Author: KSN News Desk

റോം: ലോകത്തെ 1.4 ബില്യൺ കത്തോലിക്കന്മാരുടെ പുതിയ ആത്മീയനായകനായി പുതിയ പോപ്പ് തിരഞ്ഞെടുക്കപ്പെട്ടു. വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പലിൽ നിന്ന് വെള്ള പുക ഉയർന്നതോടെ പോപ്പിനെ തിരഞ്ഞെടുത്തതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ കാത്തുനിന്നിരുന്ന ജനക്കൂട്ടം ആഹ്ലാദത്തിലായി കരഞ്ഞു, ബെല്ലുകൾ മുഴങ്ങി. അടുത്ത് തന്നെ സീനിയർ കാർഡിനൽ ഡീക്കൻ ഡൊമിനിക് മാംബർറ്റി വത്തിക്കാൻ ബാൽക്കണിയിൽ എത്തി ചരിത്രപ്രസിദ്ധമായ “ഹബെമസ് പാപ്പം” (“നമുക്ക് ഒരു പോപ്പ് ഉണ്ട്”) പ്രഖ്യാപനം നടത്തും. പുതിയ പോപ്പ് തന്റെ പുതിയ പേര് സ്വീകരിക്കുകയും, വെളുത്ത വസ്ത്രവും മുക്കുവ മോതിരവും ധരിച്ച് ബാൽക്കണ്ണിയിലൂടെ ലോകത്തെ അഭിസംബോധന ചെയും.

Read More

പഹല്‍ഗാം ബൈസാരന്‍ വാലിയില്‍ 2025 ഏപ്രിൽ 22-ന് നടന്ന നിഷ്ഠൂര ഭീകരാക്രമണത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. 28 പേർ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ സമയം മെയ് 7 പുലർച്ചെ 1:44 നായിരുന്നു “ഓപ്പറേഷന്‍ സിന്ദൂര്‍” എന്ന് പേരിട്ട ഇന്ത്യയുടെ സംയുക്ത സൈനിക നടപടി. നടപടിയിൽ 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ കര-നാവിക-വ്യോമസേനാ വിഭാഗങ്ങൾ സംയോജിതമായാണ് ഈ ദൌത്യം പൂർത്തിയാക്കിയത്. ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാന സംഭവങ്ങൾ• മേയ് 7-ന് പുലർച്ചെ 1:44ന് ആരംഭിച്ച ഈ ഓപ്പറേഷന്‍ ഇന്ത്യയുടെ കരയിൽ നിന്നു മാത്രമാണ് നടത്തിയത്.• പാകിസ്ഥാനും പാക് അധീന കശ്മീരും ഉള്‍പ്പെടെ ഒമ്പത് ഭീകര ക്യാമ്പുകളാണ് സൈന്യം ലക്ഷ്യമിട്ടത്. ഇതില്‍ ബഹവല്‍പൂര്‍, മുരിഡ്കെ (ലഷ്കര്‍-എ-തൊയ്ബയുടെ ആസ്ഥാനം), മുസാഫറബാദ്, കോട്ലി എന്നിവിടങ്ങളിലായിരുന്നു പ്രധാന ആക്രമണങ്ങൾ.• ജെയ്ഷ്-ഇ-മുഹമ്മദിന്റെ ബഹവല്‍പൂര്‍ ആസ്ഥാനം, 26/11 ആക്രമണത്തിന് ആസൂത്രണം നടത്തിയ മുരിഡ്കെ എന്നിവിടങ്ങൾ അടക്കം തകര്‍ത്തു.• കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ…

