Subscribe to Updates
Get the latest creative news from Keralascope News.
- അയർലൻഡിൽ ഇന്ത്യന് സമൂഹത്തിനെതിരായ ആക്രമണങ്ങള് അപലപിച്ച് ഡബ്ലിൻ ആര്ച്ച് ബിഷപ്പ്
- 80 വർഷം പിന്നിട്ടു: ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം എന്തുകൊണ്ട് ഇപ്പോളും പ്രസക്തമാകുന്നു
- ഹുകും ചന്ദും ബനിയനും
- ഒന്റാറിയോയിൽ താമസിക്കുന്ന മലയാളികൾക്ക് 1 മില്യൺ ഡോളർ നേടാനുള്ള സുവർണാവസരം
- കാനഡയിൽ ഇൻഫ്ലേഷൻ 1.7% ആയി കുറഞ്ഞു; ഗ്യാസോലിൻ വില ഇടിവ് പ്രധാന കാരണം
- പിയർ പോളിയവ് അൽബർട്ട ബൈഇലക്ഷനിൽ വിജയിച്ചു: പാർലമെന്റിൽ സീറ്റ് വീണ്ടെടുത്തു
- മിസ്സിസ്സാഗയിലെ പ്രമുഖ പ്ലാസയിൽ ജനക്കൂട്ട നിയന്ത്രണത്തിന് നിയമനടപടി
- കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; എഞ്ചിൻ തകരാറെന്ന് സൂചന
Author: Tomy Abraham
യൂറോപ്പിലേക്ക് കൊച്ചിയിൽ നിന്നുമുള്ള ഏക വിമാന സർവീസ് 2025 മാർച്ച് 28 മുതൽ നിർത്തിവയ്ക്കും എന്നുള്ള തീരുമാനത്തിൽ നിന്നും എയർ ഇന്ത്യ പിന്മാറി. സർവീസ് അവസാനിപ്പിക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന് സിയാൽ അധികൃതർ എയർ ഇന്ത്യ കമ്പനിയുമായി നടത്തിയ ചർച്ചയിലാണ് സർവീസ് തുടരുന്നതിന് ധാരണയായത്. കൊച്ചിയിൽ നിന്നും ചൊവ്വ വ്യാഴം ശനി ദിവസങ്ങളിൽ ആണ് ലണ്ടനിലെ ഗാറ്റ് വിക്കിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നത്. കേരള സർക്കാർ പ്രശ്നത്തിൽ ഇടപെട്ടതിനെ തുടർന്ന് സിയാൽ അധികൃത എയർ ഇന്ത്യയുടെ ആസ്ഥാനത്ത് എത്തി ചർച്ച നടത്തുകയായിരുന്നു. ലണ്ടൻ വിമാന സർവീസ് ലാഭകരമാക്കാനുള്ള പദ്ധതികളെക്കുറിച്ചും, സർവീസ് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ ഏകദേശം ധാരണയായി. സിയാൽ മാനേജർ ഡയറക്ടർ എസ് സുഹാസ് , എയർ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി ബാലാജി, എയർപോർട്ട് ഡയറക്ടർ ജി മനു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ആഗോള കത്തോലിക്കാ സഭയുടെ 2025 ജൂബിലി വർഷത്തിന്റെ മിസിസാഗ രൂപതാതല ഉദ്ഘാടനം ഫെബ്രുവരി 9-ന് മിസിസാഗ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. 2024 ഡിസംബർ 24-ന് റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി തുറന്ന്, വിശുദ്ധ കുർബാന അർപ്പിച്ചതോടെ 2025 ജൂബിലി വർഷത്തിന് തുടക്കമായി. മിസിസാഗ രൂപതയിൽ ഈ ജൂബിലി വർഷത്തിന്റെ ഉദ്ഘാടനം അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ നേതൃത്വത്തിൽ നടക്കും. ഈ സുവർണ അവസരത്തിൽ, മിസിസാഗ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ദേവാലയം ഒരു തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും. ഫെബ്രുവരി 9-ന് ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ ദേവാലയത്തെ തീർത്ഥാടന കേന്ദ്രമാക്കുന്നതിന് നേതൃത്വം നൽകും. 2025 ജൂബിലി വർഷത്തിന്റെ ആപ്തവാക്യം “പ്രത്യാശയുടെ തീർത്ഥാടകർ” എന്നതാണ്. വിശ്വാസികൾ അനുരഞ്ജനത്തിന്റെ മാർഗ്ഗത്തിലൂടെ ആത്മീയ നവീകരണം നടത്തുന്നതിനും പ്രത്യാശയോടെ മുന്നോട്ടുപോകുന്നതിനും പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിക്കുന്നു. ജൂബിലി വർഷത്തിന്റെ അർത്ഥം:…
എലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി ഒപ്പുവെച്ച 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കുന്നതായി ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡക്ക് ഏർപ്പെടുത്തിയ 25% ടാരിഫുകൾ ഈ തീരുമാനത്തിന് കാരണമായതായി ഫോർഡ് പറഞ്ഞു. 2024 നവംബറിൽ ഒപ്പുവെച്ച ഈ കരാർ, 2025 ജൂൺ മുതൽ ഒന്റാരിയോയിലെ 15,000 ഗ്രാമീണ വീടുകൾക്കും വിദൂര പ്രദേശങ്ങൾക്കും ഹൈസ്പീഡ് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകാൻ ലക്ഷ്യമുള്ളതായിരുന്നു.ടാരിഫുകൾ നീക്കുന്നതുവരെ പ്രൊവിൻസുമായി കരാറുകളിൽ ഏർപ്പെടാൻ യുഎസ് കമ്പനികളെ അനുവദിക്കില്ലെന്നാണ് ഫോർഡ് പ്രഖ്യാപിച്ചത്. “ഒന്റാരിയോയുടെ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരുമായി ഞങ്ങൾ വ്യാപാര ബന്ധം തുടരില്ല,” ഫോർഡ് പറഞ്ഞു. കാനഡയും ട്രംപിന്റെ ടാരിഫുകളോട് പ്രതികരിച്ച് 30 ബില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് ഉൽപ്പന്നങ്ങൾക്ക് കൗണ്ടർ-ടാരിഫുകൾ ഏർപ്പെടുത്തിയിരുന്നു.ട്രംപ് ഭരണകൂടത്തിലെ “ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി” നയിക്കുന്നതിൽ പ്രധാനിയാണ് എലോൺ മസ്ക് എന്നിരിക്കെ, അദ്ദേഹത്തിന്റെ ബിസിനസുകളെ നേരിട്ട് ലക്ഷ്യം വയ്ക്കാൻ കാനഡയിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.ഫോർഡ് ഇത് സംബന്ധിച്ച്…
ഏറെ കാലമായി ആഭ്യന്തര കലാപവും യുദ്ധവും നടക്കുന്ന സെൻട്രൽ ആഫ്രിക്കൻ രാജ്യമായ കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കാണപ്പെടുന്ന ഒരു അപൂർവ ലോഹത്തിന്റെ ഒരു ചെറിയ അളവാണ് നമ്മുടെ സന്തതസഹചാരിയായ മൊബൈൽ ഫോണിനുള്ളിൽ കാണപ്പെടുന്നത്. ഫോണിനുള്ളിൽ കാണപ്പെടുന്ന അപൂർവ ലോഹമായ ടാന്റലത്തിന്റെ (tantalum) ഭാരം നമ്മുടെ അടുക്കളത്തോട്ടത്തിൽ കാണുന്ന ഒരു ചെറിയ പയറു മണിയുടെ പകുതി മാത്രമാണെങ്കിലും ഈ ലോഹം സ്മാർട്ട് ഫോണിൽ മാത്രമല്ല ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെയെല്ലാം കാര്യക്ഷമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. നീല ചാര നിറത്തിൽ കാണപ്പെടുന്ന ഈ അപൂർവ ലോഹം താപനില വ്യതിയാനങ്ങളിൽ ചെറിയ കപ്പാസിറ്ററുകൾക്ക് സംരക്ഷണം നൽകുകയും ഊർജ്ജം സ്റ്റോർ ചെയ്തു ചാർജ് നിലനിർത്തുന്നതിന് സഹായകരമാവുകയും ചെയ്യുന്നു.നൈജീരിയ, റുവാണ്ട ബ്രസീൽ എന്നീ രാജ്യങ്ങളിലും ഈ ലോഹം ഖനനം ചെയ്യപ്പെടുന്നുണ്ടെങ്കിലും ആഗോളതലത്തിൽ ടാന്റലത്തിന്റെ (tantalum) 40% ത്തിലധികവും കാണപ്പെടുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ്. ഈ ആഴ്ച ലോക വാർത്തകളിൽ ഇടംപിടിച്ച M23 വിമത ഗ്രൂപ്പുമായി ഇത്…
