Author: Boban Sandeepani

സ്വതന്ത്ര സാമൂഹ്യ നിരീക്ഷകൻ

ഒരുപാടു കാലങ്ങൾ കൂടിയാണ് സാഹിത്യമേഖലയിൽ വായിച്ചത്. ഒരു ചെറിയ പുസ്തകം. “അമ്മച്ചൂണ്ട” പേരിലുണ്ടൊരു പുതുമ… എഴുത്തുകാരനും പുതിയൊരാൾ…..മനോഹരമായ കവർച്ചിത്രം. കഥാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് സൈൻ ബുക്സ്. മോശമാവില്ലെന്ന ഉൾ വിചാരത്താൽ വായന തുടങ്ങി. വായന പുരോഗമിക്കുമ്പോൾ മനസ്സിലായി. എഴുതിയ ആൾ ചില്ലറക്കാരനല്ല. സാക്ഷാൽ ശ്രീ എം കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തിൽ പ്രശംസ പിടിച്ചു പറ്റിയൊരാൾ അത്ര മോശക്കാരനാവാനിടയില്ലല്ലോ. നൂറോളം പുസ്തകങ്ങൾക്ക് തൂലിക ചലിപ്പിച്ചൊരാൾ. കൈ വെയ്ക്കാത്ത മേഖലകളില്ല. കഥ, നോവൽ, ലേഖനം, ജീവചരിത്രം, വിവർത്തനം, സിനിമ, ബാലസാഹിത്യം, ആത്മീയം ….. സോഷ്യൽ മീഡിയയിലും സജീവൻ. എൻ്റെ അറിവുകേടാകാം, എങ്കിലും ‘ നിർമ്മൽ വിനായക്’ എന്നൊരാളെ എവിടെയും കേട്ടറിവുള്ളതായിട്ടുപോലും തോന്നിയില്ലല്ലോ എന്ന മൗഢ്യം എന്നെ പൊതിഞ്ഞു. ഉറൂബിൻ്റേയും കാരൂരിൻ്റേയുമൊക്കെ ഇളംമുറക്കാരൻ എന്ന് സുഹൃത്ത് കൂടിയായ അവതാരകൻ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ വിശേഷിപ്പിക്കുന്നുമുണ്ട്. ജോർജ് ജോസഫ് കെ -യേപ്പോലുള്ളവരുടെയൊക്കെ പ്രശംസകൾ നേടിയിട്ടും ഇങ്ങനെയൊരു കഥാകാരൻ എന്തുകൊണ്ട് കേരളത്തിൻ്റെ സാഹിത്യനഭോമണ്ഡലത്തിൽ തിളങ്ങിയില്ല എന്നൊരു ചോദ്യമുണ്ട്. പ്രതിഭാ ദാരിദ്ര്യമല്ലെന്ന് അടിവരയിട്ട്…

Read More

സിനിമയിലെ അമിതമായ വയലൻസ് കുട്ടികളുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുവെന്ന തരത്തിലുള്ള ചർച്ച മലയാള മാധ്യമങ്ങളിൽ ഈ ദിവസങ്ങളിലായി കൊഴുക്കുന്നുണ്ട്. അതിനിടയിൽ സിനിമയിലെ വയലൻസ് കണ്ട് സ്വാധീനിക്കപ്പെടുമെങ്കിൽ നന്മ കണ്ടാലും സ്വാധീനിക്കപ്പെടേണ്ടതല്ലേ എന്ന കോളേജ് അധ്യാപകനായ ഒരു പ്രമുഖ നടന്റെ തികച്ചും നിഷ്കളങ്കമായ ഫേസ്ബുക് പോസ്റ്റിനടിയിൽ നാറുന്ന തെറിയഭിഷേകം കൊണ്ട് അദ്ദേഹത്തെ കുളിപ്പിച്ചു കിടത്തുന്നതും നാം കണ്ടു. തികച്ചും പ്രസക്തമായിട്ടുള്ള ഒരു ചോദ്യമായിട്ടാണ് എനിക്കത് തോന്നിയത്.വളരെ നിശബ്ദമായി വളരെ ചെറിയ ഒരു പ്രേക്ഷക സമൂഹത്തെ മാത്രം സ്പർശിച്ച് കടന്നുപോകുന്ന ചില സിനിമകളുണ്ട്. കുറച്ചുനാൾ മുമ്പ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നൊരു മലയാള ചിത്രം സ്ത്രീകളുടെ സ്വാതന്ത്ര്യ ബോധത്തെ സംബന്ധിച്ച ചർച്ചയ്ക്ക് കേരളത്തിൽ തിരികൊളുത്തിയിരുന്നു. ഇതേ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് മറുനാടുകളിൽ ഉയർത്തുന്ന ചോദ്യം മറ്റൊന്നാണ്. പെണ്ണുങ്ങൾ സാധാരണ അടുക്കളയിൽ ജോലി ചെയ്യുന്നതിൽ സിനിമയാക്കാൻ മാത്രം എന്താണുള്ളത് എന്ന്. അടുക്കളയിൽ ഇരുന്നു ദോശ ചുടൽ മാത്രമാണോ സ്ത്രീകളുടെ സ്വത്വബോധം ആഗ്രഹിക്കുന്നത് എന്നൊരു മറുചോദ്യം ആ ചിത്രം…

Read More