Author: Sanuj Suseelan

ഒരു പ്രമുഖ സൈബർ സെക്യൂരിറ്റി കമ്പനിയിലെ ഡാറ്റാ അനലിസ്റ്റ് ആണ് ലേഖകൻ.

രണ്ടായിരത്തി പതിനെട്ടിലെ ഓസ്കർ അവാർഡിൽ മികച്ച വിദേശ ചിത്രവിഭാഗത്തിൽ മത്സരിച്ച “Campeones” എന്ന സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് ആണ് Sitaare Zameen Par. ഓസ്കർ കിട്ടിയില്ലെങ്കിലും മറ്റ് അംഗീകാരങ്ങൾ ഒരുപാടു നേടിയിട്ടുള്ള ഈ ചിത്രത്തിന്റെ മൂലകഥയിൽ നിന്ന് വലിയ വ്യത്യാസമൊന്നും വരുത്താതെയാണ് Sitaare Zameen Par നിർമിച്ചിരിക്കുന്നത്. Shubh Mangal Saavdhan , കല്യാണ സമയൽ സാദം എന്നീ സിനിമകളുടെ സംവിധായകനായ ആർ എസ് പ്രസന്നയുടെ മൂന്നാമത് ചിത്രമാണിത്. ട്രെയിലറിൽ കണ്ടത് പോലെ പെരുമാറ്റദൂഷ്യത്തിനും പോലീസ് ജീപ്പിന് കേടുപാടുകൾ വരുത്തിയതിനും ഒരു ബാസ്കറ്റ് ബാൾ കോച്ചിനെ കോടതി ശിക്ഷിക്കുന്നതും ശിക്ഷയുടെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികളുടെ ഒരു ബാസ്കറ്റ് ബാൾ ടീമിനെ പരിശീലിപ്പിക്കാനുള്ള ചുമതല അയാൾക്ക് ഏൽക്കേണ്ടി വരുന്നതും വളരെയധികം മുൻവിധികളുമായി അവിടെയെത്തുന്ന അയാളെ ആ കുട്ടികൾ തിരികെ പലതും പഠിപ്പിക്കുന്നതും അവർ ഒരുമിച്ചു വിജയിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. സമാനമായ കഥകൾ ചർച്ച ചെയ്യുന്ന മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മെലോഡ്രാമാറ്റിക് ആയ…

Read More

അമേരിക്കയിലെ സീയാറ്റിലിൽ ജോലി ചെയ്യുന്ന ഒരു എൻജിനീയറാണ് Grant Slatton . കഴിഞ്ഞ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് അൽപനേരം വെറുതെയിരുന്നപ്പോളാണ് Chat GPT യുടെ നിർമ്മാതാക്കളായ Open AI അവരുടെ പുതിയ ഇമേജ് ജനെറേഷൻ ടൂൾ ആയ GPT-4o അവതരിപ്പിച്ച വാർത്ത പുള്ളി കണ്ടത്. എന്നാൽ അതൊന്നു പരീക്ഷിക്കാം എന്ന് കരുതി ഒരു തമാശയ്ക്ക് പണ്ട് ഭാര്യയും വളർത്തു നായയുമായി ബീച്ചിൽ പോയപ്പോൾ എടുത്ത ഒരു ചിത്രം അദ്ദേഹം ഇതിലേയ്ക്ക് അപ്‌ലോഡ് ചെയ്‌തു. ghibli യുടെ സ്റ്റൈലിൽ ഈ ചിത്രം ഒന്ന് മാറ്റിത്തരാമോ എന്ന് ഒരു പ്രോംപ്റ്റും കൊടുത്തു. (പ്രശസ്ത ജാപ്പനീസ് അനിമേറ്റർമാർ ആയ Hayao Miyazaki , Isao Takahata, Toshio Suzuki എന്നിവർ സ്ഥാപിച്ച ഒരു അനിമേഷൻ സ്റ്റുഡിയോയാണ് Studio Ghibli . ലോകപ്രസിദ്ധമായ പല അനിമേഷൻ ചിത്രങ്ങളും നിർമിച്ചിട്ടുള്ള കമ്പനിയാണ്). നിമിഷനേരത്തിനുള്ളിൽ ആ ഫോട്ടോ Ghibli യുടെ ശൈലിയിലുള്ള ഒരു ചിത്രമായി സ്‌ക്രീനിൽ തെളിഞ്ഞു. ഉടൻ തന്നെ…

Read More