- ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ ക്രിമിനൽ അന്വേഷണം
- കാനഡയിൽ 32,000 സെൻസസ് തൊഴിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
- ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ കൂടിക്കാഴ്ച നടത്തി
- സിസിഎംഎ ആൽബർട്ട ചാപ്റ്റർ ഫെബ്രുവരിയിൽ
- വെനസ്വേല അമേരിക്കയുടെ നിയന്ത്രണത്തിൽ: പ്രസിഡന്റ് ട്രംപ്
- കൃത്യനിഷ്ഠ ഒരു ആനുകൂല്യമോ? പാശ്ചാത്യ ശീലങ്ങളെക്കുറിച്ചുള്ള മലയാളി പ്രൊഫസറുടെ നിരീക്ഷണം കാനഡയിൽ ശ്രദ്ധേയമാകുന്നു
- ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?
- ന്യൂനപക്ഷ ഗവേഷകർക്ക് ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ്: ജനുവരി 15 വരെ അപേക്ഷിക്കാം
Author: KSN News Desk
ബർക്കീന ഫാസോയിലെ സൈനിക ഭരണകൂടം രാജ്യത്തെ പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ‘ആഫ്രിക്കയുടെ ചെ ഗുവേര’ എന്നറിയപ്പെടുന്ന തോമസ് സങ്കാരയുടെ സ്മരണകള്‍ പുതുക്കുകയാണ്. രാജ്യത്ത് ഭീകരവാദത്തെയും പാശ്ചാത്യ ശക്തികളുടെ സ്വാധീനത്തെയും നേരിടുന്നതിനിടയില്‍ സങ്കാരയുടെ വിപ്ലവ ആത്മാവാണ് പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്നത്. സങ്കാരയുടെ പാരമ്പര്യം 1983-ല്‍ വെറും 33-ാം വയസ്സില്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത തോമസ് സങ്കാര, സ്വയംപര്യാപ്തതയും സാമ്രാജ്യത്വ വിരുദ്ധതയും പ്രചരിപ്പിച്ച മാര്‍ക്‌സിസ്റ്റ് നേതാവാണ്. 1987-ല്‍ തന്നെ സഹായിച്ചിരുന്ന ബ്ലെയ്‌സ് കോംപോറെയുടെ അട്ടിമറിയിൽ കൊല്ലപ്പെടുകയായിരുന്നു സങ്കാര. രാജ്യത്തിന്റെ തലസ്ഥാനമായ വൂഗദുഗുവില്‍ സങ്കാരയ്ക്കായി പുതിയ സ്മാരകം ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് യുവാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യവും പ്രതിസന്ധിയും 2022-ലെ സൈനിക അട്ടിമറിയിലൂടെ അധികാരത്തില്‍ എത്തിയ ക്യാപ്റ്റന്‍ ഇബ്രാഹിം ട്രാവറെ, താൻ പുതിയ സങ്കാരയാണെന്നാണ് അവകാശപ്പെടുന്നത്. സങ്കാരയുടെ പേരില്‍ പ്രധാന റോഡുകള്‍ നാമകരണം ചെയ്യുകയും, അദ്ദേഹത്തെ ദേശീയ നായകനായി പ്രഖ്യാപിക്കുകയും, “രാജ്യവും മരണവും, ഞങ്ങള്‍ ജയിക്കും!” എന്ന വിപ്ലവ മുദ്രാവാക്യങ്ങള്‍ ഉരുവിടുകയും ചെയ്തു. എന്നാല്‍…
ഒന്റാരിയോയിലെയും ക്യൂബെക്കിലും ചില ടെലികോം ഉപഭോക്താക്കൾക്ക് ബുധനാഴ്ച രാവിലെ ഇന്റർനെറ്റ് കണക്ഷനിൽ തടസ്സം നേരിട്ടതായും, ബെൽ കാനഡ നടത്തിയ ഒരു റൗട്ടർ അപ്ഡേറ്റാണ് പ്രശ്നത്തിന് കാരണമായതെന്നും കമ്പനി അറിയിച്ചു. BCE Inc.-യുടെ ഉടമസ്ഥതയിലുളള ബെൽ കാനഡ, അപ്ഡേറ്റ് പിൻവലിച്ചതിനുശേഷം രാവിലെ 11 മണിയോടെ സേവനം പൂർണമായും പുനസ്ഥാപിച്ചു എന്ന് സ്ഥിരീകരിച്ചു. ഉപഭോക്താക്കൾ നേരിട്ട അസൗകര്യത്തിന് കമ്പനി ക്ഷമാപണവും അറിയിച്ചിട്ടുണ്ട്.
