Author: Ronu Mathew Elanjickal

ലേഖകൻ ഒരു പൊതുജനാരോഗ്യ വിദഗ്ദനാണ്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ആരോഗ്യ ദുരന്തനിവാരണ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു

എന്താണാവോ ഈ ലൂപ്പസ് എന്ന് നമ്മളിൽ പലരും ചിന്തിക്കുന്നുണ്ടാകും. ‘സിസ്റ്റമിക് ലൂപ്പസ് എറിത്തമറ്റോസസ്’ എന്ന രോഗമാണ് പൊതുവെ ‘ലൂപ്പസ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ലൂപ്പസിനെക്കുറിച്ച് കൂടുതൽ അറിയാം… ലൂപ്പസ് എന്നാൽ എന്ത്? ശരീരത്തിലെ വിവിധ കലകളിൽ വീക്കം സംഭവിക്കുന്ന ഒരു രോഗമാണ് ലൂപ്പസ്. മസ്തിഷ്‌കം, ഹൃദയം, ശ്വാസകോശം, വൃക്കകൾ, വായ, സന്ധികൾ, തുടങ്ങി ഏത് അവയവത്തെയും ലൂപ്പസ് ബാധിക്കാം ലോക ലൂപ്പസ് ദിനം ലൂപ്പസ് രോഗികളുടെ മാനസ്സികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉതകുന്ന രീതിയിൽ പൊതുസമൂഹത്തയും സർക്കാരുകളെയും തയ്യാറെടുപ്പിക്കാൻ ലക്ഷ്യമിട്ട് എല്ലാ വർഷവും മെയ് 10 ന് ലോക ലൂപ്പസ് ദിനം ആചരിച്ചുവരുന്നു. ലൂപ്പസിന്റെ ലക്ഷണങ്ങൾ മുഖത്ത് ചുണങ്ങ് പ്രത്യക്ഷമാകുന്നതാണ് ലൂപ്പസിന്റെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടവയിൽ ഒന്ന്. ക്ഷീണം, സന്ധിവേദന, പനി എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. പ്രേരകഘടകങ്ങൾ ജനിതകഘടകങ്ങൾ, പ്രായം, മാനസിക സമ്മർദ്ദം, ശാരീരിക സമ്മർദ്ദം എന്നിവ ലൂപ്പസിന്റെ പ്രേരകഘടകങ്ങളാണ്. ലൂപ്പസ് കൂടുതൽ ബാധിക്കുന്നത് ആരെ? സ്ത്രീകളിലാണ് ലൂപ്പസ് കൂടുതലായി കാണപ്പെടുന്നത്. ചികിത്സ…

Read More

ഒരു ലക്ഷം ജനങ്ങളിൽ അറുപത്തിയഞ്ചിൽ താഴെ പേരെ മാത്രം ബാധിക്കുന്ന രോഗങ്ങളെയാണ് അപൂർവ്വ രോഗങ്ങളായി (rare diseases) ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. കാരണങ്ങൾ പലത് ജനിതക ഘടകങ്ങൾ ആണ് 75-80% അപൂർവ്വ രോഗങ്ങൾക്കും കാരണമാകുന്നതെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അണുബാധ, പ്രത്യേകതരം അലർജികൾ തുടങ്ങിയവയാണ് മറ്റു കാരണങ്ങൾ. എന്നാൽ, പല അപൂർവ്വ രോഗങ്ങളുടെയും കാരണം അജ്ഞാതമാണ്. ചിലയിനം അർബുദങ്ങളും അപൂർവ്വരോഗങ്ങളാകാം അപൂർവ്വ രോഗങ്ങൾ ആരെയൊക്കെ ബാധിക്കാം? അപൂർവ്വ രോഗബാധിതരിൽ മൂന്നിൽ രണ്ടുപേരും കുട്ടികളാണ്. എന്നാൽ, ചില അപൂർവ്വ രോഗങ്ങൾ മുതിർന്നവരിലും പ്രത്യക്ഷപ്പെടാം. രോഗനിർണ്ണയം ഭൂരിഭാഗം അപൂർവ്വ രോഗങ്ങളുടെയും കാരണം ജനിതക ഘടകങ്ങൾ ആയതുകൊണ്ടുതന്നെ ജനിതക പരിശോധനകളാണ് ഇത്തരം രോഗങ്ങളുടെ രോഗനിർണ്ണയം പ്രധാനമായും സാധ്യമാക്കുന്നത്. അപൂർവ്വ രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാനാകുമോ? മിക്ക അപൂർവ്വ രോഗങ്ങളും പൂർണ്ണമായും ഭേദമാക്കാനില്ല. എന്നാൽ, സവിശേഷ എൻസൈമുകൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള നൂതന ചികിത്സാരീതികളിലൂടെ അപൂർവ്വ രോഗങ്ങളുടെ തീവ്രത കുറയ്ക്കാനാകും. മാനസിക-സാമൂഹിക വെല്ലുവിളികൾ അപൂർവ്വ രോഗങ്ങൾ സൃഷ്‌ടിക്കുന്ന മാനസിക-സാമൂഹിക വെല്ലുവിളികൾ സവിശേഷവും സങ്കീർണ്ണവുമാണ്.…

Read More

ഉയരുന്ന അൾട്രാവയലറ്റ് സൂചികയുമായി (UV index) ബന്ധപ്പെട്ട വാർത്തകൾ അടുത്തിടെയായി മാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ, അൾട്രാവയലറ്റ് രശ്‌മികൾ (UV rays) ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ഉയർന്ന അൾട്രാവയലറ്റ് സൂചിക സൃഷ്‌ടിച്ചേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ എങ്ങനെ ഒഴിവാക്കാം എന്ന് നമുക്ക് വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. അൾട്രാവയലറ്റ് രശ്‌മികൾ പ്രകാശത്തേക്കാൾ തരംഗദൈർഘ്യം (wave length) കുറഞ്ഞ വൈദ്യുതകാന്തിക തരംഗങ്ങളാണ് (electromagnetic waves) അൾട്രാവയലറ്റ് രശ്‌മികൾ. തരംഗദൈർഘ്യം അടിസ്ഥാനമാക്കി അൾട്രാവയലറ്റ് രശ്‌മികളെ മൂന്നായി തരം തിരിച്ചിരിക്കുന്നു: അൾട്രാവയലറ്റ് എ യും അൾട്രാവയലറ്റ് ബി യും അൾട്രാവയലറ്റ് സി യും. ഇതിൽ അൾട്രാവയലറ്റ് സി രശ്‌മികൾക്കാണ് തരംഗദൈർഘ്യം ഏറ്റവും കുറവ്. ഭൂമിയുടെ പ്രതലത്തിൽ എത്തുന്നതിനു വളരെ മുമ്പ് തന്നെ ഇത്തരം രശ്‌മികൾ അന്തരീക്ഷത്തിൽ പൂർണ്ണമായും ആഗിരണം ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ, അൾട്രാവയലറ്റ് സി രശ്‌മികൾ ആരോഗ്യപ്രശ്‌നങ്ങൾക്ക് നേരിട്ട് കാരണമാകുന്നില്ല. അൾട്രാവയലറ്റ് എ രശ്‌മികൾക്ക് ബി രശ്‌മികളെക്കാൾ തരംഗദൈർഘ്യം കൂടുതലാണ്. ഉയർന്ന തരംഗദൈർഘ്യം നമ്മുടെ ത്വക്കിന്റെയും കണ്ണുകളുടെയും…

