- ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ കുറഞ്ഞ ഫീസില് എം. എസ്. ഡബ്ല്യു. പഠിക്കാം: വാര്ഷിക ട്യൂഷന് ഫീസ് 7500 രൂപ മാത്രം
- കാനഡയിൽ ഇനി കോ-ഓപ്പ് വർക്ക് പെർമിറ്റ് ആവശ്യമില്ല: ഇന്റർനാഷനൽ വിദ്യാർത്ഥികൾക്ക് വൻ ആശ്വാസം
- കാനഡ ഇമിഗ്രേഷൻ 2026: PNP പദ്ധതികളിൽ മാറ്റങ്ങളും യോഗ്യതാ നിർണയത്തിൽ പ്രവിശ്യകൾക്ക് പൂർണ്ണ അധികാരവും
- റോമിലെ കൊളോസിയത്തിൽ കുരിശിന്റെ വഴി: 14 സ്ഥലങ്ങളിലും കുരിശേന്തി മാർപാപ്പ
- 2026 ഏപ്രിൽ 3 ദുഃഖവെള്ളി: ക്രിസ്തുവിന്റെ കുരിശു മരണത്തിന് വർഷങ്ങൾക്കിപ്പുറത്തേക്കുള്ള നിഗൂഢ രഹസ്യം
- ആർട്ടെമിസ് 2 ദൗത്യം എങ്ങനെ ട്രാക്ക് ചെയ്യാം
- ചരിത്രം കുറിക്കാൻ ആർട്ടെമിസ് 2: ഇന്നത്തെ ചന്ദ്രനിലേക്കുള്ള യാത്രാസംഘത്തിൽ കനേഡിയൻ സാന്നിധ്യവും
- ആപ്പിളിന് 50 വയസ്സ്: ഗാരേജിൽ നിന്ന് ആഗോള വിപ്ലവത്തിലേക്ക് മാറിയ അഞ്ച് പതിറ്റാണ്ടുകൾ
Author: KSN News Desk
“നികുതി അടയ്ക്കേണ്ടതില്ല” വാദം: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ബി.സി. ദമ്പതികളുടെ അപ്പീൽ നിരസിച്ച് കോടതി
വാൻകൂവർ: “നികുതി അടയ്ക്കുന്നത് അടിമത്തത്തിന്റെ രൂപമാണ്” എന്ന വ്യാജ വാദം പ്രചരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയ (B.C.) സ്വദേശികളായ റസ്സൽ പോറിസ്‌കിയും എലെയിൻ ഗോൾഡും വീണ്ടും കോടതിയിൽ പരാജയപ്പെട്ടു. ഫെഡറൽ അപ്പീൽ കോടതി ഈ ആഴ്ച പുറപ്പെടുവിച്ച വിധിയിൽ, ദമ്പതികളുടെ അപ്പീൽ “വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല” എന്ന് വ്യക്തമാക്കി. 2004 മുതൽ 2008 വരെ ഇവർ “പാരഡൈം എജുക്കേഷൻ ഗ്രൂപ്പ്” എന്ന പേരിൽ സെമിനാറുകൾ നടത്തി, ടിക്കറ്റുകൾ വിറ്റു, പുസ്തകങ്ങളും പരിശീലന സാമഗ്രികളും പ്രസിദ്ധീകരിച്ചു. ഇതിലൂടെ 14 ലക്ഷം കാനഡൻ ഡോളർ വരുമാനം നേടി, എന്നാൽ വരുമാനമായി രേഖപ്പെടുത്താതെയും നികുതി അടക്കാതെയും പ്രവർത്തിച്ചു. കോടതിയിൽ തന്റെ നിലപാട് വിശദീകരിച്ച പോറിസ്‌കി “വരുമാന നികുതി എന്നത് തൊഴിൽ നികുതിയാണെന്നും അതിലൂടെ മനുഷ്യരെ അടിമകളാക്കുന്ന രീതിയാണെന്നും അത് മനുഷ്യാവകാശങ്ങൾക്കെതിരായ കുറ്റമാണെന്നും” പറഞ്ഞതായി കോടതി രേഖകളെ ഉദ്ധരിച്ച് CBC ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ജഡ്ജി സ്യൂസൻ വോംഗ് വിധിയിൽ പറഞ്ഞു പോലെ, ഈ വാദം “നിയമപരമായി…
