Author: Tomy Abraham

നിലമ്പൂര്‍: 2025 ജൂണ്‍ 19-ന് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ 23 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. 75.27% പേർ വോട്ട് രേഖപ്പെടുത്തിയ ഈ തെരഞ്ഞെടുപ്പ്, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു പ്രധാന സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുൻ എം എൽ എ പി.വി. അൻവർ രാജിവെച്ചതിനെ തുടർന്നാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായത്. 263 വോട്ടിംഗ് ബൂത്തുകളിലായി 315 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 341 വി.വി.പാറ്റ് മെഷീനുകളും ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എല്‍.ഡി.എഫിന്റെ എം. സ്വരാജ്, ബി.ജെ.പിയുടെ അഡ്വ. മോഹന്‍ ജോര്‍ജ് എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളവരെങ്കിലും തൃണമൂൽ പിന്തുണയോടെ, മുൻ എംഎൽഎ പി വി അൻവറും മത്സര രംഗത്തുണ്ട് .യു.ഡി.എഫ് വലിയ മാര്‍ജിനോടെ വിജയിക്കുമെന്ന് അര്യാടൻ ഷൗക്കത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. “കഴിഞ്ഞ ഒമ്പത് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നിലമ്പൂര്‍ മേഖലയെ പൂര്‍ണമായും അവഗണിച്ചു,” അദ്ദേഹം ആരോപിച്ചു. അതേസമയം,…

Read More

ബോക്ക ചിക്ക, ടെക്സസ്: സ്‌പേസ് X – ന്റെ സ്റ്റാർഷിപ് റോക്കറ്റ്, ജൂൺ 18, 2025-ന് രാത്രി 11 മണിയോടെ ടെക്സസിലെ സ്റ്റാർബേസ് പരീക്ഷണ കേന്ദ്രത്തിൽ നടന്ന സ്റ്റാറ്റിക് ഫയർ ടെസ്റ്റിനിടെ പൊട്ടിത്തെറിച്ചു. പത്താമത് പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ഈ “പ്രധാന അപാകത” സംഭവിച്ചതെന്ന് സ്‌പേസ് എക്‌സ് സ്ഥിരീകരിച്ചു. ഈ സംഭവം ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കാനുള്ള എലോൺ മസ്‌കിന്റെ ബഹിരാകാശ ലക്ഷ്യങ്ങൾക്ക് മറ്റൊരു തിരിച്ചടിയാണ്. പരീക്ഷണത്തിനിടെ റോക്കറ്റിന്റെ മുകൾ ഭാഗത്ത് നിന്ന് തീഗോളം ഉയർന്നതായും തുടർന്ന് തീ പടരുന്നതും പരീക്ഷണ സ്ഥലത്ത് അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതായും റിപ്പോർട്ടുകളും ലൈവ്‌സ്ട്രീം വീഡിയോകളും സൂചിപ്പിക്കുന്നു. പരീക്ഷണത്തിനു മുന്നോടിയായി പ്രദേശത്ത് സുരക്ഷാ ഉറപ്പാക്കിയിരുന്നതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സമീപത്തെ ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയില്ലെന്നും കമ്പനി അറിയിച്ചു. എന്നിരുന്നാലും, പൊതുജനങ്ങളോട് അപകട സ്ഥലത്തേക്ക് അടുക്കരുതെന്ന് സ്‌പേസ് എക്‌സ് അഭ്യർത്ഥിച്ചിട്ടുണ്ട്. നാസയുടെ ആർട്ടെമിസ് പദ്ധതിക്കും മസ്‌കിന്റെ ചൊവ്വാ കോളനിവത്കരണ ദൗത്യങ്ങൾക്കും മുന്നോടിയായിട്ടുള്ള ഒരു നിർണായക പദ്ധതി ആയിട്ടാണ് സ്റ്റാർഷിപ്…

Read More

മുംബൈ, ജൂൺ 18, 2025: ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ)ക്ക് വൻ തിരിച്ചടിയായി ബോംബെ ഹൈക്കോടതി വിധി. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ കൊച്ചി ടസ്കേഴ്സ് കേരളയെ അയോഗ്യരാക്കിയതിന് 538 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. 2015-ൽ ആർബിട്രേഷൻ ട്രൈബ്യൂണൽ നൽകിയ വിധിക്കെതിരെ ബിസിസിഐ സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് ആർ.ഐ. ചഗ്ല തള്ളി. കോടതിയുടെ ഈ വിധി കൊച്ചി ടസ്കേഴ്സിന്റെ ഉടമകളായ കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന് (KCPL) 385.50 കോടി രൂപയും റെൻഡെവൂ സ്പോർട്സ് വേൾഡിന് (RSW) 153.34 കോടി രൂപയും ലഭിക്കാൻ വഴിയൊരുക്കുന്നു. 2011-ൽ  ഒരു സീസൺ മാത്രം ഐപിഎൽ കളിച്ച കൊച്ചി ടസ്കേഴ്സിനെ, ഫ്രാഞ്ചൈസി കരാറിലെ ലംഘനം ആരോപിച്ച് ബിസിസിഐ സെപ്റ്റംബറിൽ  പുറത്താക്കിയിരുന്നു. 10 ശതമാനം ബാങ്ക് ഗ്യാരന്റി നൽകുന്നതിൽ വീഴ്ച വരുത്തിയെന്നായിരുന്നു ബിസിസിഐയുടെ ആരോപണം. എന്നാൽ, KCPLനും RSW നും നൽകിയ അവസാന തീയതി ബിസിസിഐ തുടർച്ചയായ ഇടപെടലുകളിലൂടെ…

Read More

ടൊറോന്റോ: ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് കാനഡയിൽ കാസിൽ ഡോക്ട്രിൻ നിയമങ്ങൾ (Castle Law) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. വീട്ടുടമകൾക്ക് സ്വയം പ്രതിരോധത്തിന് കൂടുതൽ അധികാരം നൽകുന്ന നിയമമാണ് കാസിൽ ഡോക്ട്രിൻ. ഇക്കഴിഞ്ഞ ദിവസം നടന്ന വോൺ (Vaughan) ഷൂട്ടിംഗ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഫോർഡിന്റെ ഈ ആഹ്വാനം. കഴിഞ്ഞ ആഴ്ച വോണിൽ ഒരു വീട്ടുടമ കാർ മോഷ്ടാക്കളെ ഭയപ്പെടുത്താൻ വെടിയുതിർത്തതിന് വീട്ടുടമക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഈ വീട്ടുടമയെ ശിക്ഷിക്കുന്നതിനുപകരം അവർക്ക് മെഡൽ നൽകണമെന്നാണ് ഫോർഡ് അഭിപ്രായപ്പെട്ടത്. ഫോർഡിന്റെ അഭിപ്രായത്തിൽ “അമേരിക്കയിലേതുപോലെ നമുക്കും കാസിൽ നിയമം വേണം, നമ്മുടെ നീതിന്യായ വ്യവസ്ഥ ദുർബലമാണ്. വീട്ടിൽ അതിക്രമിച്ച് കയറുന്നവർക്കെതിരെ വീട്ടുടമകൾക്ക് സ്വന്തം സുരക്ഷയ്ക്കായി നടപടിയെടുക്കാൻ അവകാശം ഉണ്ടായിരിക്കണം.” കാസിൽ ഡോക്ട്രിൻ, അമേരിക്കൻ ഐക്യനാടുകളിലെ ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള ഒരു നിയമമാണ്. ഇത് വീട്ടുടമകൾക്ക്, തങ്ങളുടെ വസതിയിൽ അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ, പ്രതിരോധിക്കാൻ അനുമതി നൽകുന്നു. എന്നാൽ, കാനഡയിലെ നിലവിലെ നിയമങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ…

