Author: J S Adoor

ജോൺ സാമുവൽ (ജെ.എസ്. അടൂർ): കഴിഞ്ഞ 30 വർഷമായി മനുഷ്യാവകാശ പ്രവർത്തകനും നയ ഗവേഷകനും ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡറുമായി പ്രവർത്തിച്ച് വരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസിന്റെ പ്രസിഡന്റാണ്. ബോധിഗ്രാം കമ്മ്യൂണിറ്റി കോളേജിന്റെ സ്ഥാപക പ്രസിഡന്റുമാണ്. കൂടാതെ, യു.എൻ.ഡി.പി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വികസന സംഘടനകളുടെ അന്താരാഷ്ട്ര ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ഇൻഫോചേഞ്ച് ഡെവലപ്മെന്റ് പോർട്ടലിന്റെയും സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന Agenda ജേർണലിന്റെയും സഹസ്ഥാപക എഡിറ്ററുമാണ്. ഇവിടെ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്, അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനകളുടെ നിലപാടുകളോ കാഴ്ചപ്പാടുകളോ പ്രതിഫലിപ്പിക്കുന്നതല്ല.

പൊതുവെ കേരള സമൂഹത്തിൽ വളരുന്ന അപചയങ്ങളെകുറിച്ചാണ് പലപ്പോഴും ചർച്ചകൾ. പ്രത്യേകിച്ച് മാധ്യമ ചർച്ചകൾ. അതു കൊണ്ടു ചിലർ കരുതും കേരളം ഏറ്റവും മോശം സ്ഥലമാണെന്ന്. ലോകം മുഴുവൻ സഞ്ചരിച്ച ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന എനിക്ക് ഏറ്റവും മനോഹരമെന്നു പണ്ടും ഇന്നും തോന്നുന്ന ഇടം കേരളമാണ്. ഇവിടുത്തെ പച്ചപ്പു എല്ലായിടത്തും കാണില്ല.കേരളത്തിനു പുറത്തു ഇന്ത്യയിൽ എല്ലായിടത്തും ലോകത്തു മിക്കവാറും രാജ്യങ്ങളിൽ സഞ്ചരിക്കുമ്പോൾ എന്തൊക്കെയാണ് കേരളത്തിലെ നല്ല കാര്യങ്ങൾ? കഴിഞ്ഞ മാസം ഞാൻ കുഭമേളയും യൂ പി യും സന്ദർശിച്ചു. അപ്പോഴാണ് കേരളത്തിന്റെ മഹത്വത്തെ കുറിച്ച് ചിന്തിച്ചത്.

Read More

അധികാരത്തിന്റെ ഏറ്റവും പ്രാകൃത രൂപമാണ്‌ കയ്യൂക്കുള്ളവർ കാര്യക്കാർ എന്നത്. ഒരുപാടു പേർ മൈറ്റ് ഇസ് റൈറ്റ് ( might is right ) എന്നതിന് കൈയടിക്കും. ഒരുപാടു പേർക്ക് കൈ മൂച്ചിന്റെ ധാർഷ്ട്യവും വീരവാദവുമുള്ള അധികാരികളെയാണ് ഇഷ്ട്ടം. മൈറ്റ് ഇസ് റൈറ്റ്( might is right ) എന്നതിൽ നിന്ന് റൈറ്റ് ഇസ് മൈറ്റി ( Right is mighty ) എന്നതാണ് ഏകാധിപത്യ അധികാരത്തിൽ നിന്ന് ജനായത്തത്തിലേക്കുള്ള യാത്ര. പക്ഷേ പല അധികാരികളും ഭാസ്ക്കര പട്ടേലർമാരാണ് അവർക്ക് വേണ്ടത് അധികാരത്തോട് വിധേയരായ തൊമ്മികളെയുമാണ്. ഓ വി വിജയന്റെ ധർമ്മ പുരാണത്തിൽ ചിത്രീകരിക്കുന്നത് അധികാരത്തിന്റെ പ്രജാപതികൾക്ക് സ്തുതി പാടുന്നവരെകുറിച്ചാണ്. അവർ നിരന്തരം ഉപയോഗിക്കുന്ന ഒന്നാണ് നാഷണൽ ഇന്റെറെസ്റ്റ്. അധികാര അഹങ്കാര അധികപറ്റുകളെ ചോദ്യങ്ങൾ ചെയ്യുന്നവർ രാജ്യതാല്പര്യത്തിന് എതിരാണ് എന്ന നരേറ്റിവ്. ഇതോക്കെ ഓർക്കാൻ കാരണം ട്രമ്പ് അനുകൂലികൾ അദ്ദേഹം ചുമതലയേറ്റ ഉടനെ ഇറക്കിയ എക്‌സികൂട്ടിവ് ഓർഡറിനു കൈയടിച്ചു സന്തോഷിക്കുന്നത് കണ്ടാണ്. സത്യത്തിൽ…

Read More