2025 ടാക്സ് ഫൈലിങ് സീസണിൽ ഫോൺ വഴി ടാക്സ് റിട്ടേൺ ഫയൽ ചെയ്യുവാനായി ഓട്ടോമാറ്റിക് ടാക്സ് ഫയലിംഗ് സംവിധാനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) ഈയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. താഴ്ന്ന വാർഷിക വരുമാനം ഉള്ളവരും മുൻ വർഷങ്ങളിൽ സ്ഥിരമായ, അധികം ഏറ്റക്കുറച്ചിലുകൾ ഇല്ലാത്ത വരുമാനം ഉള്ളവരും ആയ വ്യക്തികൾക്കാണ് ഫോൺ വഴി ഓട്ടോമാറ്റിക് ടാക്സ് റിട്ടേൺ ഫയലിംഗ് സൗകര്യം ലഭ്യമാവുക.ഓരോ വർഷവും കൃത്യമായി ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യാത്തത് മൂലം കാനഡയിൽ ഉള്ള പല കുടുംബങ്ങൾക്കും പലതരത്തിലുള്ള ആനുകൂല്യങ്ങളും നഷ്ടമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കാനഡ റവന്യൂ ഏജൻസി ഇത്തരത്തിൽ ഒരു ടാക്സ് ഫയലിംഗ് സംവിധാനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഉദാഹരണത്തിന് കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ, GST/HSTക്രെഡിറ്റ്, കാർബൺ ടാക്സ് ക്രെഡിറ്റ് തുടങ്ങി പല ആനുകൂല്യങ്ങളും നല്ലൊരു ശതമാനം ജനങ്ങളിലേക്കും എത്തുന്നില്ല എന്നുള്ളതാണ് വസ്തുത. കൂടാതെ, എല്ലാ വർഷവും നടത്തുന്ന ആദായ നികുതി റിട്ടേണുകൾ താഴ്ന്ന വരുമാനക്കാർക്ക് ഫെഡറൽ…
ഗാസയിൽ കുടുങ്ങിക്കിടന്ന മുറിവേറ്റവരും രോഗികളുമായ പാലസ്തീൻ ജനതയ്ക്ക് ചികിത്സക്കും മറ്റു കാര്യങ്ങൾക്കുമായി അയൽ രാജ്യമായ ഈജിപ്തിലേക്ക് കടക്കാൻ ആശ്വാസമായിരുന്ന റാഫ അതിർത്തിയിലുള്ള പ്രവേശന എക്സിറ്റ് പോയിൻറ് ആയ ക്രോസിംഗ് എട്ടുമാസത്തിനുശേഷം വീണ്ടും തുറന്നു കൊടുത്തു. പാലസ്തീൻ- ഇസ്രായേൽ സംഘർഷം തുടങ്ങിയതു മുതൽ ഇസ്രായേൽ സൈന്യം നിയന്ത്രണം ഏറ്റെടുത്തിരുന്ന റാഫ ക്രോസിംഗിലൂടെ ഈജിപ്തിലേക്കും തിരിച്ചുമുള്ള സാഞ്ചാരം നിരോധിച്ചിരുന്നു. അടുത്തിടെ ഉണ്ടായ ഇസ്രായേൽ ഹമാസ് വെടിനിർത്തലിന്റെയും ബന്ധികളെ മോചിപ്പിച്ച് പരസ്പരം കൈമാറാൻ ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി റാഫ ക്രോസിംഗ് വീണ്ടും തുറന്നതിലൂടെ ക്യാൻസർ രോഗബാധിതരായ കുട്ടികൾ ഉൾപ്പെടെ അമ്പതോളം പേർ ഈ അതിർത്തിയിലൂടെ ചികിത്സിക്കും മറ്റ് കാര്യങ്ങൾക്കുമായി ഈജിപ്തിലേക്ക് കടന്നതായി ഗസ ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. റാഫ അതിർത്തി അടച്ചതിലൂടെയും മരുന്ന് ക്ഷാമവും മൂലം ആരോഗ്യകരമായ പ്രശ്നങ്ങളാൽ വലഞ്ഞ ഒരു ജനതയ്ക്ക് ഈ അതിർത്തി പ്രദേശം തുറന്നതിലൂടെ ഒരു നല്ല നാളെയുടെ പ്രതീക്ഷയാണ് കൈവന്നിരിക്കുന്നത്. ഈ പ്രതീക്ഷയുടെ ഒരു നിറവ് അതിർത്തി കടക്കുന്ന ഓരോ…
