Author: Ronu Mathew Elanjickal

ലേഖകൻ ഒരു പൊതുജനാരോഗ്യ വിദഗ്ദനാണ്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ആരോഗ്യ ദുരന്തനിവാരണ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ഹൃദയം. ഹൃദയമിടിപ്പ് പൊടുന്നനെ നിലച്ചു പോയാൽ എന്ത് ചെയ്യും? ഹൃദയസ്തംഭനം (Cardiac Arrest) എന്താണെന്നും ഹൃദയസ്തംഭനം ഉണ്ടായാൽ എന്ത് ചെയ്യണം എന്നും അറിയാം… ഹൃദയസ്തംഭനം (Cardiac Arrest) ഉണ്ടായാൽ എന്ത് ചെയ്യണം? ഹൃദയസ്പന്ദനവും ശ്വാസോച്‌ഛാസവും നിലച്ച്‌ ഒരു വ്യക്തി അബോധവസ്ഥയിൽ ആകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. ദൈനംദിന ജീവിതത്തില്‍ നാം പലപ്പോഴും കേള്‍ക്കുകയും ചിലപ്പോൾ സാക്ഷികള്‍ ആകേണ്ടി വരികയും ചെയ്യുന്ന ഒരു അപകടമാണ്‌ കുഴഞ്ഞുവീണു മരിക്കുക എന്നത്‌. ഇതിന്‌ കാരണം മിക്കപ്പോഴും ഹൃദയസ്തംഭനം ആണ്‌. ഈ അപകടാവസ്ഥ മനസ്സിലാക്കി, എത്രയും വേഗത്തില്‍, പ്രാഥമിക ചികിത്സയായ സി.പി.ആര്‍ (Cardio Pulmonary Resuscitation) ആരംഭിക്കാനുള്ള നടപടി എടുക്കുകയും ചെയ്താല്‍ വിലപ്പെട്ട ജീവ൯ രക്ഷിക്കാം. ഒരു വ്യക്തി നമ്മുടെ മുന്നില്‍ കുഴഞ്ഞു വിണാല്‍ എന്തു ചെയ്യണമെന്ന്‌ നോക്കാം. സുരക്ഷിതമായ സ്ഥലത്ത്‌ രോഗിയെ മലര്‍ത്തിക്കിടത്തിയ ശേഷം രോഗിയുടെ രണ്ട്‌ തോളെല്ലിലും ശക്തിയായി തട്ടി വിളിച്ച്‌ പ്രതികരിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കുക. ഇതിനുശേഷം, രോഗി ശ്വാസം…

Read More

“ഒരു പറ ചോറുണ്ണാൻ ഈ കറി മാത്രം മതി” എന്ന് പല ‘ന്യൂ ജനറേഷൻ’ ഫുഡ് വ്‌ളോഗർമാരും സമൂഹ മാധ്യമങ്ങളിൽ ഘോരഘോരം പ്രഘോഷിക്കുന്നത് നാം കേട്ടിട്ടുണ്ടാകും. പ്ലേറ്റിൽ ചോറിനേക്കാൾ കൂടുതൽ കറികളും സാലഡുകളും മറ്റും കണ്ടാൽ “ഇതിൽ ചോറെവിടെ” എന്ന ‘കമെന്റുകളും’ നാം കാണാറുണ്ട്. . യഥാർത്ഥത്തിൽ, കുറെ ചോറുണ്ണാൻ ഉള്ള ‘സൈഡ് ഡിഷുകൾ’ മാത്രം അല്ല അനുബന്ധ വിഭവങ്ങൾ. എന്താണ് സമീകൃത ഭക്ഷണം? അന്നജം (കാർബോഹൈഡ്രേറ്റ്), കൊഴുപ്പ് (ഫാറ്റ്), മാംസ്യം (പ്രോട്ടീൻ) എന്നിവ കൂടാതെ വൈറ്റമിൻസ്, ധാതുക്കൾ (മിനറൽസ്), ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കൽസ്, നാരുകൾ (ഡയറ്ററി ഫൈബർ) തുടങ്ങിയ പോഷകങ്ങൾ ഉൾപ്പെടെ നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതഭക്ഷണം. സമീകൃത ഭക്ഷണത്തിന്റെ പ്രാധാന്യമെന്ത്? ജോലിയുടെയും സ്വകാര്യജീവിതത്തിന്റെയും തിരക്കുകൾക്കിടയിൽ പല പ്രവാസികളും സമീകൃത ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ഛ് ചിന്തിക്കുന്നത് വിരളമായിരിക്കും. സമീകൃത ഭക്ഷണത്തിനു നമ്മുടെ ആരോഗ്യ പരിപാലനത്തിനുള്ള പ്രാധാന്യം മനസ്സിലാക്കിയാൽ സമൂഹത്തിൽ ഭൂരിഭാഗവും സമീകൃത ഭക്ഷണ…

Read More

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അടുത്തിടെ നടന്ന നൃത്ത പരിപാടിയുടെ ഉത്ഘാടന ചടങ്ങിനായി ഒരുക്കിയ വേദിയിൽ നിന്ന് തൃക്കാക്കര എം എൽ എ ശ്രീമതി ഉമാ തോമസ് താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ ഞെട്ടലും ഭീതിയും ഉളവാക്കുന്നവയായിരുന്നു. ഗ്രൗണ്ടിൽ നിന്ന് പതിനെട്ടടി ഉയരത്തിലാണ് ഉത്ഘാടന വേദി ക്രമീകരിച്ചിരുന്നത്. അത്രയധികം ഉയരത്തിൽ നിന്ന് നിലം പതിച്ച ശ്രീമതി ഉമാ തോമസിനെ ചികിത്സക്കായി കുറേപേർ ചേർന്ന് ഇരു കൈകളിലും കാലുകളിലും തൂക്കിപ്പിടിച്ച്‌ എടുത്തുകൊണ്ടു പോയ രീതിയും ആശങ്കാജനകമായിരുന്നു. ഇതേത്തുടർന്ന്, ഈ നൃത്ത പരിപാടിയുടെ നടത്തിപ്പിലെ വീഴ്‌ച്ചകളെ കുറിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ, ഉയരത്തിൽ നിന്ന് താഴേക്ക് വീണ ഒരു വ്യക്തിയെ ചികിത്സക്കായി കൊണ്ടുപോകുകയോ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് അറിയാം… ഉയരത്തിൽ നിന്ന് താഴേക്ക് വീഴുന്ന വ്യക്തിക്ക് നട്ടെലിനു പൊട്ടലുണ്ടാകാനും, ഇത് മൂലം സുഷുമ്നാ നാഡിക്ക് (സ്‌പൈനൽ കോർഡ്)…

Read More