Subscribe to Updates
Get the latest creative news from Keralascope News.
- അയർലൻഡിൽ ഇന്ത്യന്‍ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ അപലപിച്ച് ഡബ്ലിൻ ആര്‍ച്ച് ബിഷപ്പ്
- 80 വർഷം പിന്നിട്ടു: ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം എന്തുകൊണ്ട് ഇപ്പോളും പ്രസക്തമാകുന്നു
- ഹുകും ചന്ദും ബനിയനും
- ഒന്റാറിയോയിൽ താമസിക്കുന്ന മലയാളികൾക്ക് 1 മില്യൺ ഡോളർ നേടാനുള്ള സുവർണാവസരം
- കാനഡയിൽ ഇൻഫ്ലേഷൻ 1.7% ആയി കുറഞ്ഞു; ഗ്യാസോലിൻ വില ഇടിവ് പ്രധാന കാരണം
- പിയർ പോളിയവ് അൽബർട്ട ബൈഇലക്ഷനിൽ വിജയിച്ചു: പാർലമെന്റിൽ സീറ്റ് വീണ്ടെടുത്തു
- മിസ്സിസ്സാഗയിലെ പ്രമുഖ പ്ലാസയിൽ ജനക്കൂട്ട നിയന്ത്രണത്തിന് നിയമനടപടി
- കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; എഞ്ചിൻ തകരാറെന്ന് സൂചന
Author: Reji Koduvath
Born in Kottayam, Kerala, India. Studied till Grade 4 in the village school in Kottayam and was selected to join Sainik School, Amaravathi Nagar (TN) in 1971. Completed Grade 11 in 1978 and joined National Defence Academy (61 Course). Commissioned to 75 Medium Regiment (Artillery – Indian Army) in 1982. Traveled all through India during various army assignments. Attended Long Gunnery Staff Course and Technical Staff Course. Commanded a Surveillance and Target Acquisition Regiment and bid good-bye to the army in 2004 to join the family in Canada and is presently a Canadian citizen, enjoying a retired life. Interests include gardening, cooking, reading and writing.
ഇന്ത്യൻ സേനയിൽ നിന്നും ബ്രിഗേഡിയർ ആയി വിരമിച്ച എന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തു എന്ന വാർത്ത എന്നെ വല്ലാതെ വിഷമിപ്പിച്ചു. അദ്ദേഹത്തിന് കാന്‍സറായിരുന്നു. ഏറെക്കാലം ചികിത്സ തേടിയിട്ടും ഫലമുണ്ടായില്ലെന്ന നിരാശയും, വേദനയുടെ കാഠിന്യവും ആയിരിക്കാം അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. അദ്ദേഹത്തിന് സംസാരിക്കുവാനോ ആഹാരം കഴിക്കുവാനോ സാധിക്കുന്നില്ലായിരുന്നു. തൻ്റെ തീരുമാനത്തിന്റെ ആഘാതത്തെ പറ്റി തീർച്ചയായും അദ്ദേഹം നന്നായി ആലോചിച്ചു കാണണം. തൻ്റെ ഭാര്യയോടോ സുഹൃത്തുക്കളോടോ അദ്ദേഹം തൻ്റെ തീരുമാനത്തെ കുറിച്ചു ഒന്നും പങ്കുവച്ചില്ല. ആത്മഹത്യ എന്ന ഗൗരവമേറിയ തീരുമാനം സുബോധത്തോടെ എങ്കിലും ദുഖത്തോടെ തന്നെ ആയിരുന്നിരിക്കാം എന്നതിൽ അത്ഭുതപ്പെടേണ്ടതില്ല! ഇന്ത്യയില്‍, കാരുണ്യവധം (യൂഥനേഷ്യ) [euthanasia] കുറ്റകരമാണ്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 108 (IPC 306) പ്രകാരം ഒരു വ്യക്തിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതോ സഹായിക്കുന്നതോ ശിക്ഷാർഹമാണ്. യൂഥനേഷ്യയും ഡോക്ടറുടെ സഹായത്തോടെ മരണവും(doctor assisted death) തമ്മിലുള്ള പ്രധാന വ്യത്യാസം മരിക്കുവാനുള്ള മരുന്ന് ആർ നല്‍കുന്നു എന്നതിലാണ്. യൂഥനേഷ്യയില്‍ ഡോക്ടര്‍ അല്ലെങ്കില്‍ മറ്റൊരാള്‍…
സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങളുടെ അക്കൗണ്ടുകൾ നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും, നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും, നിങ്ങളുടെ ചിന്തകളും വാക്കുകളും രേഖപ്പെടുത്തിയിരിക്കുന്ന ഒരു ഡയറി ആയിരിക്കും. സോഷ്യൽ മീഡിയ നിങ്ങളെ ആജീവനാന്തം ഗവൺമെന്റിന്റെ നിരീക്ഷണത്തിൽ ജീവിക്കാൻ നിർബന്ധിതനാക്കുകയും, നിങ്ങളുടെ ചിന്താ സ്വാതന്ത്യ്രം തടസ്സപ്പെടുത്തുകയും ചെയ്യും.കാനഡ ഫെഡറൽ തിരഞ്ഞെടുപ്പ് സമയത്തെ സംഭവവികാസങ്ങൾകാനഡ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ നാലു സ്ഥാനാർത്ഥികൾക്കു — മൂന്നു കൺസർവേറ്റീവ് സ്ഥാനാർത്ഥികളും ഒരാൾ ലിബറൽ സ്ഥാനാർത്ഥിയും —സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടു. നിങ്ങളുടെ കുട്ടികൾ, സഹോദരങ്ങൾ, ജീവിതപങ്കാളി, ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ വിദേശത്ത് താമസിക്കുന്നുവെങ്കിൽ, നിങ്ങളുടെ സോഷ്യൽ മീഡിയ അഭിപ്രായങ്ങളും ഫോർവേഡുകളും അവർക്ക് ദോഷകരമാകാം.”
കാഴ്ച ഒരു വ്യക്തിയുടെ, വസ്തുവിന്റെ അല്ലെങ്കിൽ സാഹചര്യത്തിന്റെ ബാഹ്യമായ ഭൗതികവശം സൂചിപ്പിക്കുന്നു. അതേസമയം, കാഴ്ചപ്പാട് ഒരു വ്യക്തിയുടെ ജീവിതത്തോടുള്ള പൊതുവായ സമീപനമാണ്. ഇത് ഒരു വ്യക്തിയുടെ ചിന്തകളെ പ്രതിനിധീകരിക്കുന്നു. അതായത്, മനോഭാവം, വിശ്വാസം, പ്രതീക്ഷ, നിരീക്ഷണം, അവബോധം എന്നിവയാവാം – ഒരു വ്യക്തിയുടെ മനസ്ഥിതി, അറിവ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളവ. നിങ്ങൾ ഒരു വസ്തുവിനെ നോക്കുമ്പോൾ, അതിനെ വെറും കാഴ്ചയായി കാണുന്നു. എന്നാൽ അതിനെ വിശകലനം ചെയ്യുമ്പോൾ, അതിനോട് ബന്ധപ്പെട്ടു ഒരു കാഴ്ചപ്പാട് രൂപീകരിക്കുകയാണ്. നിങ്ങളുടെ വിശകലനവും, ദൃശ്യാവബോധവും നിങ്ങളുടെ അറിവിന്റെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഞങ്ങളുടെ കുടുംബത്തിൽ പ്രഭാത / സന്ധ്യാ നമസ്കാരത്തിന് ശേഷം 23ആം സങ്കീർത്തനം ചൊല്ലുമായിരുന്നു. എന്റെ ബാല്യകാലത്തു ഈ സങ്കീർത്തനത്തിന്റെ ആദ്യ വരി ‘യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല’’ ചൊല്ലുമ്പോൾ ഞാൻ എന്റെ കാൽമുട്ടിൽ നോക്കുമായിരുന്നു. നിങ്ങൾ വളർന്നു കൂടുതൽ അറിവ് നേടുമ്പോൾ, അതേ വസ്തുവിനോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറുന്നു. നിങ്ങൾ കാണുന്നതിനെ വേറൊരു തലത്തിൽ വ്യാഖ്യാനിക്കുകയും…
“സ്വപ്നങ്ങള്‍ – സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം…” കാവ്യമേള എന്ന സിനിമയിലെ വയലാർ എഴുതിയ ഈ വരികൾ നമുക്കെല്ലാം സുപരിചിതം. “നിങ്ങളുടെ സ്വപ്നം എന്താണ്?” കൗമാരപ്രായത്തിലുള്ള അനന്തരവനോട് തിരക്കിയപ്പോൾ കിട്ടിയ മറുപടി “ഡോക്ടറാകണം.” “നിങ്ങളുടെ ലക്‌ഷ്യം എന്താണ്?” അതിനും കിട്ടി മറുപടി “ഡോക്ടറാകണം.” “നിങ്ങളുടെ ഉദ്ദേശ്യം എന്താണ്?” അതിനും കിട്ടി മറുപടി “ഡോക്ടറാകണം.” ചിലരുടെ മറുപടി ഡോക്ടർ എന്നതിനു പകരം എഞ്ചിനീയർ എന്നായിരുന്നു മറുപടി. അപ്പോൾ ഓർത്തു, നമ്മുടെ ബാല്യകാലത്ത് ഭാവിയെക്കുറിച്ച് ആലോചിക്കാനും, അതിന് ഒരു പദ്ധതി തയ്യാറാക്കാനും നമ്മൾ ശ്രമിച്ചിരുന്നില്ല. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അവരുടെ ഭാവിയെ കുറിച്ച് കുറേ കാര്യങ്ങളെങ്കിലും ചിന്തിക്കാനുണ്ട്, അവ പലപ്പോഴും ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ എന്നതിലേക്ക് പരിമിതപ്പെടുന്നുവെങ്കിലും -പ്രധാനമായും മാതാപിതാക്കളുടെ സമ്മർദ്ദം കാരണം. സ്വപ്നങ്ങളെ ഒരു ആശയം അല്ലെങ്കിൽ പ്രതീക്ഷ എന്ന നിലയിൽ വ്യാഖ്യാനിക്കാം. അവ ഇന്നത്തെ യാഥാർത്ഥ്യത്തിൽ വളരെ ദുഷ്കരമോ അസാധ്യമായോ തോന്നുന്ന ഒരു കാഴ്ചപ്പാട് ആയിരിക്കാം. എന്നാൽ,…
കുടുംബവുമായുള്ള ഒരു കാർ യാത്രയിൽ മറീന ഞങ്ങളുടെ മകൻ നിഖിലിനോട് ചോദിച്ചു, “നീ എങ്ങനെയാണ് വായനശീലം വളർത്തിയത്?” നിഖിൽ കിൻഡർഗാർട്ടനിൽ പഠിക്കുമ്പോൾ മറീന കാനഡയ്ക്ക് കുടിയേറി. അവനെ ഒന്നാം ക്ലാസ് വരെ ഞാൻ ഒറ്റയ്ക്ക് വളർത്തി. ഞങ്ങളുടെ മകൾ നിധിയെ മറീന ചെറുപ്പത്തിലേ വായനയിലേക്ക് തിരിച്ചിരുന്നു, കാരണം മറീന കുടുംബിനിയായിരുന്നു, ഞാൻ അക്കാലത്തു സൈനിക ചുമതലകളിൽ മുഴുകിയിരുന്നു. നിഖിൽ വിശദീകരിച്ചു “ഞാൻ കിൻഡർഗാർട്ടനിൽ പഠിക്കുമ്പോൾ, എല്ലാ സന്ധ്യക്കും അപ്പൻ എന്നോടൊപ്പം നിരവധി കഥാപുസ്തകങ്ങൾ വായിച്ചു. എനിക്ക് ഏറ്റവും താൽപ്പര്യമുണ്ടാക്കിയ കഥ ‘ത്രീ പിഗ്സ് ആൻഡ് എ വുൾഫ്’ (Three Pigs and a Wolf) ആയിരുന്നു. ഈ പുസ്തകം ഒരു കൊച്ചു കുട്ടിക്കു മനസ്സിലാകും വിധം നന്നായി ചിത്രീകരിച്ചിരുന്നു, ഓരോ പേജിലും ഒരു ചിത്രവും അതിനടിയിൽ ഒരു വാചകവും, അതിനാൽ എനിക്ക് അത് മനസ്സിലാക്കാൻ എളുപ്പമായിരുന്നു. അ പ്പൻ മൂന്ന് പന്നിക്കുട്ടികൾക്ക് വ്യത്യസ്ത സ്വരം നൽകി വായിച്ചു കേൾപ്പിച്ചു. ബുദ്ധിമാനായ മൂന്നാമത്തെ…