Read More

2025 ജൂൺ 16, തിങ്കളാഴ്ച: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളും പരസ്പരം ശക്തമായ വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ മേഖലയിൽ വൻ യുദ്ധഭീഷണി ഉയർന്നിരിക്കുകയാണ്. “ഓപ്പറേഷൻ റൈസിങ് ലയൺ” എന്ന് നാമകരണം ചെയ്തിരിക്കുന്ന, ജൂൺ 13-ന് ആരംഭിച്ച ഇസ്രായേലിന്റെ ആക്രമണം ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണം ഇറാൻ നൂറിലധികം മിസൈലുകൾ ഇസ്രായേലിന് നേരെ തൊടുത്തു. ഇതിന്റെ ഫലമായി ഇരുവശത്തും നിരവധി മരണങ്ങളും നാശനഷ്ടങ്ങളും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാന്റെ പ്രധാന നഗരമായ തെഹ്‌റാനിലെ ഷഹ്‌റാൻ ഓയിൽ ഡിപ്പോ, ബിദ് കനെ മിസൈൽ ഫാക്ടറി, ഷിറാസ് മിസൈൽ ഫാക്ടറി എന്നിവയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാൻ ഈ ആക്രമണങ്ങൾ അനിവാര്യമാണെന്ന് പ്രസ്താവിച്ചു. ഇറാന്റെ ക്വുഡ്സ് ഫോഴ്സിന്റെ ആസ്ഥാനവും ആക്രമണത്തിന്റെ ഭാഗമായി തകർത്തതായി ഇസ്രായേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ…

Read More

2025 ജൂൺ 12-ന്, ഹൈത്തി, നിക്കരാഗ്വ, ക്യൂബ, വെനസ്വേല എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 5 ലക്ഷത്തോളം വ്യക്തികൾക്ക് രാജ്യം വിടാൻ, യു.എസ്. ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. താത്കാലികമായി രാജ്യത്ത് തങ്ങാൻ അനുമതി ലഭിച്ചിരുന്ന ഈ വ്യക്തികൾക്ക് ഇപ്പോൾ ഡിപ്പോർട്ടേഷൻ നോട്ടീസുകൾ ഇമെയിൽ വഴി ലഭിക്കുന്നതായാണ് വിവരം. ഈ നടപടി യു.എസ്. ഇമിഗ്രേഷൻ നയങ്ങളിൽ വരുത്തിയ ഏറ്റവും പുതിയ മാറ്റങ്ങളുടെ ഭാഗമാണെങ്കിലും ഇത് രാഷ്ട്രീയവും മാനുഷികവുമായ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 2022-ൽ ബൈഡൻ ഭരണകൂടം ആരംഭിച്ച ഒരു ഹ്യൂമാനിറ്റേറിയൻ പരോൾ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് യു.എസിൽ താത്കാലികമായി താമസിക്കാൻ അനുമതി ലഭിച്ചത്. ഈ പ്രോഗ്രാം വഴി, ഒരു യു.എസ്. സ്പോൺസറുടെ പിന്തുണയോടെ, ഈ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് രണ്ട് വർഷത്തേക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും അവസരം ലഭിച്ചു. എന്നാൽ, 2025 ജനുവരിയിൽ ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ, ഈ…