കാനഡ പോസ്റ്റിന്റെ സാമ്പത്തിക അവസ്ഥയും അതിന്റെ സേവനങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങളും സംബന്ധിച്ച് പുറത്ത് വന്ന പുതിയ റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. കാനഡയിലെ ചെറുകിട ബിസിനസ്സുകൾക്കും ഉപഭോക്താക്കൾക്കും ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിഇൻഡസ്ട്രിയൽ ഇൻക്വയറി കമ്മീഷണർ വില്യം കാപ്ലാൻ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, കാനഡ പോസ്റ്റ് ഇപ്പോൾ സാമ്പത്തികമായി ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്നു. “ഇപ്പോൾ തന്നെ പരിഗണിച്ചും ഘട്ടംഘട്ടമായും മാറ്റങ്ങൾ നടപ്പിലാക്കാതെ പോയാൽ, കാനഡ പോസ്റ്റിന്റെ സാമ്പത്തിക നില കൂടുതൽ മോശമാകും,” എന്നാണ് കാപ്ലാന്റെ മുന്നറിയിപ്പ്. ഡോർ-ടു-ഡോർ ഡെലിവറി അവസാനിപ്പിക്കാൻ ശുപാർശകാനഡ പോസ്റ്റിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി, വീടുകളിലേക്കുള്ള നേരിട്ടുള്ള ഡെലിവറി സേവനം അവസാനിപ്പിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. എന്നാൽ, ബിസിനസ്സുകൾക്ക് ദിവസേന ഡെലിവറി തുടരേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് വ്യക്തമാക്കുന്നു.ജോലി രീതികളിലും മാറ്റംവീക്കന്റ് ഷിഫ്റ്റുകൾക്കും ചില ദിവസങ്ങളിൽ പാർട്ട്-ടൈം ജീവനക്കാരെ നിയമിക്കണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇവർക്ക് ഫുൾ-ടൈം ജീവനക്കാരെ പോലെ തന്നെ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നും, ഇവയെ…
ജറുസലേം: ഗാസയിൽ നടക്കുന്ന സൈനിക ആക്രമണത്തിന്റെ അവസാനത്തിൽ ഗാസയുടെ മുഴുവൻ ഭാഗവും ഇസ്രായേൽ നിയന്ത്രിക്കും എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. “നമ്മുടെ സൈന്യം ഗസയുടെ എല്ലാ പ്രദേശങ്ങളും പിടിച്ചെടുക്കും,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.നിലവിൽ ഗാസയിൽ ഇസ്രായേലിന്റെ സൈനിക ഓപ്പറേഷൻ ‘ഗിദേയോണിന്റെ രഥങ്ങൾ’ എന്ന പേരിൽ ശക്തമായി തുടരുകയാണ്. ഹമാസിന്റെ പ്രധാന നേതാക്കളെ തങ്ങൾ ഇല്ലാതാക്കിയെന്നും, ഹമാസിന്റെ നിയന്ത്രണം അവസാനിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കാൻ തയാറല്ലെന്നും നെതന്യാഹു വ്യക്തമാക്കി.“യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ അതിന് ഹമാസ് ആയുധം വയ്ക്കണം, എല്ലാ ബന്ദികളെയും വിട്ടയക്കണം, ഗാസയെ പൂര്‍ണമായും സൈന്യരഹിതമാക്കണം,” എന്നാണ് നെതന്യാഹുവിന്റെ ആവശ്യം.