- ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ കുറഞ്ഞ ഫീസില് എം. എസ്. ഡബ്ല്യു. പഠിക്കാം: വാര്ഷിക ട്യൂഷന് ഫീസ് 7500 രൂപ മാത്രം
- കാനഡയിൽ ഇനി കോ-ഓപ്പ് വർക്ക് പെർമിറ്റ് ആവശ്യമില്ല: ഇന്റർനാഷനൽ വിദ്യാർത്ഥികൾക്ക് വൻ ആശ്വാസം
- കാനഡ ഇമിഗ്രേഷൻ 2026: PNP പദ്ധതികളിൽ മാറ്റങ്ങളും യോഗ്യതാ നിർണയത്തിൽ പ്രവിശ്യകൾക്ക് പൂർണ്ണ അധികാരവും
- റോമിലെ കൊളോസിയത്തിൽ കുരിശിന്റെ വഴി: 14 സ്ഥലങ്ങളിലും കുരിശേന്തി മാർപാപ്പ
- 2026 ഏപ്രിൽ 3 ദുഃഖവെള്ളി: ക്രിസ്തുവിന്റെ കുരിശു മരണത്തിന് വർഷങ്ങൾക്കിപ്പുറത്തേക്കുള്ള നിഗൂഢ രഹസ്യം
- ആർട്ടെമിസ് 2 ദൗത്യം എങ്ങനെ ട്രാക്ക് ചെയ്യാം
- ചരിത്രം കുറിക്കാൻ ആർട്ടെമിസ് 2: ഇന്നത്തെ ചന്ദ്രനിലേക്കുള്ള യാത്രാസംഘത്തിൽ കനേഡിയൻ സാന്നിധ്യവും
- ആപ്പിളിന് 50 വയസ്സ്: ഗാരേജിൽ നിന്ന് ആഗോള വിപ്ലവത്തിലേക്ക് മാറിയ അഞ്ച് പതിറ്റാണ്ടുകൾ
Author: KSN News Desk
‘അപകടകരമായ രാസവസ്തുക്കൾ’ക്കെതിരെ ഹെൽത്ത് കാനഡ മാർഗനിർദേശങ്ങൾ പാലിക്കുന്നത് ഒരേ ഒരു പ്രൊവിൻസ് മാത്രം!
ഹെൽത്ത് കാനഡയുടെ ‘Forever Chemicals’ (PFAS- polyfluoroalkyl substances) സംബന്ധിച്ച മാർഗനിർദേശങ്ങൾ പരസ്യമായി പാലിക്കുന്ന ഏക പ്രവിശ്യ കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡ് (PEI) മാത്രമാണ് എന്ന് “ഗ്ലോബ് ആൻഡ് മെയിൽ” റിപ്പോർട്ട് ചെയ്യുന്നു. ഈ രാസവസ്തുക്കൾ, പരിസ്ഥിതിയിലും മനുഷ്യശരീരത്തിലും എളുപ്പത്തിൽ വിഘടിക്കാത്തതിനാൽ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നവയാണ്. ഹെൽത്ത് കാനഡയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച്, 25 തരം PFAS-ന്റെ മൊത്തം അളവ് ഒരു ലിറ്റർ കുടിവെള്ളത്തിൽ 30 നാനോഗ്രാമിൽ കൂടരുതെന്നാണ്. എന്നാൽ, ഈ മാർഗനിർദേശം ഒരു “ലക്ഷ്യ മൂല്യം” മാത്രമാണ്, നിർബന്ധിതമല്ല. PEI-ലെ ഹേസൽബ്രൂക്കിൽ വിഷമയമായ PFASPEI-ലെ ഹേസൽബ്രൂക്ക് എന്ന ഗ്രാമീണ മേഖലയിൽ, പ്രവിശ്യാ സർക്കാർ നടത്തിയ ജല പരിശോധനയിൽ, ഒരു ലിറ്റർ വെള്ളത്തിൽ 606.6 നാനോഗ്രാം PFAS കണ്ടെത്തി. ഇത് ഹെൽത്ത് കാനഡ ശുപാർശ ചെയ്ത പരിധിയേക്കാൾ 20 മടങ്ങ് കൂടുതലാണ്. ഈ കണ്ടെത്തലിനെ തുടർന്ന്, ഹേസൽബ്രൂക്കിലെ താമസക്കാർക്ക് പ്രവിശ്യാ സർക്കാർ കുപ്പിവെള്ളം വിതരണം ചെയ്യുകയും, ദീർഘകാല പരിഹാരങ്ങൾക്കായി ശ്രമങ്ങൾ ആരംഭിക്കുകയും…
