- ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ കുറഞ്ഞ ഫീസില് എം. എസ്. ഡബ്ല്യു. പഠിക്കാം: വാര്ഷിക ട്യൂഷന് ഫീസ് 7500 രൂപ മാത്രം
- കാനഡയിൽ ഇനി കോ-ഓപ്പ് വർക്ക് പെർമിറ്റ് ആവശ്യമില്ല: ഇന്റർനാഷനൽ വിദ്യാർത്ഥികൾക്ക് വൻ ആശ്വാസം
- കാനഡ ഇമിഗ്രേഷൻ 2026: PNP പദ്ധതികളിൽ മാറ്റങ്ങളും യോഗ്യതാ നിർണയത്തിൽ പ്രവിശ്യകൾക്ക് പൂർണ്ണ അധികാരവും
- റോമിലെ കൊളോസിയത്തിൽ കുരിശിന്റെ വഴി: 14 സ്ഥലങ്ങളിലും കുരിശേന്തി മാർപാപ്പ
- 2026 ഏപ്രിൽ 3 ദുഃഖവെള്ളി: ക്രിസ്തുവിന്റെ കുരിശു മരണത്തിന് വർഷങ്ങൾക്കിപ്പുറത്തേക്കുള്ള നിഗൂഢ രഹസ്യം
- ആർട്ടെമിസ് 2 ദൗത്യം എങ്ങനെ ട്രാക്ക് ചെയ്യാം
- ചരിത്രം കുറിക്കാൻ ആർട്ടെമിസ് 2: ഇന്നത്തെ ചന്ദ്രനിലേക്കുള്ള യാത്രാസംഘത്തിൽ കനേഡിയൻ സാന്നിധ്യവും
- ആപ്പിളിന് 50 വയസ്സ്: ഗാരേജിൽ നിന്ന് ആഗോള വിപ്ലവത്തിലേക്ക് മാറിയ അഞ്ച് പതിറ്റാണ്ടുകൾ
Author: KSN News Desk
ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് വനിതകളുടെ കായിക ടീമുകളിൽ പങ്കെടുക്കുന്നതിന്മേൽ വിലക്ക് ഏർപ്പെടുത്താൻ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ (UPenn) തീരുമാനിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒപ്പുവെച്ച ഫെഡറൽ സിവിൽ റൈറ്റ്സ് കേസിന്റെ പരിഹാരമായാണ് നടപടി. 2022-ൽ ഡിവിഷൻ I കിരീടം നേടിയ ആദ്യ ട്രാൻസ് ജെൻഡർ കായികതാരമായ ലിയ തോമസിന്റെ പങ്കാളിത്തം സ്ത്രീകളുടെ അവകാശങ്ങൾ ലംഘിച്ചെന്നായിരുന്നു കേസ്. ഈ കേസിന്റെ അടിസ്ഥാനത്തിൽ, പൂർണ്ണമായ ഒരു കരാർ യുഎസ് എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റുമായി സർവകലാശാല ഒപ്പുവെച്ചു. കരാറിന്റെ പ്രധാന ഉത്തരവുകൾ: -ലിയ തോമസിനെതിരെ പരാജയപ്പെട്ട വനിതാ കായികതാരങ്ങൾക്കു നേരത്തെ നഷ്ടപ്പെട്ട റെക്കോർഡുകളും കിരീടങ്ങളും മടക്കിനൽകും. -അത്തരം വനിതാ താരങ്ങൾക്ക് വ്യക്തിഗതമായ ക്ഷമാപനകത്ത് അയക്കും. -വനിതകളുടെ ടീമുകളിൽ “ജൻമസഹജമായി പുരുഷന്മയവർക്ക്” ഇനി പങ്കാളികളാകാനാകില്ല. യോഗ്യത നിർണ്ണയം ‘ജീവശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള’ വ്യാഖ്യാനപ്രകാരം മാത്രം കണക്കാക്കും. ഈ നടപടി, ട്രംപ് ഭരണകൂടം ട്രാൻസ് വ്യക്തികളുടെ കായിക പങ്കാളിത്തത്തിനെതിരെ കൈക്കൊണ്ട സമീപനത്തിന്റെ ഭാഗമാണ്. ലിയ തോമസിന്റെ വ്യക്തിഗത അവാർഡുകൾ റദ്ദാക്കുമോ എന്നത്…
