- ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ ക്രിമിനൽ അന്വേഷണം
- കാനഡയിൽ 32,000 സെൻസസ് തൊഴിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
- ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ കൂടിക്കാഴ്ച നടത്തി
- സിസിഎംഎ ആൽബർട്ട ചാപ്റ്റർ ഫെബ്രുവരിയിൽ
- വെനസ്വേല അമേരിക്കയുടെ നിയന്ത്രണത്തിൽ: പ്രസിഡന്റ് ട്രംപ്
- കൃത്യനിഷ്ഠ ഒരു ആനുകൂല്യമോ? പാശ്ചാത്യ ശീലങ്ങളെക്കുറിച്ചുള്ള മലയാളി പ്രൊഫസറുടെ നിരീക്ഷണം കാനഡയിൽ ശ്രദ്ധേയമാകുന്നു
- ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?
- ന്യൂനപക്ഷ ഗവേഷകർക്ക് ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ്: ജനുവരി 15 വരെ അപേക്ഷിക്കാം
Author: KSN News Desk
ആൽബർട്ട, കാനഡ: G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മിഡിൽ ഈസ്റ്റിലെ പ്രതിസന്ധികൾ മൂലം തിങ്കളാഴ്ച രാത്രി തന്നെ തിരിച്ചുപോകും എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മറ്റ് രാജ്യ തലവന്മാരുമായുള്ള ഔദ്യോഗിക വിരുന്നിന് ശേഷമായിരിക്കും തിരിച്ചു പോകുന്നത്. “ജി7 സമ്മേളനത്തിൽ പ്രസിഡന്റിന് മികച്ച ദിനമായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായി വ്യാപാര കരാറിൽ ഒപ്പുവെച്ചു,” എന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലൈൻ ലെവിറ്റിന്റെ ട്വിറ്റർ പോസ്റ്റ്. “പല കാര്യങ്ങളും നടന്നു. പക്ഷേ, മിഡിൽ ഈസ്റ്റിൽ സംഭവിക്കുന്ന കാര്യങ്ങൾ മൂലം അദ്ദേഹം ഇന്നത്തെ ഡിന്നറിന് ശേഷം മടങ്ങും.” പ്രതിസന്ധിയുടെ പ്രത്യേക വിശദീകരണം നൽകിയിട്ടില്ലെങ്കിലും, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി അടിയന്തര ആലോചനകൾ നടത്താനാണ് പ്രസിഡന്റ് തിരിച്ചു പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഡബ്ലിൻ, അയർലൻഡ്: നാസയും അമേരിക്കയിലെ നാഷണൽ സ്പേസ് സൊസൈറ്റിയും സംഘടിപ്പിച്ച അന്താരാഷ്ട്ര സ്പേസ് സെറ്റിൽമെന്റ് ഡിസൈൻ മത്സരത്തിൽ ഐറിഷ് വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം. ആയിരക്കണക്കിന് ആഗോള മത്സരാർത്ഥികളെ പിന്തള്ളി ഡബ്ലിനിലെ St Dominic’s College Cabraയിലെയും ക്ലെയറിലെ St Flannan’s College Ennisലെയും സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഈ പുരസ്‌കാരം സ്വന്തമാക്കി. ഈ വിജയം മലയാളികൾക്കും അഭിമാനകരമാണ്. വിജയിച്ച St Dominic’s College Cabra ടീമിൽ വിദ്യാർത്ഥികളായ ശ്രേയ മരിയ സാജുവും, നിയ നെജുവും മലയാളികളാണ്. ഭ്രമണപഥത്തിൽ ജീവൻ നിലനില്പിന് ആവശ്യമായ ഭക്ഷണം, ജലം, ഓക്സിജൻ എന്നിവയുടെ പുനരുപയോഗം നടത്തുന്ന ക്ളോസ്ഡ്-ലൂപ്പ് സിസ്റ്റം ആണ് ഈ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തത്. ‘Inis Beatha’ അഥവാ “Island of Life” എന്നാണ് വിദ്യാർത്ഥികൾ അവരുടെ ഡിസൈന് പേരിട്ടിരിക്കുന്നത്. ഭൂമിയുടെ ആകർഷണം ഇല്ലാത്ത അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്പേസ് ഹാബിറ്റാറ്റ്, മറ്റ് ഗ്രഹങ്ങളും ആസ്ട്രോയിഡുകളും പരിവേഷണം ചെയ്യുന്നതിന് ഉപയോഗിക്കാമെന്നാണ് വിദ്യാർത്ഥികൾ വിശദീകരിച്ചത്. വിജയിച്ച വിദ്യാർത്ഥികളെ ഈ മാസം (ജൂൺ 2025) ഫ്‌ളോറിഡയിലെ…
ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് തിരിച്ചടിയായി, ഇറാൻ വെള്ളിയാഴ്ച രാത്രി ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി. ജെറുസലേമിലും തെൽ അവീവിലും വലിയ സ്ഫോടനങ്ങൾ ഉണ്ടായി. ഇസ്രായേലിൽ ജനങ്ങൾക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. തെൽ അവീവിന്റെ ആകാശത്ത് മിസൈലുകൾ പറക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. ഇറാൻ രണ്ടുതവണ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇറാൻ 100-ല്‍ താഴെ മിസൈലുകൾ അയച്ചുവെന്നും ഇവയിൽ കൂടുതലും ഇസ്രായേൽ പ്രതിരോധിച്ചുവെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ് സൈന്യവും ഇസ്രായേലിലേക്കെത്തിയ ചില മിസൈലുകൾ തകർത്തതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഇസ്രായേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, രണ്ടു പേർക്ക് ഗുരുതരമായും, എട്ടുപേർക്ക് മിതമായും, 34 പേർക്ക് നിസ്സാര പരിക്കുകളും സംഭവിച്ചിട്ടുണ്ട്.
