- ടോയ്സ് ‘ആർ’ അസ് ഗിഫ്റ്റ് കാർഡുകൾ അസാധുവാകുന്നു; ഫെബ്രുവരി 16-നകം ഉപയോഗിച്ചില്ലെങ്കിൽ പണം നഷ്ടമാകും
- ഗൂഢാലോചന: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത കോടതിയിൽ കുറ്റസമ്മതം നടത്തി
- xAI-യെ ഏറ്റെടുത്ത് സ്പേസ് എക്സ്; ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി മാറി
- പ്രകൃതിയുടെ സൗന്ദര്യം: നമ്മുടെ ജീവിതത്തിലെ അനുഗ്രഹം
- കുടൽ കാൻസർ: ചെറുപ്പക്കാരിലെ നിശബ്ദ ലക്ഷണങ്ങളെക്കുറിച്ച് ക്രിസ് കിർട്ടിന്റെ മുന്നറിയിപ്പ്
- വായനയുടെ പ്രാധാന്യം: അറിവും വളർച്ചയും
- പ്രകൃതിയുടെ മാസ്മരിക സൗന്ദര്യം: ഒരു ഓർമ്മപ്പെടുത്തൽ
- നെതർലൻഡ്സിലെ ഉത്രെച്റ്റിൽ മുസ്ലീം വനിതകൾക്ക് നേരെ പോലീസ് അതിക്രമം: വംശീയ അധിക്ഷേപവും
Author: KSN News Desk
ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്, പ്രൊവിൻഷ്യൽ പാർലിമെന്റ് കാലാവധി തീരാൻ ഒരു വർഷം ശേഷിക്കെ, ഫെബ്രുവരി 27-ന് ഒരു അതിവേഗ തിരഞ്ഞെടുപ്പ് (Snap Election) പ്രഖ്യാപിച്ചു. ലഫ്. ഗവർണർ എഡിത്ത് ഡുമോണ്ടുമായി ചർച്ച നടത്തിയ ഫോർഡ്, പാർലിമെന്റ് വിരാമം ആവശ്യപ്പെട്ടതോടെയാണ് 29-ദിവസത്തെ പ്രചാരണ പരിപാടികൾ ജനുവരി 29 ന് ഔപചാരികമായി ആരംഭിക്കുന്നത്. ഫെഡറൽ തലത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിക്കുറിപ്പും യു.എസ്. പ്രസിഡന്റ് ഡോണൽഡ് ട്രംപിന്റെ 25% കസ്റ്റംസ് നികുതി ഭീഷണിയും രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഫോർഡ് ഈ നേരത്തെയുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 1981-ന് ശേഷം ആദ്യത്തെ ശീതകാല നിയമസഭാ തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്.
Aliexpress.ca യിൽ ലഭ്യമായ കുട്ടികൾക്കുള്ള ചില self-feeding ഉപകരണങ്ങളെ സംബന്ധിച്ച് ഹെൽത്ത് കാനഡയുടെ മുന്നറിയിപ്പ്. ചൈനയിൽ നിർമ്മിച്ച ഈ ഉൽപ്പന്നങ്ങൾ ഗുരുതരമായ ആരോഗ്യ/സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.ആരോഗ്യത്തിന് ഹാനികരമായേക്കാമെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകുന്ന ഉൽപ്പന്നങ്ങൾ താഴെപ്പറയുന്നതാണ്: ⁃ 300ml Baby Bottle Kids Cup Silicone Sippy Children Training Cute Baby Drinking Water Straw Feeding Bottle Hands-free Bottle.⁃ 330ml Baby Cups Can Be Rotated Magic Cup Kids Leak-proof Drinking Water Bottle Hand Free Cup BPA Free ⁃ Baby Feeding Bottle Long Straw Hands-free Bottle Nipple Multifunctional Baby Bottle Kids Cup Silicone Sippy Mouth NO BPA ⁃ Erduo Newborn Baby Water Feeding Bottles Gourdes Drinking Bottle Children with Straw Hands-Free Silicone Baby…