നാം മനുഷ്യരാശിക്ക് വേണ്ടി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ദൈവ പ്രസാദത്തിനു നാം ചെയ്യുന്ന ഏതു പ്രവർത്തിയേക്കാൾ മികച്ചതാണ് എന്ന് എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നു. മനുഷ്യ വർഗത്തിനു ഉപകാരപ്രദമായ കർമങ്ങൾ നിർവഹിക്കണമെന്നു ഋഗ്വേദം കൽപ്പിക്കുന്നു. “ഈ ചെറിയവരിൽ ഒരുത്തനുവേണ്ടി നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്കുവേണ്ടിയാണ് ചെയ്യാതിരുന്നത്” എന്ന് യേശു ക്രിസ്തു നമ്മോട് മത്തായിയുടെ സുവിശേഷത്തിൽ (25:45) പറയുന്നു.അടുത്തകാലത്ത് ഒരു സുഹൃത്ത് ഹൃദയാഘാതത്തെ തുടർന്ന് ടൊറോന്റൊയിലെ സണ്ണി ബ്രൂക്ക് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. അദ്ദേഹത്തെ കാണുവാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഈ വിഷമമേറിയ ഘട്ടം തരണം ചെയ്യുവാൻ വേണ്ട പിൻബലം നൽകുവാനും വേണ്ടി രണ്ട് ആഴ്ചയോളം ഞാൻ ഒരു നിത്യ സന്ദർശകനായി. ആദ്യം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിയപ്പോൾ ഞാൻ കണ്ട കാഴ്ച അത്ഭുതം ഉളവാക്കി. അതുവരെ ധരിച്ചിരുന്നത് ഇന്ത്യൻ സേനയുടെ ആശുപത്രികളിലെ തീവ്രപരിചരണമാണ് ഏറ്റവും മികച്ചതെന്ന്. കനേഡിയൻ സർക്കാർ ആ രോഗ്യപരിപാലനിത്തിനായി നല്കുന്ന പ്രാധാന്യവും, ചിലവിടുന്ന പണത്തിന്റെ വ്യാപ്തിയും അപ്പോൾ മനിസ്സിലായി. കാനഡയിൽ…
അതിരാവിലെ രാജസ്ഥാൻ അതിർത്തിയിൽ സൈനിക സാമ്പ്രദായികമല്ലാത്ത ഒരു നിത്യകര്‍മ്മം കാണാം; മണൽത്തിട്ടകളെ സൂക്ഷ്‌മനിരീക്ഷണം ചെയ്യുന്ന ഒരു മധ്യവയസ്കൻ മുള്ളുവേലിക്കിപ്പുറം നടന്നു നീങ്ങുന്ന കാഴ്ച. ബോർഡർ സെക്യുരിറ്റി ഫോർസിന്റെ ജവാന്മാർ കാവൽ നിൽക്കുന്ന അതിർത്തിയിൽ ഈ മധ്യവയസ്കൻ എന്തായിരിക്കും ചെയ്യുന്നതെന്ന് നമുക്ക് ആശ്ചര്യം തോന്നാം. ഇദ്ദേഹം ഒരു “ഖോജി” – എന്നു വെച്ചാൽ മലയാളത്തിൽ “പിന്തുടരുന്നവൻ” എന്നർത്ഥം- ആണ്. എന്തിനെയാണ് ഖോജി പിന്തുടരുന്നത്? കാൽപാടുകളെയാണു ഖോജികൾ പിന്തുടരുന്നത്. ശ്രദ്ധയോടെ ഖോജി മണൽത്തിട്ടകളെയും ചെടികളെയും പുല്ലിനെയും നിരീക്ഷിക്കും – മനുഷ്യരോ മൃഗങ്ങളോ അതുവഴി കടന്നു പോയിട്ടുണ്ടോ എന്ന്. മണ്ണിന്മേൽ എന്തെങ്കിലും ചെറിയ പാടുകളോ അടയാളങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും ചെടിയുടെ ഒടിഞ്ഞ കമ്പുകളോ അല്ലെങ്കിൽ പുല്ലിന്മേൽ നിറഭേദങ്ങളൊ കണ്ടാൽ മതി, ഖോജി അതിനെ അതിസൂക്ഷ്മമായി നിരീക്ഷിക്കും. നിരീക്ഷണ ശേഷം ഏതു മൃഗമാണ് അതുവഴി കടന്നു പോയതെന്നും, എത്ര വലിപ്പമുള്ള മൃഗമാണെന്നും, എത്ര ഭാരമാണ് മൃഗം ചുമക്കുന്നതെന്നും, ഏതു ദിശയിലേക്കാണു പോയതെന്നും, എപ്പോളാണ് കടന്നു പോയതെന്നും, ഇപ്പോൾ…