ഹാമിൽട്ടൺ, ഒന്റാരിയോ: ഹാമിൽട്ടനിലെ ലിങ്കൺ എം. അലക്സാണ്ടർ പാത (LINC) മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും അടയ്ക്കുമെന്ന് സിറ്റി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറെ തവണ മാറ്റിവെച്ച പരിപാലന പ്രവൃത്തികൾ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള സമയത്ത് നടക്കും. വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ തിങ്കളാഴ്ച രാവിലെ 5 മണിവരെ ഈസ്റ്റ്ബൗണ്ട് ദിശയിൽ ഗോൾഫ് ലിങ്ക്സ് റോഡിൽ നിന്ന് അപ്പർ റെഡ് ഹിൽ വാലി പാതയുടെ റാംപ് വരെ പാത അടയ്ക്കും. വെസ്റ്റ്‌ബൗണ്ട് ദിശയിൽ റെഡ് ഹിൽ വാലി പാത മുതൽ മോഹാക്ക് റോഡ് വരെ വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ തിങ്കളാഴ്ച രാവിലെ 5 മണിവരെ പാത അടച്ചിടും. വാഹനങ്ങൾക്കായി മോഹാക്ക് റോഡും സ്റ്റോൺ ചർച്ച് റോഡും വഴി തിരിച്ചു പോകാനുള്ള സംവിധാനമുണ്ട്. ഹൈവേ 403-ലേക്ക് കയറുന്നതിനായി മോഹാക്ക് റോഡ് ഓൺറാമ്പുകൾ ഉപയോഗിക്കാം. ഹൈവേ 403 വഴിയായി ഹാമിൽട്ടനിലേയ്ക്ക് എത്തുന്നവരെ ഗോൾഫ് ലിങ്ക്സ് റോഡിലേക്കാണ് വഴി തിരിച്ച് വിടുന്നത്. പാതയിലെ വിവിധ…
2025 ജൂൺ 12-ന് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ അപകടത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ: 241 യാത്രക്കാരും വിമാനം പതിക്കുമ്പോൾ പരിസരത്തുണ്ടായിരുന്ന ആളുകളും ചേർന്ന് 270 പേർ അപകടത്തിൽ മരിച്ചുവെന്നാണ് ഒടുവിൽ വ്യോമയാന മന്ത്രാലയം പുറത്ത് വിടുന്ന വിവരം. വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത് – വിശ്വാസ് കുമാർ രമേശ് (38), എന്ന 11എ സീറ്റിലെ യാത്രക്കാരനായിരുന്നു ഇന്ത്യൻ വംശജനായ ഈ ബ്രിട്ടിഷ് പൗരൻ. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ വിമാനത്തിലെ ബാക്കി എല്ലാവരും മരണപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ലണ്ടനിലേക്ക് പോകുന്ന വിമാനം തകർന്നു വീണു – KeralaScope News പൈലറ്റുമാർ: ക്യാപ്റ്റൻ സുമീത് സബർവാൾ (8,200 മണിക്കൂർ വിമാനം പറത്തൽ പരിചയം), ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദർ (1,100 മണിക്കൂർ) എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. വിമാനം പറന്നുയർന്ന ഉടനെ തന്നെ ‘മെയ്‌ഡേ’ (ഏറ്റവും അടിയന്തിര സാഹചര്യം അറിയിക്കാനാണ്…
തെഹ്റാൻ / തെൽ അവീവ്: ഇറാനിലെ ലക്ഷ്യങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി എന്ന് റിപ്പോർട്ടുകൾ. ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും, മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായിരുന്നു വ്യോമാക്രമണത്തിന്റെ ലക്ഷ്യങ്ങളെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതായി ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു. ശക്തരായ എതിരാളിയായ ഇറാനെ നേരിട്ട് ആക്രമിക്കുന്നത് ഇസ്രായേലിന്റെ വലിയ നീക്കമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഈ ഏകപക്ഷീയ നടപടി മദ്ധ്യേഷ്യയെ മുഴുവൻ ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ടേക്കാമെന്നും ഒരു വിഭാഗം വിലയിരുത്തുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനുള്ള പിന്തുണ പൂർണ്ണമായി നിഷേധിച്ചിട്ടുണ്ട്. ഒരു ആണവ കരാർ ആവശ്യമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഇസ്രായേൽ പ്രധാനമന്ത്രിയുടെ വാക്കുകൾ: “കുറച്ച് നേരം മുമ്പ്, ഇസ്രായേൽ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ ആരംഭിച്ചു. ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായ ഇറാനിയൻ ‘ഭീഷണി’ അകറ്റുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ ലക്ഷ്യകേന്ദ്രീകൃത സൈനിക നടപടി ആവശ്യമായത്രകാലം തുടരും.” ഇസ്രായേലിന്റെ ആക്രമണത്തിൽ അമേരിക്ക പങ്കെടുത്തില്ല എന്നും…
2025 ജൂൺ 12-ന് ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഏതാനും മിനിറ്റുകൾക്കകം എയർ ഇന്ത്യയുടെ AI-171 എന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടു. ലണ്ടൻ ഗാറ്റ്‌വിക്കിലേക്കായിരുന്നു വിമാനം പോകുന്നത്. ജീവനക്കാരുമുൾപ്പെടെ 242 പേർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇവരിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. 53 ബ്രിട്ടീഷ്, 1 കാനേഡിയൻ, 7 പോർച്ചുഗീസ് പൗരന്മാരുമുണ്ട്. പ്രധാന വിവരങ്ങൾ വിമാനത്താവള പ്രവർത്തനം അഹമ്മദാബാദ് വിമാനത്താവളത്തിലെ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. അന്വേഷണം അപകടകാരണം ഇതുവരെ വ്യക്തമല്ല. ഡിജിസിഎയും ബോയിംഗ് ടെക്‌നിക്കൽ സംഘവും അന്വേഷണം ആരംഭിക്കും. ഔദ്യോഗിക പ്രതികരണങ്ങൾ ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രി, എയർ ഇന്ത്യ ചെയർമാൻ എന്നിവർ ദുഃഖം രേഖപ്പെടുത്തി. യാത്രക്കാരുടെ കുടുംബങ്ങൾക്കും രക്ഷാപ്രവർത്തനത്തിനും എല്ലാ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. ബന്ധുക്കൾക്ക് സഹായം നൽകാൻ പ്രത്യേക ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. പശ്ചാത്തലം 2020-നുശേഷം എയർ ഇന്ത്യയ്ക്ക് സംഭവിക്കുന്ന ഏറ്റവും വലിയ അപകടമാണിത്. ദൈർഘ്യമുള്ള യാത്രയ്ക്കുള്ള…
ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ഒരു സ്കൂളിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. സംഭവം ബോർഗ് ഡ്രൈയർഷ്യൂട്ട്സെൻഗാസ് ഹൈസ്കൂളിൽ ഇന്ന് (ജൂൺ 10) രാവിലെ 10 മണിയോടെയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. വെടിവെപ്പിനെ തുടർന്നു സ്പെഷൽ ഫോഴ്സ് ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്തെത്തി. ഇതിനോടകം 8 പേർ മരിച്ചു, കൂടാതെ പലർക്കും ഗുരുതരമായി പരിക്കേറ്റുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . മരിച്ചവരിൽ ഏഴ് വിദ്യാർത്ഥികളും ഒരു മുതിർന്നയാളും ഉണ്ടെന്ന് പ്രാദേശിക മേയർ എൽക്കെ കാഹർ അറിയിച്ചു.ആക്രമണത്തിന് ഉത്തരവാദി എന്ന് സംശയിക്കപ്പെടുന്ന ആളും മരണപ്പെട്ടവരിൽ പെടുന്നു.സ്കൂൾ വിദ്യാർത്ഥികളെയും അധ്യാപകരെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. രാവിലെ 11.30 ന് സ്കൂൾ ഒഴിപ്പിക്കപ്പെട്ടു. എന്നാൽ, സംഭവസ്ഥലം ഇപ്പോൾ സുരക്ഷിതമാണെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലം പൊലീസ് അന്വേഷിച്ച് വരികയാണ്. ഏകദേശം 3 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് ഗ്രാസ്.