ലിങ്കൺഷയർ: നോട്ടിംഗ്ഹാമിൽ മലയാളി യുവാവിന്റെ മരണ വാർത്തക്ക് പിന്നാലെ, 27 വയസ്സുള്ള ലിബിൻ ലിജോ എന്ന മലയാളി യുവാവിന്റെ മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. തലച്ചോറിൽ ഉണ്ടായ അണുബാധ മൂലമാണ് ലിബിന്റെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. പാലക്കാട് ആലത്തൂർ സ്വദേശിയായ ലിബിൻ, സ്റ്റുഡന്റ് വിസയിൽ രണ്ട് വർഷം മുമ്പ് യുകെയിലേക്ക് കുടിയേറിയതായിരുന്നു. അടുത്തിടെ, കെയർ ഹോമിൽ വർക്ക് പെർമിറ്റ് ലഭിച്ച് ജോലിയിൽ പ്രവേശിക്കുകയും നന്നായി പ്രവർത്തിച്ച് വരികയുമായിരുന്നു. കടുത്ത തലവേദന അനുഭവപ്പെട്ടതിനെ തുടർന്നു ലിബിനെ ബോസ്റ്റൺ പിൽഗ്രിം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രോഗനില കൂടുതൽ വഷളായതിനെ തുടർന്ന് നോട്ടിംഗ്ഹാം ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകിയെങ്കിലും, നിലയിൽ പുരോഗതി ഉണ്ടായില്ല. അപൂർവ്വമായ അണുബാധയാണ് ലിബിന്റെ അസാധാരണ മരണത്തിന് കാരണം എന്നാണ് ഡോക്ടർമാരുടെ നിഗമനം. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. ലിബിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ബോസ്റ്റണിലെ മലയാളി സംഘടനകളും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ചേർന്ന് ധനസമാഹരണം തുടങ്ങി.…
കൊളംബിയക്കെതിരെ 25 ശതമാനം അടിയന്തിര നികുതിയും ഉപരോധവും പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കയിൽ നിന്ന് പുറത്താക്കപ്പെട്ട കൊളംബിയൻ പൗരന്മാരായ കുടിയേറ്റക്കാരുമായെത്തിയ അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് കൊളംബിയയിൽ ഇറങ്ങാൻ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഈ നടപടി. നികുതി ഒരാഴ്ചക്കുള്ളിൽ 50% ആയി ഉയർത്തുമെന്ന് ട്രംപ് വ്യക്തമാക്കിയ ട്രംപ്, കൊളംബിയൻ സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ സഹായികൾക്കുമെതിരെ യാത്രാ നിരോധനവും വിസാ റദ്ദാക്കലും ഉൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിച്ചു. അതേസമയം, സിവിലിയൻ വിമാനങ്ങൾ വഴി മാത്രമേ കുടിയൊഴിപ്പിച്ചവരെ സ്വീകരിക്കൂ എന്ന് കൊളംബിയൻ പ്രസിഡന്റ് പ്രസ്താവിച്ചു. ക്രിമിനലുകളോടെന്ന പോലെയല്ല അവരോട് പെരുമാറേണ്ടതെന്നും മാനവികതയോടെയുള്ള സമീപനമാണ് ആവശ്യമെന്നും പെട്രോ കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ തർക്കം വ്യാപാര രാഷ്ട്രീയ ബന്ധങ്ങളിൽ വൻ വിള്ളലുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2025 ജനുവരി 26-നു റിപ്പബ്ലിക് ദിനത്തിന് തലേന്ന് പ്രഖ്യാപിച്ച പത്മശ്രീ പുരസ്കാരത്തിന് അർഹരായവരിൽ ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസവും കേരളത്തിന്റെ അഭിമാനവുമായ ഐ.എം. വിജയനും. 