Author: Sonu Vincent

പത്തൊൻമ്പതാം നൂറ്റാണ്ടിലെ ഇരുളടഞ്ഞ കേരള ജനതയെ അക്ഷരംകൊണ്ടും അന്നം കൊണ്ടും സമത്വം കൊണ്ടും സാഹോദര്യം കൊണ്ടും പുരോഗതിയിലേക്ക് നയിച്ച നവോത്ഥാന നായകനാണ് മലയാളികളുടെ സ്വന്തം ചാവറയച്ചൻ. 2014 നവംബർ 23ന് ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പ ചാവറ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. തന്റെ മരണാനന്തര ആനുകൂല്യങ്ങളിലൂടെ അദ്ദേഹത്തിന്റെ പേരിൽ ചാർത്തപ്പെട്ട അത്ഭുതങ്ങളെക്കാൾ 1805 മുതൽ 1871 വരെയുള്ള തന്റെ 66 വർഷം കൊണ്ട് ആ താപസ വൈദികൻ ക്രൈസ്തവ സമൂഹത്തിന് അതീതമായി മലയാള സമൂഹത്തിന് മലയാള സംസ്കാരത്തിന് വിതച്ച നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. കുട്ടനാടൻ പ്രവിശ്യയിലെ കൈനകരി എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച് വളർന്ന് പള്ളിപ്പുറം സെമിനാരിയിൽ ചേർന്ന് വൈദികനായി മാന്നാനത്ത് ആദ്യത്തെ തദ്ദേശീയ സന്യാസ സഭ സി എം ഐ സ്ഥാപിച്ചു. പ്രാർത്ഥനാപൂർണമായ സേവന ശുശ്രൂഷയിൽ തന്റെ സഭാംഗങ്ങളെ ചേർത്തുപിടിക്കുന്നതിനോടൊപ്പം തന്റെ ചുറ്റുപാടുമുള്ളവരുടെ ഇല്ലായ്മകളെ, വേദനകളെ അദ്ദേഹം തിരിച്ചറിഞ്ഞു. അവർണ്ണൻ വേദം വായിച്ചാൽ അവന്റെ കാതിൽ ഈയം ഉരുക്കി ഒഴിക്കണം…

Read More