ഫ്ലിൻ ഫ്ലോൺ, മനിറ്റോബ: സസ്‌കാച്ചുവാനിലെ ക്രെയ്റ്റണിൽ ആരംഭിച്ച കാട്ടുതീ മനിറ്റോബ അതിർത്തി കടന്ന് ഫ്ലിൻ ഫ്ലോൺ നഗരത്തിന് ഭീഷണി ഉയർത്തുന്നു. നഗരത്തിലെ 5,000-ത്തോളം ആളുകൾക്ക് ബുധനാഴ്ച വൈകിട്ട് വരെ നഗരം ഒഴിയാൻ നിർദേശം നൽകിയതായി മേയർ ജോർജ് ഫൊണ്ടെയ്ൻ അറിയിച്ചു. ആശുപത്രിയിലെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് നീക്കാൻ ആരംഭിച്ചു.“നഗരവാസികൾക്ക് ഏതുവേളയിലും ഒഴിഞ്ഞ് പോകേണ്ട വരാം,” പ്രീമിയർ വാബ് കിന്യൂ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കനത്ത കാറ്റും, തീയുടെ അതിവേഗ വ്യാപനവും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാവുന്നുണ്ട്. കാട്ടുതീ നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്ന വാട്ടർ ബോംബറുകൾക്ക്, ഒരു സ്വകാര്യ ഡ്രോൺ ദൃശ്യമായതിനെ തുടർന്ന് പ്രവർത്തനം തടസ്സപ്പെട്ടു. “ഡ്രോൺ പറത്തുന്നത് ജനങ്ങളുടെ സുരക്ഷക്ക് സുരക്ഷക്ക് ഭീഷണിയാണ്,” കിന്യൂ കൂട്ടിച്ചേർത്തു. നഗരത്തിലെ കാഴ്ചയും (visibility) വായുവും (air quality) ദ്രുതഗതിയിൽ മോശമാവുകയാണ്. സമീപ നഗരങ്ങളായ ലിൻ ലേക്ക്, ഷെറിഡൻ എന്നിവിടങ്ങളിൽ നേരത്തെ തന്നെ ജനങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. മാനിറ്റോബയിൽ ഈ വർഷം കാട്ടുതീ സീസൺ അതീവ ഗുരുതരമാണ്. സർക്കാരും രക്ഷാപ്രവർത്തകരും…
ലിവർപൂൾ: പ്രീമിയർ ലീഗ് കിരീടം നേടിയ ലിവർപൂൾ ഫുട്ബോൾ ക്ലബിന്റെ വിജയാഘോഷ പരേഡിൽ പങ്കെടുത്ത ആരാധകരുടെ കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 53 വയസുകാരനായ ബ്രിട്ടീഷ് പൗരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ നഗരത്തിലെ വാട്ടർ സ്ട്രീറ്റിലായിരുന്നു സംഭവം. ടീമിന്റെ ഓപ്പൺ-ടോപ്പ് ബസ് പരേഡ് കഴിഞ്ഞ് കുറച്ച് നേരത്തിനുശേഷമായിരുന്നു അപകടം. കാറിടിച്ചുകയറിയത് ആഘോഷത്തിനായി കൂട്ടംകൂടിയിരുന്ന ആരാധകരുടെ ഇടയിലേക്കാണ്. അപകടത്തെ തുടർന്ന് 27 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതിൽ നാലുപേർ കുട്ടികളാണ്. ഒരു കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് ഗുരുതര പരിക്കുകളുണ്ട്. നേരിയ പരിക്കുകളുണ്ടായിരുന്ന 20 പേർക്ക് സംഭവസ്ഥലത്തുതന്നെ ചികിത്സ നൽകി. മറ്റു ചിലർ സമീപത്തെ ആശുപത്രികളിൽ സ്വയം ചികിത്സ തേടി. സംഭവം നഗരത്തിൽ അതീവ ഭീതിയും ആശങ്കയും സൃഷ്ടിച്ചു. അടിയന്തര സേവനങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമായാണ് പോലീസ് കണക്കാക്കുന്നതെന്നും ഭീകരപ്രവർത്തനമല്ലെന്നുമാണ് ഇപ്പോൾ ലഭ്യമായ…
കൊച്ചി: കേരളാ തീരത്ത് ഭീഷണിയുയർത്തി കപ്പൽ അപകടം. ലൈബീരിയൻ കണ്ടെയ്‌നർ കപ്പൽ MSC ELSA 3, 640 കണ്ടെയ്‌നറുകളുമായി കൊച്ചിക്കടുത്ത് അറബിക്കടലിൽ മറിഞ്ഞു, മുങ്ങി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും ഇന്ത്യൻ കോസ്റ്റ് ഗാർഡ്, നാവികസേന എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി. അപകടം സംഭവിച്ചത് എങ്ങനെ?വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന 184 മീറ്റർ നീളമുള്ള കപ്പൽ, ശക്തമായ കാറ്റിലും തിരകളിലും പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടു. കപ്പൽ 28 ഡിഗ്രി വരെ ചെരിഞ്ഞതോടെ കണ്ടെയ്‌നറുകൾ കടലിൽ വീണു തുടങ്ങി. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. കപ്പലിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ അവസാന നിമിഷം നാവികസേനയുടെ INS Sujata രക്ഷപ്പെടുത്തി. പരിസ്ഥിതി ഭീഷണികപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്‌നറുകളിൽ 13 എണ്ണം അപകടകരമായ ചരക്കുകളും 12 എണ്ണം കാൽസ്യം കാർബൈഡും ഉൾകൊള്ളുന്നതായിരുന്നു. കപ്പലിൽ 84.44 ടൺ ഡീസലും 367.1 ടൺ ഫർണസ് ഓയിലും ഉണ്ടായിരുന്നുവെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇവ കടലിൽ ചോർന്നാൽ വലിയ…
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ, റഷ്യൻ സേന 69 മിസൈലുകളും 298 ഡ്രോണുകളും ഉൾപ്പെടെ ആകെ 367 വ്യോമായുധങ്ങൾ യുക്രെയിനിലെ വിവിധ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും തൊടുത്തു വിട്ടു.കീവ്, മൈകൊലൈവ്, ഖ്മെൽനിത്സ്കി, സപോറിഷ്യ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. കീവ് നഗരത്തിൽ വാർഷിക ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. നിരവധി വീടുകളും അപ്പാർട്ടുമെന്റുകളും തീപിടിച്ച് നശിച്ചു. രക്ഷാപ്രവർത്തകർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ തിരഞ്ഞു വരികയാണ് എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നതായാണ് സൂചന. “ഇത് യുദ്ധം ആരംഭിച്ചതിനുശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ്.” യുക്രെയിൻ എയർഫോഴ്സ് വക്താവ് യൂറി ഇഹ്നാത് പറഞ്ഞു. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി പാശ്ചാത്യ രാജ്യങ്ങളോട് റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ ശക്തിപ്പെടുത്താൻ ആവശ്യം ഉന്നയിച്ചു. റഷ്യൻ ആക്രമണങ്ങൾ തുടരുന്നതിനിടയിൽ, യുക്രെയിൻ റഷ്യൻ…
ഖാൻ യൂനിസ്: ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലെ പീഡിയാട്രിഷ്യൻ ഡോ. അലാ അൽ-നജ്ജാറിന്റെ വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അവരുടെ 10 മക്കളിൽ ഒമ്പത് പേരും കൊല്ലപ്പെട്ടതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടറുടെ മക്കളിൽ പതിനൊന്നുകാരനായ ഒരു മകൻ മാത്രമാണ് ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടത്. ഭർത്താവ് ഡോ. ഹംദി അൽ-നജ്ജാറും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആക്രമണ സമയത്ത് ഡോ. അലാ ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു. വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ വീടു തീപിടിച്ച് കത്തിക്കൊണ്ടിരിക്കുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടികൾ ഏഴു മാസം മുതൽ 12 വയസ്സ് വരെ പ്രായയുള്ളവരാണ്. രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. ഇതുവരെ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ നടന്ന വ്യോമാക്രമണങ്ങളിൽ 79 പേരുടെ മൃതദേഹങ്ങൾ ആശുപത്രികളിലെത്തിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ ഗാസയിലെ ആശുപത്രികളിലേക്കുള്ള പ്രവേശനം ഇപ്പോൾ അസാധ്യമാണ്. “ഇത് ഗാസയിലെ ആരോഗ്യപ്രവർത്തകർ അനുഭവിക്കുന്ന യാഥാർത്ഥ്യമാണ്. ഈ വേദനയെ വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ കഴിയില്ല,” എന്ന് ഗാസാ ആരോഗ്യ മന്ത്രാലയ ഡയറക്ടർ ഡോ.…
ടൊറന്റോ: സ്കാർബറോയിലെ പ്രശസ്തമായ ഷാസ് ഇന്ത്യൻ ക്വിസീൻ റെസ്ട്രന്റ് വെള്ളിയാഴ്ച പുലർച്ചെ അജ്ഞാത സംഘം അഗ്നിക്കിരയാക്കി. കെന്നഡി റോഡിനും ലോറൻസ് അവന്യു ഈസ്റ്റിനും ചേർന്നാണ് ഈ റെസ്ട്രന്റ് സ്ഥിതി ചെയ്തിരുന്നത്. രാത്രി 2:45-ഓടെ കറുത്ത വസ്ത്രവും മാസ്കും ധരിച്ചെത്തിയ മൂന്ന് പേർ റെസ്ട്രന്റിന്റെ മുൻവാതിൽ തവർക്കുകയും അകത്ത് കടന്ന് ജീവനക്കാരുടെ സാന്നിധ്യത്തിൽ പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ. അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഉടൻ തന്നെ കടന്ന് കളഞ്ഞു. സംഭവം നടക്കുമ്പോൾ നാല് ജീവനക്കാർ അകത്തുണ്ടായിരുന്നു; എല്ലാവരും സുരക്ഷിതമായി പുറത്ത് പുറത്ത് കടന്നു. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർ മാർഷലിന്റെ ഓഫീസ് സംഭവസ്ഥലത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെസ്ട്രന്റിന്റെ ഉടമകളും ജീവനക്കാരും ഈ ആക്രമണത്തിൽ അതീവ ഭയവും ആശങ്കയും പ്രകടിപ്പിച്ചു. “ഒരു വർഷത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഞങ്ങളുടെ ബിസിനസ് ടാർഗറ്റ് ചെയ്യപ്പെടുന്നത്. ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് വർദ്ധിച്ച ആശങ്ക ഉളവാക്കുന്നതാണ് ഈ തുടർച്ചയായ സംഭവങ്ങൾ,” എന്നായിരുന്നു ഉടമയുടെ പ്രതികരണം. പോലീസ് മൂന്നു പ്രതികളെ തിരയുകയാണ്.…
വാഷിങ്ടൺ ഡി.സി.: ഇസ്രയേൽ എംബസി ജീവനക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ചിക്കാഗോ സ്വദേശി ഇലിയാസ് റോഡ്രിഗസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ‘ഫസ്റ്റ് ഡിഗ്രി മർഡർ’ (First Degree Murder) കുറ്റം ചുമത്തി. അമേരിക്കൻ നിയമപ്രകാരം, നിശ്ചിത ഉദ്ദേശത്തോടെയും മുൻകൂട്ടി ആലോചിച്ചും നടത്തുന്ന കൊലപാതകങ്ങൾക്കാണ് ഈ കുറ്റം ചുമത്തപ്പെടുന്നത്.
