- കാനഡയിൽ 32,000 സെൻസസ് തൊഴിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
- ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ കൂടിക്കാഴ്ച നടത്തി
- സിസിഎംഎ ആൽബർട്ട ചാപ്റ്റർ ഫെബ്രുവരിയിൽ
- വെനസ്വേല അമേരിക്കയുടെ നിയന്ത്രണത്തിൽ: പ്രസിഡന്റ് ട്രംപ്
- കൃത്യനിഷ്ഠ ഒരു ആനുകൂല്യമോ? പാശ്ചാത്യ ശീലങ്ങളെക്കുറിച്ചുള്ള മലയാളി പ്രൊഫസറുടെ നിരീക്ഷണം കാനഡയിൽ ശ്രദ്ധേയമാകുന്നു
- ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?
- ന്യൂനപക്ഷ ഗവേഷകർക്ക് ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ്: ജനുവരി 15 വരെ അപേക്ഷിക്കാം
- 2026-ലെ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപന തീയതികൾ
Author: Joby Joseph K
ഏന്തുകൊണ്ട് ഈ ദാരുണ സംഭവം കേരളത്തിൽ മാധ്യമശ്രദ്ധ നേടാതെ, ചർച്ചാവിഷയമാകാതെ പോയി? നൈജീരിയയുടെ ഉത്തര-മദ്ധ്യ സംസ്ഥാനമായ ബെനുവേയിലെ (Benue) യെൽവാത്ത ഗ്രാമത്തിൽ കഴിഞ്ഞ ജൂൺ 13 വെള്ളിയാഴ്ച രാത്രി മുതൽ ജൂൺ 14 ശനിയാഴ്ച പുലർച്ചെ വരെ നടന്ന ക്രൂരമായ ആക്രമണത്തിൽ കുറഞ്ഞത് 200-ഓളം പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. ഗുമ ലോക്കൽ ഗവൺമെന്റ് പ്രദേശത്തെ ഒരു കർഷക സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണത്തിൽ നിരവധി ആളുകളെ കാണാതാകുകയും, നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും, നിരവധി വീടുകൾ തകർക്കപ്പെടുകയും ചെയ്തു. വീടുകളിൽ അകപ്പെട്ട് പോയവരെ തീവെച്ച് കൊലപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്നത് അക്രമസംഭവങ്ങളുടെ ബാക്കിപത്രമായി നശിപ്പിക്കപ്പെട്ട വീടുകളും, വെന്തെരിഞ്ഞ ശവശരീരങ്ങളുമാണ്. എങ്കിലും കൃത്യമായ മരണസംഖ്യ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ആക്രമണത്തിന്റെ വിശദാംശങ്ങൾപുലർച്ചെ നേരത്ത്, പ്രധാനമായും കർഷകർ പാർക്കുന്ന യെൽവാത്തയിലേക്ക് ആയുധധാരികൾ ഇരച്ചുകയറുകയായിരുന്നു. ആക്രമണകാരികൾ വിവേചനമില്ലാതെ വെടിയുതിർക്കുകയും, വീടുകൾ കത്തിക്കുകയും, ഉറങ്ങിക്കിടന്ന കുടുംബങ്ങളെ ലക്ഷ്യമിടുകയും ചെയ്തുവെന്നാണ് രക്ഷപെട്ടവർ പറയുന്നത്.…
“Language carries culture, and culture carries, particularly through orature and literature, the entire body of values by which we come to perceive ourselves and our place in the world.”