Read More

ഓരോ തുടക്കവും ആരോഗ്യകരമാകണം എന്ന് ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. പ്രതീക്ഷാനിർഭരമായ ഭാവികൾക്കും നാം കാത്തിരിക്കുന്നു. ഈ വർഷത്തെ ലോകാരോഗ്യദിനത്തിന്റെ പ്രചാരണവാക്യം കൂടെയാണ് ഈ തലക്കെട്ട്. എല്ലാ വർഷവും ഏപ്രിൽ 7 ന് ആണ് ലോകാരോഗ്യദിനം (World Health Day) ആചരിക്കുന്നത്. ലോകാരോഗ്യദിനത്തെക്കുറിച്ച് കൂടുതൽ അറിയാം… എന്തുകൊണ്ട് ഏപ്രിൽ 7 ? ലോകാരോഗ്യസംഘടന സ്ഥാപിതമായത് 1948 ഏപ്രിൽ 7 ന് ആണ്. അതിനാൽ, എല്ലാ വർഷവും ഏപ്രിൽ 7 ന് ലോകാരോഗ്യദിനമായി ആചരിക്കുന്നു. ലോകാരോഗ്യദിനത്തിന്റെ പ്രസക്തിയെന്ത്? ആരോഗ്യസംബന്ധികളായ വ്യത്യസ്‌ത വിഷയങ്ങളെക്കുറിച്ച് വിവിധ സർക്കാർ സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും ഇടയിൽ അവബോധം സൃഷ്ടിക്കുന്നതും, ആവശ്യമായ നടിപടികൾ സ്വീകരിക്കുന്നതും ലക്ഷ്യമിട്ടാണ് ഓരോ വർഷവും ലോകാരോഗ്യദിനം ആചരിക്കുന്നത്. ലോകാരോഗ്യദിനം 2025 ഒഴിവാക്കാനാകുന്ന മാതൃ-നവജാതശിശു മരണങ്ങൾ തടയുക എന്നതാണ് 2025 ലെ അന്താരാഷ്ട്ര ലോകാരോഗ്യദിനത്തിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം. ആരോഗ്യകരമായ ഗർഭധാരണങ്ങൾ, പ്രസവങ്ങൾ, പ്രസവാനന്തരശുശ്രൂഷകൾ എന്നവ വഴി ഇത് സാധ്യമാകുമെന്ന് ലോകാരോഗ്യസംഘടന സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ കണക്കുകൾ പ്രകാരം ഓരോവർഷവും ഗർഭധാരണവും പ്രസവവും…

Read More

ജീവിതം മധുരതരം ആക്കാൻ ആഗ്രഹിക്കുന്നന്നവരാണ് നാമെല്ലാവരും. അതിന് മധുരത്തെ കൂട്ട് പിടിക്കുന്നവരും വിരളമല്ല. വിശേഷ അവസരങ്ങളിൽ മാത്രമല്ല, സാധാരണ ദിവസങ്ങളിൽ പോലും മധുരപലഹാരങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നവരാണ് നമ്മളിൽ പലരും. പുറത്ത് പോയി ഒരു ചായക്ക് ഓർഡർ കൊടുക്കുമ്പോഴും ‘മധുരം കൂടുതൽ വേണം’ എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ധാരാളം മധുരം ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ അറിയാതെ അല്ല പലരും മധുരത്തോട് അഭിനിവേശം പ്രകടിപ്പിക്കുന്നത് എന്നതാണ് മറ്റൊരു യാഥാർഥ്യം. മധുരം കൂടുതൽ ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഏറ്റവും പ്രധാന രോഗം പ്രമേഹം ആയത്കൊണ്ട് തന്നെ പ്രമേഹമാണ് ഇന്നത്തെ പ്രതിപാദ്യവിഷയം. എന്നാൽ, മധുരവും മധുരപലഹാരങ്ങളും ധാരാളമായി കഴിക്കുന്നത് മാത്രമാണോ പ്രമേഹത്തിലേക്ക് നയിക്കുന്നത്? പ്രമേഹത്തെക്കുറിച്ച് കൂടുതൽ അറിയാം… പ്രമേഹം എന്ന മഹാവിപത്ത് നമ്മുടെ ശരീരത്തിലെ ആഗ്നേയഗ്രന്ഥിക്ക് (പാൻക്രിയാസ്) വേണ്ട വിധത്തിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരുന്നത് പ്രമേഹത്തിലേക്ക് വഴിതെളിക്കുന്നു. കൂടാതെ, ഉൽപാദിപ്പിച്ച ഇൻസുലിൻ രക്തത്തിലെ ഗ്ളൂക്കോസ് നിയന്ത്രിക്കാൻ ആവശ്യമായ അളവിലും വിധത്തിലും ഉപയോഗിക്കാൻ ശരീരത്തിന് കഴിയാതെ വരുന്നതും പ്രമേഹത്തിനു…

Read More

മനുഷ്യരാശിയെ കാർന്നു തിന്നുന്ന വിപത്തുകളിൽ അത്യന്തം ഭീകരമായ ഒന്നാണ് പുകവലി. ലോകാരോഗ്യസംഘടയുടെ 2021 ലെ കണക്ക് പ്രകാരം ലോക ജനസംഖ്യയുടെ 17 ശതമാനത്തോളം പുകവലിക്കുന്നവരാണ്. കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി പുകവലിക്കുന്നവരുടെ ശതമാനത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ജനസംഖ്യാവർദ്ധനവ് മൂലം പുകവലിക്കാരുടെ ആകെ എണ്ണത്തിലും പുകവലി മൂലം മരണമടയുന്നവരുടെ എണ്ണത്തിലും നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പുകവലിയുടെ ദൂഷ്യവശങ്ങളെ കുറിച്ചും പുകവലി എന്ന വിപത്തിനെ എങ്ങനെ അതിജീവിക്കാം എന്നതിനെപ്പറ്റിയും പരിശോധിക്കാം… പുകവലി വില്ലനാകുന്നത് എങ്ങനെ? പുകയില ഉൽപ്പന്നങ്ങളിൽ അടങ്ങിയിട്ടുള്ളതും പുകവലിയോട് അമിതമായ ആസക്തി ഉളവാക്കുന്നതുമായ അപകടകാരിയായ ഒരു രാസവസ്തുവാണ് നിക്കോട്ടിൻ. പുകവലിച്ചു തുടങ്ങുമ്പോൾ നിക്കോട്ടിൻ കത്തികരിഞ്ഞു ടാർ എന്ന മറ്റൊരു രാസവസ്തുവും ഉടലെടുക്കുന്നു. നിക്കോട്ടിനും ടാറുമാണ് പ്രധാനമായും പുകവലി മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നത്. പുകവലി നമ്മുടെ ശരീരത്തെ ‘അടിമുടി’ പ്രതികൂലമായി ബാധിക്കുന്നു എന്ന് പറയാം. നിക്കോട്ടിൻ പ്രധാനമായും രക്തത്തെയും രക്തക്കുഴലുകളുടെ പ്രവർത്തനത്തെയും ആണ് അവതാളത്തിലാക്കുന്നത്. ഈ രാസപദാർത്ഥം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും രക്തക്കുഴലുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് വഴി…

