- ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ ക്രിമിനൽ അന്വേഷണം
- കാനഡയിൽ 32,000 സെൻസസ് തൊഴിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
- ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ കൂടിക്കാഴ്ച നടത്തി
- സിസിഎംഎ ആൽബർട്ട ചാപ്റ്റർ ഫെബ്രുവരിയിൽ
- വെനസ്വേല അമേരിക്കയുടെ നിയന്ത്രണത്തിൽ: പ്രസിഡന്റ് ട്രംപ്
- കൃത്യനിഷ്ഠ ഒരു ആനുകൂല്യമോ? പാശ്ചാത്യ ശീലങ്ങളെക്കുറിച്ചുള്ള മലയാളി പ്രൊഫസറുടെ നിരീക്ഷണം കാനഡയിൽ ശ്രദ്ധേയമാകുന്നു
- ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?
- ന്യൂനപക്ഷ ഗവേഷകർക്ക് ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ്: ജനുവരി 15 വരെ അപേക്ഷിക്കാം
Author: KSN News Desk
ജൂലൈ 1 – കാനഡാ ദിനത്തിൽ, ഒന്റാരിയോയിൽ പല നിയമങ്ങളും വ്യവസ്ഥകളും പുതിയതായി നടപ്പിലാകും. ഡിസബിലിറ്റി പെൻഷൻ, ഇന്ധന നികുതി, ജോലി നിയമങ്ങൾ, പെഡൽ പബ് ലൈസൻസ്, FIFA ടിക്കറ്റ് വില്പന തുടങ്ങി നിരവധി മേഖലകളിൽ മാറ്റങ്ങളാണ് വരുന്നത്. പെഡൽ പബ്ബുകൾക്ക് മദ്യവില്പനയ്ക്ക് അനുമതി 12 പേരിലധികം ഇരിക്കാവുന്ന ബൈക്കുകൾ ഉപയോഗിച്ച് ആളുകളെ ബാറുകളിലേക്കും റസ്റ്റോറന്റുകളിലേക്കും കൊണ്ടുപോകുന്ന പെഡൽ പബുകളിൽ ഇനി മുതൽ മദ്യം വിൽക്കാൻ നിയമപരമായ അനുമതി ലഭിക്കും. ഡിസബിലിറ്റി പെൻഷൻ ഇനി മുഴുവനായി വരുമാനത്തിൽ നിന്നും ഒഴിവാക്കാം ODSPയും Ontario Works നും കീഴിൽ ഉള്ള ഉപഭോക്താക്കൾക്ക് Canada Disability Benefit ഇനി ആദായമായി കണക്കാക്കില്ല. ഇതിലൂടെ ആരോഗ്യബെനിഫിറ്റുകൾ നഷ്ടപ്പെടാതിരിക്കും. ഇന്ധന നികുതി ഇളവുകൾ സ്ഥിരമാക്കുന്നു 2022-ൽ പ്രാബല്യത്തിൽ വന്ന 5.7 സെന്റ്/ലിറ്റർ ഇന്ധന നികുതി ഇളവ് ഇനി സ്ഥിരമായി തുടരും. പ്രൊപെയിൻ നികുതി (4.3 സെന്റ്/ലിറ്റർ) ലൈസൻസുള്ള വാഹനങ്ങൾക്ക് ഒഴിവാക്കിയിട്ടുണ്ട്. ഗിഗ് തൊഴിലാളികൾക്ക് കുറഞ്ഞത് ₹17.20/മണിക്കൂർ വേതനം…
വോൺ, ഒന്റാറിയോ: ജൂൺ 20-ന് രാത്രി 10 മണിയോടെ ഡഫറിൻ സ്ട്രീറ്റിനും ഹൈവേ 407നും സമീപമുള്ള ഫുട്ബോൾ മൈതാനത്ത് നടന്ന കുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത ഒരു കുട്ടിക്ക് നേരെ ഭീഷണി ഉയർത്തിയെന്ന ആരോപണത്തെ തുടർന്ന് എതിർടീം അംഗമായ കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. 53 വയസ്സുള്ള വോൺ സ്വദേശിയായ കുറ്റാരോപിതൻ ജ്യൂൺ 27- നു അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിനെതിരെ ‘ഭീഷണി മുഴക്കിയതിന്’ (Uttering Threats) കുറ്റം ചുമത്തിയതായി യോർക്ക് റീജിയണൽ പോലീസ് അറിയിച്ചു. “യുവാക്കളുടെ കായിക മത്സരങ്ങൾ ഉൾപ്പെടെ പൊതു ഇടങ്ങളിൽ ഭീഷണിയോ ഭീഷണി സാദ്ധ്യതയോ പോലീസിന് അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കുക,” പോലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഒറ്റവ – കാനഡയുടെ ഫെഡറൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രോവിൻസുകൾ തമ്മിലുള്ള വ്യാപാരതടസ്സങ്ങൾ (interprovincial trade barriers) നീക്കം ചെയ്യുന്നതിന് നടപടികൾ ആരംഭിച്ചതായി ആഭ്യന്തര വ്യാപാര മന്ത്രി ക്രിസ്റ്റ്യാ ഫ്രീലാൻഡ് അറിയിച്ചു. കാനഡ ഫ്രീ ട്രേഡ് അഗ്രിമെന്റിൽ (Canada Free Trade Agreement) ഫെഡറൽ സർക്കാർ നേരത്തെ നടത്തിയ സംവരണങ്ങൾ ഇപ്പോൾ മുഴുവനായും നീക്കിയതായി പ്രസ്താവനയിൽ വ്യക്തമാക്കി. പ്രധാനമന്ത്രി മാർക്ക് കാർനി ഈ വർഷം ഫെഡ്രൽ തിരഞ്ഞെടുപ്പിന് മുൻപായി നിരവധി ഫെഡറൽ തടസ്സങ്ങൾ മാറ്റിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ മൂലം ഇരുപതിലധികം സംവരണങ്ങൾ നിലനിൽക്കുകയായിരുന്നു. ഇപ്പോൾ നീക്കിയ ഭാഗിക തടസ്സങ്ങൾ പ്രധാനമായും ഫെഡറൽ തലത്തിലെ സംഭരണം (procurement) സംബന്ധിച്ചവയാണ്. കാനഡ ദിനം എത്തുന്നതിനുമുമ്പായി ദേശീയാന്തരവ്യാപാര തടസ്സങ്ങൾ നീക്കംചെയ്യുമെന്ന് പ്രധാനമന്ത്രി കാർനി വാഗ്ദാനം ചെയ്തിരുന്നു. ഈ സമയപരിധിക്ക് കൃത്യമായി പാലിച്ചാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ലിബറൽ സർക്കാരിന്റെ “One Canadian Economy” ബിൽ അടുത്തിടെ പാസാകുകയും ചെയ്തിട്ടുണ്ട്. കാനഡയിലെ ചില പ്രൊവിൻസുകളും ആഭ്യന്തരവ്യാപാര തടസ്സങ്ങൾ കുറയ്ക്കാൻ…
ഓട്ടവ: കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർനി ഓഗസ്റ്റ് 18-ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചു. കൺസർവേറ്റീവ് നേതാവ് പിയർ പൊളിയേവ് വീണ്ടും പാർലമെന്റിലേക്ക് തിരിച്ച് വരാനുള്ള ശ്രമത്തിനാണ് ഇത് അവസരമൊരുക്കുന്നത്. അൽബർട്ടയിലെ Battle River—Crowfoot റൈഡിംഗിലാണ് പോളിയേവ് മത്സരിക്കാൻ സാധ്യത. നിലവിലെ എംപി ഡാമിയൻ കുരെക് രാജിവെച്ചതോടെ പോളിയേവ് മത്സരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കം.