— Ngũgĩ wa Thiong’o, Decolonising the Mind ആഫ്രിക്കൻ സാഹിത്യത്തിന്റെ ഉജ്ജ്വല നക്ഷത്രമായിരുന്നു ഗൂഗി വാ തിയോങ്‌ഗോ (1938-2025). കെനിയയിലെ ലിമുരുവിൽ 1938-ൽ ജനിച്ച ഇദ്ദേഹം, ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ഇരുണ്ട കാലഘട്ടത്തിലാണ് തന്റെ ബാല്യം പിന്നിട്ടത്. ഡെഡാൻ കീമറ്റി വസീയരി (Dedan Kimati Waciuri) നയിച്ച “മൗ മൗ” സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ, തന്റെ ജന്മനാടിന്റെ വേദനകളും പ്രതിരോധവും ഗൂഗിയുടെ രചനകളിലും പ്രതിഫലിച്ചു. “വീപ് നോട്ട്, ചൈൽഡ്” (1964), “ദ റിവർ ബിറ്റ്വീൻ” (1965), “പെറ്റൽസ് ഓഫ് ബ്ലഡ്” (1977) തുടങ്ങിയ നോവലുകൾ ആഫ്രിക്കൻ സാഹിത്യത്തിന്റെ തന്നെ നാഴികക്കല്ലുകളായി. എന്നാൽ, അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന, കൊളോണിയൽ ഭാഷയായ ഇംഗ്ലീഷിനെ…
ട്രംപിന്റെ പ്രസിഡന്റ് പദവിയിലേക്കുള്ള രണ്ടാം വരവിനോടനുബന്ധിച്ച് അദ്ദേഹം കൈക്കൊണ്ടു വരുന്ന നടപടികൾ ലോകമെങ്ങും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയും കാനഡ, മെക്സിക്കോ, ചൈന, മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തുടങ്ങിയയവയുമായി ഉരുത്തിരിഞ്ഞു വന്ന വ്യാപാര സംഘർഷങ്ങൾ, നിയമവിരുദ്ധ കുടിയേറ്റവുമായി ബന്ധപ്പെട്ട നാടുകടത്തലുകൾ, ഗാസ വിഷയത്തിലുള്ള ട്രംപിന്റെ നിലപാട്, യുക്രൈനുമായി കാര്യമായ ചർച്ചകൾ ഇല്ലാതെ തന്നെ റഷ്യയുമായി നടത്താൻ തീരുമാനിച്ച യുക്രൈൻ സമാധാന ചർച്ചകൾ, എന്നിങ്ങനെ ഓരോ ദിവസവും ഡോണൽഡ് ട്രംപിന്റെ നടപടികൾ വാർത്താതലക്കെട്ടുകളിൽ നിറഞ്ഞു നിൽക്കുകയാണ്. കൂടാതെ അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ തിരികെയയച്ചതിൽ കൊളംബിയ പോലെയുള്ള ചെറു രാജ്യം പോലും ചങ്ക് വിരിച്ച് പ്രതിഷേധിച്ച് സൈനിക വിമാനത്തെ തിരിച്ചയച്ചപ്പോൾ ശക്തനായ ഭരണാധികാരി രാജ്യം ഭരിക്കുന്നു എന്നഭിമാനിക്കുന്ന ഇന്ത്യ, വിലങ്ങുകൾ വെക്കപ്പെട്ട നിലയിൽ സൈനിക വിമാനത്തിൽ സ്വന്തം പൗരൻമാരെ യു എസ് മടക്കിയയച്ചപ്പോൾ ഒന്ന് പ്രതിഷേധിക്കുക പോലും ചെയ്യാതെ സൈനിക വിമാനത്തിന് ലാൻഡിംഗ് അനുമതി കൊടുക്കുകയുണ്ടായി. അതിന്റെ പേരിൽ ഇന്ത്യൻ ഗവൺമെന്റിനെതിരെ ഉയർന്ന വിമർശനങ്ങൾ…
ബ്രിട്ടീഷ് ശസ്ത്രക്രിയാ വിദഗ്ധനും മുൻ പാരാലിമ്പിക് സ്പ്രിന്ററുമായ ജോൺ മക്ഫാൾ എന്ന 43 വയസ്സുകാരൻ ബഹിരാകാശ പര്യവേക്ഷണത്തിൽ ഒരു നാഴികക്കല്ല് സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ദീർഘകാല ദൗത്യത്തിനായി അദ്ദേഹത്തിന് മെഡിക്കൽ അനുമതി ലഭിച്ചു. യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) 2025 ഫെബ്രുവരി 14-ന് ഈ ചരിത്രപരമാവാൻ പോകുന്ന നേട്ടം പ്രഖ്യാപിച്ചു. ശാരീരിക വൈകല്യമുള്ള ആദ്യ ബഹിരാകാശയാത്രികനായി ബഹിരാകാശ ദൗത്യത്തിൽ പങ്കെടുക്കാൻ ഇത് മക്ഫാളിന് വഴിയൊരുക്കുന്നു. 19-ാം വയസ്സിൽ ഒരു മോട്ടോർസൈക്കിൾ അപകടത്തിൽ വലതുകാൽ മുട്ടിന് മുകളിൽ നഷ്ടപ്പെട്ട മക്ഫാൾ, ഈ നേട്ടം കൈവരിക്കാൻ വലിയ വെല്ലുവിളികളാണ് അതിജീവിക്കേണ്ടി വന്നത്. അപകടത്തിനുശേഷം, കൃത്രിമ അവയവം ഉപയോഗിച്ച് വീണ്ടും ഓടാൻ പഠിച്ച അദ്ദേഹം പാരാലിമ്പിക് അത്‌ലറ്റായി വിജയകരമായ കരിയർ കെട്ടിപ്പടുത്തു. ബെയ്ജിങ്ങിൽ നടന്ന 2008 ലെ പാരാലിമ്പിക്സിൽ 100 മീറ്റർ സ്പ്രിന്റിൽ വെങ്കല മെഡൽ നേടി. കായികരംഗം വിട്ടതിന് ശേഷം മക്ഫാൾ വൈദ്യശാസ്ത്രത്തിൽ കരിയർ തിരഞ്ഞെടുത്തു. 2014-ൽ കാർഡിഫ് യൂണിവേഴ്സിറ്റി…
ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഫെബ്രുവരി 5-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 70-ൽ 48 സീറ്റുകൾ നേടിയാണ് ബിജെപിയുടെ വിജയം. പത്തു വർഷമായി ഡൽഹി ഭരിച്ചിരുന്ന ആം ആദ്മി പാർട്ടി (എഎപി) 22 സീറ്റുകളിൽ ഒതുങ്ങി. 2020-ലെ 62 സീറ്റുകളിൽ നിന്നുള്ള വൻ ഇടിവാണിത്. കോൺഗ്രസിന് തുടർച്ചയായ മൂന്നാം തവണയും ഒരു സീറ്റുപോലും നേടാനായില്ല.എഎപി നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള മികച്ച ഏകോപനം ഉറപ്പാക്കുമെന്ന വാഗ്ദാനവുമായിരുന്നു ബിജെപിയുടെ പ്രചാരണത്തിന്റെ മുഖ്യ വിഷയങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിജയത്തെ വികസനത്തിനുള്ള ജനവിധിയായി വിശേഷിപ്പിച്ചു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനത്തിനു ശേഷം, ഫെബ്രുവരി 15-ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ന്യൂ ഡൽഹിയിൽ എഎപി നേതാവ് അരവിന്ദ് കേജ്രിവാളിനെ 4,000 വോട്ടുകൾക്ക് തോൽപ്പിച്ച പർവേഷ് വർമ്മയാണ് മുൻപന്തിയിൽ.എഎപിയുടെ പരാജയത്തിന് പല കാരണങ്ങളുണ്ട്. പത്തു വർഷത്തെ ഭരണത്തിനു…
പെറുവിൽ കണ്ടെത്തിയ “ഏലിയൻ മമ്മികൾ” ശാസ്ത്രജ്ഞർക്കിടയിൽ ഇപ്പോൾ ചർച്ചയാകുകയാണ്. ഇവ തട്ടിപ്പാണെന്ന് പലരും പറയുമ്പോൾ, ഇവയെക്കുറിച്ച് പഠിക്കുന്ന ഗവേഷകർ ഇവ യഥാർത്ഥ ജീവികളുടെ ശരീരങ്ങളാണെന്ന് ഉറച്ചു നിൽക്കുന്നു. മെക്സിക്കൻ നേവി മെഡിക്കൽ ഡിപ്പാർട്ട്മെന്റിന്റെ മുൻ ഡയറക്ടർ ഡോ. ഹോസെ സാൽസെ, 21 മമ്മികളുടെ വിശദമായ പഠനത്തിന് ശേഷം, ഇവയിൽ “വിരലടയാളങ്ങൾ, അസ്ഥികളുടെ തേയ്മാനം, പല്ലുകളുടെ ഘടന, പേശികൾ, ആന്തരിക അവയവങ്ങൾ” തുടങ്ങിയവ കണ്ടെത്തിയെന്ന് പറയുന്നു. ഈ കണ്ടെത്തൽ ഇവ ജീവിച്ചിരുന്ന ജീവികളുടെ ശരീരങ്ങളാണെന്ന് തെളിയിക്കുന്നുവെന്ന് അദ്ദേഹം വാദിക്കുന്നു. ഇതിലൊരു മമ്മിയായ “മോണ്ട്സെറാറ്റ്” ഗർഭിണിയായിരുന്നുവെന്ന് സ്കാൻ ചെയ്ത് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഉള്ളിൽ ഒരു ഭ്രൂണം കണ്ടെത്തിയെന്നും, അത് മമ്മിയുടെ ശരീരഘടനയുമായി യോജിക്കുന്നതാണെന്നും ഗവേഷകർ പറയുന്നു. ഇത് ഇവയുടെ യഥാർത്ഥതയെക്കുറിച്ചുള്ള ഒരു പ്രധാന തെളിവാണെന്ന് അവർ വിശ്വസിക്കുന്നു. 2017-ൽ പെറുവിലെ നാസ്കയിൽ നിന്ന് ഈ മമ്മികൾ കണ്ടെത്തിയതായി UFO പഠനത്തിൽ തല്പരനായ ജയിം മൗസൻ പ്രഖ്യാപിച്ചു. 2023-ൽ മെക്സിക്കോ കോൺഗ്രസിൽ രണ്ട് മമ്മികൾ അദ്ദേഹം…