Read More

സ്വപ്‌നങ്ങൾ കാണാത്തവരായി ആരുണ്ട്? ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും പല വിധത്തിലുള്ള സ്വപ്‌നങ്ങൾ നാം കാണാറുണ്ട്. ചില സ്വപ്‌നങ്ങൾ, പ്രത്യേകിച്ച് ഉറക്കത്തിനിടെ അതിരാവിലെ കാണുന്ന സ്വപ്‌നങ്ങൾ യാഥാർഥ്യമാകുമെന്നും ചിലരെങ്കിലും വിശ്വസിക്കുന്നു. ഇത്തരത്തിൽ, സ്വപ്‌നങ്ങളെക്കുറിച്ച് വ്യത്യസ്തങ്ങളായ വിശ്വാസങ്ങൾ വെച്ച് പുലർത്തുന്നവരാണ് നമ്മിൽ പലരും. എന്നാൽ, ഉറക്കത്തിൽ സ്വപ്നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണങ്ങളെ കുറിച്ചും സ്വപ്‌നങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെപ്പറ്റിയും നാം ചിന്തിക്കാറുണ്ടോ? സ്വപ്‌നങ്ങളെ കുറിച്ച്‌ കൂടുതൽ അറിയാം… സ്വപ്നം എന്നാൽ എന്ത്? യഥാർത്ഥത്തിൽ, ഉറക്കത്തിൽ ഉണ്ടാകുന്ന അനുഭൂതികളും ചിന്തകളും ആണ് സ്വപ്നങ്ങൾ. ഉറക്കത്തിൽ പ്രധാനമായും രണ്ടു ഘട്ടങ്ങളാണുള്ളത്: എൻ ആർ ഇ എം (നോൺ റാപിഡ് ഐ മൂവ്മെന്റ്) ഘട്ടവും ആർ ഇ എം (റാപിഡ് ഐ മൂവ്മെന്റ്) ഘട്ടവും. ഈ രണ്ടു ഘട്ടങ്ങളിലും സ്വപ്‌നങ്ങൾ ഉടലെടുക്കാം. എന്നാൽ, ആർ ഇ എം ഘട്ടത്തിൽ ഉണ്ടാകുന്ന സ്വപ്‌നങ്ങൾക്ക് ആണ് സാധാരണയായി കൂടുതൽ വ്യക്തത അനുഭവപ്പെടുന്നത്. സ്വപ്‌നങ്ങൾ എത്ര സമയം നീണ്ടു നിൽക്കാം? പല സ്വപ്നങ്ങളും…

Read More

നമ്മളിൽ ചിലരെങ്കിലും നിരാശ, സങ്കടം, ദേഷ്യം, കുറ്റബോധം മുതലായവ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സ്വയം മുറിവേൽപ്പിച്ചിട്ടുള്ളവരായിരിക്കാം. സ്വയം മുറിവേൽപ്പിക്കൽ പ്രവണത കൂടുതലും കണ്ടു വരുന്നത് യുവജനങ്ങളിൽ, പ്രത്യേകിച്ച് കൗമാരക്കാരിൽ ആണ്. അതിനാൽ, ഈ വിഭാഗങ്ങളിൽ പെടുന്നവരുടെ രക്ഷിതാക്കളും ഇതിനെക്കുറിച്ചു ജാഗരൂകരാകേണ്ടതുണ്ട്. പലപ്പോഴും, ഗുരുതമായ മാനസിക-ശാരീരിക ആരോഗ്യപ്രശ്നങ്ങൾക്ക് സ്വയം മുറിവേൽപ്പിക്കൽ വഴി വെക്കുന്നു. എന്നാൽ, വേണ്ടത്ര ശ്രദ്ധിക്കപെടാത്തതും ചർച്ച ചെയ്യപ്പെടാത്തതും ആയ ഒരു വിഷയമാണിത്. സ്വയം മുറിവേൽപ്പിക്കൽ അവബോധ ദിനം (സെൽഫ് ഇഞ്ചുറി അവേർനെസ് ഡേ) കൂടെയായ ഇന്ന് (മാർച്ച് 1), ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാം… എന്താണ് സ്വയം മുറിവേൽപ്പിക്കൽ? ഹാനികരമായ രീതിയിൽ സ്വന്തം ശരീരത്തിൽ മനഃപൂർവ്വം മുറിവോ ക്ഷതമോ പൊള്ളലോ വേദനയുണ്ടാക്കുന്ന മറ്റു പരിക്കുകളോ ഏൽപ്പിക്കുന്നത് സ്വയം മുറിവേൽപ്പിക്കലായി കണക്കാക്കാം. പൊതുവെ, ഇത് ആത്‍മഹത്യ പ്രവണത കാരണം ആകണം എന്നില്ല. എന്നാൽ, ചില വ്യക്തികളിലും അവസരങ്ങളിലും ഇതിനു ആത്‍മഹത്യ പ്രവണതയോ ആത്‍മഹത്യ ശ്രമമോ ആയി ബന്ധമുണ്ടാകാം. സ്വയം മുറിവേൽപ്പിക്കലിന്റെ കാരണങ്ങൾ എന്തൊക്കെ?…