ഒറ്റവ, കാനഡ: ഇപ്പോൾ കാനഡയിൽ താമസിക്കുന്ന വിദേശികൾക്ക് (Temporary Residents) സ്ഥിരതാമസാവകാശത്തിന് (Permanent Residency) മുൻഗണന നൽകും എന്ന് കാനഡയിലെ ഇമിഗ്രേഷൻ മന്ത്രി ലേന ഡിയാബ് പ്രഖ്യാപിച്ചു. വിദേശത്ത് നിന്ന് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് കുറയ്ക്കുന്നതായിരിക്കും മന്ത്രാലയത്തിന്റെ പുതിയ നയരേഖ. 2025 ഫെഡറൽ ബജറ്റിൽ അടുത്ത മൂന്ന് വർഷത്തേക്ക് സ്ഥിരതാമസാവകാശികളുടെ എണ്ണം 3.8 ലക്ഷമായി നിശ്ചയിച്ചിരിക്കുമ്പോൾ, ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം കൂടുതൽ 1.48 ലക്ഷം പേർക്ക് പ്രത്യേക പദ്ധതികളിലൂടെ താമസാവകാശം നൽകും. ഇതിൽ 1.15 ലക്ഷം അഭയാർത്ഥികളും, 33,000 വർക്ക് പെർമിറ്റ് ഉടമകളും 2026, 2027 വർഷങ്ങളിൽ സ്ഥിരതാമസാവകാശം നേടും. മന്ത്രിയുടെ വാക്കുകളിൽ, “കാനഡയിൽ തന്നെ താമസിക്കുന്ന, സാമൂഹികമായി കുടിയേറിയ വ്യക്തികൾക്ക് മുൻഗണന നൽകുന്നത് സോഷ്യൽ സർവീസുകളിലേക്കും ഇൻഫ്രാസ്ട്രക്ചറിലേക്കും വരുന്ന സമ്മർദ്ദം കുറയ്ക്കും.” നിലവിൽ കാനഡയിൽ താമസിക്കുന്നവർ, പ്രത്യേകിച്ച് വർക്ക് പെർമിറ്റ് ഉടമകൾ, സ്ഥിരതാമസാവകാശം നേടുന്നവരിൽ പകുതിയിലധികം ആളുകളാണ്. അതേസമയം, സർക്കാർ…
ന്യൂയോർക്ക് | നവംബർ 5, 2025: ന്യൂയോർക്ക് നഗരത്തിന് പുതിയ ചരിത്രം സമ്മാനിച്ച് സോഹ്രാൻ മംദാനി (Zohran Mamdani) മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 34 വയസ്സുള്ള മംദാനി ഡെമോക്രാറ്റിക് പാർട്ടിയിലെ യുവജന നേതാവും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സഖ്യത്തിലെ അംഗവുമാണ്. മുൻ ഗവർണർ ആൻഡ്രൂ ക്വോമോയെയാണ് (Andrew Cuomo) മംദാനി പരാജയപ്പെടുത്തിയത്. ഈ തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം ന്യൂയോർക്കിന്റെ ആദ്യ മുസ്ലിം മേയർ, കൂടാതെ ദക്ഷിണേഷ്യൻ വംശജനായ ആദ്യ മേയർ എന്ന നിലയിലും ചരിത്രം സൃഷ്ടിച്ചു. അമേരിക്കൻ ഭരണം കയ്യാളുന്ന ട്രംപിന്റെയും