വാഷിങ്ടൺ ഡി.സി.: അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഡി.സി.യിലെ ക്യാപിറ്റൽ ജൂയിഷ് മ്യൂസിയത്തിന് പുറത്തു നടന്ന വെടിവെപ്പിൽ രണ്ട് ഇസ്രയേൽ എംബസി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി എലിയാസ് റോഡ്രിഗസിന്റെ (30, ചിക്കാഗോ) വീട്ടിൽ എഫ്ബിഐ റെയ്ഡ് നടത്തി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് യാരോൺ ലിഷിൻസ്‌കി, സാറ ലിൻ മിൽഗ്രിം എന്നിവർക്ക് വെടിയേറ്റത്. ഇരുവരും വിവാഹ നിശ്ചയത്തിനൊരുങ്ങിയ യുവദമ്പതികളാണെന്ന് ഇസ്രയേൽ അംബാസഡർ അറിയിച്ചു. മ്യൂസിയത്തിൽ നടന്ന ഒരു പരിപാടിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു ആക്രമണം. പ്രതി “ഫ്രീ, ഫ്രീ പലസ്തീൻ” എന്ന് വിളിച്ചു കൊണ്ടായിരുന്നു വെടിവെപ്പ് നടത്തിയത്. പ്രതി സംഭവസ്ഥലത്ത് തന്നെ പിടിയിലായി. തുടർന്ന്, ഇയാൾ ഉപയോഗിച്ച തോക്ക് എവിടെയാണെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുകയും ചെയ്തു. ഇയാളുടെ ചിക്കാഗോയിലെ വീട്ടിൽ വ്യാഴാഴ്ച രാവിലെ എഫ്ബിഐ സംഘം റെയ്ഡ് നടത്തി. വലിയ തോതിൽ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസ് വാഹനങ്ങളും സ്ഥലത്ത് ഉണ്ടായിരുന്നു. വീട് പരിശോധിച്ചെങ്കിലും കണ്ടെത്തലുകളെക്കുറിച്ച് അധികൃതർ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. കൂടുതൽ അന്വേഷണം തുടരുന്നു…
വാഷിങ്ടൺ: ദീർഘകാലം ജനപ്രിയമായിരുന്ന എനർജി സ്റ്റാർ (Energy Star) ഊർജ്ജ കാര്യക്ഷമത സർട്ടിഫിക്കേഷൻ പ്രോഗ്രാം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ് എന്നീ പത്രങ്ങളെ ഉദ്ധരിച്ച് CBC റിപ്പോർട്ട് ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ (EPA) ആഭ്യന്തര രേഖകളും ഉദ്യോഗസ്ഥരുടെ യോഗത്തിലെ രേഖപ്പെടുത്തലുകളും ഈ റിപ്പോർട്ടുകളെ സ്ഥിരീകരിക്കുന്നതാണ്. എന്താണ് എനർജി സ്റ്റാർ? 1992-ൽ ആരംഭിച്ച ഈ പ്രോഗ്രാം, റഫ്രിജറേറ്ററുകൾ, ഡിഷ്‌വാഷറുകൾ, എയർ കണ്ടീഷണറുകൾ തുടങ്ങിയ ഉപകരണങ്ങൾക്ക് എനർജി കാര്യക്ഷമതയുടെ സർക്കാർ അംഗീകൃത ബ്ലൂ ലേബൽ നൽകി വരുന്നു. ഇതുവഴി ഉപഭോക്താക്കൾക്ക് വൈദ്യുതി ബില്ലിൽ വർഷംതോറും ശരാശരി 450 ഡോളർ വരെ ലാഭിക്കാനാകുമെന്ന് എജൻസി വെബ്സൈറ്റ് വ്യക്തമാക്കുന്നു. എന്തുകൊണ്ട് ഈ പദ്ധതി അവസാനിപ്പിക്കുന്നു? EPAയുടെ ആന്തരിക പുനസംഘടനയുടെ ഭാഗമായാണ് എനർജി സ്റ്റാർ അടക്കമുള്ള ക്ലൈമറ്റ് ചേഞ്ച്, ഊർജ കാര്യക്ഷമതാ വിഭാഗങ്ങൾ അടയ്ക്കാൻ തീരുമാനിച്ചത്. ട്രംപ് ഭരണകൂടം പരിസ്ഥിതി നിയമങ്ങൾ പിന്‍വലിക്കുകയും, പാരിസ്ഥിതിക സംരക്ഷണ പദ്ധതികൾക്ക്…