വടക്കേ അമേരിക്കയിൽ നിർമ്മിച്ച “അക്കര കാഴ്ചകൾ” എന്ന ടെലിവിഷൻ പരമ്പരയിൽ ഒരു എപ്പിസോഡിൽ കുടുംബനാഥൻ തന്റെ പ്രസംഗം പരിശീലിക്കുന്ന ഒരു രംഗമുണ്ട്. അത് ആ പരമ്പരയിൽ മാത്രം. നമ്മുടെ ആരാധനാലയങ്ങളിലും സാമൂഹിക ഒത്തുകൂടലുകളിലും കേൾക്കുന്ന പ്രസംഗങ്ങൾ, അവയുടെ ദൈർഘ്യത്തിലും ഘടനയിലും പ്രസംഗകന്റെ തയ്യാറെടുപ്പിന്റെ കുറവ് വിളിച്ചോതുന്നു. ഇതിന്റെ അടിസ്ഥാന കാരണം നാട്ടിൽ വിദ്യാലയങ്ങളിൽ പ്രസംഗത്തിനുള്ള പരിശീലനം തീരെ ഇല്ല എന്നതു തന്നെ. നാട്ടിൽ നാം കേൾക്കുന്ന സാമൂഹിക/ മത/ രാഷ്ട്രീയ പ്രസംഗങ്ങൾ അധികവും പ്രസംഗകൻ സ്ക്രിപ്റ്റോ റിഹേഴ്സലോ ഇല്ലാതെ നടത്തുന്ന ഒരു വാചക കസർത്തു മാത്രം. നാം കണ്ടതും കേട്ടതും പരിശീലിച്ചതും നാം അന്യ നാട്ടിലും പ്രയോഗികമാക്കുന്നു . പ്രസംഗം ഇംഗ്ലീഷിൽ ആയാലോ? അതും മലയാളികൾ അല്ലാത്തവരും അടങ്ങുന്ന സദസ്സിൻ മുൻപിൽ! നമ്മിൽ ഭൂരിഭാഗം ആളുകളുടെയും മാതൃ ഭാഷ മലയാളം ആയതിനാൽ നാം ആദ്യം സംസാരിച്ചു തുടങ്ങിയതും അഭ്യസിച്ചതും മലയാളം തന്നെ. അതുകൊണ്ട് നമ്മുടെ ഇംഗ്ലിഷ് ഉച്ചാരണത്തിൽ മലയാളത്തിന്റെ പ്രഭാവം സ്വാഭാവികം.…
കശ്മീർ അതിർത്തിയിൽ വെടിവെയ്പ്പും സൈനിക മരണങ്ങളും, നാം കേൾക്കുന്ന നിത്യ വാർത്തയാണ്. ഇടയ്ക്കു നാം ശിരസ്ച്ഛേദങ്ങളെ കുറിച്ചും കേൾക്കാറുണ്ട്. ഇന്ത്യയും പാകിസ്ഥാനും ഇടയ്ക്കുള്ള അതിർത്തിയിലെ വെടിനിർത്തൽ ലംഘനങ്ങളെ പറ്റിയും, രക്ത ചൊരിച്ചിലിനെ പറ്റിയും ഇരു കൂട്ടരും സമ്മതിക്കാറുമുണ്ട്. ഇതിൽ ഏറ്റവും അധികം കഷ്ടവും നഷ്ടവും സഹിക്കുന്നവർ അവിടെ താമസിക്കുന്ന സാധാരണ ജനങ്ങളാണ്. നമ്മുടെ മാധ്യമങ്ങൾ ഈ അവസ്ഥയെ പറ്റി അധികം ഉരിയാടാറില്ല. വല്ലപ്പോഴും ഒരു വാർത്ത വന്നാൽ ആയി. ലൈൻ ഓഫ് കണ്ട്രോൾ എന്നാൽ എന്ത്? ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയുടെ കാശ്മീർ ഭാഗത്തുള്ള ഒരു സാങ്കല്പിക രേഖ മാത്രമാണിത്. ഈ രേഖ നിയമപ്രകാരമുള്ള അന്തർ-രാഷ്ട്ര അതിർത്തിയല്ല. 1971 ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിനു ശേഷം ഉരുവായ സിംല കരാറിൽ ഉണ്ടാക്കിയ വ്യവസ്ഥ. അതിനുമുൻപ് ഈ രേഖ “സീസ്ഫയർ ലൈൻ” എന്നാണ് അറിയപ്പെട്ടിരുന്നത്. ലൈൻ ഓഫ് കണ്ട്രോളും അന്തർ-രാഷ്ട്ര അതിർത്തിയും തമ്മിലുള്ള അന്തരങ്ങളെന്തെല്ലാം? അന്തർ-രാഷ്ട്ര അതിർത്തി ഇരു രാജ്യങ്ങൾക്കിടയിൽ അഗീകരിക്കപ്പെട്ട രേഖയാണ്. ഇത് ഭൂപടത്തിലും ഭൂമിയിലും…