Read More

ഉറക്കം ദൈനംദിന ജീവിതത്തിന്റെ ഒരു അഭിവാജ്യ ഘടകമാണ്. ശാരീരികവും മാനസികവും ആയ ആരോഗ്യത്തിന് സ്വസ്ഥമായ ഉറക്കം പ്രധാനമാണ്. ഒരു മുതിർന്ന വ്യക്തി ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങേണ്ടതുണ്ട്. ആരോഗ്യകരമായ ഉറക്കം ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് അറിയാം… മൊബൈൽ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാം ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പലർക്കും ഒരു ശീലമാണ്. ഇത്, ഉറക്കം നഷ്ടപ്പെടുത്തുന്നതിൽ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പുതന്നെ മൊബൈൽ ഫോൺ മാറ്റിവെക്കാം. അത്താഴം നേരത്തേ ആക്കാം ഉറങ്ങുന്നുന്നതിനു രണ്ടു മുതൽ മൂന്നു മണിക്കൂർ മുമ്പ് അത്താഴം കഴിക്കുന്നതാണ് ഉചിതം. ഏറ്റവും ചുരുങ്ങിയത്, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുന്നു എന്ന് ഉറപ്പു വരുത്തുക. ഇത് ദഹനപ്രക്രിയ കാര്യക്ഷമമാക്കുവാനും ഉറക്കം സുഖകരമാക്കുവാനും സഹായിക്കും. കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക ഉറങ്ങുന്നതിനു മുമ്പ് കാപ്പി, ചായ മുതലായ കഫീൻ അടങ്ങിയ പാനീയങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പായി…

Read More

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ഹൃദയം. ഹൃദയമിടിപ്പ് പൊടുന്നനെ നിലച്ചു പോയാൽ എന്ത് ചെയ്യും? ഹൃദയസ്തംഭനം (Cardiac Arrest) എന്താണെന്നും ഹൃദയസ്തംഭനം ഉണ്ടായാൽ എന്ത് ചെയ്യണം എന്നും അറിയാം… ഹൃദയസ്തംഭനം (Cardiac Arrest) ഉണ്ടായാൽ എന്ത് ചെയ്യണം? ഹൃദയസ്പന്ദനവും ശ്വാസോച്‌ഛാസവും നിലച്ച്‌ ഒരു വ്യക്തി അബോധവസ്ഥയിൽ ആകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. ദൈനംദിന ജീവിതത്തില്‍ നാം പലപ്പോഴും കേള്‍ക്കുകയും ചിലപ്പോൾ സാക്ഷികള്‍ ആകേണ്ടി വരികയും ചെയ്യുന്ന ഒരു അപകടമാണ്‌ കുഴഞ്ഞുവീണു മരിക്കുക എന്നത്‌. ഇതിന്‌ കാരണം മിക്കപ്പോഴും ഹൃദയസ്തംഭനം ആണ്‌. ഈ അപകടാവസ്ഥ മനസ്സിലാക്കി, എത്രയും വേഗത്തില്‍, പ്രാഥമിക ചികിത്സയായ സി.പി.ആര്‍ (Cardio Pulmonary Resuscitation) ആരംഭിക്കാനുള്ള നടപടി എടുക്കുകയും ചെയ്താല്‍ വിലപ്പെട്ട ജീവ൯ രക്ഷിക്കാം. ഒരു വ്യക്തി നമ്മുടെ മുന്നില്‍ കുഴഞ്ഞു വിണാല്‍ എന്തു ചെയ്യണമെന്ന്‌ നോക്കാം. സുരക്ഷിതമായ സ്ഥലത്ത്‌ രോഗിയെ മലര്‍ത്തിക്കിടത്തിയ ശേഷം രോഗിയുടെ രണ്ട്‌ തോളെല്ലിലും ശക്തിയായി തട്ടി വിളിച്ച്‌ പ്രതികരിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കുക. ഇതിനുശേഷം, രോഗി ശ്വാസം…

Read More