Read More

വിന്നിപെഗ്: കാട്ടുതീയുടെ ഭീകരതയിൽ വീടും സ്വത്തും നഷ്ടപ്പെട്ട് അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമേകാൻ സന്നദ്ധ സംഘടനകൾ രംഗത്ത്. വിന്നിപെഗിന്റെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും കാട്ടുതീ മൂലം ഒഴിപ്പിക്കപ്പെട്ടവർക്ക് അവശ്യവസ്തുക്കൾ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ സംഘടനകൾ. എന്നാൽ, വരുന്ന മാസങ്ങൾ സന്നദ്ധ പ്രവർത്തകർക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് വിലയിരുത്തൽ. ത്രൈവ് കമ്മ്യൂണിറ്റി സപ്പോർട്ട് സർക്കിളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റോണ്ട ഏലിയാസ്-പെന്നർ പറയുന്നത്, കാട്ടുതീ ബാധിതർക്ക് ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനൊപ്പം, സംഭാവനകൾ സ്വീകരിക്കുന്നതിനും പിന്തുണ ഏകോപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ്. “ഇത് ഞങ്ങളെ സംബന്ധിച്ച് തിരക്കേറിയതും ശ്രമകരവുമായ സമയമാണ്,” അവർ കൂട്ടിച്ചേർത്തു. വിന്നിപെഗിലെ വെസ്റ്റ് എൻഡിൽ പ്രവർത്തിക്കുന്ന ത്രൈവ് കമ്മ്യൂണിറ്റി സപ്പോർട്ട് സർക്കിളിലെ പ്രവർത്തകൻ സ്റ്റീവ് പീറ്റേഴ്‌സ് പറഞ്ഞത്, കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഫോൺ കോളുകളിലൂടെ സഹായങ്ങൾ ഏകോപിപ്പിക്കുകയും അഭയകേന്ദ്രങ്ങളിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുകയും ചെയ്തുവരികയാണ്. “ഞങ്ങൾ ഒരു സമൂഹമെന്ന നിലയിൽ ഒന്നിച്ച് പ്രവർത്തിക്കുകയാണ്,” അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഏകദേശം…

Read More

ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തുമായി ജൂൺ ഒന്നിന് നടത്തിയ കൂടിക്കാഴ്ചയിൽ താൻ സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി.സ്മിത്തുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്നും “ഏകീകൃത കനേഡിയൻ സമ്പദ്‌വ്യവസ്ഥ” കൈവരിക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ട് കൂടിക്കാഴ്ചയിൽ നടത്തിയ ചർച്ച പുരോഗതി കൈവരിച്ചുവെന്നും മാർക്ക് കാർണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.ആൽബെർട്ടയിലും കാനഡയിലുടനീളവും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടെ വലിയ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചെങ്കിലും ആ പദ്ധതികളുടെ സ്വഭാവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചില്ല.കാനഡയെ ഒന്നിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് തെളിയിക്കാൻ കാർണിക്ക് “അദ്ദേഹം വരുത്തേണ്ട ന്യായമായ മാറ്റങ്ങളുടെ ഒരു പട്ടിക” നൽകിയതായി ഡാനിയേൽ സ്മിത്തും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ ആഴ്ച നടക്കുന്ന പ്രവിശ്യ നേതാക്കളുടെ ആദ്യ മീറ്റിംഗിന് ശേഷം ഈ പരിഷ്കാരങ്ങളിൽ ദ്രുതഗതിയിലുള്ള പുരോഗതി കാണാൻ ആൽബർട്ട ആഗ്രഹിക്കുന്നു,” സ്മിത്ത് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം നടത്തിയ തന്റെ ആദ്യ സന്ദർശനത്തിൽ ഞായറാഴ്ച രാവിലെ കാൽഗറിയിൽ എണ്ണ, പ്രകൃതി വാതക മേഖലയിലുള്ള എക്സിക്യൂട്ടീവുകളുമായി…