Read More

വാഷിംഗ്ടൺ — യുഎസിന്റെ ടാരിഫുകൾ ഉൾപ്പെടെ കാനഡയുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്ക് പിന്നാലെ, ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി തിങ്കളാഴ്ച വാഷിംഗ്ടണിൽ എത്തി. ട്രേഡ് മന്ത്രി ഡൊമിനിക് ലെബ്ലാൻ, വിദേശകാര്യ മന്ത്രി മെലനി ജോലി, പബ്ലിക് സേഫ്റ്റി മന്ത്രി ഡേവിഡ് മക്ഗിന്റി എന്നിവരോടൊപ്പം അദ്ദേഹം യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി എത്തിയതായാണ് റിപ്പോർട്ട്. “കാര്യങ്ങൾ അത്ര എളുപ്പമല്ലെങ്കിലും ഫലപ്രദമായ” ചര്‍ച്ചകള്‍ നടക്കുന്നുണ്ടാകുമെന്ന് കാര്‍ണി പറഞ്ഞു. പുതിയ തെരഞ്ഞെടുപ്പ് ജയിച്ച ശേഷം ആദ്യ പ്രധാന വിദേശചടങ്ങാണിത്. കാനഡയെ “51-ാമത്തെ സംസ്ഥാനം” ആക്കണമെന്ന് ട്രംപിന്റെ പരാമർശം ഉൾപ്പെടെ ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം കടുത്ത സമ്മർദ്ദത്തിലേക്ക് നീങ്ങിയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കൂടിക്കാഴ്ച. ട്രംപിനോടു തിങ്കളാഴ്ച മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “അദ്ദേഹം എന്നെ കാണാൻ എന്തിന് ആഗ്രഹിക്കുന്നു എന്ന് എനിക്ക് അറിയില്ല. പക്ഷേ, ഒരു കരാർ ചെയ്യാനാവാമെന്ന് തോന്നുന്നു.” ഇത് കാർണിയുടെ പ്രതിഭയും നയതന്ത്ര തന്ത്രങ്ങളും പരീക്ഷിക്കപ്പെടുന്ന നിമിഷമായാണ് കണക്കാക്കപ്പെടുന്നത്.

Read More

കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി.)യുടെ ഇടക്കാല നേതാവായി വാങ്കൂവർ കിംഗ്സ്‌വേ എംപി ഡോൺ ഡേവിസിനെ തെരഞ്ഞെടുത്തു. പാർട്ടിയുടെ ദേശീയ കൗൺസിലും പാർലമെന്ററി കോക്കസും ചേർന്നാണ് തിങ്കളാഴ്ച വൈകിട്ട് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ആഴ്ച നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ 37.2% വോട്ടുകൾ നേടി ഡോൺ ഡേവിസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2008 മുതൽ എംപിയായ ഡേവിസ് ഇപ്പോൾ രാജിവെച്ച ജഗ്മീത് സിംഗിന്റെ പിന്‍ഗാമിയായാണ് വരുന്നത്. തെരഞ്ഞെടുപ്പ് രാത്രി തന്നെ സിംഗ് തന്റെ സീറ്റ് നഷ്ടമായതോടെ രാജി പ്രഖ്യാപിച്ചിരുന്നു.

Read More

വത്തിക്കാൻ/വാഷിംഗ്ടൺ – മാർച്ച് 21-ന് അന്തരിച്ച പോപ്പ് ഫ്രാൻസിസിന്റെ ഓർമയ്ക്കായി ചടങ്ങുകൾ നടക്കുന്നതിനിടെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൻ പോപ്പായി ചിത്രീകരിക്കപ്പെട്ട എഐ-നിർമിത ചിത്രം പങ്കുവെച്ചത് കത്തോലിക്കാ സമൂഹത്തിന്റെ കടുത്ത പ്രതിഷേധത്തിന് കാരണമായി. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. “ഈ ചിത്രം ഒട്ടും രസകരമോ സൂക്ഷ്മബുദ്ധിയുള്ളതോ അല്ല, മിസ്റ്റർ പ്രസിഡന്റ് ,” എന്നായിരുന്നു ന്യൂയോർക്ക് സ്റ്റേറ്റ് കത്തോലിക് കോൺഫറൻസിന്റെ പ്രതികരണം. പോപ്പ് ഫ്രാൻസിസിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായതേയുള്ളൂ. പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള ഗൗരവപൂർണമായ സമയത്താണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. പോപ്പ് തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന വത്തിക്കാനിൽ, വക്താവ് മത്തേയോ ബ്രൂനി മാധ്യമങ്ങളെ നേരിട്ട് അഭിമുഖീകരിച്ചെങ്കിലും ട്രംപിന്റെ ചിത്രത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. ട്രംപിന്റെ അടുത്ത സുഹൃത്തും ന്യൂയോർക്ക് ആർച്ച് ബിഷപ്പുമായ ടിമോത്തി ഡോളൻ പോലും ഈ ചിത്രത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ചു. “ഇത് ഉചിതമായില്ല,” റോമിൽ ഒരു ദിവ്യബലിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. ഇറ്റാലിയൻ…

