രതിസന്ധിയുടെ പ്രത്യേക വിശദീകരണം നൽകിയിട്ടില്ലെങ്കിലും, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി അടിയന്തര ആലോചനകൾ നടത്താനാണ് പ്രസിഡന്റ് തിരിച്ചു പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Read More

ഡബ്ലിൻ, അയർലൻഡ്: നാസയും അമേരിക്കയിലെ നാഷണൽ സ്പേസ് സൊസൈറ്റിയും സംഘടിപ്പിച്ച അന്താരാഷ്ട്ര സ്പേസ് സെറ്റിൽമെന്റ് ഡിസൈൻ മത്സരത്തിൽ ഐറിഷ് വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം. ആയിരക്കണക്കിന് ആഗോള മത്സരാർത്ഥികളെ പിന്തള്ളി ഡബ്ലിനിലെ St Dominic’s College Cabraയിലെയും ക്ലെയറിലെ St Flannan’s College Ennisലെയും സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഈ പുരസ്‌കാരം സ്വന്തമാക്കി. ഈ വിജയം മലയാളികൾക്കും അഭിമാനകരമാണ്. വിജയിച്ച St Dominic’s College Cabra ടീമിൽ വിദ്യാർത്ഥികളായ ശ്രേയ മരിയ സാജുവും, നിയ നെജുവും മലയാളികളാണ്. ഭ്രമണപഥത്തിൽ ജീവൻ നിലനില്പിന് ആവശ്യമായ ഭക്ഷണം, ജലം, ഓക്സിജൻ എന്നിവയുടെ പുനരുപയോഗം നടത്തുന്ന ക്ളോസ്ഡ്-ലൂപ്പ് സിസ്റ്റം ആണ് ഈ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തത്. ‘Inis Beatha’ അഥവാ “Island of Life” എന്നാണ് വിദ്യാർത്ഥികൾ അവരുടെ ഡിസൈന് പേരിട്ടിരിക്കുന്നത്. ഭൂമിയുടെ ആകർഷണം ഇല്ലാത്ത അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്പേസ് ഹാബിറ്റാറ്റ്, മറ്റ് ഗ്രഹങ്ങളും ആസ്ട്രോയിഡുകളും പരിവേഷണം ചെയ്യുന്നതിന് ഉപയോഗിക്കാമെന്നാണ് വിദ്യാർത്ഥികൾ വിശദീകരിച്ചത്. വിജയിച്ച വിദ്യാർത്ഥികളെ ഈ മാസം (ജൂൺ 2025) ഫ്‌ളോറിഡയിലെ…

Read More

ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് തിരിച്ചടിയായി, ഇറാൻ വെള്ളിയാഴ്ച രാത്രി ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി. ജെറുസലേമിലും തെൽ അവീവിലും വലിയ സ്ഫോടനങ്ങൾ ഉണ്ടായി. ഇസ്രായേലിൽ ജനങ്ങൾക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. തെൽ അവീവിന്റെ ആകാശത്ത് മിസൈലുകൾ പറക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. ഇറാൻ രണ്ടുതവണ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇറാൻ 100-ല്‍ താഴെ മിസൈലുകൾ അയച്ചുവെന്നും ഇവയിൽ കൂടുതലും ഇസ്രായേൽ പ്രതിരോധിച്ചുവെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ് സൈന്യവും ഇസ്രായേലിലേക്കെത്തിയ ചില മിസൈലുകൾ തകർത്തതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഇസ്രായേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, രണ്ടു പേർക്ക് ഗുരുതരമായും, എട്ടുപേർക്ക് മിതമായും, 34 പേർക്ക് നിസ്സാര പരിക്കുകളും സംഭവിച്ചിട്ടുണ്ട്.

Read More

ഹാമിൽട്ടൺ, ഒന്റാരിയോ: ഹാമിൽട്ടനിലെ ലിങ്കൺ എം. അലക്സാണ്ടർ പാത (LINC) മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും അടയ്ക്കുമെന്ന് സിറ്റി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറെ തവണ മാറ്റിവെച്ച പരിപാലന പ്രവൃത്തികൾ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള സമയത്ത് നടക്കും. വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ തിങ്കളാഴ്ച രാവിലെ 5 മണിവരെ ഈസ്റ്റ്ബൗണ്ട് ദിശയിൽ ഗോൾഫ് ലിങ്ക്സ് റോഡിൽ നിന്ന് അപ്പർ റെഡ് ഹിൽ വാലി പാതയുടെ റാംപ് വരെ പാത അടയ്ക്കും. വെസ്റ്റ്‌ബൗണ്ട് ദിശയിൽ റെഡ് ഹിൽ വാലി പാത മുതൽ മോഹാക്ക് റോഡ് വരെ വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ തിങ്കളാഴ്ച രാവിലെ 5 മണിവരെ പാത അടച്ചിടും. വാഹനങ്ങൾക്കായി മോഹാക്ക് റോഡും സ്റ്റോൺ ചർച്ച് റോഡും വഴി തിരിച്ചു പോകാനുള്ള സംവിധാനമുണ്ട്. ഹൈവേ 403-ലേക്ക് കയറുന്നതിനായി മോഹാക്ക് റോഡ് ഓൺറാമ്പുകൾ ഉപയോഗിക്കാം. ഹൈവേ 403 വഴിയായി ഹാമിൽട്ടനിലേയ്ക്ക് എത്തുന്നവരെ ഗോൾഫ് ലിങ്ക്സ് റോഡിലേക്കാണ് വഴി തിരിച്ച് വിടുന്നത്. പാതയിലെ വിവിധ…

Read More