Subscribe to Updates
Get the latest creative news from Keralascope News.
- അയർലൻഡിൽ ഇന്ത്യന് സമൂഹത്തിനെതിരായ ആക്രമണങ്ങള് അപലപിച്ച് ഡബ്ലിൻ ആര്ച്ച് ബിഷപ്പ്
- 80 വർഷം പിന്നിട്ടു: ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം എന്തുകൊണ്ട് ഇപ്പോളും പ്രസക്തമാകുന്നു
- ഹുകും ചന്ദും ബനിയനും
- ഒന്റാറിയോയിൽ താമസിക്കുന്ന മലയാളികൾക്ക് 1 മില്യൺ ഡോളർ നേടാനുള്ള സുവർണാവസരം
- കാനഡയിൽ ഇൻഫ്ലേഷൻ 1.7% ആയി കുറഞ്ഞു; ഗ്യാസോലിൻ വില ഇടിവ് പ്രധാന കാരണം
- പിയർ പോളിയവ് അൽബർട്ട ബൈഇലക്ഷനിൽ വിജയിച്ചു: പാർലമെന്റിൽ സീറ്റ് വീണ്ടെടുത്തു
- മിസ്സിസ്സാഗയിലെ പ്രമുഖ പ്ലാസയിൽ ജനക്കൂട്ട നിയന്ത്രണത്തിന് നിയമനടപടി
- കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; എഞ്ചിൻ തകരാറെന്ന് സൂചന
Author: Tomy Abraham
കാനഡയിൽ നിന്നുള്ള നിരവധി ഇറക്കുമതികൾക്ക് 25% തീരുവ ഏർപ്പെടുത്തുന്നത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു മാസത്തേക്ക് മാറ്റിവച്ചെങ്കിലും, യുഎസിനെതിരായ കാനഡയുടെ പ്രാരംഭ പ്രതികാര തീരുവകൾ നിലനിൽക്കുമെന്നും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കനേഡിയൻ ഗവൺമെന്റിന്റെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കവേ വ്യക്തമാക്കി.അമേരിക്കയിൽ നിർമ്മിച്ച് കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഓറഞ്ച് ജ്യൂസ്, പീനട്ട് ബട്ടർ, കാപ്പി, വീട്ടുപകരണങ്ങൾ, പാദരക്ഷകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മോട്ടോർ സൈക്കിളുകൾ, ചില പൾപ്പ്, പേപ്പർ ഉൽപ്പന്നങ്ങൾ തുടങ്ങി ഏകദേശം 30 ബില്യൺ കനേഡിയൻ ഡോളർ (21 ബില്യൺ യുഎസ് ഡോളർ) മൂല്യം വരുന്ന ഉൽപ്പന്നങ്ങൾക്കാണ് കാനഡ തുടക്കത്തിൽ പ്രതികാര തീരുവകൾ ഏർപ്പെടുത്തിയിരിക്കുന്നത്.ട്രംപിന്റെ തീരുവകൾക്ക് പ്രതികാര നടപടിയെന്നോണം തിങ്കളാഴ്ച മുതൽ 1.5 ദശലക്ഷം അമേരിക്കക്കാർക്ക് വിതരണം ചെയ്യുന്ന വൈദ്യുതിക്ക് 25% കൂടുതൽ നിരക്ക് ഈടാക്കുമെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് വ്യാഴാഴ്ച പറഞ്ഞു. മിനസോട്ട, ന്യൂയോർക്ക്, മിഷിഗൺ എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ഒന്റാരിയോയിൽ നിന്നാണ് നൽകുന്നത്. അമേരിക്ക കനേഡിയൻ ഉൽപ്പന്നങ്ങൾക്ക്…
യുക്രേനിയൻ പ്രസിഡന്റ് സെലൻസ്‌കിയുമായി ഡോണൽഡ് ട്രംപ് വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ സമാധാന ചർച്ച രൂക്ഷമായ തർക്കത്തെ തുടർന്ന് തീരുമാനമാകാതെ പിരിഞ്ഞതിനു ശേഷം യൂറോപ്യൻ നേതാക്കൾ ഒറ്റക്കെട്ടായി യുക്രൈൻ പ്രസിഡണ്ട് സെലെൻസ്‌കിക്ക് പിന്തുണ പ്രഖ്യാപിച്ചു.ജർമ്മനി,പോളണ്ട്, നെതർലാന്റ്സ്, ഫ്രാൻസ്, സ്പെയിൻ തുടങ്ങി പല യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കളും തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ യുക്രൈനുള്ള പിന്തുണ പ്രഖ്യാപിച്ചു. റഷ്യ യുക്രൈൻ യുദ്ധത്തിൽ എന്നും യുക്രൈനൊപ്പം നിൽക്കുന്ന യു കെ വാരാന്ത്യത്തിൽ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ യുക്രൈൻ പ്രസിഡണ്ട് എത്തുമെന്നാണ് യു കെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിനെ ഉദ്ധരിച്ച് ഡൗണിംഗ് സ്ട്രീറ്റിൽ നിന്നും റിപ്പോർട്ടുകൾ വരുന്നത്.