Read More

ടൊറോന്റോ: മൂന്നാം തവണ അധികാരത്തിലെത്തിയ ഡഗ് ഫോർഡ് സർക്കാർ, പുതിയ പ്രൊവിൻഷ്യൽ ബജറ്റ് മെയ് 15ന് ക്വീൻസ് പാർക്കിൽ അവതരിപ്പിക്കുമെന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഇത് നിലവിലെ ഭരണകാലത്തെ ആദ്യ ബജറ്റാണ്. ഫൈനാൻഷ്യൽ അക്കൗണ്ടബിലിറ്റി ഓഫീസിന്റെ (FAO) റിപ്പോർട്ട് പ്രകാരം, അമേരിക്കൻ ടാരിഫുകളും കാനഡയുടെ പ്രതികരണങ്ങളും 2025ൽ ഒന്റാരിയോയിൽ 68,100 തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുമെന്ന് മുന്നറിയിപ്പുണ്ട്. ഫിനാൻസ് മന്ത്രി പീറ്റർ ബെത്ലൻഫാൽവി, മെയ് 12ന് എമ്പയർ ക്ലബ് ഓഫ് കാനഡയിൽ നടക്കുന്ന പ്രഭാഷണത്തിൽ ബജറ്റിന്റെ പ്രധാന ഘടകങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ ഈ വർഷം 1.5 ബില്യൺ ഡോളർ കമ്മി പ്രതീക്ഷിക്കുന്നു. എന്നാൽ, പ്രീമിയർ ഫോർഡ്, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ബജറ്റ് സന്തുലിതമാക്കാൻ വെല്ലുവിളി നേരിടുമെന്ന് സമ്മതിച്ചു.

Read More

സെന്റ് ജോൺസ്: ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിലെ ലിബറൽ പാർട്ടിയുടെ പുതിയ നേതാവായി ജോൺ ഹോഗൻ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അദ്ദേഹം സംസ്ഥാനത്തിന്റെ പുതിയ പ്രീമിയറായി ചുമതലയേറ്റു. സെന്റ് ജോൺസിൽ നടന്ന പാർട്ടി കൺവൻഷനിൽ ഞായറാഴ്ച നടന്ന വോട്ടെണ്ണലിൽ ഹോഗൻ, എതിരാളിയായ ജോൺ ആബോട്ടിനെ ശക്തമായ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി. മുൻ ആരോഗ്യമന്ത്രിയായ ജോൺ ഹോഗന്റെ നേതൃത്വം, ആരോഗ്യമേഖലയിലും സാമ്പത്തിക വളർച്ചയിലും ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുമെന്ന പ്രതീക്ഷയാണ് ഉയർത്തുന്നത്.

Read More

ഓട്ടാവ — കൺസർവേറ്റീവ് നേതാവ് പിയർ പോളിയേവിന് പാര്‍ലമെന്റിലേക്ക് തിരിച്ചുവരാൻ അവസരം നൽകാൻ ആൽബർട്ടയിലെ ബാറ്റിൽ റിവർ—ക്രോഫൂട്ട് മണ്ഡലത്തിൽ നിന്ന് കൺസർവേറ്റീവ് എംപി ഡാമിയൻ കുറെക്ക് രാജിവെക്കുന്നു. പോളിയേവിന്റെ 20 വർഷത്തെ ആധിപത്യമുള്ള ഓട്ടാവാ ആസ്ഥാനമാക്കിയ കാർൾട്ടൻ മണ്ഡലത്തിൽ അദ്ദേഹം ലിബറൽ സ്ഥാനാർത്ഥിയായ ബ്രൂസ് ഫാൻജോയോട് 4,300 വോട്ടുകൾക്ക് ഫെഡറൽ തിരഞ്ഞെടുപ്പിൽ തോറ്റിരുന്നു. പാർട്ടിയെ അധികാരത്തിലേക്ക് എത്തിക്കാൻ നടത്തിയ ശ്രമം പരാജയമായി മാറിയെങ്കിലും, പോളിയേവിന് പാർട്ടിക്കുള്ളിൽ ഇപ്പോഴും ശക്തമായ പിന്തുണ നിലനിൽക്കുന്നു. പോളിയേവിന് നിലവിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവിന്റെ പദവി ഇല്ലാതാകുന്നതിനാൽ, കൺസർവേറ്റീവ് പാർട്ടി താൽക്കാലിക നേതാവിനെ പാര്‍ലമെന്റിൽ നിയോഗിക്കേണ്ടതുണ്ട്. പോളിയേവിന് പുതിയ സീറ്റ് നേടുന്നത് വരെ ഇതായിരിക്കും ക്രമീകരണം. 82 ശതമാനത്തിലധികം വോട്ടുകൾ നേടിയ കുറെക്ക് വിജയിച്ച ആൽബർട്ടയിലെ ബാറ്റിൽ റിവർ-ക്രോഫൂട്ട് മണ്ഡലം, കൺസർവേറ്റീവ് പാർട്ടിക്ക് ഏറെ സുരക്ഷിതമായ ഒരു മണ്ഡലമാണ്. അദ്ദേഹത്തിന്റെ രാജി പാർട്ടിയുടെ നേതാവിന് പാർലമെന്റിലേക്ക് തിരിച്ചെത്താനുള്ള ത്വരിത നടപടി ആയി കണ്ണക്കകപ്പെടുന്നു. “പോളിയേവും പാർട്ടിയും ഉപതെരഞ്ഞെടുപ്പ്…

Read More

വാഷിങ്ടൺ, ഡി.സി. — ബുധനാഴ്ച യുഎസ് യുക്രൈനുമായി ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ധാതു ഖനന കരാറിൽ ഒപ്പുവെച്ചു. അമേരിക്കൻ ധനകാര്യ വകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കരാർ ഒപ്പുവച്ചതോടെ റഷ്യയോട് യു എസ് ശക്തമായ രാഷ്ട്രീയ സന്ദേശം നൽകുന്നുണ്ട്, അതോടൊപ്പം ഉക്രെയ്നിന്റെ സാമ്പത്തിക പുനർനിർമ്മാണത്തിനും സമാധാന ശ്രമങ്ങൾക്കും ഇത് പ്രധാന തീരുമാനമായി മാറും. “ഈ ക്രൂരവും അർഥശൂന്യവുമായ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണ്,” എന്ന് ധനകാര്യ സെക്രട്ടറിയായ സ്കോട്ട് ബെസന്റ് പ്രസ്താവനയിൽ പറഞ്ഞു. “സ്വതന്ത്രവും സമൃദ്ധവുമായ ഉക്രെയ്ന് പിന്തുണയ്ക്കാനുള്ള അമേരിക്കൻ പ്രതിബദ്ധതയെ ഈ കരാർ ഉറപ്പുനൽകുന്നു.” കരാറിന്റെ ഭാഗമായി, ഉക്രെയ്നിലെ അപൂർവ ധാതുക്കൾ ഘനനം ചെയ്‌തു ആഗോള വിപണിയിൽ എത്തിക്കാൻ യുഎസ് വലിയ നിക്ഷേപം നടത്തും. ടെക്‌നോളജി, ഡിഫൻസ് മുതലായ മേഖലകളിൽ ആവശ്യമായ അപൂർവ ഘടകങ്ങൾ ഉൾപ്പെടുന്നതാണ് ഈ കരാർ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കീവിൽ നടത്തിയ ഭീകര ഡ്രോൺ ആക്രമണത്തിനും, പോപ്പ് ഫ്രാൻസിസ്ന്റെ അന്തിമയാത്രയോട് അനുബന്ധിച്ച് വത്തിക്കാനിൽ നടന്ന…

Read More

ഓട്ടവ — അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കാനഡയിൽ ഇന്ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് അതിനിർണായകമാണ്. 36 ദിവസത്തെ തീവ്രപ്രചാരഞങ്ങൾക്കൊടുവിൽ, ലിബറൽ നേതാവ് മാർക്ക് കാർണിയും കൺസർവേറ്റീവ് നേതാവ് പിയർ പൊളീവ്രെയും പ്രധാന മത്സരാർഥികളായി മുന്നിൽ നിൽക്കുന്നു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അപ്രതീക്ഷിത രാജിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരനയങ്ങളും തിരഞ്ഞെടുപ്പിന്റെ ഗതിയെ സാരമായി സ്വാധീനിച്ചു. കാനഡയെ “51-ാമത് സംസ്ഥാനം” എന്ന് പരിഹസിച്ച ട്രംപിന്റെ പ്രസ്താവന, രാജ്യത്തിന്റെ ദേശീയ അഭിമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ചർച്ചകളുടെ കേന്ദ്രബിന്ദുവാക്കി. ഇതിന്റെ ഫലമായി, ഇരു നേതാക്കളും തങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങൾ ശക്തമായി അവതരിപ്പിച്ചു. ഈ തിരഞ്ഞെടുപ്പിലൂടെ കാനഡക്കാർ ഒരു പുതിയ പ്രധാനമന്ത്രിയെ മാത്രമല്ല, രാജ്യത്തിന്റെ അന്താരാഷ്ട്ര സ്ഥാനവും സാമ്പത്തിക ദിശയും നിർണയിക്കും. ആറ്റ്ലാന്റിക് പ്രവിശ്യകളിൽ നിന്നുള്ള ആദ്യ ഫലങ്ങൾ ഇന്ന് രാത്രി 7 മണിക്ക് ശേഷം പ്രതീക്ഷിക്കുന്നു. ഒന്റാറിയോ, ക്യൂബെക്ക് എന്നിവിടങ്ങളിലെ നിർണായക ഫലങ്ങൾ രാത്രി 9:30-ന് ശേഷവും, ബ്രിട്ടീഷ്…

Read More