1969 ഏപ്രിൽ 25-ന് തൃശ്ശൂരിൽ ജനിച്ച വിജയൻ, ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും പ്രതിഭാശാലിയായ ഫോർവേഡുകളിൽ ഒരാളാണ്. കേരള പൊലീസ് ടീമിൽ തന്റെ ക്ലബ് കരിയർ ആരംഭിച്ച വിജയൻ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, JCT ഫഗ്വാര, എഫ്.സി. കൊച്ചിൻ തുടങ്ങിയ പ്രമുഖ ടീമുകൾക്കായും കളിച്ചു. ദേശീയ ലീഗിലും ഫെഡറേഷൻ കപ്പിലും അനേകം വിജയങ്ങൾ താൻ പ്രതിനിധീകരിച്ച ടീമുകൾക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്ന. അന്താരാഷ്ട്ര തലത്തിൽ, 1992-ൽ ഫിലിപ്പൈൻസിനെതിരെ അരങ്ങേറ്റം നടത്തിയ വിജയൻ, 79 മത്സരങ്ങളിൽ 40 ഗോളുകൾ നേടിയിട്ടുണ്ട്. 1999-ലെ സാഫ് ചാമ്പ്യൻഷിപ്പിൽ ഭൂട്ടാനെതിരെ വെറും 12 സെക്കൻഡിനുള്ളിൽ നേടിയ ഗോൾ ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള ഗോളുകളിൽ ഒന്നാണ്. അർജുന അവാർഡ് (2003) ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ വിജയൻ, 2000…
ജനുവരി 26 മുതൽ ഉത്തരാഖണ്ഡിൽ ആരംഭിക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള പുരുഷ വോളിബോൾ ടീമിനെ സൂപ്പർ താരം ജെറോം വിനീത് നയിക്കും. കേരള ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുത്ത ഈ ടീമിൽ നിരവധി പ്രഗത്ഭ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് .ടീം അംഗങ്ങൾ:ജെറോം വിനീത് (ക്യാപ്റ്റൻ), ഐബിൻ ജോസ്, അരവിന്ദ്, ജിതിൻ, അഖിൻ, മുജീബ്, ജോൺ, ജിഷ്ണു, ഷോൺ ടി, എറിൻ, രാഹുൽ, സേതു, ആനന്ദ്, ശ്രീഹരി,പരിശീലകർ :ബിജോയ് ബാബു, ശ്രീജിത്ത്, മധുസൂധനപ്പണിക്കർമാനേജർ:മൊയ്‌ദീൻ നൈന ഈയിടെ രാജസ്ഥാനിൽ സമാപിച്ച ദേശീയ സീനിയർ വോളിബോളിൽ കിരീടം ചൂടിയ കേരളം ദേശീയ ഗെയിംസിലും സംസ്ഥാനത്തിന്റെ സുവർണ പ്രതീക്ഷയാണ്. രാജസ്ഥാനിൽ നടന്ന ടൂർണമെന്റിൽ കേരളത്തെ നയിച്ച അബ്ദുൽ റഹീം ദേശീയ ഗെയിംസ് ടീമിൽ ഇടം നേടിയില്ല.
നികുതി ദായകരെ സഹായിക്കാൻ ഒന്റാരിയോ സർക്കാർ 200 ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. 200 ഡോളറിന്റെ ചെക്ക് 2023 ലെ ആദായ നികുതിയുടെയും മറ്റ് ആനുകൂല്യങ്ങളുടെയും റിടേൺ സമർപ്പിച്ച അർഹരായ എല്ലാ ഒന്റാരിയോ നിവാസികൾക്കും പോസ്റ്റൽ മാർഗം അയച്ചതായി ധനകാര്യമന്ത്രാലയം അറിയിപ്പ് നല്കിയിട്ടുണ്ട്. നിങ്ങൾക്ക് ഇത് വരെ ചെക്ക് ലഭിച്ചിട്ടില്ലെങ്കിൽ, താഴെ പറഞ്ഞ മാർഗങ്ങളിലൂടെ അർഹത (eligibility) ഉറപ്പാക്കാനും സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും. ചെക്ക് ലഭിച്ചോ ഇല്ലയോ എന്ന് പരിശോധിക്കാൻ, Ontario Relief Tracking Information System (OTRIS)ഉപയോഗിച്ച് ഓൺലൈനിൽ താങ്കളുടെ സ്റ്റാറ്റസ് പരിശോധിക്കാനായി: ഈ പോർട്ടൽ മുഖേന, നിങ്ങളുടെ ചെക്ക് പ്രോസസ്സിംഗ് സ്റ്റാറ്റസ് ഉൾപ്പെടെ എല്ലാ വിവരങ്ങളും അറിയാനാകും.
ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 2 വിക്കറ്റ് വിജയം. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി. അവസാന നിമിഷം വരെ ആരാധകരെ ആവേശത്തിലാഴ്ത്തിയ ഒരു സസ്പെൻസ് ത്രില്ലറിനാണ് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒറ്റയാൾ പോരാട്ടത്തിലൂടെ 72 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച തിലക് വർമയാണ് മാൻ ഓഫ് ദ മാച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയക്കപ്പെട്ട ഇംഗ്ലണ്ട് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെന്ന സാമാന്യം ഭേദപ്പെട്ട സ്കോർ നേടി . ജോസ് ബട്ട്ലർ 30 പന്തിൽ നിന്ന് രണ്ട് ബൗണ്ടറിയും മൂന്ന് സിക്സും അടക്കം 45 റൺസുമായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു, . ബ്രൈഡൻ കാർസ് 31 റൺസ് നേടി, ഹാരി ബ്രൂക്ക് 13 റൺസിന് പുറത്തായി. എന്നാൽ, ഇന്ത്യയുടെ കൃത്യമായ ബോളിംഗ്…
അമേരിക്കയുമായി ആസന്നമായ ഒരു വ്യാപാരയുദ്ധത്തിന് രാജ്യം തയ്യാറെടുക്കുമ്പോൾ കനേഡിയൻ ഉൽപ്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കാൻ ട്രൂഡോയും പ്രീമിയർമാരും രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ടൊറന്റോ മെട്രോപൊലിറ്റൻ യൂണിവേഴ്സിറ്റി (TMU) നടത്തുന്ന ഇന്റർനാഷ്നലി എജ്യുകെയ്റ്റെഡ്സോഷ്യൽ വർക്ക് പ്രൊഫഷണൽസ് (IESW) ബ്രിഡ്ജിംഗ് പ്രോഗ്രാമിന്റെ 2025-2026 വർഷത്തേക്കുള്ള കനേഡിയൻ സോഷ്യൽ വർക്ക് പ്രാക്റ്റിസ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 2005-ൽ ആരംഭിച്ച ഈ പ്രോഗ്രാം പൂർത്തിയാക്കിയ 89% വിദ്യാർത്ഥികളും ഒരു വർഷത്തിനുള്ളിൽ സോഷ്യൽ വർക്ക് മേഖലയിൽ ജോലി നേടിയിട്ടുണ്ട്. പ്രോഗ്രാമിന്റെ വിശദാംശങ്ങൾ: ഈ പ്രോഗ്രാം പാർട്ട്-ടൈം മോഡിൽ 12 അല്ലെങ്കിൽ 9 മാസക്കാലയളവിൽ നടത്തപ്പെടുന്നു. പ്രോഗ്രാം ഘടന:• ഓൺലൈൻ ക്ലാസുകളും ഇൻ-പേഴ്സൺ ക്ലാസുകളും• ക്രെഡിറ്റ് കോഴ്സുകളും ശമ്പളത്തോട് കൂടിയല്ലാത്ത തൊഴിൽപരിചയവും• മെന്റർഷിപ്പും പ്ലേസ്മെന്റ് സപ്പോർട്ടും പ്രോഗ്രാമിലേക്ക് പ്രവേശനം ലഭിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് OSAP (Ontario Student Assistance Program) ന്റെ ഭാഗമായി വിദ്യാഭ്യാസ വായ്പയും ഗ്രാന്റും ചേർന്ന ധനസഹായം ലഭ്യമാണ്. പ്രധാന തീയതികളും പ്രവേശന ഓപ്ഷനുകളും:• 12 മാസത്തെ കോഴ്‌സ് 2025 ജൂൺ 27-ന് ആരംഭിക്കും. പ്രോഗ്രാമിന്റെ തുടക്കത്തിൽ അക്കാദമിക് ഇംഗ്ലിഷ്, സോഷ്യൽ വർക്ക് നൈപുണ്യ വികസന കോഴ്സ്…