Author: Nidheesh J. Villat

പി. സുന്ദരയ്യ മെമ്മോറിയൽ റിസർച്ച് ട്രസ്റ്റിൻ്റെ റിസേർച്ച് കോർഡിനേറ്റർ. സെൻട്രൽ കിസാൻ കമ്മിറ്റി അംഗം, AIKS. The New Indian Express, Tehelka, The Caravan എന്നീ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്.

നവലിബറലിസം അരങ്ങുവാണിരുന്ന കാലത്താണ് ഞാൻ ഒരു എസ്എഫ്ഐക്കാരനായി പ്രവർത്തിച്ചു തുടങ്ങുന്നത്. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ പതനവും, അതോടൊപ്പം ഉയർന്ന് വന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധതയും നവലിബറലിസത്തിന്റെ ആധിപത്യവുമെല്ലാം അക്കാലത്ത് അക്കാദമിക് മേഖലയിലെ സാമൂഹിക ശാസ്ത്ര വിഭാഗങ്ങളെയാകെ മാറ്റിമറിച്ചു. അന്ന് രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യശാസ്ത്രത്തെയും ഹ്യുമാനിറ്റീസ് വിഭാഗങ്ങളെയും ഗണ്യമായി സ്വാധീനിച്ചിരുന്നത് ഫ്രാൻസിസ് ഫുക്കുയാമയുടെ ‘ചരിത്രത്തിൻ്റെ അന്ത്യ’വും ഡാനിയേൽ ബെല്ലിന്റെ ‘പ്രത്യയശാസ്ത്രത്തിൻ്റെ അന്ത്യ’വുമായിരുന്നു. കൊളോണിയലിസത്തെയും നവകൊളോണിയലിസത്തെയും സംബന്ധിച്ചുള്ള ചരിത്രപരവും ഭൗതികവാദപരവുമായ വിശകലനരൂപങ്ങൾ പ്രാന്തങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെട്ടു. ഇങ്ങനെ വർഗവിശകലനരീതിശാസ്ത്രത്തിൻ്റെ സ്വാധീനവലയം നഷ്ടപ്പെട്ടുതുടങ്ങിയതോടെ ആ ഇടങ്ങളിലേയ്ക്ക് ഉത്തരാധുനികതയും പോസ്റ്റ് കൊളോണിയലിസവും ഉൾപ്പെടെയുള്ള നിരവധിയായ ‘പോസ്റ്റ്’ സിദ്ധാന്തങ്ങൾ കൂണുപോലെ മുളച്ചുപൊന്താൻ തുടങ്ങി. മാർക്സിസ്റ്റ് രീതിശാസ്ത്രത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് കാർഷിക പ്രശ്നങ്ങളെക്കുറിച്ചോ മൂലധന – അധ്വാന ബന്ധങ്ങളെക്കുറിച്ചോ ഗവേഷണം നടത്താൻ തീരുമാനിക്കുന്ന വിദ്യാർത്ഥികൾക്ക് ധനസഹായം ലഭ്യമാകാനും സൂപ്പർവൈസർമാരെ കണ്ടെത്താനും ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. യഥാർത്ഥത്തിൽ ഈയൊരു ഘട്ടമാകുമ്പോഴേയ്ക്കും അക്കാദമിക് മേഖലയിൽ മുഖ്യമായും അവശേഷിച്ചിരുന്ന ‘മാർക്സിയൻ’ രൂപമാകട്ടെ…

Read More