ഗാസയിൽ മനുഷ്യാവകാശ പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുന്നുണ്ടെങ്കിലും, ഇസ്രായേലിന്റെ സുരക്ഷാ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതുവരെ യുദ്ധം തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചു. മനുഷ്യാവകാശം, സഹായംയുദ്ധം തുടരുന്നതിനിടെ, ഗസയിൽ ഭക്ഷ്യവും മരുന്നും അടക്കം അടിയന്തര സഹായം എത്തിക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനോട് ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും, പല ഭാഗങ്ങളിലും സഹായം എത്തിക്കാനാവുന്നില്ലെന്ന് യുഎൻ റിപ്പോർട്ട്…
ടൊറോന്റോ: കാനഡയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിലിൽ 1.7% ആയി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. കാർബൺ ടാക്സ് നീക്കം ചെയ്തതാണ് ഇതിന്റെ പ്രധാന കാരണം ആയി പറയുന്നത്. മാർച്ചിൽ പണ്ണപ്പെരുപ്പം 2.3% ആയിരുന്നു. പക്ഷേ, ഊർജ ഉൽപന്നങ്ങളുടെ വിലകൾ ഒഴിവാക്കിയാൽ, ഏപ്രിലിൽ പണപ്പെരുപ്പം 2.9% ആയിരുന്നു, മാർച്ചിൽ ഇത് 2.5% ആയിരുന്നു. യാത്രാ ടൂറുകൾക്കും പലചരക്ക് സാധനങ്ങൾക്കും കാനഡയിൽ ഉള്ളവർ ഏപ്രിലിൽ കൂടുതൽ വില നൽകേണ്ടി വന്നതായി സ്റ്റാറ്റ്കാൻ പറഞ്ഞു. സാമ്പത്തിക വിദഗ്ധർ പണപ്പെരുപ്പം 1.6% ആയി കുറയുമെന്ന് പ്രവചിച്ചിരുന്നത്. ബാങ്ക് ഓഫ് കാനഡ ജൂൺ 4-ന് അടുത്ത പലിശനിരക്ക് തീരുമാനം പ്രഖ്യാപിക്കും. ഈ പണപ്പെരുപ്പ കണക്കുകൾ ബാങ്കിന്റെ പലിശനിരക്ക് നയത്തെ സ്വാധീനിച്ചേക്കാം.
ഗാസയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് UN ഹുമാനിറ്റേറിയൻ ചീഫ് ടോം ഫ്ലെച്ചർ വ്യക്തമാക്കി. 11 ആഴ്ച നീണ്ട ബ്ലോക്കേഡിന് ശേഷം ഇസ്രായേൽ അഞ്ചു യു.എൻ ട്രക്കുകൾക്ക് മാത്രമാണ് ഗാസയിൽ പ്രവേശനം അനുവദിച്ചത്, എന്നാൽ ഇത് “അവശ്യമായതിന്റെ ഒരു തുള്ളി മാത്രം” ആണെന്ന് യു.എൻ ചൂണ്ടിക്കാട്ടുന്നു. നീണ്ട അഭ്യർഥനകളുടെ ഭാഗമായി ഇന്ന് 100 ഹ്യുമാനിറ്റേറിയൻ ട്രക്കുകൾക്ക് കൂടി പ്രവേശനമനുവദിച്ചതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ യുദ്ധത്തിന് മുൻപ് പ്രതിദിനം 500 ട്രക്കുകളാണ് ഗാസയിൽ പ്രവേശിച്ചിരുന്നത് എന്നും ദ ഗാർഡിയൻ സൂചിപ്പിക്കുന്നു. ഇസ്രായേലിന്റെ വിശദീകരണം ഹുമാനിറ്റേറിയൻ ഏജൻസികളിൽ നിന്ന് ഹമാസ് ഭക്ഷ്യസാധനങ്ങൾ കവർന്നെടുക്കുന്നുവെന്നാരോപിച്ചാണു ഇസ്രായേൽ സർക്കാർ ഗാസയിലെ സഹായം നിയന്ത്രിക്കുന്നതിനെ ന്യായീകരിക്കുന്നത്. സിവിലിയൻമാരെ ഇസ്രായേൽ ലക്ഷ്യമിടുന്നില്ലെന്നും, ഹമാസിനെതിരായ അതിജീവന യുദ്ധമാണ് നടത്തുന്നതെന്നും അധികൃതർ ആവർത്തിച്ചു. പ്രധാനമന്ത്രി നെതന്യാഹു, യു.എസ്. ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമ്മർദ്ദം മൂലം, “പൊതുജനങ്ങൾക്ക് വിശപ്പു ബാധിക്കരുത്” എന്ന നിലപാടിൽ അടിസ്ഥാന സഹായം അനുവദിക്കാൻ തീരുമാനിച്ചു.…