Read More

ക്യൂബെക് സിറ്റി: ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരുടെ അവകാശങ്ങൾ ബിൽ 40 ലംഘിക്കുന്നുവെന്ന് കണ്ടെത്തി ക്യൂബെക്കിലെ പരമോന്നത കോടതി വിധി പുറപ്പെടുവിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷം, ഫ്രാൻസ്വാ ലെഗു സർക്കാർ കാനഡയിലെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി വിധിയെ നിയമപരമായി നേരിടാൻ തയ്യാറെടുക്കുന്നു. 2020-ൽ പാസാക്കിയ ബിൽ 40-ന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് സുപ്രീം കോടതി കേസ് കേൾക്കാൻ സമ്മതിച്ചാൽ അന്തിമ തീരുമാനം എടുക്കാൻ കഴിയും. ക്യൂബെക്കിലെ ഇംഗ്ലീഷ് സ്കൂൾ ബോർഡുകൾ 2020 മുതൽ നിയമ പോരാട്ടം നടത്തിവരികയാണ്.ക്യൂബെക്കിലെ സ്കൂൾ ബോർഡുകൾ നിർത്തലാക്കാനും പ്രവിശ്യയിലെ സ്കൂൾ ഭരണം പരിഷ്കരിക്കാനും ലക്ഷ്യമിട്ട് ക്യൂബെക്ക് സർക്കാർ പാസാക്കിയ ബിൽ 40-ന്റെ ചില ഭാഗങ്ങൾ ഭരണഘടനാ ലംഘനമാണെന്ന് കണ്ടെത്തി ക്യൂബെക്ക് അപ്പീൽ കോടതി 2025 ഏപ്രിൽ 3-ന് ഏകകണ്ഠമായി വിധി പ്രസ്താവിച്ചിരുന്നു. ഈ വിധിയെ “ചരിത്രപരമായ തീരുമാനം” എന്നാണ് ആംഗ്ലോഫോൺ ഗ്രൂപ്പുകൾ വിശേഷിപ്പിച്ചു. 2023-ലെ ക്യൂബെക്ക് സുപ്പീരിയർ കോടതി വിധിയെ ഈ വിധി പ്രധാനമായും ശരിവെക്കുന്നു. ബിൽ…

Read More

ഓട്ടവ, കാനഡ (മെയ് 29, 2025): ദേശീയ ഐക്യത്തിന്റെ പേര് പറഞ്ഞ് വികസന പദ്ധതികൾ ‘ഫാസ്റ്റ്-ട്രാക്ക്’ രീതിയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ നടപടികളിൽ, കാനഡയിലെ ഫസ്റ്റ് നേഷൻസ് നേതാക്കൾ അസംതൃപ്തി പ്രകടിപ്പിക്കുന്നതായി അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസിന്റെ (AFN) ദേശീയ നേതാവ് സിന്റി വുഡ്‌ഹൗസ് നെപിനാക് പറഞ്ഞു. “അവരെ കുറ്റപ്പെടുത്താനാവില്ല. അവർ നിരാശരാണ്, അവർക്ക് തങ്ങൾ അനാദരിക്കപ്പെട്ടതായി അനുഭവപ്പെടുന്നു,” വുഡ്‌ഹൗസ് നെപിനാക് ബുധനാഴ്ച (മെയ് 28, 2025) ഓട്ടവയിലെ പാർലമെന്റ് ഹില്ലിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. വികസന തീരുമാനങ്ങളിൽ ഫസ്റ്റ് നേഷൻസിനെ അവഗണിക്കുന്നു “തുടക്കം മുതൽ തന്നെ തീരുമാനങ്ങൾ എടുക്കുന്നതിൽ ഞങ്ങൾക്ക് പങ്കാളിത്തം നൽകിയില്ലെങ്കിൽ, ഇത് കാനഡ ഗവൺമെന്റിന് പിന്നീട് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കും,” അവർ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച (മെയ് 27, 2025) കിങ്ങ് ചാൾസ് ഓട്ടവയിൽ നടത്തിയ സിംഹാസന പ്രസംഗത്തിൽ, 2025 ജൂലൈ 1-നകം ആന്തരിക വ്യാപാരവും തൊഴിൽ ചലനാത്മകതയും സുഗമമാക്കാനുള്ള നടപടികൾ ഫെഡറൽ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. “ദേശീയ…

Read More