ഫുഡ് ഡെലിവറി കമ്പനിയായ ഡോർഡാഷ് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുവെന്ന്കാനഡയിലെ കോമ്പറ്റിഷൻ ബ്യൂറോ ആരോപിക്കുന്നു. ഡോർഡാഷിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിൽ പ്രദർശിപ്പിച്ചിരുന്ന വിലയിൽ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിച്ചിരുന്നില്ല. ചെക്ക്ഔട്ട് സമയത്ത് നിർബന്ധിത ഫീസുകൾ കൂട്ടിച്ചേർക്കുന്നതിനാലാണിത്. ഈ രീതി ‘ഡ്രിപ്പ് പ്രൈസിംഗ്’ എന്നറിയപ്പെടുന്നു. ഉൽപ്പന്നത്തിന്റെ യഥാർത്ഥ വില തുടക്കത്തിലേ തന്നെ ഉപഭോക്താക്കൾക്ക് മനസ്സിലാക്കാതെ, പിന്നീട് ഫീസുകൾ ചേർത്ത് ചൂഷണം നടത്തുന്ന പ്രവർത്തിയാണിത്. ചിലപ്പോൾ ഈ ഫീസുകൾ ടാക്സ് എന്ന് തോന്നിപ്പിക്കും വിധം പ്രദർശിപ്പിച്ചിരുന്നുവെന്നും ബ്യൂറോ ആരോപിച്ചിരിക്കുന്നു.കോമ്പറ്റിഷൻ ബ്യൂറോ ഡോർഡാഷിനെതിരെ കോമ്പറ്റിഷൻ ട്രിബ്യൂണലിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഡോർഡാഷ് ഈ രീതിയിലുള്ള ഫീസ് ചൂഷണം നിർത്തണമെന്നും, പിഴയും ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരവും നൽകണമെന്നും ബ്യൂറോ ആവശ്യപ്പെടുന്നു.ഡോർഡാഷ് ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. “ഞങ്ങൾ ഉപഭോക്താക്കളെ ഒളിച്ചോ ചതിച്ചോ വില കാണിക്കുന്നില്ല” എന്നാണ് കമ്പനി പ്രതികരിച്ചിരിക്കുന്നത്.കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഡോർഡാഷ് ഈ രീതിയിൽ ഏകദേശം 1 ബില്യൺ ഡോളർ ഫീസ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരിക്കാമെന്ന് കണക്കാക്കുന്നു.കമ്പറ്റീഷൻ ബ്യൂറോയുടെ ഈ…
ടെന്നസി എം, യുഎസ്: 20 പേരടങ്ങിയ ഒരു ചെറുവിമാനം ടെൻസിയിലെ കോഫി കൗണ്ടിയിൽ തകർന്ന് വീണതായി ടെന്നസി ഹൈവേ പട്രോളും ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. വിമാനം തകർത്തതിനു പിന്നാലെ ചില യാത്രക്കാർ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 16 മുതൽ 20 വരെയുള്ള ആളുകൾ വിമാനത്തിൽ ഉണ്ടായിരുന്നെന്ന് പറഞ്ഞെങ്കിലും, എഫ്.എ.എ സ്ഥിരീകരിച്ചത് 20 പേരാണ് ഉണ്ടായിരുന്നെന്ന് ആയിരുന്നു. ദുരന്തത്തിൽപ്പെട്ടത് de Havilland Canada DHC-6 Twin Otter മോഡൽ വിമാനമാണ്. ടുലഹോമ റീജിയണൽ എയർപോർട്ടിൽ നിന്നുള്ള ടേക്ക് ഓഫ് കഴിഞ്ഞ് കുറച്ചുനേരത്തിനുള്ളിലാണ് വിമാനം തകർന്ന് വീണത്. യാത്രക്കാരുടെ നില, അപകടകാരണം തുടങ്ങിയവ ഇപ്പോഴും വ്യക്തമല്ല.