Author: Muralee Thummarukudy

ജർമ്മനിയിലെ ബോണിൽ സ്ഥിതി ചെയ്യുന്ന യുഎൻസിസിഡി (UNCCD) ആസ്ഥാനത്ത് G20 Global Initiative on Reducing Land Degradation and Enhancing Conservation of Terrestrial Habitats കോഓർഡിനേഷൻ ഓഫീസിന്റെ ഡയറക്ടറാണ്, ഡോ. മുരളി തുമ്മാരുകുടി. ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ലേഖകന്റേത് മാത്രമാണ്, അവ ഐക്യരാഷ്ട്രസഭയുടെയോ അതിന്റെ അനുബന്ധ ഏജൻസികളുടെയോ ഔദ്യോഗിക നയമോ നിലപാടോ പ്രതിഫലിപ്പിക്കുന്നതല്ല.

ഇന്ന് ജർമനിയിൽ തെരഞ്ഞെടുപ്പായിരുന്നു. കുടിയേറ്റം വലിയൊരു വിഷയമായിരുന്നു. കഴിഞ്ഞ പതിനഞ്ചു വർഷമായി ലോകത്തെ മറ്റു പല രാജ്യങ്ങളും കുടിയേറ്റത്തെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ഒക്കെ ചെയ്യുന്ന തരത്തിൽ പോളിസി വ്യതിയാനങ്ങളിലൂടെ കടന്നു പോയപ്പോഴും എല്ലാ സമയത്തും കുടിയേറ്റത്തിന് അനുകൂലമായ നയങ്ങൾ ആണ് ജർമ്മനിയിൽ ഉണ്ടായിരുന്നത്. ആ നയങ്ങൾ ആണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വലിയ വിഷയമാകുന്നത്. കുടിയേറ്റത്തിനോട് ശക്തമായ എതിർപ്പുള്ള കക്ഷി ഭൂരിപക്ഷം നേടിയില്ലെങ്കിലും വലിയ മുന്നേറ്റം നടത്തുമെന്നും അതുകൊണ്ട് തന്നെ അടുത്ത സർക്കാരിന് കുടിയേറ്റ നയം പുനർവിചിന്തനം നടത്തേണ്ടി വരുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോൾ ലോകത്ത് പൊതുവെ കുടിയേറ്റത്തിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യമല്ല എന്നത് വ്യക്തമാണല്ലോ. അമേരിക്കയിൽ അനധികൃതമായി കുടിയേറിയവരെ പുറത്താക്കാനുള്ള കർശനമായ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇംഗ്ലണ്ടിലും കുടിയേറ്റത്തിന് എതിരായ മനോഭാവം കൂടി വരുന്നു. നിയമപരമായി വരുന്നവർക്ക് പോലും നിയന്ത്രണങ്ങൾ കൂടുന്നു. അടുത്ത കാനഡ തിരഞ്ഞെടുപ്പിലും കുടിയേറ്റം വിഷയമാകുമെന്നതിനാൽ ഇപ്പോൾ തന്നെ അവിടെ നിയന്ത്രണങ്ങൾ കൂടുന്നു. കുടിയേറ്റത്തിന്റെ വസന്തകാലം അവസാനിച്ചോ? രണ്ടായിരത്തി ഇരുപതിൽ…

Read More

അമേരിക്കയിൽ പുതിയ പ്രസിഡന്റ് വന്നിട്ട് പത്തു ദിവസം കഴിഞ്ഞതേയുള്ളൂ. അതിനിടയിൽ തന്നെ നാടകീയമായ നീക്കങ്ങളും രംഗങ്ങളും ആണ് നാം കാണുന്നത്.അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കുടിയേറിയവരെ കണ്ടെത്തി വിലങ്ങുവച്ച് അവരുടെ മാതൃരാജ്യങ്ങളിലേക്ക് മിലിട്ടറി വിമാനങ്ങളിൽ കയറ്റി അയക്കുന്ന കാഴ്ചയാണ് ഒന്നാമത്തേത്. അയൽരാജ്യങ്ങൾ ആയ മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും വരുന്ന ഇറക്കുമതിക്ക് ഇരുപത്തി അഞ്ചു ശതമാനം ചുങ്കവും ചൈനയിൽ നിന്നും വരുന്നതിന് പത്തു ശതമാനം ചുങ്കവും നടപ്പിലാക്കിയതാണ് അടുത്ത തീരുമാനം.അതിരുകൾ ഇല്ലാതാകുന്ന ഒരു ലോകത്തെ പറ്റിയാണ് ഞാൻ എപ്പോഴും പറയാറുള്ളതും സ്വപ്നം കാണുന്നതും. പക്ഷെ ഇപ്പോൾ അതിന് കടകവിരുദ്ധമായ രണ്ടു നയങ്ങൾ ആണ് അമേരിക്കയിൽ നിന്നും കാണുന്നത്.ഇത് പക്ഷെ അമേരിക്കയിലെ മാത്രം സ്ഥിതിയല്ല. കുടിയേറ്റത്തിന് എതിരെയുള്ള വികാരം പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ തന്നെയുണ്ട്. പൊതുവെ കുടിയേറ്റത്തെ അനുകൂലിച്ചിരുന്ന ജർമ്മനിയിൽ പുതിയ തിരഞ്ഞെടുപ്പ് വരുന്നു, പ്രധാന വിഷയം കുടിയേറ്റം തന്നെയാണ്. കുടിയേറ്റത്തിന് എതിരായ നയങ്ങൾ ഉള്ളവർക്ക് മുന്നേറ്റം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിൽ ഉള്ളവർക്ക് ഇതിൽ വലിയ…

Read More