കൂട്ടാളികളുടെയും ശക്തമായ പ്രചരണങ്ങളും, മില്യൺ കണക്കിന് ഡോളറുകൾ ഒഴുക്കിയ അതിസമ്പന്നരുടെ പണക്കരുത്തും അതിജീവിച്ചാണ് മംദാനിയുടെ വിജയം ശ്രദ്ധേയമാകുന്നത്. മംദാനിയുടെ പ്രചാരണത്തിന്റെ മുഖ്യ ആശയങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതത്തോടു ചേർന്ന് നിൽക്കുന്നവയായിരുന്നു. മംദാനിയുടെ ജയം ന്യൂയോർക്കിൽ വലിയ മാറ്റത്തിന്റെ പ്രതീകമായി കാണപ്പെടുന്നു. യുവാക്കളുടെ പിന്തുണയും കുടിയേറ്റ സമുദായങ്ങളുടെ വോട്ടും അദ്ദേഹത്തിന് വലിയ കരുത്തായി. അതേസമയം, മതപരമായ പശ്ചാത്തലത്തെ ചൂണ്ടിക്കാട്ടി ചില വൃത്തങ്ങൾ വിമർശനങ്ങളും ഉന്നയിച്ചു. “ന്യൂയോർക്കിനെ എല്ലാവർക്കും ജീവിതം എളുപ്പമാക്കുന്ന, എല്ലാവർക്കും…
കാനഡ: എഡ്മിൻ്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എഡ്യൂക്കേഷൻ ട്രെയിനിങ് (അസറ്റ് ) നടത്തുന്ന മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കേറ്റ് വിതരണവും, കേരള ദിനാഘോഷവും നടത്തി. കേരള സർക്കാരിൻ്റെ രണ്ട് വർഷത്തെ മലയാള പഠന പദ്ധതിയാണ് കണിക്കൊന്ന. റെയ്ഹാൻ മുഹമ്മദ്, മുഹമ്മദ് യാസീൻ, ജമീൽ കുഞ്ഞുമുഹമ്മദ്,അഥിതി ബെവിൻ, ഒലിവിയ അനിൽ, ഒസാന അനിൽ, അന്ന മരിയ ഡോണിൽ, ഇവാൻ അലക്സ്എന്നീ എട്ട് വിദ്യാർത്ഥികളാണ് കണിക്കൊന്ന പരീക്ഷ പാസായി, മലയാളം മിഷൻ്റെ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്.ഏകദേശം ഇരുപതിനായിരത്തിലധികം മലയാളികൾ താമസിക്കുന്ന കാനഡയിലെ എഡ്മിൻ്റ്റണിൽ ആദ്യമായാണ് കുട്ടികൾ മലയാളം മിഷൻ്റെ സർട്ടിഫിക്കേറ്റ് പരീക്ഷ പൂർത്തിയാക്കുന്നത്. മഞ്ചാടി മലയാളം സ്കൂളിൽ കണിക്കൊന്ന കോഴ്സിലും സൂര്യകാന്തി ഡിപ്ലോമ കോഴ്‌സിലും ആയി അൻപതോളം വിദ്യാർത്ഥികൾ മലയാളം പഠിക്കുന്നുണ്ട്. ബ്രൂക്ക്സൈഡ് ഹാളിൽ നടന്ന കേരള ദിനാഘോഷത്തിന് മഞ്ചാടി മലയാളം സ്ക്കൂൾ പ്രിൻസിപ്പൽ അമ്പിളി സാജു സ്വാഗതം പറഞ്ഞു. എഡ്മിൻ്റൻ ഹിന്ദി പരിഷത്ത് പ്രസിഡണ്ട് ശ്രീ. പുനീത്, ഹിന്ദി സ്കൂൾ പിൻസിപ്പൽ…
