Author: Benny Dominic

കോട്ടയം ജില്ലയിൽ ഇടമറുക് സ്വദേശം. ഗവ.ഹയർസെക്കൻഡറി പ്രിൻസിപ്പൽ ആയി വിരമിച്ചു. ആത്മ ശൈലങ്ങളിലെ യാത്രികർ (ലോഗോസ് ബുക്സ് ) ചരിത്രത്തിന്റെ മുറിവുകൾ ( പുസ്തകപ്രസാധക സംഘം) സാഹിത്യനിരൂപണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശിഥിലം എന്നൊരു വിവർത്തന സമാഹാരവും പുറത്ത് വന്നിട്ടുണ്ട്.

‘She was my shelter and my storm ’ അരുന്ധതി റോയി അമ്മയെക്കുറിച്ചെഴുതുമ്പോൾ ഒന്നും മറച്ചുവയ്ക്കുന്നില്ല. മിസിസ് റോയിയുടെ ബലവും ദൗർബല്യവും ചായക്കൂട്ടുകളില്ലാതെ വിവരിക്കുന്നു ഏറ്റവും പുതിയ പുസ്തകത്തിൽ. എത്രയേറെ ദുരനുഭവങ്ങൾ ഉണ്ടായിട്ടും അനുകമ്പയോടും ആർദ്രതയോടെയും അഭിമാനത്താൽ വിജൃംഭണത്തോടെയുമാണ് മകൾ അവരെക്കുറിച്ചെഴുതുന്നത്. മദർ മേരി കംസ് ടു മി എന്ന ഓർമ്മക്കുറിപ്പുകളിൽ മേരി അരുന്ധതിയുടെയും സഹോദരന്റെയും വ്യക്തിത്വത്തിൽ ഏല്പിച്ച മുറിപ്പാടുകളെ തുറന്നു കാണിക്കുമ്പോഴും മേരിയില്ലെങ്കിൽ താനില്ല എന്ന യാഥാർത്ഥ്യമാണ് അരുന്ധതിയെ അഭിമുഖീകരിക്കുന്നത്. ആത്മകഥയെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന മദർ മേരി കംസ് ടു മി എന്ന പുസ്തകം അരുന്ധതിയുടെ ജീവിതത്തെ പ്രകോപിപ്പിക്കുകയും ഒരർത്ഥത്തിൽ നിർണ്ണയിക്കുകയും ചെയ്ത ഉരുക്കുവനിത മേരി റോയിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് രചിച്ചിട്ടുള്ളത്. അവർ എല്ലാ അർത്ഥത്തിലും ഒരു ചരിത്ര വനിതയായിരുന്നു. മിസിസ് റോയി അസാധാരണമായ വ്യക്തിപ്രഭാവമുള്ള ഒരു സ്ത്രീയായിരുന്നു. ഉഗ്രശാസനക്കാരി, പൊട്ടിത്തെറിപ്പുകാരി, ലക്ഷ്യപ്രാപ്തിക്കായി അചഞ്ചലയായി നിലകൊള്ളുന്നവൾ, വളരെ പ്രശസ്തമായ ഒരു പള്ളിക്കൂടത്തിന്റെ സ്ഥാപക,അലസനും മദ്യപനുമായ ബംഗാളി ബൂർഷ്വാ പാരമ്പര്യമാളുന്ന…

Read More

എഴുതുന്നതെല്ലാം എഴുത്തല്ല. എല്ലാ നല്ല എഴുത്തും ഒരു ദർശനത്തിന്റെ അസ്തിവാരത്തിലായിരിക്കും പടുത്തുയർത്തിയിട്ടുള്ളത്. ഈ ദർശനമാകട്ടെ കരുതിക്കൂട്ടി രൂപപ്പെടുത്തുന്നതല്ല. ദർശനം എഴുത്തിൽ അന്തർഹിതമായിരിക്കുന്നതുപോൽ എഴുത്തുകാരനിലും ഒരു നിലപാട് ഉണ്ടാവേണ്ടതുണ്ട്. എഴുത്തിലെ ദാർശനികതയും എഴുത്തുകാരന്റെ സാഹിത്യബാഹ്യമായ നിലപാടുകളും തമ്മിൽ സഹയാനം ഉണ്ടായിക്കൊള്ളണമെന്നു നിർബന്ധമില്ല. എങ്കിലും ഇവ തമ്മിൽ ഒരു ആന്തരികൈക്യം ഉണ്ടാവുക എന്നതാണ് സ്വാഭാവികം. എഴുത്തുകാരന്റെ ജീവിതവും ദർശനവും തമ്മിൽ പൊരുത്തം ഉണ്ടാവുമ്പോൾ അതിന് സവിശേഷമായ ഒരു സാംഗത്യമുണ്ടാകുന്നുണ്ട്. സർഗ്ഗരചന എല്ലാ കെട്ടുപാടുകളെയും നിരസിക്കുകയും സ്വതന്ത്രമായ തുറസ്സുകളിലേക്ക് പ്രയാണം ചെയ്യുകയും ചെയ്യും. എഴുത്തുകാരന്റെ നിലപാട് എന്നു പറയുന്നത് അയാൾ പോലും അറിയാതെ രൂപപ്പെടുന്ന ഒന്നാണ്. അത് കെട്ടിപ്പടുത്ത ഒരു ശില്പസമുച്ചയമല്ല.എഴുത്തുകാരന്റെ ആത്മാംശവും ലോകബോധവും ഏതൊക്കെയോ അളവുകളിൽ സങ്കലനം ചെയ്യപ്പെട്ട് ഉരുത്തിരിഞ്ഞു വരുന്നതാണ് അത്. രൂപഭാവങ്ങൾ വ്യത്യസ്ത ആകാരസ്വഭാവങ്ങൾ സ്വീകരിച്ച് എഴുത്തിന്റെ നിറവേറൽ സംഭവിക്കുമ്പൊഴും അതിന്റെ ആകെത്തുക എന്നു പറയുന്നത് അതിൽ അന്തര്യാമിയായി നിലകൊള്ളുന്ന ജീവിതദർശനമാണ്. ഈ ദർശനം എവിടെ നിന്നും കടം കൊണ്ടതോ വാടകയ്ക്കെടുത്തതോ…

Read More