Subscribe to Updates
Get the latest creative news from Keralascope News.
- അയർലൻഡിൽ ഇന്ത്യന് സമൂഹത്തിനെതിരായ ആക്രമണങ്ങള് അപലപിച്ച് ഡബ്ലിൻ ആര്ച്ച് ബിഷപ്പ്
- 80 വർഷം പിന്നിട്ടു: ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം എന്തുകൊണ്ട് ഇപ്പോളും പ്രസക്തമാകുന്നു
- ഹുകും ചന്ദും ബനിയനും
- ഒന്റാറിയോയിൽ താമസിക്കുന്ന മലയാളികൾക്ക് 1 മില്യൺ ഡോളർ നേടാനുള്ള സുവർണാവസരം
- കാനഡയിൽ ഇൻഫ്ലേഷൻ 1.7% ആയി കുറഞ്ഞു; ഗ്യാസോലിൻ വില ഇടിവ് പ്രധാന കാരണം
- പിയർ പോളിയവ് അൽബർട്ട ബൈഇലക്ഷനിൽ വിജയിച്ചു: പാർലമെന്റിൽ സീറ്റ് വീണ്ടെടുത്തു
- മിസ്സിസ്സാഗയിലെ പ്രമുഖ പ്ലാസയിൽ ജനക്കൂട്ട നിയന്ത്രണത്തിന് നിയമനടപടി
- കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; എഞ്ചിൻ തകരാറെന്ന് സൂചന
Author: Tomy Abraham
ഓട്ടവ: കാനഡയുടെ പുതിയ പാർലമെന്റ് സമ്മേളനത്തിന്റെ ഉദ്ഘാടനവേളയിൽ ചാൾസ് മൂന്നാമൻ രാജാവ് നടത്തിയ പ്രസംഗം രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഊട്ടിയുറപ്പിക്കുന്നതിന്റെ പ്രാധാന്യം എടുത്തുകാട്ടി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാനഡയെ ’51-ാം സംസ്ഥാനം’ ആക്കുമെന്ന ഭീഷണികൾക്കിടയിൽ, രാജാവിന്റെ ഈ സന്ദർശനവും പ്രസംഗവും കാനഡയുടെ ദേശീയ ഐക്യത്തിന്റെ പ്രതീകമായി വിലയിരുത്തപ്പെടുന്നു. 2025 മെയ് 27-ന് ഓട്ടവയിലെ സെനറ്റ് ചേംബറിൽ, ഭാര്യ കമിലയോടൊപ്പം എത്തിയ ചാൾസ് മൂന്നാമൻ, കനേഡിയൻ ദേശീയ ഗാനത്തിലെ “The True North, strong and free” എന്ന വരികൾ ഉദ്ധരിച്ച് രാജ്യത്തിന്റെ ശക്തിയും സ്വാതന്ത്ര്യവും ഉയർത്തിക്കാട്ടി. “ലോകം ഇന്ന് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറ്റവും അപകടകരവും അനിശ്ചിതവുമായ സമയത്തിലൂടെ കടന്നുപോകുകയാണ്,” അദ്ദേഹം പറഞ്ഞു. ജനാധിപത്യം, ബഹുസ്വരത, നിയമവാഴ്ച, സ്വയംനിർണയാവകാശം, സ്വാതന്ത്ര്യം എന്നിവ കനേഡിയൻ ജനത വിലമതിക്കുന്ന മൂല്യങ്ങളാണെന്നും അവ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും രാജാവ് ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ സർക്കാർ തയ്യാറാക്കിയ പ്രസംഗം, കാനഡയുടെ പുതിയ നിയമനിർമാണ അജണ്ട വിശദീകരിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര…
കാനഡയുടെ പരമാധികാരത്തിനു നേരെയുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്കും താരിഫ് ഭീഷണികൾക്കെതിരെ കാനഡയിൽ പ്രതിഷേധവുമായി വിവിധ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി.കാനഡയ്‌ക്കെതിരെയുള്ള ഇറക്കുമതി തീരുവയിൻ മേൽ മൃദുവായ മൃദുവായ ചില സമീപനങ്ങൾ ഉണ്ടായെങ്കിലും അടുത്തിടെ വൈറ്റ് ഹൗസിൽ നിന്ന് കൂടുതൽ സൗഹാർദ്ദപരമായ സ്വരമുണ്ടാകുകയും ചെയ്തിട്ടും, അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കി കാനഡയെ മാറ്റുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ ആവർത്തിച്ചുള്ള പരാമർശങ്ങളുടെ പ്രതിധ്വനിയും അമർഷവും കനേഡിയൻ ജനതയുടെ പ്രതിഷേധ റാലിയിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.കാനഡയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മോൺട്രിയലിലെ റോയൽ പാർക്കിൽ 100 കണക്കിന് ആളുകൾ ഒത്തുകൂടി. രാഷ്ട്രീയ സാംസ്കാരിക കലാ രംഗത്തുള്ള വ്യക്തികളോടൊപ്പംഡോക്ടർസ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ മുൻ മേധാവിയും സ്വാതന്ത്ര്യത്തിന്റെ ചിറകുള്ള ഒരു ദേവത മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു സ്മാരകത്തിന്റെ ചുവട്ടിൽ ഒത്തുകൂടി കാനഡയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സമഗ്രതയ്ക്കും എതിരെ ട്രംപ് ഭരണകൂടം ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകി. കാനഡയെ 51-മത് സംസ്ഥാനമായി അംഗീകരിക്കാമെന്നും മുൻ പ്രധാനമന്ത്രിയെ “ഗവർണർ ജസ്റ്റിൻ ട്രൂഡോ” എന്ന് പരാമർശിച്ചതും “നമ്മുടെ…
നെയ്‌പിഡോ: കഴിഞ്ഞ ദിവസം മ്യാൻമറിൽ അതിശക്തമായ ഭൂചലനം ആഞ്ഞടിച്ചതിന്റെ ഞെട്ടലിൽ നിന്ന് ജനങ്ങൾ ഇനിയും മുക്തരായിട്ടില്ല. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:50ന് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മണ്ഡലേയ്ക്ക് സമീപമുള്ള നഗരത്തെ പ്രഭവകേന്ദ്രമാക്കി രാജ്യത്തെ പിടിച്ചുകുലുക്കി. തുടർന്നുണ്ടായ പ്രകമ്പനങ്ങളിൽ ബഹുനില കെട്ടിടങ്ങൾ തകർന്ന് കോൺക്രീറ്റ് കൂമ്പാരങ്ങളായി മാറി. ഇതുവരെ ലഭിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം 1,650-ലധികം പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. എന്നാൽ, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നയ്പിഡാവ്, മണ്ഡലേ, സാഗൈംഗ് തുടങ്ങിയ പ്രദേശങ്ങളിലെ ആശുപത്രികൾ പരിക്കേറ്റവർ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഏകദേശം 4,000-ത്തോളം പേർ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നതായാണ് റിപ്പോർട്ട്. റോഡുകളും വൈദ്യുതി, ഇന്റർനെറ്റ് സംവിധാനങ്ങളും തകർന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഇന്ത്യയുടെ സഹായഹസ്തം: ഓപ്പറേഷൻ ബ്രഹ്മ ദുരന്തത്തിൽ വിറങ്ങലിച്ച മ്യാൻമർ ജനതയ്ക്ക് ആശ്വാസമേകാൻ ഇന്ത്യ മുന്നോട്ടുവന്നു. ‘ഓപ്പറേഷൻ ബ്രഹ്മ’ എന്ന പേര് നൽകിയ…
കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘർഷം തുടരുന്നതിനിടെ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ടെലിഫോൺ സംഭാഷണം നടത്തി. ഈ സംഭാഷണത്തിൽ കാനഡയുടെ സ്വതന്ത്ര പരമാധികാരത്തെ മാനിക്കുന്നതായി ട്രംപ് സൂചിപ്പിച്ചതായി കാർണി അറിയിച്ചു. കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാക്കണമെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകൾക്കെതിരെ കാനഡയിൽ ശക്തമായ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പ്രസ്താവന ശ്രദ്ധേയമാണ്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ട്രംപിന്റെ നിലപാടിനെ “ക്രിയാത്മകം” എന്ന് കാർണി വിശേഷിപ്പിച്ചു. അതേസമയം, ഈ സംഭാഷണത്തെ “വളരെ ഫലപ്രദം” എന്നാണ് ട്രംപ് വിശദീകരിച്ചത്. എന്നാൽ, ഏപ്രിൽ 2 മുതൽ കാനഡയിൽ നിന്നുള്ള വാഹന ഇറക്കുമതിക്ക് 25% നികുതി ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം കനേഡിയൻ വാഹന വ്യവസായത്തിന് കനത്ത ആഘാതമുണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. സാധാരണയായി, കാനഡയിൽ പുതിയ പ്രധാനമന്ത്രി ചുമതലയേറ്റ ഉടനെ അമേരിക്കൻ പ്രസിഡന്റുമായി സംഭാഷണം നടത്താറുണ്ട്. എന്നാൽ, മാർച്ച് 14-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മാർക്ക് കാർണി, ഒരു ഇടവേളയ്ക്ക് ശേഷം…
ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് തെരുവിൽ നെട്ടോട്ടമോടുന്ന ജനങ്ങൾ… തകർന്നു വീഴുന്ന അംബരചുംബികളായ കെട്ടിടങ്ങൾ… കുലുങ്ങി വിറച്ച് മെട്രോ ട്രെയിനുകൾ… മ്യാൻമറിനെ നടുക്കിയ ഭൂചലനത്തിന്റെ നേർക്കാഴ്ചകളായിരുന്നു ഇവ… മ്യാന്മറിൽ പ്രാദേശിക സമയം വെള്ളിയാഴ്ച (മാർച്ച് 28, 2025) ഉച്ചയ്ക്ക് 12:50 ഓടെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 700 ഓളം ആളുകൾ കൊല്ലപ്പെട്ടതായും ഏകദേശം ആയിരത്തോളം ആളുകൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പത്തിന്റെ ഫലമായി നേരിയ ചലനങ്ങൾ അനുഭവപ്പെട്ട തായ്ലന്റിലെ ബാങ്കോക്കിൽ നിര്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണ് പത്തിലേറെ പേർ കൊല്ലപ്പെട്ടതായി നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. വൻ നാശനഷ്ടം വിതച്ച ഭൂചലനം 7.7 തീവ്രത രേഖപ്പെടുത്തി. ഇത് മ്യാൻമറിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനമാണ്. മ്യാൻമറിന്റെ തെക്കൻ നഗരമായ ബാഗൊയിൽ 1930 ൽ 530 ഓളം ആളുകൾ കൊല്ലപ്പെട്ട, 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു ഇതിന് മുൻപ് രാജ്യം നേരിട്ട ഏറ്റവും ശക്തമായ…
കഴിഞ്ഞ നവംബറിൽ വെടിനിറുത്തൽ തീരുമാനിച്ചതിനുശേഷം ലെബനോനെ ആക്രമിച്ച് ഇസ്രായേൽ. ലെബനോനിൽ നിന്നും ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായിട്ടാണ് ഇസ്രായേൽ സൈന്യം ലെബനോനെ ലക്ഷ്യമാക്കി രൂക്ഷമായ വ്യോമാക്രമണം നടത്തിയത്. ഇസ്രയേൽ വ്യോമാക്രമണത്തില് 6 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം നടന്നിട്ടുള്ള ഏറ്റവും ശക്തമായ ആക്രമണം ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്.