വാഷിംഗ്ടൺ വിമാന ദുരന്തത്തിൽ മരിച്ച 67 പേരിൽ നാല്പതിലധികം ആൾക്കാരുടെ മൃതദേഹങ്ങൾ പൊട്ടോമാക് നദിയിൽ നിന്നും കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പത്രപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അന്വേഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പക്ഷേ ഉദ്യോഗസ്ഥർ തയ്യാറായില്ല. കാൽ നൂറ്റാണ്ടിനിടയിൽ അമേരിക്കയിൽ നടന്ന ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നാണ് വാഷിംഗ്ടണിൽ അമേരിക്കൻ യാത്രാവിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ച് പൊട്ടോമാക് നദിയിൽ വീണ് 67 പേരുടെ മരണത്തിനിടയാക്കിയത്.മൂടിക്കെട്ടിയ അന്തരീക്ഷവും മഴ ഭീഷണിയും തടസ്സമായി നിലനിൽക്കുന്നുണ്ടെങ്കിലും മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അഗ്നിശമനസേനയുടെയും പോലീസിന്റെയും മറ്റും നേതൃത്വത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ തുടരുകയാണ്.അപകടത്തെ തുടർന്ന് നിർത്തിവച്ചിരുന്ന എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങി വരികയാണെന്ന് എയർപോർട്ട് ഉദ്യോഗസ്ഥർ വാർത്താ കുറുപ്പിലൂടെ അറിയിച്ചു.വിമാന ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അപകടകാരണങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് നിലവിൽ സ്ഥാനം ഇല്ലെന്നും ഫെഡറൽ അന്വേഷണ- ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് വ്യാഴാഴ്ച പറഞ്ഞിരുന്നു. അപകട സമയത്ത് ആർമി ഹെലികോപ്റ്ററിന്റെ ഉയരം, ക്രൂ അംഗങ്ങൾ നൈറ്റ് വിഷൻ ഗ്ലാസുകൾ…
ടൊറന്റോ: ടൊറന്റോ പബ്ലിക് ഹെൽത്തിന്റെ(TPH) കണക്കുകൾ പ്രകാരം, ടൊറന്റോയിൽ ക്ഷയരോഗ (ട്യൂബർക്കുലോസിസ്) കേസുകൾ 2002-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയിട്ടുണ്ട്. 2023-ൽ 179 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് TPH വ്യക്തമാക്കി. ഇത് 2002-ലെ കേസുകളുടെ എണ്ണത്തിന് തുല്യമാണ്. ക്ഷയരോഗം, പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന ഒരു ബാക്ടീരിയൽ ഇൻഫെക്ഷൻ ആണ്. എന്നാൽ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കാം. ഇത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വായു മാർഗ്ഗം പകരാവുന്ന രോഗമാണ്. TPH, ക്ഷയരോഗത്തിന്റെ വ്യാപനം തടയുന്നതിനായി രോഗികളെ കണ്ടെത്തുകയും, ചികിത്സിക്കുകയും അവരുമായി സമ്പർക്കം പുലർത്തിയവരെ പരിശോധിച്ച് വരികയും ചെയ്യുന്നു. രോഗലക്ഷണങ്ങൾ കാണിക്കുന്നവർ ഉടൻ തന്നെ മെഡിക്കൽ സഹായം തേടാൻ ഹെൽത്ത് അതോറിറ്റി നിർദേശം നൽകുന്നു. ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ: ക്ഷയരോഗ ബാധയുണ്ടെന്ന് സംശയിക്കുന്നവരും ഉടൻ തന്നെ ഹെൽത്ത്-കെയർ പ്രൊവൈഡർമാരുമായി ബന്ധപ്പെടണമെന്നാണ് ടൊറന്റോ പബ്ലിക്ക് ഹെൽത്ത് നിർദേശിക്കുന്നത്. ക്ഷയരോഗബാധ ഏറെയും ഇനുവിറ്റ്, ഫസ്റ്റ് നേഷൻസ്, പുതിയ കുടിയേറ്റക്കാർ എന്നീ വിഭാഗങ്ങൾ2022-ലെ സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഡാറ്റ…