ജൂലൈ 1 – കാനഡാ ദിനത്തിൽ, ഒന്റാരിയോയിൽ പല നിയമങ്ങളും വ്യവസ്ഥകളും പുതിയതായി നടപ്പിലാകും. ഡിസബിലിറ്റി പെൻഷൻ, ഇന്ധന നികുതി, ജോലി നിയമങ്ങൾ, പെഡൽ പബ് ലൈസൻസ്, FIFA ടിക്കറ്റ് വില്പന തുടങ്ങി നിരവധി മേഖലകളിൽ മാറ്റങ്ങളാണ് വരുന്നത്. പെഡൽ പബ്ബുകൾക്ക് മദ്യവില്പനയ്ക്ക് അനുമതി 12 പേരിലധികം ഇരിക്കാവുന്ന ബൈക്കുകൾ ഉപയോഗിച്ച് ആളുകളെ ബാറുകളിലേക്കും റസ്റ്റോറന്റുകളിലേക്കും കൊണ്ടുപോകുന്ന പെഡൽ പബുകളിൽ ഇനി മുതൽ മദ്യം വിൽക്കാൻ നിയമപരമായ അനുമതി ലഭിക്കും. ഡിസബിലിറ്റി പെൻഷൻ ഇനി മുഴുവനായി വരുമാനത്തിൽ നിന്നും ഒഴിവാക്കാം ODSPയും Ontario Works നും കീഴിൽ ഉള്ള ഉപഭോക്താക്കൾക്ക് Canada Disability Benefit ഇനി ആദായമായി കണക്കാക്കില്ല. ഇതിലൂടെ ആരോഗ്യബെനിഫിറ്റുകൾ നഷ്ടപ്പെടാതിരിക്കും. ഇന്ധന നികുതി ഇളവുകൾ സ്ഥിരമാക്കുന്നു 2022-ൽ പ്രാബല്യത്തിൽ വന്ന 5.7 സെന്റ്/ലിറ്റർ ഇന്ധന നികുതി ഇളവ് ഇനി സ്ഥിരമായി തുടരും. പ്രൊപെയിൻ നികുതി (4.3 സെന്റ്/ലിറ്റർ) ലൈസൻസുള്ള വാഹനങ്ങൾക്ക് ഒഴിവാക്കിയിട്ടുണ്ട്. ഗിഗ് തൊഴിലാളികൾക്ക് കുറഞ്ഞത് ₹17.20/മണിക്കൂർ വേതനം…
വോൺ, ഒന്റാറിയോ: ജൂൺ 20-ന് രാത്രി 10 മണിയോടെ ഡഫറിൻ സ്ട്രീറ്റിനും ഹൈവേ 407നും സമീപമുള്ള ഫുട്ബോൾ മൈതാനത്ത് നടന്ന കുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത ഒരു കുട്ടിക്ക് നേരെ ഭീഷണി ഉയർത്തിയെന്ന ആരോപണത്തെ തുടർന്ന് എതിർടീം അംഗമായ കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. 53 വയസ്സുള്ള വോൺ സ്വദേശിയായ കുറ്റാരോപിതൻ ജ്യൂൺ 27- നു അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിനെതിരെ ‘ഭീഷണി മുഴക്കിയതിന്’ (Uttering Threats) കുറ്റം ചുമത്തിയതായി യോർക്ക് റീജിയണൽ പോലീസ് അറിയിച്ചു. “യുവാക്കളുടെ കായിക മത്സരങ്ങൾ ഉൾപ്പെടെ പൊതു ഇടങ്ങളിൽ ഭീഷണിയോ ഭീഷണി സാദ്ധ്യതയോ പോലീസിന് അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കുക,” പോലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഒറ്റവ – കാനഡയുടെ ഫെഡറൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രോവിൻസുകൾ തമ്മിലുള്ള വ്യാപാരതടസ്സങ്ങൾ (interprovincial trade barriers) നീക്കം ചെയ്യുന്നതിന് നടപടികൾ ആരംഭിച്ചതായി ആഭ്യന്തര വ്യാപാര മന്ത്രി ക്രിസ്റ്റ്യാ ഫ്രീലാൻഡ് അറിയിച്ചു. കാനഡ ഫ്രീ ട്രേഡ് അഗ്രിമെന്റിൽ (Canada Free Trade Agreement) ഫെഡറൽ സർക്കാർ നേരത്തെ നടത്തിയ സംവരണങ്ങൾ ഇപ്പോൾ മുഴുവനായും നീക്കിയതായി പ്രസ്താവനയിൽ വ്യക്തമാക്കി. പ്രധാനമന്ത്രി മാർക്ക് കാർനി ഈ വർഷം ഫെഡ്രൽ തിരഞ്ഞെടുപ്പിന് മുൻപായി നിരവധി ഫെഡറൽ തടസ്സങ്ങൾ മാറ്റിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ മൂലം ഇരുപതിലധികം സംവരണങ്ങൾ നിലനിൽക്കുകയായിരുന്നു. ഇപ്പോൾ നീക്കിയ ഭാഗിക തടസ്സങ്ങൾ പ്രധാനമായും ഫെഡറൽ തലത്തിലെ സംഭരണം (procurement) സംബന്ധിച്ചവയാണ്. കാനഡ ദിനം എത്തുന്നതിനുമുമ്പായി ദേശീയാന്തരവ്യാപാര തടസ്സങ്ങൾ നീക്കംചെയ്യുമെന്ന് പ്രധാനമന്ത്രി കാർനി വാഗ്ദാനം ചെയ്തിരുന്നു. ഈ സമയപരിധിക്ക് കൃത്യമായി പാലിച്ചാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ലിബറൽ സർക്കാരിന്റെ “One Canadian Economy” ബിൽ അടുത്തിടെ പാസാകുകയും ചെയ്തിട്ടുണ്ട്. കാനഡയിലെ ചില പ്രൊവിൻസുകളും ആഭ്യന്തരവ്യാപാര തടസ്സങ്ങൾ കുറയ്ക്കാൻ…
ഓട്ടവ: കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർനി ഓഗസ്റ്റ് 18-ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചു. കൺസർവേറ്റീവ് നേതാവ് പിയർ പൊളിയേവ് വീണ്ടും പാർലമെന്റിലേക്ക് തിരിച്ച് വരാനുള്ള ശ്രമത്തിനാണ് ഇത് അവസരമൊരുക്കുന്നത്. അൽബർട്ടയിലെ Battle River—Crowfoot റൈഡിംഗിലാണ് പോളിയേവ് മത്സരിക്കാൻ സാധ്യത. നിലവിലെ എംപി ഡാമിയൻ കുരെക് രാജിവെച്ചതോടെ പോളിയേവ് മത്സരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കം.
ഒറ്റവ – വലിയ ടെക് കമ്പനികളെ ലക്ഷ്യമിട്ട് കാനഡ ഏർപ്പെടുത്തിയ ഡിജിറ്റൽ സർവീസ് നികുതി (DST) പിന്‍വലിച്ചതിന് പിന്നാലെ, യുഎസ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ തിങ്കളാഴ്ച രാവിലെ വീണ്ടും ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി ഫോൺവിളി നടത്തിയതായി പ്രധാനമന്ത്രി മാർക്ക് കാർനി പറഞ്ഞു. ജൂലൈ 21-നകം വ്യാപാര കരാറിലേക്ക് എത്താനുളള മുൻ ധാരണ പ്രകാരം ചർച്ചകൾ തുടരുമെന്ന് ഇരുവരും തീരുമാനം എടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. “ഇത് ഒരു വലിയ പരസ്പരാലോജനയുടെ ഭാഗമാണ്. നികുതി ഇപ്പോൾ ശേഖരിച്ച് പിന്നെ തിരിച്ചു നൽകുന്നത് കൃത്യമായ ഒന്നായി തോനുന്നില്ല,” എന്ന് കാർനി അഭിപ്രായപ്പെട്ടു.