ഈ കഴിഞ്ഞ ദിവസം ഓവൽ ഓഫീസിൽ വച്ച് നടന്ന ചർച്ചയിൽ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് യുക്രൈൻ റഷ്യ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയുമായി ഒരു കരാറിൽ ഏർപ്പെടാൻ (യുക്രൈന്റെ അപൂർവ്വ ധാതു നിക്ഷേപങ്ങളിൽ അമേരിക്കക്ക് മുൻഗണനാപരമായ അവകാശം നൽകുന്ന തരത്തിൽ)യുക്രേനിയൻ പ്രസിഡണ്ടിനോട് ആവശ്യപ്പെടുകയായിരുന്നു. അല്ലാത്തപക്ഷം അമേരിക്ക യുക്രൈനെ…
വിദേശ വിദ്യാർഥികളുടെ വരവ് കുറഞ്ഞത് മൂലം എൻറോൾമെൻ്റീലുണ്ടായ ഇടിവും അതേ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് യോർക്ക് യൂണിവേഴ്സിറ്റി 18 പ്രോഗ്രാമുകളിലേക്കുള്ള പുതിയ പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് യൂണിവേഴ്സിറ്റി വക്താവ് വാർത്താക്കുറിപ്പിൽ പറയുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന പ്രൊവിൻഷ്യൽ, ഫെഡറൽ തലങ്ങളിലെ അപ്രതീക്ഷിത നയ മാറ്റങ്ങളുടെ വെളിച്ചത്തിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർവ്വകലാശാലയെ സഹായിക്കാനാണ് താൽക്കാലികമായി ചില പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ താൽക്കാലികമായി നിർത്തിയതെന്ന് യൂണിവേഴ്സിറ്റി വക്താവ് യാനി ഡഗോനാസ് ചൊവ്വാഴ്ച മാധ്യമങ്ങൾക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കിയിരിക്കുന്നത്. താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന പ്രോഗ്രാമുകളിലേക്ക് ഇതിനോടകം പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾക്ക് കോഴ്സ് തുടർന്ന് പഠിച്ച് ഡിഗ്രി പൂർത്തീകരിക്കുവാനുള്ള അവസരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലികമായി നിർത്തി വച്ചിരിക്കുന്ന കോഴ്സുകളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു: ഇംഗ്ലീഷ് (ഗ്ലെൻഡൻ കോളേജിൽ). ആഗോള ചരിത്രവും നീതിയും (ഗ്ലെൻഡൻ കോളേജിൽ). സ്പാനിഷ്, ലാറ്റിൻ അമേരിക്കൻ സംസ്കാരങ്ങൾ (ഗ്ലെൻഡൻ കോളേജിൽ). സോഷ്യോളജി (ഗ്ലെൻഡൻ കോളേജിൽ). സ്പാനിഷ്. ലിംഗഭേദവും സ്ത്രീ പഠനവും. ക്ലാസിക്കുകളും ക്ലാസിക്കൽ പഠനങ്ങളും.…
കാനഡ സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് നാഷണൽ (SMYM-national) ടീമിന്റെ നേതൃത്വത്തിൽ മിസിസാഗ സെൻറ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വച്ച് കുട്ടികൾക്കായി വിന്റർ വണ്ടർലാൻഡ് എന്ന പേരിൽ ഒരു കാർണിവൽ സംഘടിപ്പിക്കുന്നു. വിജയകരമായ രണ്ട് സീസണുകൾക്ക് ശേഷം ഈ വരുന്ന ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മുതൽ ആറു വരെയാണ് വിന്റർ വണ്ടർലാന്റ് സീസൺ-3 ആഘോഷ പരിപാടികൾ നടത്തപ്പെടുകയെന്ന് SMYM ഭാരവാഹികൾ അറിയിച്ചു. Grade 12 വരെയുള്ള കുട്ടികളുടെ കൂട്ടായ്മയും പരസ്പര സ്നേഹവും വിശ്വാസ ജീവിതവും വളർത്തിയെടുക്കുന്നത് മുന്നിൽക്കണ്ട് മിസിസാഗ രൂപതാ യുവജന പ്രസ്ഥാനം മുൻകൈയെടുത്ത് നടത്തുന്ന ഈ കാർണിവൽ വളരെ വ്യത്യസ്തവും ആകർഷണീയവും ആയിരിക്കുമെന്ന് കരുതപ്പെടുന്നു. പ്രായഭേദമന്യേ grade 12 വരെയുള്ള കുട്ടികൾക്ക് ഒരു സമ്പൂർണ്ണ വിനോദവും ഒപ്പം അവരുടെ മാതാപിതാക്കൾക്ക് നിരവധി സർപ്രൈസും കാർണിവലിൽ ഒരുക്കിയിട്ടുണ്ട്. കാർണിവലിന്റെ വിജയത്തിനായി ഇടവക വികാരി അഗസ്റ്റിൻ അച്ഛന്റെയും അസിസ്റ്റൻറ്…
ഫ്രാൻസിസ് മാർപാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും തുടർ പരിശോധനകൾക്കുമായിവെള്ളിയാഴ്ച രാവിലെ പ്രാർത്ഥനകൾക്കും അഭിസംബോധനകൾക്കും ശേഷം റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളുണ്ടായിരുന്നതിനെ തുടർന്ന് ഫ്രാൻസിസ് പാപ്പ സമീപകാല പരിപാടികളിൽ അദ്ദേഹം തയ്യാറാക്കിയ പ്രസംഗങ്ങൾ വായിക്കാൻ മറ്റ് വൈദികരെ ചുമതലപ്പെടുത്തുകയായിരുന്നു പതിവ്. “ഇന്ന് രാവിലെ, അദ്ദേഹത്തിന്റെ പതിവ് അഭിസംബോധനകൾക്കും പ്രാർത്ഥനകൾക്കും ശേഷം, ആവശ്യമായ രോഗനിർണയ പരിശോധനകൾക്കായി അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക്കിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ചികിത്സയിൽ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പാപ്പ പങ്കെടുക്കേണ്ട പല പരിപാടികളും റദ്ദാക്കുകയോ, മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ടെന്ന് വെള്ളിയാഴ്ച ഹോളി സീ പ്രസ് ഓഫീസ് പ്രസ്താവനയിൽ പറയുന്നു. ഇതിനു മുൻപ് 2023 മാർച്ചിൽ മാർപ്പാപ്പ ബ്രോങ്കൈറ്റിസ് രോഗബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. അതേ വർഷം ഡിസംബറിൽ, COP28 കാലാവസ്ഥാ ഉച്ചകോടിക്കായി UAE ലേക്കുള്ള യാത്ര അസുഖത്തെത്തുടർന്ന് റദ്ദാക്കിയിരുന്നു. നിലവിൽ 88 വയസ്സുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ ഇരുപത്തിയൊന്നാം വയസ്സിൽ ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ബെനഡിക്ട് മാർപാപ്പ…
തദ്ദേശീയ ജനതയുടെ(indigenous people)സ്വത്വവും അവരുടെ പരമ്പരാഗത പ്രകൃതിദത്ത വിഭവങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞ് പോപ്പ് ഫ്രാൻസിസ്.ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര കാർഷിക വികസന നിധി (IFAD) സംഘടിപ്പിച്ച ഏഴാമത് തദ്ദേശീയ ജനകീയ ഫോറത്തിന് അയച്ച സന്ദേശത്തിലാണ് പോപ്പ് ഫ്രാൻസിസ് തിങ്കളാഴ്ച ഈ ഓർമ്മപ്പെടുത്തൽ നടത്തിയത്. ഭക്ഷണം, ജലം, സ്ഥലം തുടങ്ങിയവ കേവലം ഉപഭോക്തൃ വിഭവങ്ങൾ മാത്രമല്ല, മറിച്ച്, തദ്ദേശീയ ജനതയും പ്രകൃതിയുമായുള്ള ബന്ധങ്ങൾക്ക് അടിത്തറയാകുന്നതു അവരുടെ സംസ്കാരവും കൂടിച്ചേർന്നാണ്. തദ്ദേശീയ ജനകീയ ഫോറം ഐക്യരാഷ്ട്രസഭയുടെ സംഘാടനത്തിൽ ഫെബ്രുവരി 10, 11 തീയതികളിൽ റോമിൽ വച്ചാണ് നടക്കുന്നത്. “സ്വയം നിർണ്ണയത്തിനുള്ള തദ്ദേശവാസികളുടെ അവകാശം: ഭക്ഷ്യസുരക്ഷയ്ക്കും പരമാധികാരത്തിനുമുള്ള പാത” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചർച്ചകൾ നടക്കുന്നത്. തദ്ദേശീയരായ ജനങ്ങൾക്ക് അവരുടെ സാംസ്കാരിക സ്വത്വം സംരക്ഷിക്കാൻ അവകാശമുണ്ടെന്ന് മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു, എന്നാൽ ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റവും അധികാര കേന്ദ്രങ്ങളുടെ വർദ്ധിച്ചുവരുന്ന കൃഷിഭൂമി കയ്യേറ്റവും ഈ അവകാശത്തിന് മേലുള്ള കടന്നുകയറ്റം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഒരു വ്യക്തിയുടെ സംസ്കാരവും…
2024 ക്രിസ്തുമസ് രാവിൽ ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോമിലെ സെൻ പീറ്റേഴ്സ് ബസിലിക്കയിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തുടക്കം കുറിച്ച 2025 ജൂബിലി വർഷത്തിന്റെ മിസിസാഗ രൂപതാതല ഉദ്ഘാടനം രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ നേതൃത്വത്തിൽ സെൻറ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ഇടവക ദേവാലയത്തിൽ വച്ച് നടന്നു. ജൂബിലി വർഷത്തിനോട് അനുബന്ധിച്ച് തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ട കത്തീഡ്രൽ ഇടവകയിൽ വിശുദ്ധ വാതിൽ (Holy Door) തുറന്ന് അതിലൂടെ ദേവാലയത്തിലേക്ക് പ്രവേശിച്ച് വിശുദ്ധ ബലിയർപ്പിച്ചാണ് 2025 ജൂബിലി വർഷത്തിന് രൂപതയിൽ തുടക്കമായത്. ചടങ്ങിന് മുന്നോടിയായി ഇടവക ദേവാലയത്തിൽ എത്തിച്ചേർന്ന രൂപതാ അധ്യക്ഷനെ, പുരാതന നസ്രാണി പാരമ്പര്യം നിലനിർത്തി ധൂപാർപ്പണം ചെയ്ത് കുരിശും ബൈബിളും നൽകി അസിസ്റ്റൻറ് വികാരി ഫാ. ഫ്രാൻസിസിന്റെയും കൈകാരന്മാരുടെയും മറ്റ് കമ്മിറ്റി അംഗങ്ങളുടെയും നൂറുകണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തിൽ ഇടവക വികാരി ഫാ. അഗസ്റ്റിൻ ഔദ്യോഗികമായി സ്വീകരിച്ചു. തുടർന്ന് പ്രത്യാശയുടെ വിശുദ്ധ കവാടത്തിലൂടെ അഭിവന്ദ്യ…
നോർത്ത് അമേരിക്കയിലെ ഏറ്റവും തിരക്കേറിയതും അതിരൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതുമായ ഹൈവേ 401 ന് കീഴിൽ തുരങ്കം നിർമ്മിച്ച് ഒരു പുതിയ എക്‌സ്പ്രസ് വേ പ്രാവർത്തികമാക്കാനുള്ള തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് ഒന്റാരിയോ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി നേതാവ് ഡഗ് ഫോർഡ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പങ്ക് വച്ചു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാതകളിൽ ഒന്നായി 401-ന് താഴെ തുരങ്കം നിർമ്മിക്കുവാൻ ഇക്കഴിഞ്ഞ സെപ്റ്റബറിൽ അദ്ദേഹം നിർദ്ദേശം വച്ചിരുന്നു.വാഹനങ്ങൾക്കും പൊതുഗതാഗതത്തിനും വേണ്ടിയുള്ള പുതിയ വികസന പദ്ധതികൾ ഇവയോടൊപ്പം കൂട്ടിച്ചേർക്കും. ഒന്റാരിയോയിൽ ഇത് പ്രവർത്തികമായാൽ “ലോകത്തിലെ ഏറ്റവും വലിയ, അതി മനോഹരമായ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായി” വിശേഷിപ്പിക്കപ്പെടുമെന്നും ഡഗ് ഫോര്ഡ് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ബൃഹത്തായ സംരംഭത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും, ഫോർഡ് തന്റെ സ്വപ്ന പദ്ധതി തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും, വരും ആഴ്ചകളിൽ യുഎസ് ഗവൺമെന്റ് ചുമത്തിയേക്കാവുന്ന 25 ശതമാനം താരിഫുകളുടെ ഭീഷണികൾക്കിടയിലും ഒന്റാരിയോ പ്രൊവിൻസിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മാർഗനിർദ്ദേശമായി ഈ ബൃഹത് പൊതുമരാമത്ത് പദ്ധതിയെ…