ഒറ്റവ, കാനഡ: കാനഡയുടെ ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ 2025 ഫെഡറൽ ബജറ്റ് നവംബർ 4, 2025-ന് ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിക്കും. ഇത് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഭരണകാലത്തെ ആദ്യ ബജറ്റ് ആകും. സർക്കാർ ഇതിനെ ഒരു “ചരിത്ര ബജറ്റ്” എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. ചെലവുകൾ കുറച്ച് നിക്ഷേപങ്ങൾ കൂട്ടുന്ന, ദീർഘകാല സാമ്പത്തിക വളർച്ച ലക്ഷ്യമാക്കിയ ബജറ്റ് ആയിരിക്കും എന്ന് സർക്കാർ അറിയിച്ചു. എന്നാൽ “പ്രയാസകരമായ തീരുമാനങ്ങളും ത്യാഗങ്ങളും ആവശ്യമായ ഒരു കാലഘട്ടമാണിത്” എന്ന് കാർണിയും ഷാംപെയ്‌നും മുന്നറിയിപ്പ് നൽകി. ലോക സാമ്പത്തികതലത്തിൽ അനിശ്ചിതത്വവും രാഷ്ട്രീയ പ്രതിസന്ധികളും നിലനിൽക്കുന്ന സാഹചര്യത്തിൽ, കാനഡ “കുറച്ച് ചെലവാക്കി കൂടുതൽ നിക്ഷേപിക്കണം” എന്നാണ് അവർ പറയുന്നത്. സമീപകാലത്ത് കാർണി നടത്തിയ പ്രധാന ടെലിവിഷൻ പ്രസംഗത്തിൽ, ഈ ബജറ്റ് “കാനഡക്കാരെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം രാജ്യത്തെ തന്നെ പുനർനിർമിക്കുന്നതും” ആക്കുവാനായി ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി. ബജറ്റിൽ പ്രതീക്ഷിക്കുന്ന പ്രധാന വകയിരുത്തലുകൾ സമ്പൂർണ്ണ വിവരങ്ങൾ നവംബർ 4-ന് മാത്രമേ പുറത്തുവരികയുള്ളു…
തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. 2025 നവംബർ 1-ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ചരിത്രനേട്ടം ഔദ്യോഗികമായി അറിയിച്ചു. അതിദാരിദ്ര്യ നിർമാർജന പദ്ധതി (EPEP) യിലൂടെ നടപ്പാക്കിയ ഈ നേട്ടം, സംസ്ഥാനത്തെ 59,286 കുടുംബങ്ങളെ ദാരിദ്ര്യത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിച്ചു. അതിദാരിദ്ര്യം തിരിച്ചറിയാൻ സംസ്ഥാന സർക്കാർ നാല് പ്രധാന സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രവർത്തിച്ചത്. ഭക്ഷ്യ സുരക്ഷ, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നിവയാണ് ഈ സൂചകങ്ങൾ. 2021 ജൂലൈ മുതൽ ആരംഭിച്ച പൊതുജന പങ്കാളിത്ത സർവേയിലൂടെ 1,18,309 കുടുംബങ്ങളെ ആദ്യം തിരിച്ചറിഞ്ഞു. പിന്നീട് പരിശോധനകളിലൂടെ ഇത് 64,006 ആയി ചുരുക്കി, മരണം, കുടിയേറ്റം തുടങ്ങിയവ കണക്കിലെടുത്ത് 59,286 ആക്കി. “ഇത് കേവലം ഒരു പ്രഖ്യാപനമല്ല, ജനകീയ പങ്കാളിത്തത്തിന്റെയും സമഗ്ര ഇടപെടലിന്റെയും ഫലമാണ്,” എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ വഴി 4,005 വീടുകൾ നിർമിച്ചു, 20,648 കുടുംബങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കി, ആധാർ, റേഷൻ…
കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ (ഒക്റ്റോബർ 26 – നവംബർ 1, 2025) സഹോദരൻ ആൻഡ്രുവിന്റെ രാജകീയ പദവിയും വിൻഡ്സർ ലോഡ്ജിലെ താമസാവകാശവും നീക്കം ചെയ്തു ചാൾസ് രാജാവ് ചാൾസ് മൂന്നാമൻ തന്റെ സഹോദരൻ ആൻഡ്രുവിന്റെ “പ്രിൻസ്” പദവി റദ്ദാക്കിയതായും വിൻഡ്സർ റോയൽ ലോഡ്ജിലെ വാസാവകാശം പിൻവലിച്ചതായും ബക്കിങ്ഹം പാലസ് അറിയിച്ചു. ആൻഡ്രുവിനെ ഇനി “ആൻഡ്രു മൗണ്ട്ബാറ്റൻ വിൻഡ്സർ” എന്ന് വിളിക്കുമെന്നും കൊട്ടാരം അറിയിച്ചു. രാജകുടുംബത്തിലെ അടുത്ത ഒരംഗത്തിന്റെ പദവി നീക്കം ചെയ്യുന്ന ഇത്തരം നടപടി നടപടി അപൂർവ്വമാണ്. ജെഫ്രി എപ്സ്റ്റീനുമായുള്ള ദീർഘകാല ബന്ധവും, ലൈംഗിക ചൂഷണ ആരോപണങ്ങളുമാണ് പദവിനഷ്ടത്തിനിടയാക്കിയ പ്രധാന കാരണം. വിർജീനിയ ഗിഫ്രേയുടെ 2025-ൽ പുറത്തിറങ്ങിയ ആത്മകഥയും കോടതി രേഖകളും ആരോപണങ്ങൾ വീണ്ടും സജീവമാക്കി. ഇത് രാജകുടുംബത്തിന്റെ പ്രതിച്ഛായയെ ബാധിച്ചു. കിംഗ് ചാൾസ് മൂന്നാമൻ രാജകീയ അധികാരം ഉപയോഗിച്ച് 2025 ഒക്ടോബർ 30-ന് എല്ലാ പദവികളും ഔദ്യോഗികമായി എടുത്തുകളഞ്ഞു. ഇത് രാജകുടുംബത്തിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന വിവാദങ്ങൾ…
ടൊറൊന്റോ, കാനഡ: ആവേശം നിറഞ്ഞ വേൾഡ് സീരീസ് ഗെയിം 7ൽ ടൊറൊണ്ടോ ബ്ലൂജെയ്സ്, ലോസ് ആഞ്ചലസ് ഡോഡ്ജേഴ്സിനോട് 11ആം ഇന്നിംഗ്സിൽ 5–4 എന്ന സ്കോറിന് തോറ്റ് കിരീട സ്വപ്നം നഷ്ടപ്പെടുത്തി. റോജേഴ്സ് സെന്ററിലെ ആരാധകർ മൗനത്തിലേക്ക് മാറിയപ്പോൾ, ഡോഡ്ജേഴ്സ് രണ്ടാം തവണയും തുടർച്ചയായി കിരീടം സ്വന്തമാക്കി. കടുത്ത പോരാട്ടം കാഴ്ചവെച്ച ബ്ലൂജെയ്സ് മൂന്ന് മത്സരങ്ങളിൽ ചെറുവ്യത്യാസത്തിൽ തോറ്റതും ആരാധകരെ വേദനിപ്പിച്ചു. 1993ന് ശേഷം വേൾഡ് സീരീസ് കിരീടം നേടാമെന്ന പ്രതീക്ഷയോടെ മുന്നേറിയ ടൊറൊണ്ടോയുടെ സീസൺ, ഒടുവിൽ ദുഃഖത്തിലേക്ക് മാറി.