ഒറ്റവ, കാനഡ: അമേരിക്കയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാനഡ ഡിജിറ്റൽ സേവന നികുതി പിൻവലിക്കാൻ തീരുമാനിച്ചു. ഈ തീരുമാനം കാനഡയുടെ ധനമന്ത്രാലയം ഞായറാഴ്ച (June 29, 2025) പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കക്കും കാനഡക്കും പരസ്പര ഗുണം ലഭിക്കുന്ന ഒരു സമഗ്ര വ്യാപാര ഉടമ്പടിയിലേക്ക് നീങ്ങുന്നതിനായാണ് ഈ നികുതി പിന്മാറ്റം എന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഈ ഒരു ടാക്സ് പ്രധാന കാരണമായി പറഞ്ഞ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അമേരിക്കൻ പ്രസിഡന്റ് ട്രംപ് നിറുത്തിയിരുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന വ്യവസ്ഥകളോടെ തുടരാൻ അനുമതി നൽകി അതിരൂപത പുതിയ സർക്കുലർ പുറത്തിറക്കി. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അർപ്പിക്കണമെന്ന് ആണ് പ്രധാന വ്യവസ്ഥ. ജൂൺ 19ന് കൊച്ചിയിൽ ചേർന്ന എറണാകുളം – അങ്കമാലി അതിരൂപത വൈദിക സമ്മേളനത്തിലെ ധാരണ പ്രകാരമാണ് പുതിയ സർക്കുലർ. രാവിലെ 5:30നും 10:30ക്കും ഇടയിലോ, വൈകുന്നേരം 3:30നും 6നും ഇടയിലോ ഏകീകൃത കുർബാന ആരംഭിക്കണം. ഇത് ജൂലൈ 3-ന് ദുക്റാന തിരുനാൾ മുതൽ ആരംഭിക്കണം. എല്ലാ പള്ളികളിലും എല്ലാ കുർബാനകളിലും വിശുദ്ധ കുർബാനയുടെ തക്സയിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ വചനവേദി (ബേമ) ഉപയോഗിക്കണമെന്നും സർക്കുലറിലുണ്ട്. അതിരൂപതയിലെ നിലവിലെ കൂരിയ അംഗങ്ങളെ മാറ്റാനും തീരുമാനമായി. നിലവിലെ കൂരിയ അംഗങ്ങളെ മാറ്റണമെന്ന് ഏകീകൃത കുർബാനയെ എതിർക്കുന്ന വിഭാഗം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 3 മുതൽ നിലവിലെ കൂരിയ അംഗങ്ങൾ പുതിയ ചുമതലയിലേക്ക് മാറുമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈദികർക്കെതിരായ അച്ചടക്ക നടപടികൾ കാനോനിക നിയമസാധ്യതകളുടെ വെളിച്ചത്തിൽ പരിഹരിക്കും. നവവൈദികർ…
വാഷിങ്ടൺ: കാനഡയുമായുള്ള വ്യാപാരചർച്ചകൾ അവസാനിപ്പിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കാനഡ അവതരിപ്പിച്ച ഡിജിറ്റൽ സേവന നികുതിക്കെതിരെ പ്രതികരിച്ച ട്രംപ്, അതിനെ “ഞങ്ങളുടെ രാജ്യത്തിന് നേരെയുള്ള നേരിട്ടും നിഷ്ഠൂരവുമായ ആക്രമണം” എന്ന് വിശേഷിപ്പിച്ചു. കാനഡയുമായി കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന ചർച്ചകൾക്കാണ് ഇതോടെ വിരാമമാകുന്നത്. പുതിയ ടാരിഫ് നിരക്ക് ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞു.
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിലെ മൂന്നു പ്രധാന ആണവ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണം വിജയകരമായിരുന്നുവെന്ന് പ്രഖ്യാപിച്ചു. ഫോർഡോ, നത്താൻസ്, എസ്ഫഹാൻ എന്നീ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഫോർഡോ ആണവകേന്ദ്രം പൂർണമായും നശിപ്പിച്ചുവെന്നുള്ള ഒരു പോസ്റ്റും ട്രംപ് പങ്കുവച്ചു. ട്രംപ് ഈ ആക്രമണത്തെ ‘ചരിത്രപരമായൊരു നിമിഷം’ എന്നാണ് വിശേഷിപ്പിച്ചത്. “ഇത് അമേരിക്കയ്ക്കും, ഇസ്രായേലിനും, അതുപോലെ ലോകത്തിനും ഒരു ചരിത്ര നിമിഷമാണ്. ഇറാൻ ഇപ്പോൾ തന്നെ ഈ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകണം,” എന്നും അദ്ദേഹം എഴുതി. ഇതോടെ ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം സങ്കീർണ്ണമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ട്രംപ് ശനിയാഴ്ച രാത്രി 10ന് (ET) അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തു അമേരിക്കൻ ആക്രമണം നടത്തിയെന്ന് അറിയിച്ചു.