ന്യൂയോർക്ക് സിറ്റി: പ്രസിദ്ധമായ ബ്രൂക്ക്ലിൻ പാലത്തിൽ മെക്സിക്കൻ നാവിക സെയിൽ ബോട്ട് ഇടിച്ച് ഉണ്ടായ അപകടം നഗരത്തെ നടുക്കി. ശനിയാഴ്ച വൈകുന്നേരം പ്രമോഷണൽ ടൂറിന്റെ ഭാഗമായി ഈസ്റ്റ് റിവർ വഴി കടന്നു പോകുമ്പോഴാണ് മെക്സിക്കൻ നാവിക അക്കാദമിയുടെ പരിശീലന ബോട്ട് ‘ക്വാവ്റ്റെമോക്’ (Cuauhtémoc) പാലത്തിന്റെ മേൽക്കൂരയിൽ ഇടിച്ചുകയറിയത്. സംഭവത്തില് രണ്ടു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ ബോട്ടിന്റെ ഉയർന്ന മൂന്ന് മാസ്റ്റുകളും പാലത്തിന്റെ ഡെക്കിൽ തട്ടി തകർന്നതും ഭാഗികമായി തറയിലേക്കു വീണു കിടക്കുന്നതുമായാണ് സംഭവ ദൃശ്യങ്ങളിൽ കാണുന്നത്. അപകടസമയത്ത് പാലത്തിൽ വലിയ വാഹനഗതാഗതവും നിരവധി ആളുകളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. രക്ഷാപ്രവർത്തനംഅപകടം നടന്ന ഉടൻ തന്നെ ന്യൂയോർക്ക് സിറ്റി അഗ്നിശമന വിഭാഗത്തിന്റെ അടിയന്തരസേവനങ്ങൾ സ്ഥലത്തെത്തി. പരിക്കേറ്റവരുടെ എണ്ണം വ്യക്തമല്ലെങ്കിലും, ബോട്ടിലോ പാലത്തിലോ ഉണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. രണ്ട് പേരെ സ്‌ട്രെച്ചറിൽ കയറ്റി ചെറിയ ബോട്ടുകളിൽ മാറ്റുന്ന ദൃശ്യങ്ങൾ കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. കപ്പലിന്റെ മുകളിൽ ഉയരത്തിൽ…
ടൊറന്റോ: കാനഡയിലെ തിരക്കേറിയ ഹൈവേകളിലൊന്നായ ഹൈവേ 400 – ൽ വെള്ളിയാഴ്ച വൈകിട്ട് അപ്രതീക്ഷിതമായ കാഴ്ചയാണ് അരങ്ങേറിയത്. ഏഴു പശുക്കൾ റോഡിൽ അലക്ഷ്യമായി ഓടുകയായിരുന്നു എന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. കിംഗ്ടൗൺഷിപ്പിൽ ഓറോറ റോഡിനും ഹൈവേ 9 നും ഇടയിൽ അവ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. സമീപത്തെ ഒരു ഫാമിൽ നിന്നാണ് ഈ പശുക്കൾ രക്ഷപ്പെട്ടത്. ഇടിയുടെയും മിന്നലിന്റെയും ശബ്ദം കേട്ട് ഭയന്ന് അവ പുറത്തേക്ക് ഓടി. ഉടമകളും പൊലീസും ചേർന്ന് ഇവയെ ട്രെയിലറിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പശുക്കൾ സഹകരിച്ചില്ല. ഒടുവിൽ രണ്ട് പശുക്കളെ ഉടമകൾ പിടികൂടി, അഞ്ചെണ്ണം സമീപത്തെ പാടത്തേക്ക് ഓടി. പൊലീസും മൃഗ ക്ഷേമവകുപ്പ് അംഗങ്ങളും ചേർന്ന് ഉടൻ തന്നെ അവയെ സുരക്ഷിതമായി പിടികൂടാൻ ശ്രമിച്ചെങ്കിലും ഹൈവേയിൽ ഇരുവശത്തും വലിയ ഗതാഗത കുരുക്കനുഭവപ്പെട്ടു. “വാരാന്ത യാത്രക്കാർക്ക് ഇത് വലിയ തലവേദനയായി,” എന്ന് പൊലീസ് സാർജന്റ് കെറി ഷ്മിറ്റ് പറഞ്ഞു. ഇപ്പോൾ എല്ലാ പശുക്കളെയും ഹൈവേയിൽ നിന്ന് മാറ്റിയതായി…