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന ബലി ബലിപീഠത്തിന് മുകളിൽ കയറിയ അക്രമി അതിനു സമീപം സ്ഥാപിച്ചിരുന്ന 19-ആം നൂറ്റാണ്ടിലെ ആറ് മെഴുകുതിരിക്കാലുകൾ മറിച്ചിട്ട്, ബലിപീഠത്തിലെ തുണി നീക്കം ചെയ്ത് അവഹേളിക്കുവാൻ ശ്രമിച്ചുവെന്ന് ഇറ്റാലിയൻ വാർത്താ ഏജൻസിയായ ANSA റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഏതാനും ആയിരം ഡോളറിന്റെ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞദിവസം നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അൾത്താരയിൽ കയറി അതിക്രമങ്ങൾ തുടങ്ങിയ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ തടയുകയും റൊമാനിയൻ പൗരനായ ഇയാളെ വത്തിക്കാൻ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതായി ANSA റിപ്പോർട്ട് ചെയ്യുന്നു. “ഗുരുതരമായ മാനസിക രോഗത്തിന് അടിമ ആയിട്ടുള്ള ഒരു വ്യക്തിയെ ആണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്” എന്നും സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും ഹോളി സീ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി ഇറ്റാലിയൻ വാർത്ത ഏജൻസിയായ ANSA യോട് പറഞ്ഞു. ഇതിനു മുൻപ് 2023 ൽ…
നിലച്ചിരിക്കുന്ന ഭക്ഷണവിതരണം…അടച്ചുപൂട്ടൽ ഭീഷണിയിൽ ആരോഗ്യ സേവന കേന്ദ്രങ്ങൾ… പാതിവഴിയിൽ വിതരണം ചെയ്യപ്പെടാനാകാതെ കെട്ടിക്കിടക്കുന്ന ജീവൻ രക്ഷാ സഹായം… ഇങ്ങനെ നീളുന്നു യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റ്ർനാഷ്ണൽ ഡെവലപ്‌മെന്റിന്റെ (USAID) പ്രവർത്തനങ്ങൾ മരവിപ്പിച്ചതിന്റെ പരിണതഫലമായി പ്രതിസന്ധിയിൽ ആയിരിക്കുന്ന മേഖലകളുടെ ലിസ്റ്റ്.ഇത്തരത്തിലുള്ള സഹായങ്ങൾ സ്വീകരിച്ചിരുന്ന ഗുണഭോക്താക്കൾക്ക് ഇനി മുന്നോട്ടുള്ള ജീവിതം ദുരിതമയവും ജീവൻ മരണ പോരാട്ടവും ആയിരിക്കുമെന്ന് പേര് വെളിപ്പെടുത്താനഗ്രഹിക്കാത്ത ഒരു USAID പ്രവർത്തകൻ CNN ന്യൂസിനോട് പറഞ്ഞു. അമേരിക്കയുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയിൽ ആയിരിക്കുന്ന USAID, മുൻപോട്ടുള്ള അവരുടെ പല പ്രവർത്തനങ്ങൾക്കും സ്റ്റോപ്പ് മെമ്മോ കൊടുത്തിരിക്കുകയാണെന്നും മുൻപോട്ടുള്ള പ്രയാണത്തിൽ അമേരിക്കൻ പങ്കാളിത്തത്തിന്റെ വിശ്വാസ്യത ദിനംപ്രതി കുറഞ്ഞു വരികയാണെന്നും USAID ന്റെ മറ്റൊരു സന്നദ്ധപ്രവർത്തകൻ അറിയിച്ചതായി CNN റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ, സുഡാൻ, ബർമ്മ തുടങ്ങി അപകടം നിറഞ്ഞതും സങ്കീർണ്ണവുമായ പല സ്ഥലങ്ങളിലേക്കും USAID സന്നദ്ധപ്രവർത്തകർ സഹായവുമായി കടന്നു ചെല്ലാറുണ്ടെങ്കിലും ഈ പ്രതിസന്ധിയിൽ എല്ലാ സന്നദ്ധ സഹായ പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ…