Author: Abhimanyu Saji Ganesh

Abhimanyu is a Professional Social worker with a deep commitment to understanding human experiences and social dynamics. As an ardent observer of nature and society, he draws inspiration from everyday life, and weaves stories with intricate detailing. His writing invites readers to see the extraordinary within the ordinary.

നമ്മുടെ ദൈനംദിന ജീവിതത്തിൽ പലപ്പോഴും കാണുന്ന രസകരമായ ഒരു മനശാസ്ത്ര പ്രതിഭാസമാണ് ഡണിങ്-ക്രൂഗർ ഇഫക്ട്. 1999-ൽ അമേരിക്കൻ മനശാസ്ത്രജ്ഞരായ ജസ്റ്റിൻ ക്രൂഗറിന്റെയും ഡേവിഡ് ഡണിങ്ങിന്റെയും പേരിൽ അറിയപ്പെടുന്ന, അവർ കണ്ടെത്തിയ ഈ പ്രതിഭാസം, അറിവ് കുറഞ്ഞവർ തങ്ങളുടെ അറിവിനെ അഥവാ കഴിവിനെ അമിതമായി വിലയിരുത്തുന്നതിനെക്കുറിച്ചാണ്. ലളിതമായി പറഞ്ഞാൽ, “അറിയാത്തവർക്ക് തങ്ങൾക്ക് അറിവ് ഇല്ല എന്ന അറിവില്ല” എന്ന സ്ഥിതിവിശേഷം! എന്നാൽ അറിവേറെയുണ്ട് എന്ന മിഥ്യാധാരണയും. എന്റെ ധാരണയിൽ, ഈ ഇഫക്റ്റിന് രണ്ട് വശങ്ങളുണ്ട്. ഒന്നാമത്തേത്, കഴിവ് കുറഞ്ഞവർ തങ്ങളെത്തന്നെ ഉയർന്ന നിലയിലുള്ളവരായി കാണുന്നു. ഉദാഹരണത്തിന്, ഒരു പാട്ട് പാടാൻ അറിയാത്തവൻ സ്വയം ഒരു ഗായകനാണെന്ന് ഭാവിക്കുന്നത്. രണ്ടാമത്തേത്, യഥാർത്ഥ കഴിവുള്ളവർ തങ്ങളുടെ അറിവിനെ കുറച്ചുകാണുന്നു, കാരണം എത്രമാത്രം ഇനിയും അറിയാനുണ്ടെന്ന് അവർ മനസിലാക്കുന്നു. ഇത് ഒരു ഗ്രാഫ് പോലെ കാണാം – ആദ്യം ആത്മവിശ്വാസം കൂടി, പിന്നെ അറിവ് വരുമ്പോൾ അത് ക്രമേണ കുറഞ്ഞ്, യാഥാർഥ്യബോധത്തിലെത്തുന്നു. നമ്മുടെ ചുറ്റുപാടുകളിൽ ഇത് കാണാം.…

Read More