ഒറ്റവ – വലിയ ടെക് കമ്പനികളെ ലക്ഷ്യമിട്ട് കാനഡ ഏർപ്പെടുത്തിയ ഡിജിറ്റൽ സർവീസ് നികുതി (DST) പിന്‍വലിച്ചതിന് പിന്നാലെ, യുഎസ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ തിങ്കളാഴ്ച രാവിലെ വീണ്ടും ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി ഫോൺവിളി നടത്തിയതായി പ്രധാനമന്ത്രി മാർക്ക് കാർനി പറഞ്ഞു. ജൂലൈ 21-നകം വ്യാപാര കരാറിലേക്ക് എത്താനുളള മുൻ ധാരണ പ്രകാരം ചർച്ചകൾ തുടരുമെന്ന് ഇരുവരും തീരുമാനം എടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. “ഇത് ഒരു വലിയ പരസ്പരാലോജനയുടെ ഭാഗമാണ്. നികുതി ഇപ്പോൾ ശേഖരിച്ച് പിന്നെ തിരിച്ചു നൽകുന്നത് കൃത്യമായ ഒന്നായി തോനുന്നില്ല,” എന്ന് കാർനി അഭിപ്രായപ്പെട്ടു.
ഒറ്റവ, കാനഡ: അമേരിക്കയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാനഡ ഡിജിറ്റൽ സേവന നികുതി പിൻവലിക്കാൻ തീരുമാനിച്ചു. ഈ തീരുമാനം കാനഡയുടെ ധനമന്ത്രാലയം ഞായറാഴ്ച (June 29, 2025) പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കക്കും കാനഡക്കും പരസ്പര ഗുണം ലഭിക്കുന്ന ഒരു സമഗ്ര വ്യാപാര ഉടമ്പടിയിലേക്ക് നീങ്ങുന്നതിനായാണ് ഈ നികുതി പിന്മാറ്റം എന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഈ ഒരു ടാക്സ് പ്രധാന കാരണമായി പറഞ്ഞ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അമേരിക്കൻ പ്രസിഡന്റ് ട്രംപ് നിറുത്തിയിരുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന വ്യവസ്ഥകളോടെ തുടരാൻ അനുമതി നൽകി അതിരൂപത പുതിയ സർക്കുലർ പുറത്തിറക്കി. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അർപ്പിക്കണമെന്ന് ആണ് പ്രധാന വ്യവസ്ഥ. ജൂൺ 19ന് കൊച്ചിയിൽ ചേർന്ന എറണാകുളം – അങ്കമാലി അതിരൂപത വൈദിക സമ്മേളനത്തിലെ ധാരണ പ്രകാരമാണ് പുതിയ സർക്കുലർ. രാവിലെ 5:30നും 10:30ക്കും ഇടയിലോ, വൈകുന്നേരം 3:30നും 6നും ഇടയിലോ ഏകീകൃത കുർബാന ആരംഭിക്കണം. ഇത് ജൂലൈ 3-ന് ദുക്റാന തിരുനാൾ മുതൽ ആരംഭിക്കണം. എല്ലാ പള്ളികളിലും എല്ലാ കുർബാനകളിലും വിശുദ്ധ കുർബാനയുടെ തക്സയിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ വചനവേദി (ബേമ) ഉപയോഗിക്കണമെന്നും സർക്കുലറിലുണ്ട്. അതിരൂപതയിലെ നിലവിലെ കൂരിയ അംഗങ്ങളെ മാറ്റാനും തീരുമാനമായി. നിലവിലെ കൂരിയ അംഗങ്ങളെ മാറ്റണമെന്ന് ഏകീകൃത കുർബാനയെ എതിർക്കുന്ന വിഭാഗം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 3 മുതൽ നിലവിലെ കൂരിയ അംഗങ്ങൾ പുതിയ ചുമതലയിലേക്ക് മാറുമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈദികർക്കെതിരായ അച്ചടക്ക നടപടികൾ കാനോനിക നിയമസാധ്യതകളുടെ വെളിച്ചത്തിൽ പരിഹരിക്കും. നവവൈദികർ…
വാഷിങ്ടൺ: കാനഡയുമായുള്ള വ്യാപാരചർച്ചകൾ അവസാനിപ്പിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കാനഡ അവതരിപ്പിച്ച ഡിജിറ്റൽ സേവന നികുതിക്കെതിരെ പ്രതികരിച്ച ട്രംപ്, അതിനെ “ഞങ്ങളുടെ രാജ്യത്തിന് നേരെയുള്ള നേരിട്ടും നിഷ്ഠൂരവുമായ ആക്രമണം” എന്ന് വിശേഷിപ്പിച്ചു. കാനഡയുമായി കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന ചർച്ചകൾക്കാണ് ഇതോടെ വിരാമമാകുന്നത്. പുതിയ ടാരിഫ് നിരക്ക് ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞു.