അഫ്ഗാനിസ്ഥാനിൽ ചെസ്സ് കളി താൽക്കാലികമായി നിരോധിച്ചതായി താലിബാൻ ഭരണകൂടം പ്രഖ്യാപിച്ചു. ചെസ്സ് ചൂതാട്ടത്തിന് വഴിവയ്ക്കുന്നുവെന്ന ആശങ്കയാണ് ഈ നടപടിക്ക് പിന്നിലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാജ്യത്തെ ചെസ്സ് ഫെഡറേഷനും പിരിച്ചുവിട്ടിട്ടുണ്ട്.താലിബാന്റെ ‘Propagation of Virtue and Prevention of Vice’ മന്ത്രാലയമാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. “ചെസ്സ് ശരീഅത്ത് നിയമപ്രകാരം ചൂതാട്ടമാണ്. അതിനാൽ മതപരമായ ആശങ്കകൾ പരിഹരിക്കുന്നതുവരെ ചെസ്സ് നിരോധിച്ചിരിക്കുന്നു,” എന്നാണ് കായിക വകുപ്പ് വക്താവ് അതൽ മഷ്വാനി വ്യക്തമാക്കിയിരിക്കുന്നത്.ഇതോടെ അഫ്ഗാനിസ്ഥാനിൽ ചെസ്സ് സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. രാജ്യത്ത് നേരത്തെ തന്നെ മിക്സഡ് മാർഷ്യൽ ആർട്സ് പോലുള്ള ചില കായിക ഇനങ്ങൾ മതനിയമങ്ങളുടെ പേരിൽ നിരോധിച്ചിരുന്നു. സ്ത്രീകൾക്ക് പൊതുജനസ്ഥലങ്ങളിലും കായികരംഗത്തും പങ്കെടുക്കാൻ താലിബാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.“യുവാക്കൾക്ക് ഇപ്പോൾ ചെയ്യാൻ ഒന്നുമില്ല. പലരും ദിവസേന ഇവിടെ ചെസ്സ് കളിയിൽ ഏർപ്പെടുന്നു. നിരോധനം ചെസ്സ് ഉത്പന്നങ്ങളുടെ വ്യാപാരത്തെയും യുവാക്കളുടെ വിനോദത്തെയും ബാധിക്കും,”കാബൂളിലെ ഒരു ചെസ്സ് കഫേ ഉടമ BBCയോട് പറഞ്ഞു. അന്താരാഷ്ട്ര…
അമേരിക്കൻ കാർഡിനൽ റോബർട്ട് ഫ്രാൻസിസ് പ്രീവോസ്റ്റ് ആണ് പുതിയ മാർപാപ്പ. പോപ്പ് ലിയോ പതിനാലാമൻ എന്ന പേരിൽ അറിയപ്പെടും. കത്തോലിക്ക സഭയുടെ ചരിത്രത്തിലെ 267 മത്തെ മാർപാപ്പയാണ് ലിയോ പതിനാലാമൻ. അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ ആണ് കാർഡിനൽ പ്രീവോസ്റ്റ്. അറുപത്തി ഒൻപതു വയസ് ആണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മാർപാപ്പയ്ക്ക്. അമേരിക്കയുടെ കൂടാതെ പെറുവിന്റെ പൗരതം കൂടി ഉണ്ട് മാർപാപ്പയായി തിരഞ്ഞെടുത്ത കാർഡിനൽ പ്രവോസ്റ്റിന്. ബിഷപ്പുമാരുടെ ഡികാസ്റ്ററിയുടെ മുൻ പ്രീഫെക്ടായ, ഷിക്കാഗോയിൽ ജനിച്ച ഒരു പ്രീലേറ്റാണ് ഇദ്ദേഹം. പോപ്പ് ഫ്രാൻസിസിന്റെ കാഴ്ചപ്പാടുകളോട് അടുത്തുനിൽക്കുന്ന ഇദ്ദേഹം, പെറുവിൽ വർഷങ്ങളോളം മിഷനറിയായി സേവനമനുഷ്ഠിച്ച ശേഷം, ഓഗസ്റ്റീനിയൻ സഭയുടെ തലവനായി തുടർച്ചയായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടു. 1955 സെപ്റ്റംബർ 14-ന് ഇല്ലിനോയിസിലെ ഷിക്കാഗോയിൽ ജനിച്ച പ്രിവോസ്റ്റ്, 1977-ൽ ഓർഡർ ഓഫ് സെന്റ് ഓഗസ്റ്റിൻ (ഒഎസ്എ) നൊവിഷ്യേറ്റിൽ ചേർന്നു, 1981-ൽ സോളം വ്രതം അനുഷ്ഠിച്ചു. വിദ്യാഭ്യാസം 1977-ൽ വില്ലനോവ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബാച്ചിലർ ഓഫ് സയൻസ്,…