തെക്കൻ ലെബനോനിലെ ഇറാനിയൻ പിന്തുണയുള്ള സായുധ സംഘവും രാഷ്ട്രീയ ഗ്രൂപ്പുമായ ഹിസ്ബുള്ളയുടെ ഡസൻ കണക്കിന് റോക്കറ്റ് ലോഞ്ചറുകളും കമാൻഡ് സെന്ററും ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെടുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനോൻ ആരോഗ്യമന്ത്രാലയം അറിയിച്ചതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.ഹിസ്ബുള്ളയും പലസ്തീൻ വിഭാഗങ്ങളും ഉൾപ്പെടെ നിരവധി സായുധ ഗ്രൂപ്പുകൾ ലെബനോനിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇസ്രായേലിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗാസയിൽ ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ ഹമാസിനെതിരെ ഇസ്രായേൽ…
ടൊറന്റൊ: അടുത്ത പ്രവേശന വർഷത്തിൽ ഏകദേശം 18 ബിരുദ കോഴ്സുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യോർക്ക് യൂണിവേഴ്സിറ്റിയുടെ തീരുമാനം പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്, നാല് യൂണിവേഴ്സിറ്റി സെനറ്റ് അംഗങ്ങളും അക്കാദമിക് ആൻഡ് പ്ലാനിങ് കമ്മിറ്റിയിലെ ഒരംഗവും കോടതിയെ സമീപിച്ചു. കോഴ്സുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്നാണ് കോടതിയെ സമീപിച്ച അംഗങ്ങളുടെ വാദം. തദ്ദേശീയ പഠനങ്ങൾ, ലിംഗഭേദം, സ്ത്രീ പക്ഷ പഠനം, പരിസ്ഥിതി ജീവശാസ്ത്ര പ്രോഗ്രാമുകൾ ഉൾപ്പെടെ ഏകദേശം 18 ബിരുദ കോഴ്സുകളിലേക്കുള്ള പുതിയ പ്രവേശനം 2025 സെപ്റ്റംബറിൽ തുടങ്ങുന്ന അധ്യയന വർഷത്തിൽ ഉണ്ടായിരിക്കുകയില്ലെന്ന് യൂണിവേഴ്സിറ്റി മുൻപ് അറിയിച്ചിരുന്നു. യോർക്ക് യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം പിൻവലിക്കുവാൻ ഉത്തര വിടണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങളും അക്കാദമിക് പ്ലാനിംഗ് ആൻഡ് റിസർച്ച് കമ്മിറ്റി അംഗങ്ങളും ഒന്റാറിയോ സുപ്പീരിയർ കോടതിയുടെ ഡിവിഷണൽ ബ്രാഞ്ചിൽ അപേക്ഷ സമർപ്പിച്ചു. യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കാര്യങ്ങളിൽ അധികാരമുള്ള സെനറ്റിൽ കാര്യമായ ചർച്ചയോ കമ്മിറ്റിയുടെ അംഗീകാരമോ തേടാതെ താൽക്കാലികമായിട്ടാണെങ്കിലും വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം…
കൂടുതൽ നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിൽ യാത്രാവിലക്കേർപ്പെടുത്താനുള്ള പുതിയ തീരുമാനം ട്രംപ് ഭരണകൂടത്തിന്റെ ആലോചനയിൽ ഉണ്ടെന്ന് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 40- ൽ അധികം രാജ്യങ്ങൾ ആ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നും, അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, ഉത്തര കൊറിയ എന്നിങ്ങനെ ആദ്യ പട്ടികയിലെ 10 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പൂർണ്ണമായ വിസ സസ്പെൻഷൻ ഉണ്ടാകുമെന്നുമാണ് സൂചന. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടുന്ന സംഘം ഈ പ്രൊപ്പോസലിന് ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നും പട്ടികയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നുമാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്ന സൂചനകൾ. രാജ്യ സുരക്ഷ മുൻനിർത്തി ദേശീയ സുരക്ഷാ ഭീഷണികൾ കണ്ടെത്തി തടയുന്നതിന്റെ ഭാഗമായി സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്നുള്ള നിർദ്ദേശവുമായി ജനുവരി 20ന് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ സെക്യൂരിറ്റി പരിശോധനകളുടെയും സ്ക്രീനിങ് സംവിധാനങ്ങളുടെയും അപര്യാപ്തത മൂലം ഭാഗികമായോ പൂർണ്ണമായോ യാത്രാ…
കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ നിന്ന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് നൽകിവരുന്ന വൈദ്യുതിക്ക് 25 ശതമാനം സർചാർജ് ഇന്ന് (മാർച്ച് 10, 2025) മുതൽ പ്രാബല്യത്തിൽ വന്നു. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ അധിക നികുതികൾക്ക് (താരിഫുകൾ) പ്രതികാരമായാണ് ഒന്റാരിയോ സർക്കാർ ഈ കടുത്ത നടപടിയിലേക്ക് കടന്നത്. വ്യാപാര യുദ്ധം തുടർന്നാൽ സർചാർജ് വർധിപ്പിക്കാനോ ഊർജ്ജ കയറ്റുമതി പൂർണമായും നിർത്താനോ താൻ “മടിക്കില്ല” എന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഒന്റാരിയോയിൽ നിന്ന് അമേരിക്കയിലേക്ക് നൽകുന്ന ഓരോ മെഗാവാട്ട്-അവർ വൈദ്യുതിക്കും മണിക്കൂറിന് 10 ഡോളർ അധിക ചാർജ് ഈടാക്കുമെന്ന് അറിയിച്ചു. ഈ നടപടി മൂലം ഒന്റാരിയോയ്ക്ക് പ്രതിദിനം 300,000 മുതൽ 400,000 കനേഡിയൻ ഡോളർ വരെ അധിക വരുമാനം ലഭിക്കുമെന്നും, അമേരിക്കയിലെ ന്യൂയോർക്ക്, മിഷിഗൺ, മിനസോട്ട എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്ക് പ്രതിമാസ വൈദ്യുതി ബില്ലിൽ ഏകദേശം 100 കനേഡിയൻ…
ബാങ്ക് ഓഫ് കാനഡ(BoC) ഈ വർഷം ജനുവരിയിൽ പലിശ നിരക്ക് 0.25 ശതമാനം കുറച്ച് മൂന്ന് ശതമാനം ആക്കിയതിനു ശേഷുള്ള അടുത്ത അപ്ഡേറ്റ് മാർച്ച് 12-ന് പുറത്തുവിടുമെന്ന് കരുതുന്നു. ജനുവരിയിൽ യുഎസിൽ നിന്നുള്ള 25% താരിഫ് ഒരു ഭീഷണി മാത്രമായിരുന്നെങ്കിൽ കഴിഞ്ഞ ആഴ്ച അത് പ്രാബല്യത്തിൽ വരികയും അതിനെ തുടർന്ന് കാർഷിക ഉൽപ്പന്നങ്ങൾ ക്ക് ഇളവ് നൽകുകയും മറ്റു ചില ഉത്പന്നങ്ങളുടെ മേലുള്ള താരിഫ് താൽക്കാലികമായി അടുത്ത ഒരു മാസത്തേക്ക് കൂടി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പൊതുവിൽ അനശ്ചിതത്വം നിലനിൽക്കുന്നുണ്ട്. വ്യവസായങ്ങൾക്കും സാമ്പത്തിക വിദഗ്ധർക്കും താരിഫിനെക്കുറിച്ചുള്ള കടുത്ത ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് ഓഫ് കാനഡയുടെ ഈ വർഷത്തെ രണ്ടാമത്തെ പലിശ നിരക്ക് അപ്ഡേറ്റ് മാർച്ച് 12 ബുധനാഴ്ച വരുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്. ഈ അനശ്ചിതത്വങ്ങൾക്കിടയിൽ സമ്പദ് വ്യവസ്ഥയെ പരമാവധി ശക്തിപ്പെടുത്തുന്നതിന് മാർച്ച് 12ന് ബാങ്ക് ഓഫ് കാനഡ മറ്റൊരു കാൽ ശതമാനം കൂടി പലിശ നിരക്ക് കുറയ്ക്കുവാനുള്ള സാധ്യത കൂടുതലാണെന്ന് മോർഗേജ്…