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിലെ മൂന്നു പ്രധാന ആണവ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണം വിജയകരമായിരുന്നുവെന്ന് പ്രഖ്യാപിച്ചു. ഫോർഡോ, നത്താൻസ്, എസ്ഫഹാൻ എന്നീ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഫോർഡോ ആണവകേന്ദ്രം പൂർണമായും നശിപ്പിച്ചുവെന്നുള്ള ഒരു പോസ്റ്റും ട്രംപ് പങ്കുവച്ചു. ട്രംപ് ഈ ആക്രമണത്തെ ‘ചരിത്രപരമായൊരു നിമിഷം’ എന്നാണ് വിശേഷിപ്പിച്ചത്. “ഇത് അമേരിക്കയ്ക്കും, ഇസ്രായേലിനും, അതുപോലെ ലോകത്തിനും ഒരു ചരിത്ര നിമിഷമാണ്. ഇറാൻ ഇപ്പോൾ തന്നെ ഈ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകണം,” എന്നും അദ്ദേഹം എഴുതി. ഇതോടെ ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം സങ്കീർണ്ണമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ട്രംപ് ശനിയാഴ്ച രാത്രി 10ന് (ET) അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തു അമേരിക്കൻ ആക്രമണം നടത്തിയെന്ന് അറിയിച്ചു.
കാനഡയിലെ കനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനെതിരെ കാനഡയിൽ ശക്തമായ പ്രതിഷേധങ്ങൾ 2025 ജൂൺ 16, കനനാസ്കിസ്, കാനഡ: 51-ാമത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെ ആൽബെർട്ടയിലെ കനനാസ്കിസിൽ എത്തിയതോടെ, കനനാസ്കിസിലും കാൽഗറിയിലും സിഖ് വിഘടനവാദികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം പങ്കെടുക്കുന്ന മോദിയുടെ സന്ദർശനം, ഇന്ത്യ-കാനഡ ബന്ധങ്ങളിലെ പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. ഇന്ത്യയുടെ പങ്കാളിത്തം, പ്രാധാന്യം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമായ ഇന്ത്യ, ജി7 ഉച്ചകോടിയിൽ ഒരു ക്ഷണിതാവായാണ് പങ്കെടുക്കുന്നത്. 2015ന് ശേഷം മോദിയുടെ ആദ്യ കാനഡ സന്ദർശനമാണിത്. ഈ ഉച്ചകോടിയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജ സുരക്ഷ, സാങ്കേതികവിദ്യ, ക്വാണ്ടം ഗവേഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. ഇന്ത്യയുടെ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായുള്ള പങ്കാളിത്തം, ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയുടെ പ്രാധാന്യവും സ്ഥാനവും സൂചിപ്പിക്കുന്നതാണ്. ഉച്ചകോടിയുടെ…