ഒറ്റവ, കാനഡ: കാനഡയിലെ മിക്ക പ്രദേശങ്ങളിലും നവംബർ 2 ഞായറാഴ്ച പുലർച്ചെ 2 മണിക്ക് ഡേലൈറ്റ് സേവിംഗ് ടൈം (DST) അവസാനിക്കും. അതിനാൽ, ഇന്ന് സമയം ഒരു മണിക്കൂർ പിന്നോട്ട് മാറ്റണം. ഇതോടെ ഒരു മണിക്കൂർ അധിക ഉറക്കം ലഭിക്കുമെങ്കിലും, പ്രകാശ വ്യത്യാസങ്ങളോട് പൊരുത്തപ്പെടാൻ ശരീരത്തിന് ചില ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്. കാനഡയിൽ ഡേലൈറ്റ് സേവിംഗ് ടൈം മാർച്ചിലെ രണ്ടാം ഞായറാഴ്ച ആരംഭിച്ച് നവംബർ ആദ്യ ഞായറാഴ്ച അവസാനിക്കുന്നു. 70-ലധികം രാജ്യങ്ങളിൽ പ്രാബല്യത്തിലുള്ള ഈ സമ്പ്രദായം കാനഡയിലാണ് ഉത്ഭവിച്ചത്. 1908-ൽ ഓണ്ടാരിയോയിലെ പോർട്ട് ആർതർ (ഇപ്പോൾ തണ്ടർ ബേ) എന്ന നഗരമാണ് ആദ്യമായി ഡേലൈറ്റ് സേവിംഗ് ടൈം നടപ്പിലാക്കിയത്. സസ്ക്കാച്ചിവാൻ, യുകോൺ, നുനാവുട്ടിലെ ചില പ്രദേശങ്ങൾ തുടങ്ങിയവ ഈ പ്രക്രിയയിൽ നിന്നും പിന്മാറിയിട്ടുണ്ട്. എങ്കിലും ഓണ്ടാരിയോ, മാനിറ്റോബ, ബി.സി തുടങ്ങിയ പ്രോവിൻസുകൾ യുഎസ് സംസ്ഥാനങ്ങൾ പിന്തുടർന്നാൽ മാത്രമേ ഈ സമ്പ്രദായം അവസാനിപ്പിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാർളടൻ സർവകലാശാലയിലെ ബൗദ്ധികശാസ്ത്ര പ്രൊഫസർ…
മുംബെ: വോട്ടർ പട്ടികയിലെ കൃത്രിമത്വത്തിനെതിരെ, അപൂർവമായ പ്രതിപക്ഷ ഐക്യം പ്രകടമാക്കി മുംബെയിൽ “ക്ലീൻ ഇലക്ടറൽ റോൾസ്” റാലി സംഘടിപ്പികപ്പെട്ടു. ശിവസേന (ഉദ്ധവ് ബാൽതാക്കറെ വിഭാഗം), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം), ഇന്ത്യൻ നാഷണൽ കോൺഗ്രസ്, രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിർമാണ സേന (എം.എൻ.എസ്) തുടങ്ങി എല്ലാ പ്രതിപക്ഷ പാർട്ടികളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഫാഷൻ സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച മാർച്ച്, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ആസ്ഥാനത്തിനു സമീപം അവസാനിച്ചു. ഉച്ചയ്ക്ക് 1 മുതൽ 4 വരെ നീണ്ടു നിന്ന ഈ 1.5 കിലോമീറ്റർ dooramulla പ്രകടനം നഗരമധ്യത്തിൽ ഗതാഗതം മന്ദഗതിയിലാക്കി. റാലിയെ അഭിസംബോധന ചെയ്ത ഉദ്ധവ് താക്കറെ, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിന് മുമ്പായി വോട്ടർ പട്ടികയിൽ ഏകദേശം 96 ലക്ഷം പേരെ വ്യാജമായോ, തെറ്റായോ പേരുകൾ ചേർത്തതായി ആരോപിച്ചു. “ജയമോ തോൽവിയോ അല്ല വിഷയം — ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന തെരഞ്ഞെടുപ്പ് കൃത്രിമങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള പോരാട്ടമാണിത്,” അദ്ദേഹം…