മിസിസാഗ, കാനഡ: കേരളത്തിൽ നിന്നും കാനഡയിലേക്ക് കുടിയേറിയ സീറോ മലബാർ വിശ്വാസികളെ ഒന്നിച്ച് ഒരുമയോടെ ഒരു കുടക്കീഴിൽ കോർത്തിണക്കി കൊണ്ടുപോകുന്നതിന് കാനഡയിലെ മിസിസാഗയിൽ സ്ഥാപിതമായ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ ഔദ്യോഗിക ഇടയ സന്ദർശനം (Canonical visit) ഈ വരുന്ന ഫെബ്രുവരി മാസം 7, 8, 9 തീയതികളിൽ മിസിസാഗയിലുള്ള സെൻറ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ഇടവക ദേവാലയത്തിൽ നടത്തപ്പെടുന്നു.സന്ദർശന വേളയിൽ അഭിവന്ദ്യ പിതാവ് ഇടവക വികാരി, ഇടവകയിലെ വിവിധ സംഘടനകൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ഇടവക ജനത്തിനായി വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.ഈ സന്ദർശനം കത്തീഡ്രൽ ഇടവക സമൂഹത്തിൻറെ കൂട്ടായ്മ ശക്തിപ്പെടുത്തുവാനും അവരുടെ വിശ്വാസ സംബന്ധമായ വളർച്ചയെ മുന്നിൽ കണ്ടു കൊണ്ടുള്ള ചർച്ചകൾ നടത്തി അതിലേക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനും ലക്ഷ്യം വച്ചുള്ളതാണ്….അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ ഇടയസന്ദർശനം അർത്ഥപൂർണ്ണവും വിജയകരവും ആക്കുന്നതിനായി ഇടവക വികാരിയുടെയും അസിസ്റ്റൻറ്…
ഈ വരുന്ന ജനുവരി 29-ന് ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കിടെ അമേരിക്കയിലെ ഭരണമാറ്റവും കാനഡയിലെ തൊഴിൽ നിരക്കിലുണ്ടായ നേരിയ വളർച്ചയും ബുധനാഴ്ചത്തെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് വിപണിയും സാമ്പത്തിക വിദഗ്ദരും ഉറ്റു നോക്കുന്നത്. ബാങ്ക് ഓഫ് കാനഡ അതിൻ്റെ വരാനിരിക്കുന്ന മീറ്റിംഗിൽ പലിശനിരക്ക് കാൽ പോയിൻ്റ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നിരുന്നാലും, നിലവിലുള്ള പലിശ നിരക്ക് തുടരാനുള്ള സാധ്യതയും ചില സാമ്പത്തിക വിദഗ്ദർ തള്ളിക്കളയുന്നില്ല. ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ വളർച്ചയും പണപ്പെരുപ്പത്തിലെ വ്യതിയാനങ്ങളും അനുകൂല ഘടകങ്ങൾ ആണെങ്കിലും ഡിസംബറിലെ തൊഴിൽ വളർച്ചാ നിരക്കും കനേഡിയൻ കയറ്റുമതിയിൽ താരിഫ് ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയും പലിശ നിരക്ക് കുറക്കുന്നത് സംബന്ധിച്ച തീരുമാനത്തെ സ്വാധീനിച്ചേക്കാമെന്നുള്ള ആശങ്ക നിലനിൽക്കുന്നു. കഴിഞ്ഞ വർഷം, ബാങ്ക് ഓഫ് കാനഡ ജൂണിനും ഡിസംബറിനുമിടയിൽ തുടർച്ചയായി അഞ്ച് തവണ പലിശ നിരക്കുകൾ കുറച്ചിരുന്നു. കനേഡിയൻ സാമ്പത്തിക മേഖലയിൽ അടുത്തിടെയുണ്ടായ വളർച്ച അമേരിക്കയിലെ ഭരണമാറ്റവും ട്രംപിന്റെ താരിഫ് ഭീഷണിയും ഉയർത്തുന്ന…